Success Diary Online

Success Diary Online A Complete Business Web Channel Find expert beauticians anywhere from Kerala after watching their works.

അഞ്ചു തലമുറയുടെ പാരമ്പര്യവും പരിശുദ്ധിയും ഇടകലർന്ന ആയുർവേദ നൈപുണ്യം
17/02/2022

അഞ്ചു തലമുറയുടെ പാരമ്പര്യവും പരിശുദ്ധിയും ഇടകലർന്ന ആയുർവേദ നൈപുണ്യം

സംരംഭക യാത്രകൾ Success Diary Magazine
11/02/2022

സംരംഭക യാത്രകൾ


Success Diary Magazine


Promising Entrepreneurs of 2022പുതുവത്സാരാശംസൽSuccess Diary January Edition
15/01/2022

Promising Entrepreneurs of 2022
പുതുവത്സാരാശംസൽ
Success Diary January Edition


ക്രിസ്മസ് ആശംസകൾTOP 21 ENTREPRENEURS OF 2021Success Diary Christmas Special Edition
17/12/2021

ക്രിസ്മസ് ആശംസകൾ
TOP 21 ENTREPRENEURS OF 2021
Success Diary Christmas Special Edition




ബിസിനസ്‌ വിജയിപ്പിക്കാൻ ഇവർ ചെയ്തത്   Success Diary Business Magazine
06/11/2021

ബിസിനസ്‌ വിജയിപ്പിക്കാൻ ഇവർ ചെയ്തത്

Success Diary Business Magazine

വിജയരഹസ്യം വെളിപ്പെടുത്തി ഉജാലയുടെ എം പി രാമചന്ദ്രനും മറ്റ് സംരംഭകരും  Success Diary Magazine October 2021
06/10/2021

വിജയരഹസ്യം വെളിപ്പെടുത്തി ഉജാലയുടെ എം പി രാമചന്ദ്രനും മറ്റ് സംരംഭകരും
Success Diary Magazine October 2021


വിജയിക്കുമെന്നുറപ്പോടെ സംരംഭാകരാകാൻ മസാഫി വിളിക്കുന്നു
16/09/2021

വിജയിക്കുമെന്നുറപ്പോടെ സംരംഭാകരാകാൻ മസാഫി വിളിക്കുന്നു



Success Diary September Editionകോവിഡ്കാലത്ത് സംരംഭകർ ചിന്തിക്കുന്നത് എങ്ങനെ?
16/09/2021

Success Diary September Edition
കോവിഡ്കാലത്ത് സംരംഭകർ ചിന്തിക്കുന്നത് എങ്ങനെ?


   പ്രതിസന്ധി കാലത്ത് സംരംഭകർ എങ്ങനെ ചിന്തിക്കണം എന്ന് സംരംഭപ്രമുഖർ സംസാരിക്കുന്നു. ഓണാശംസകൾ🌸
20/08/2021


പ്രതിസന്ധി കാലത്ത് സംരംഭകർ എങ്ങനെ ചിന്തിക്കണം എന്ന് സംരംഭപ്രമുഖർ സംസാരിക്കുന്നു. ഓണാശംസകൾ🌸

പ്രതിസന്ധിയെ അവസരമാക്കിമാറ്റിയ സംരംഭകർSuccess Diary : June - July Edition
18/07/2021

പ്രതിസന്ധിയെ അവസരമാക്കിമാറ്റിയ സംരംഭകർ
Success Diary : June - July Edition

    Editionകാര്യം നിസ്സാരം ; നിരീക്ഷണം അത്ര പരിചിതമല്ലാത്ത കാലഘട്ടത്തിലൂടെ കടന്നു പോവുകയാണ് നമ്മൾ. അതിന്റേതായ പ്രശ്നങ്ങൾ...
15/05/2021


