Sneha Samvadam is a periodical publication containing articles and illustration ,typically covering
30/10/2025
വേണോ വിവാഹം? !!
ഭാഗം -12
കരിയറും കണ്ണീരും
കരിയറും സ്വാതന്ത്ര്യവും പിന്തുടരാനാണ് ലിബറൽ പോപ് കൾച്ചർ സ്ത്രീ സമൂഹത്തോട് ദുർമന്ത്രം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് അൽപ്പമെങ്കിലും പ്രയാസം സൃഷ്ടിക്കുന്നതെന്തും വലിച്ചെറിയുക! ഫെമിനിസത്തോട് യാതൊരു ബന്ധവുമില്ലാത്ത സ്ത്രീകളും – എന്തിനേറെ പറയണം – വിശ്വാസിനികളായ സ്ത്രീകൾ പോലും അറിയാതെ വിവാഹ വിമുഖതയാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു! സോഷ്യൽ മീഡിയ മസ്തിഷ്ക പ്രക്ഷാളനം വളരെ വളരെ സൂക്ഷ്മമാണ് എന്ന് നാം വിസ്മരിച്ചു കൂടാ.
കരിയറിന് വേണ്ടി വിവാഹം വേണ്ടെന്നു വെക്കുന്നവർ, പ്രത്യേകിച്ചും സ്ത്രീകൾ, വിവാഹത്തിനും കുടുംബ നിർമ്മാണത്തിനും ഏറ്റവും അനുയോജ്യമായ, ജീവിതത്തിൻ്റെ അനർഘ നിമിഷങ്ങളാണ് എന്നന്നേക്കുമായി നഷ്ടപ്പെടുത്തുന്നത്. ഫലമോ, കാൻഡസ് ബുഷ്‌നെലിനെ പോലെ ശിഷ്ഠകാലം പശ്ചാത്തപിച്ചും പരിതപിച്ചും കഴിച്ചു കൂട്ടുക. ഇക്കാര്യത്തിൽ കാൻഡസ് ബുഷ്‌നെൽ തനിച്ചല്ല; ലോക പ്രസിദ്ധ ഫെമിനിസ്റ്റ് മൂർത്തികളായ ബെറ്റി ഫ്രീഡൻ, ജെർമെയ്ൻ ഗ്രീർ, ഗ്ലോറിയ സ്റ്റെയ്നെം തുടങ്ങി മറ്റനേകം വിജയിനികളായ ഫെമിനിസ്റ്റുകളുടെ കഥകൾ തുടർന്ന് ചേർക്കുന്നുണ്ട്.
സ്വത്വപ്രതിസന്ധി നേരിടുന്ന സ്ത്രീവാദ പ്രത്യയശാസ്ത്രം
ഭാഗം -6
മതം, സംസ്കാരം, ധാർമികത ആചാരം നാട്ടുനടപ്പ് എന്നിവയെല്ലാം അപരിഷ്കൃതമാണെന്നാണ് ന്യൂജെൻ യുവതികളിൽ ഭൂരിഭാഗത്തിൻ്റെയും കാഴ്ചപ്പാടത്രെ.! അതിനാൽ സാമ്പ്രദായികമായ നടപ്പുശീലങ്ങളുടെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ച് ന്യൂജെൻ യുവതികൾ സ്വതന്ത്രമായി മാറാൻ ദാഹിക്കുന്നുണ്ടെനന്നാണ് ലേഖനത്തിലൂടെ ദേശാഭിമാനി സമർത്ഥിക്കാൻ ശ്രമിക്കുന്നത്.
കെ. കെ. പി. അബ്ദുല്ല എഴുതുന്നു
പൂർണരൂപത്തിൽ വായിക്കാൻ 👇
Home/ആനുകാലികം/സ്വത്വപ്രതിസന്ധി നേരിടുന്ന സ്ത്രീവാദ പ്രത്യയശാസ്ത്രം -6 ആനുകാലികം സ്വത്വപ്രതിസന്ധി നേരിടുന്ന സ്.....
25/10/2025
മലപ്പുറം വിരോധത്തിന്റെ പ്രത്യയശാസ്ത്ര പരിസരം
ഭാഗം - 6
റീകോൺക്വീസ്റ്റയും ജില്ലയുടെ അപനിർമ്മിതിയും
ഏത് തരം നികൃഷ്ടതകളെയും ന്യായീകരിക്കാൻ ക്രിസ്ത്യൻ രാജ്യങ്ങൾക്കെതിരെ ജിഹാദ് ചെയ്യുവാൻ തക്കം പാർത്തിരിക്കുന്നവരാണ് മുസ്‌ലിംകളെന്ന പച്ചക്കള്ളം മതിയായിരുന്നു. ഇത്തരം ന്യായീകരങ്ങളിലൂടെ അന്തലൂസിലെ മുസ്‌ലിംനിർമ്മൂലനം നിർവ്വഹിച്ചശേഷമാണ് പോർച്ചുഗീസുകാർ കപ്പലേറി ഇന്ത്യയിലെത്തുന്നത്. അവരും പിൻഗാമികളും ആദ്യം ശ്രമിച്ചത് അതേ ന്യായീകരണങ്ങൾ മലബാറിലും നട്ടുപിടിപ്പിക്കാനാണ്. കോളനിക്കാരോടൊപ്പമുണ്ടായിരുന്ന മിഷനറിമാരാണ് വളരെ സമർത്ഥമായി അക്കാര്യം നിർവ്വഹിച്ചത്. മലബാർ മുസ്‌ലിംകളെക്കുറിച്ച വികൃതമായ ചിത്രമുണ്ടാകുവാനുള്ള കാരണങ്ങളിലൊന്ന് റീകോൺക്വീസ്റ്റയുടെ ആവേശവുമായി ആശയപ്രചരണം നിർവ്വഹിച്ച അവരുടെ പ്രവർത്തനങ്ങളാണ്; ഐബീരിയൻ ഉപദ്വീപിൽ നിന്ന് നിഷ്കാസനം ചെയ്തത് പോലെ ഇന്ത്യാഉപഭൂഖണ്ഡത്തിൽ നിന്നും മുസ്‌ലിംകളെ തുരത്താമെന്ന് സ്വപ്നം കണ്ടവരുടെ പ്രവർത്തനങ്ങൾ. അവർ വിത്തിട്ടുപോയ ബീജങ്ങളിൽ നിന്ന് മുളച്ചവയാണ് മലപ്പുറം ജില്ലയെക്കുറിച്ച തെറ്റായ ചിത്രങ്ങളെല്ലാം എന്നതാണ് വസ്തുത.
എം. എം. അക്ബർ എഴുതുന്നു
പൂർണരൂപത്തിൽ വായിക്കാൻ 👇🏻
Home/ആനുകാലികം/മലപ്പുറം വിരോധത്തിന്റെ പ്രത്യയശാസ്ത്ര പരിസരം -6 ആനുകാലികം മലപ്പുറം വിരോധത്തിന്റെ പ്രത്യയശാസ്ത്ര ....
23/10/2025
വേണോ വിവാഹം? !!
ഭാഗം -10
വിവാഹത്തെ കുറിച്ച് വസ്തുനിഷ്ഠമായ പഠനങ്ങൾ എന്താണ് പറയുന്നത് ?
ആകാശ വിഹായസ്സിൽ എവിടെയോ, ഭൗതികശാസ്ത്രജ്ഞർക്ക് മനസ്സിലാക്കാൻ കഴിയാത്ത രീതിയിൽ, നിഗൂഢമായി സ്ഥിതിചെയ്യുന്ന ഏതോ തമോഗർത്തം ഒന്നുമല്ല വിവാഹം. ആഴവും പരപ്പുമുള്ള, വസ്തുനിഷ്ഠ ഗവേഷണങ്ങൾ നടത്തപ്പെട്ട ഒരു സാധാരണ ജീവിതശൈലിയാണത്. ഏതൊരു സാധാരണക്കാരനും ഗ്രഹിക്കാവുന്ന ശൈലിയിൽ, സാമൂഹ്യ ശാസ്ത്രജ്ഞർ എഴുതി വച്ച വസ്തുതകൾ മുന്നിൽ ഉണ്ടായിരിക്കെ, സെലിബ്രിറ്റിയുടെ തൃക്കണ്ണിൽ പിറവിയെടുത്ത “മഹാ തത്ത്വജ്ഞാനങ്ങൾക്ക്” ഒരു പ്രസക്തിയുമില്ല.