Edition

കാര്യം നിസ്സാരം ; നിരീക്ഷണം

അത്ര പരിചിതമല്ലാത്ത കാലഘട്ടത്തിലൂടെ കടന്നു പോവുകയാണ് നമ്മൾ. അതിന്റേതായ പ്രശ്നങ്ങൾ നമ്മൾ സംരംഭത്തിലും വ്യക്തിജീവിതത്തിലും അനുഭവിക്കുന്നുമുണ്ട്. നിരന്തരമായി സംരംഭകരോട് ഇടപെടാൻ അവസരം ലഭിക്കുന്നതുകൊണ്ട് ഒട്ടുമിക്ക സംരംഭകരുടെയും പ്രശ്നങ്ങൾ ഒരു പരിധിവരെ മനസ്സിലാക്കാൻ കഴിയാറുണ്ട്. ഇതിനിടയിലും ചുരുക്കം ചില സംരംഭകർ അത്ഭുതപ്പെടുത്തുന്നു. അവരെ പ്രതിഭകൾ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. കാരണം അവർ ഭാഗ്യവാന്മാരോ, ബുദ്ധിമാൻമാരോ, കഠിനാധ്വാനികളോ ആയതുകൊണ്ടല്ല. നമുക്കെല്ലാവർക്കും ചെയ്യാനാവുന്ന ഒരു കുഞ്ഞു കാര്യം മാത്രം അവർ ചെയ്തിട്ടേ ഉള്ളൂ. എന്നാൽ അവരത് വൃത്തിയായി ചെയ്തു എന്ന ഒറ്റക്കാരണം കൊണ്ടാണ് ആർക്കും വഴികാട്ടാൻ കഴിയാത്ത ഈ പ്രതിസന്ധി കാലത്തും 200ശതമാനത്തിൽ അധികം വളർച്ച നേടിയ സംരംഭകരായി അവർക്ക് മാറാനായത്.
ചുറ്റുപാടും നിരീക്ഷിക്കാനും കാര്യങ്ങൾ മുൻകൂട്ടി കണ്ട് കരുതൽ എടുക്കാനും കഴിഞ്ഞവരാണവർ. 2020 മാർച്ച് 22ന് രാവിലെ 7 മണി മുതൽ വൈകിട്ട് 9:00 മണിവരെ പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ ജനതാ കർഫ്യൂ പ്രഖ്യാപിക്കുന്നതിനു മുൻപ്, വിദേശരാജ്യങ്ങളിൽ ഈ സാഹചര്യം വന്നപ്പോൾ സംഭവിച്ചത് മുൻകൂട്ടിക്കണ്ട് മനസ്സിലാക്കി കരുതൽ എടുത്തവർ നമുക്കിടയിലുണ്ട്. അവരെ ഭാഗ്യവാന്മാർ എന്ന് വിശേഷിപ്പിക്കുന്ന നമുക്കും ഭാഗ്യവാന്മാരാകാനാവാതെ പോയത് ചുറ്റും നടക്കുന്നത് നിരീക്ഷിച്ച് വിലയിരുത്തി തീരുമാനം എടുക്കാൻ പറ്റാതെ പോയത് കൊണ്ടല്ലേ? വീണ്ടും വീണ്ടും അത് ആവർത്തിക്കുന്ന നമ്മൾ ഇപ്പോഴും പ്രതിസന്ധിയിൽ പിടയുകയല്ലേ? നമുക്ക് സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ കഴിയാത്തതിന് നമ്മൾ ഭാഗ്യത്തെയും വിധിയേയും പഴിച്ചിട്ട് എന്തുകാര്യം? ഒന്നാം തരംഗവും ലോക്ഡൗണും കഴിഞ്ഞ് അന്യസംസ്ഥാനങ്ങളും വിദേശരാജ്യങ്ങളും വീണ്ടും ലോക്കഡൗണിൽ പോയപ്പോഴും നമ്മളത് പ്രതീക്ഷിച്ച് സ്ഥാപനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തിയോ? ചിലർ മാറ്റങ്ങൾ വരുത്തി, അവരെക്കുറിച്ച് നമുക്ക് വായിച്ചറിയാം, അവരുടെ വിജയകഥ. തരംഗങ്ങൾ ഇനിയും വരും ചുറ്റും നിരീക്ഷിക്കാനും കാലേകൂട്ടി കാര്യങ്ങൾ ചെയ്തു തീർക്കാനും പുതുവഴികൾ മെനയാനും കഴിയാത്തവർ സംരംഭത്തിൽ മാത്രമല്ല വ്യക്തിജീവിതത്തിലും പ്രതിസന്ധിയിൽ തന്നെയായിരിക്കും.