ഒരു ഐസ്ക്രീം ബ്രാൻ്റിൻ്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്ന മഹാനടൻ ഒരിക്കലും ആ ഐസ്ക്രീം കഴിച്ചിട്ടുണ്ടാവില്ല എന്ന് നമുക്കറിയാം. ഒരു പ്രഷർ കുക്കറിൻ്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്ന സിനിമാ നടി അടുക്കളയുടെ ഉള്ള് അധികം കണ്ടിട്ടുണ്ടാവില്ല എന്ന് നമുക്ക് നിഗമിക്കാം. എന്നിട്ടും ഐസ്ക്രീമും പ്രഷർ കുക്കറും വാങ്ങുമ്പോൾ പൊതുജനങ്ങളുടെ മനസ്സിൽ ആ ബ്രാൻ്റുകൾ സ്വാധീനം ചെലുത്തുന്നു ! നമ്മുടെ പ്രാകൃത-കുരങ്ങൻ ബുദ്ധിയാണ് ഇതിന് മനുഷ്യരെ പ്രേരിപ്പിക്കുന്നത്. ജീവിത വിജയം, ജീവിത ശൈലി, ആരോഗ്യം, ദാമ്പത്യം, കുടുംബം, സാമൂഹികം, രാഷ്ട്രീയം തുടങ്ങി ഏത് മേഖലയിലും ഈ സെലിബ്രിറ്റികൾ പറയുന്ന അഭിപ്രായങ്ങളും വീക്ഷണങ്ങളും -അവർക്ക് ആ മേഖലകളിലൊന്നും അറിവൊ കഴിവൊ ഇല്ലെങ്കിലും- സ്വീകരിച്ച് ആചരിക്കാൻ പൊതു ജനങ്ങളെ പ്രചോദിപ്പിക്കുന്നത് ഈ പ്രാകൃതബുദ്ധിയുടെ മുൻവിധി/ പക്ഷപാതം മാത്രമാണ് എന്ന് എത്ര പേർക്ക് അറിയാം?!
സോഷ്യൽ മീഡിയയിലെ യാത്രാ ചിത്രങ്ങൾ കണ്ട് തെല്ലും അസൂയപ്പെടേണ്ടതില്ല. അടങ്ങാത്ത യാത്രാദാഹം ഒരു അലങ്കാരമല്ല; അധികവും അസംതൃപ്തിയുടെ നിശബ്ദ രോദനങ്ങളാണ്. ലൈകും ഷെയറും വാലിഡേഷനും ഈ അഡിക്ഷനെ ബലപ്പെടുത്തുന്നു. യാത്രക്കായി ആരോടും സമ്മതം വാങ്ങാനില്ലാത്തവർക്ക് ആരും വീട്ടിൽ കാത്തിരിക്കാനും ഉണ്ടാവില്ല. യാത്രക്ക് ആരുടെയും സൗകര്യം നോക്കേണ്ടതില്ലാത്തവർക്ക് വഴിയിലും ജീവിതത്തിലും സഹയാത്രികരും ഉണ്ടാവില്ല. യാത്രാ ജ്വരത്തിൽ, ബന്ധങ്ങൾ അറ്റുപോവുന്നതും സ്നേഹ ചാലുകൾ മെലിഞ്ഞു പോവുകയും ചെയ്യുകയാണ് ഫലം. നിറയാത്ത മനസ്സും നിർവൃതി അടയാത്ത യാത്രകൾക്കും ഒടുവിൽ, വിലാസ രാഹിത്യത്താൽ വേട്ടയാടപ്പെടുന്ന ശിഷ്ടജീവിതം.
അനവധി ശാസ്ത്രജ്ഞരുടെയും ഗവേഷണങ്ങളുടെയും വെളിച്ചത്തിൽ, നമ്മുടെ സുഖലോലുപതയോടുള്ള ഇഷ്ടവും, പ്രയാസങ്ങളോടും വെല്ലുവിളികളോടുമുള്ള അനിഷ്ടവും പുനർവിചിന്തനത്തിന് വിധേയമാക്കിയെ മതിയാവൂ എന്ന് ബോധ്യപ്പെടുന്നു. ദാമ്പത്യ സഹവാസത്തിൽ ഇണയിൽ നിന്നും പ്രയാസകരമായ ചില അനുഭവങ്ങളൊക്കെ ഉണ്ടായേക്കാം. അവ സഹിച്ചാൽ ജീവിതം ആസ്വാദ്യകരവും വേദനയുടെ സഹന ക്ഷമത വർധിതവും ആവുകയാണ് ചെയ്യുന്നത് എന്ന് ശാസ്ത്ര പഠനങ്ങളിൽ നിന്നും നാം മനസ്സിലാക്കുന്നു. ഒപ്പം, അവരുമായുള്ള സഹവാസത്തിലെ മറ്റ് ആയിരമായിരം നന്മകൾ സ്വന്തമാക്കാം...
പാലിൽ നിന്നും വെള്ളം വേർപിരിക്കുന്നതുപോലെ സിവിലിയൻസിൽ നിന്നും ഹമാസിനെ വേർപിരിക്കുന്ന പ്രക്രിയയാണ് ഗസ്സയിൽ നടക്കുന്നതെന്ന്
പറയാൻ ചെറിയ പൈശാചികതയൊന്നും പോരാ.…
അന്ധമായ ഇസ്‌ലാം വിരോധം മൂത്താലുണ്ടാകുന്ന പൈശാചികതക്ക്
‘വർഗീയത’യില്ലെന്ന് നാനാതരം ഇസ്‌ലാമോഫോബുകൾ ഒരുമിക്കുന്ന
എസ്സെൻസ് വേദി തെളിയിക്കുന്നു;
നമുക്ക് ചോദിക്കുക: ‘ഇവർ മനുഷ്യർ തന്നെയാണോ?’
എം. എം. അക്ബർ എഴുതുന്നു
പൂർണരൂപത്തിൽ വായിക്കാൻ 👇🏻
Home/ആനുകാലികം/ഇവർ മനുഷ്യരല്ല !! ആനുകാലികം ഇവർ മനുഷ്യരല്ല !! whatsapp print എം. എം. അക്ബർ 09.10.2025 0 Comments ഫലസ്തീൻ മലയാളികളെ പഠിപ്പിക്ക.....
15/10/2025
ത്വാഹിർ ബ്രൗസർ: ഓൺലൈൻ വിശുദ്ധിയിലേക്കൊരു കവാടം
ത്വാഹിർ ബ്രൗസർ പോലുള്ള ആപ്പുകൾ, ഓൺലൈൻ രംഗത്തെ വിശുദ്ധിക്കായി വിശ്വാസികളെ സഹായിക്കുന്നതിനുള്ള ചില സാങ്കേതിക സംവിധാനങ്ങൾ മാത്രമാണ്. ഇസ്‌ലാം വിലക്കിയ ദൃശ്യങ്ങളിൽ നിന്ന് കണ്ണുകൾ താഴ്ത്തുവാൻ നാം നന്നായി പരിശ്രമിക്കേണ്ടതുണ്ട്. നമ്മുടെ രഹസ്യജീവിതത്തിലെ വിശുദ്ധി അല്ലാഹുവിന് മാത്രം അറിയുന്ന കാര്യമായതിനാൽ ഇതിനായുള്ള ഓരോ പരിശ്രമവും അല്ലാഹുവുമായുള്ള നമ്മുടെ ബന്ധം ശക്തമാക്കുന്നു.
സിൽഷിജ് ആമയൂർ എഴുതുന്നു
പൂർണരൂപത്തിൽ വായിക്കാൻ 👇
Home/ആനുകാലികം/ത്വാഹിർ ബ്രൗസർ: ഓൺലൈൻ വിശുദ്ധിയിലേക്കൊരു കവാടം ആനുകാലികം ത്വാഹിർ ബ്രൗസർ: ഓൺലൈൻ വിശുദ്ധിയിലേക്കൊര....
13/10/2025
വേണോ വിവാഹം? !!