പ്രൊഫഷണൽ ജീവിതത്തോടൊപ്പം സംരംഭക ജീവിതവും ആനദകരമാക്കുന്ന എഞ്ചിനീയർ ദമ്പതികൾ സോഫ്റ്റ്‌വെയർ എൻജിനീയർമാരായ ദമ്പതികളുടെ വസ്ത്...
08/05/2021

പ്രൊഫഷണൽ ജീവിതത്തോടൊപ്പം സംരംഭക ജീവിതവും ആനദകരമാക്കുന്ന എഞ്ചിനീയർ ദമ്പതികൾ


സോഫ്റ്റ്‌വെയർ എൻജിനീയർമാരായ ദമ്പതികളുടെ വസ്ത്രവ്യാപാരം.... കേൾക്കുമ്പോൾ കൗതുകം തോന്നിയേക്കാം എന്നാൽ പ്രൊഫഷണൽ ജീവിതത്തോടൊപ്പം ഹോബികളെ സംരംഭമാക്കി മാറ്റിയവരുടെ പട്ടികയിൽ മുൻനിരയിലാണ് ഇന്ന് ഇടപ്പള്ളി സ്വദേശികളായ ലിജിനും നീനുവും. കഴിഞ്ഞ നാലുവർഷമായി എറണാകുളം ജില്ലയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന LANA designer boutiqueന്റെ സാരഥികൾ ആണ് ഈ ദമ്പതികൾ. സ്വന്തം വസ്ത്രങ്ങളിൽ പുതുപുത്തൻ രീതിയിലുള്ള ഹാൻഡ് വർക്കുകളും വ്യത്യസ്ത ഡിസൈനുകളും പരീക്ഷിക്കുക എന്നത് നീനുവിന്റെ ഒരു ഹോബിയായിരുന്നു. പലപ്പോഴും പലരിൽ നിന്നും മികച്ച രീതിയിലുള്ള പ്രതികരണമാണ് നീനുവിന് തന്റെ വസ്ത്രധാരണത്തിന് ലഭിക്കാറുള്ളത്. സഹപ്രവർത്തകയുടെ വിവാഹ തലേദിവസത്തിനായുള്ള ഡ്രസ്സ് ഡിസൈൻ ചെയ്തു നൽകിയാണ് നാലു വർഷം മുൻപ് ആരംഭിച്ച LANA designer boutique ന്റെ തുടക്കം. 500 രൂപ പ്രതിഫലം വാങ്ങി ഒരു വസ്ത്രം ഡിസൈൻ ചെയ്തു നൽകിയപ്പോൾ നീനുവും ഭർത്താവ് ലീജിനും ഒരിക്കലും ഇതൊരു സംരംഭമായി പരിണമിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാൽ പോകെപ്പോകെയുള്ള തുടർച്ചയായ പരീക്ഷണങ്ങളും പഠനങ്ങളും ഇരുവരെയും സ്വന്തമായൊരു സംരംഭം എന്ന ആശയത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കുകയായിരുന്നു. സ്വന്തം കഴിവിന് മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്ന അംഗീകാരത്തിലുള്ള അടിയുറച്ച വിശ്വാസമാണ് സ്വന്തമായൊരു ഡിസൈനിങ് ബോട്ടിക് എന്ന ആശയത്തിലേക്ക് നീനുവിനെ കൊണ്ടുചെന്നെത്തിച്ചത്. ഇന്ന് കേരളത്തിലുടനീളം, പുറംരാജ്യങ്ങളിൽ അങ്ങോളമിങ്ങോളം LANA designer boutique ഉപഭോക്താക്കൾ ഉണ്ടെന്നത് ഈ യുവ സംരംഭക ദമ്പതികൾക്ക് അഭിമാനാർഹമാണ്. കുട്ടികൾ മുതിർന്നവർ സ്ത്രീകൾ പുരുഷന്മാർ തുടങ്ങി എല്ലാവർക്കും ഒരുപോലെ അവരവരുടെ ആവശ്യപ്രകാരം ആഗ്രഹങ്ങൾക്ക് അനുസരിച്ച് വസ്ത്രങ്ങൾ പുത്തൻ രീതിയിലും പുതുമയാർന്ന ഡിസൈനിലും നിർമ്മിച്ച് നൽകുകയാണ് LANA designer boutique. ഇടപ്പള്ളിയിലുള്ള ഇരുവരുടെയും സ്വന്തം വീടിന്റെ താഴെയായിട്ടാണ് ഈ സംരംഭം പ്രവർത്തിച്ചു പോരുന്നത്. ഇന്ന് ഓൺലൈൻ വസ്ത്ര വിപണനം തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോൾ സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയും ഓൺലൈൻ സംവിധാനങ്ങളിലൂടെയുമാണ് കൂടുതലായും ബോട്ടിക്ന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നത് ഇൻസ്റ്റാഗ്രാം ഫെയ്സ്ബുക്ക് വാട്സ്ആപ്പ് പോലുള്ള നവമാധ്യമങ്ങളുടെ കൃത്യമായ ഉപയോഗത്തിലൂടെ കൂടുതൽ ആൾക്കാരിലേക്ക് LANA യുടെ പ്രവർത്തനമികവ് എത്തിക്കാൻ ഇരുവർക്കും സാധിക്കുന്നുണ്ട്. ഇതിനോടകം തന്നെ ഒട്ടനവധി സിനിമാതാരങ്ങളുടെയും ടെലിവിഷൻഷോ പ്രമുഖരുടെയും വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു നൽകാൻ ഇവർക്ക് അവസരം ലഭിച്ചു എന്നത് കുറഞ്ഞ നാളുകൾ കൊണ്ട് കൈവരിക്കാൻ സാധിച്ച വലിയ നേട്ടങ്ങളാണ്.

സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയുന്ന ബഡ്ജറ്റിൽ എല്ലാവിധ വസ്ത്രങ്ങളും നിർമ്മിച്ചു നൽകുന്നു എന്നതാണ് LANAയെ മറ്റ് ബോട്ടിക്കുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഏതൊരാളുടെയും ഏറ്റവും ഈവിതത്തിലെ പ്രധാനമായ വിവാഹ ദിവസങ്ങളിലെ വസ്ത്രങ്ങൾ മുതൽ നിത്യവും ഉപയോഗിക്കുന്ന കാഷ്വൽ വെയർവരെ ഡിസൈൻ ചെയ്ത് ഉപഭോക്താവിന്റെ ആവശ്യാനുസരണം നൽകുന്നു എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. നേരിട്ടോ ഓൺലൈൻ വഴിയോ ബന്ധപ്പെടുന്ന കസ്റ്റമേഴ്സിന്റെ മെഷർമെന്റ് എടുത്ത് ആവശ്യങ്ങൾ കേട്ടറിഞ്ഞ് കൃത്യമായ ഡിസ്കഷനിലൂടെ മെറ്റീരിയൽസും ഡിസൈനും നിശ്ചയിച്ച് ഉപഭോക്താക്കളെ സംതൃപ്തരാക്കി മടക്കുക എന്നതാണ് LANAയുടെ രീതി.

സംരംഭ ജീവിതം താറുമാറാക്കിയ ഈ കോവിഡ് കാലത്തും ഏറെ വ്യത്യസ്തമായ സ്ട്രാറ്റജികളിലൂടെ തങ്ങളുടെ നിലയുറപ്പിച്ച സ്ഥാപനമാണ് LANA designer boutique . രോഗ വ്യാപനവും രോഗ ഭീതിയും ഏറിയതോടെ ആഘോഷങ്ങളും ആരവങ്ങളും എല്ലാം ഏറെ നിയന്ത്രിതമായി. അതോടെ ഉപഭോക്താക്കളുടെ ചിന്താഗതികളിൽ വ്യത്യാസങ്ങൾ വന്നുതുടങ്ങി. ചുരുക്കം ചില ആളുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന വിവാഹ ആഘോഷ ദിവസങ്ങൾ വിവാഹ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. പ്രതിസന്ധിഘട്ടത്തിലും ഇത്തരം ആവശ്യങ്ങൾക്കായി ഒട്ടനവധി പണം ചിലവഴിക്കുക എന്നതിനോട് പലരും വിമുഖത കാണിച്ചു. കുറഞ്ഞ ചിലവിൽ മനോഹരമായ വസ്ത്രങ്ങൾ അത്തിനുവേണ്ടിയായി ഉപഭോക്താക്കളുടെ അന്വേഷണം. ഈ സമയത്തും ഉപഭോക്താക്കളെ ഒട്ടും നിരാശപ്പെടുത്താതെ വളരെ കുറഞ്ഞ ചിലവിൽ എന്നാൽ മികച്ച രീതിയിലുള്ള ഡിസൈനിങ്ങിലൂടെ അവരുടെ പ്രധാന ദിവസങ്ങളെ വേറിട്ടുനിർത്തുന്നതിനുള്ള വസ്ത്രങ്ങൾ നിർമ്മിച്ച് നൽകുന്നതിൽ LANA designer boutique ശ്രദ്ധചെലുത്തി. കുറഞ്ഞ ചിലവിൽ വസ്ത്രങ്ങൾ നിർമ്മിച്ച് നൽകുന്നതുകൊണ്ട് തന്നെ ചെറിയ ഒരു ഓർഡർ പോലും എടുത്തുകൊണ്ട് തങ്ങളുടെ നിലനിൽപ്പ് സാധ്യമാക്കുക എന്നതിൽ ഈ ദമ്പതികൾ കൂടുതൽ ശ്രദ്ധിച്ചു. അതുകൊണ്ടുതന്നെ കൃത്യമായ നിരീക്ഷണത്തിലൂടെയും കോഡിനേഷനിലൂടെയും തങ്ങളുടെ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ ഏകീകരിക്കാനും, മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും ഈ പ്രതിസന്ധിഘട്ടത്തിലും ഇവർക്ക് സാധിച്ചു. അതോടൊപ്പംതന്നെ തങ്ങളുടെ സ്ഥാപനത്തെ ആശ്രയിച്ച് നിൽക്കുന്ന തൊഴിലാളികളെ നിരാശരാക്കാതെ വേതനം വെട്ടിച്ചുരുക്കുകയോ തൊഴിൽദിനങ്ങൾ കുറയ്ക്കുകയോ പിരിച്ചുവിടുക ഒന്നും ചെയ്യാതെ കൂടെ നിർത്താനും കൃത്യമായ പ്രോട്ടോകോൾ പാലത്തിലൂടെ രോഗവ്യാപനത്തിന് കാരണക്കാർ ആവാതെ സുരക്ഷിതമായ തൊഴിൽ ഇടം ഒരുക്കി മുന്നോട്ടു കൊണ്ടുപോകാനും ഇവർക്ക് സാധിച്ചിട്ടുണ്ട്. പ്രൊഫഷണൽ ജീവിതത്തോടൊപ്പം സംരംഭക ജീവിതവും താളപ്പിഴകൾ ഇല്ലാതെ കൊണ്ടുപോകാൻ അഭിരുചികളെ വരുമാനമാർഗ്ഗമായി രൂപപ്പെടുത്താൻ അതിലൂടെ ഒട്ടനവധി പേർക്ക് തൊഴിൽ അവസരം ഒരുക്കാൻ മുന്നോട്ട് വന്ന ഈ സംരംഭക ദമ്പതികൾ കേരളത്തിലെ പുത്തൻ സംരംഭകർക്ക് പ്രചോദനമാണ് എന്നതിൽ യാതൊരു സംശയവും വേണ്ട.

Address

Kochi

Alerts

Be the first to know and let us send you an email when Success Diary Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Success Diary Online:

Share