ഭാഗം -6
സുഖവും സന്തോഷവും ഒന്നല്ല
ആദർശനിഷ്ഠ, ആത്മനിയന്ത്രണം, അച്ചടക്കം എന്നിവ നൈമിഷികമായ സുഖങ്ങൾ നിഷേധിക്കുമെങ്കിലും ആത്യന്തികമായ സന്തോഷം നമുക്ക് സമ്മാനിക്കുന്നു. നിയമങ്ങളും നിയന്ത്രണങ്ങളും അച്ചടക്കവുമില്ലാത്ത സുഖങ്ങൾ, നൈമിഷികമായ ആനന്ദങ്ങൾ നൽകിയേക്കാമെങ്കിലും ആത്യന്തികമായ പരാജയവും ദുഖവുമാണ് നൽകുക. തോന്നുന്നതെല്ലാം തോന്നുമ്പോൾ തോന്നുന്ന രീതിയിൽ ചെയ്യുക എന്നത് ആത്യന്തികമായ പരാജയത്തിൻ്റെയും ദുഃഖത്തിൻ്റെയും മുഖമുദ്രയാണ്. അച്ചടക്കവും നിയന്ത്രണവുമാണ് ജീവിത സന്തോഷത്തിൻ്റെ ദീർഘകാല പദ്ധതി.
വിവാഹം കടപ്പാടുകളുടെ ലോകത്തേക്കുള്ള കവാടമാണ്. വിവാഹത്തിലെ ഓരോ കഷ്ടപ്പാടും കൃതാർത്ഥമാണ്. ദാമ്പത്യ- കുടുംബ ജീവിതത്തിൽ നാം നേരിടുന്ന ഓരോ പ്രശ്നങ്ങളും പ്രയാസങ്ങളും നമ്മെ കുടുംബാംഗങ്ങളുടെ കൃതജ്ഞതയുടെ സ്വീകാര്യരാക്കുന്നു. നമ്മുടെ ഭാര്യക്കും ഭർത്താവിനും മക്കൾക്കും വേണ്ടി നാം സഹിക്കുന്ന ഓരോ കഷ്ടപ്പാടും, അവർക്ക് വേണ്ടി നാം ചെയ്യുന്ന ഓരോ പരിശ്രമങ്ങളും നമ്മൾക്ക് തന്നെ -മാനസികവും ശാരീരികവുമായ സ്വസ്‌തിതിക്കും ക്ഷേമത്തിനും കാരണമാവുന്ന, ലോകത്തെ ഏറ്റവും സമ്പൂർണ്ണവും സാർത്ഥകവും നൈസർഗികവുമായ കൃതജ്ഞതാഭ്യാസമാണ്. നമ്മുടെ ഇണയോടും കൂടപ്പിറപ്പുകളോടും നാം തിരിച്ചും കടപ്പെട്ടവരാണ് എന്ന വസ്തുത നമ്മെ അങ്ങോട്ട് തിരിച്ചും നന്ദി ചെയ്യുന്നതിനായി പ്രചോദിപ്പിക്കുന്നു. നന്ദി ചെയ്യുകയും നന്ദി ചെയ്യപ്പെടുകയും ചെയ്യുന്ന ധന്യമായ ജീവിത രീതിയാണ് വിവാഹം നമുക്ക് മുമ്പിൽ മലർക്കെ തുറന്നു വെക്കുന്നത്.
Be the first to know and let us send you an email when Sneha Samvadam Webzine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
‘ഇസ്‌ലാമികപ്രബോധനത്തിനു മാത്രമായി ഒരു ആനുകാലികം’ എന്ന ആശയമാണ് 2001 മെയ് മാസത്തിൽ ‘സ്നേഹസംവാദ’ത്തിന്റെ ആദ്യകോപ്പി പുറത്തിറങ്ങിയതോടെ സാക്ഷാൽക്കരിക്കപ്പെട്ടത്. നിരവധി ഇസ്‌ലാമിക ആനുകാലികങ്ങൾ പുറത്തിറങ്ങുന്ന മലയാളത്തിൽ ഇനിയും എന്തിനൊരു ‘സ്നേഹസംവാദം’ എന്ന ചോദ്യത്തിന് ആദ്യലക്കത്തിന്റെ എഡിറ്റോറിയലിൽ മറുപടി പറഞ്ഞിരുന്നു. അത് ഇവിടെ വായിക്കാം…
ഒന്നര പതിറ്റാണ്ടിലേറെക്കാലമായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക പ്രബോധനപ്രവർത്തനങ്ങൾക്കുള്ള ബൗദ്ധികസ്രോതസ്സായി നിലനിൽക്കുവാൻ ‘സ്നേഹസംവാദ’ത്തിന് കഴിഞ്ഞിട്ടുണ്ട്. മുസ്ലിംകളെല്ലാത്തവർക്ക് ഇസ്‌ലാമിനെ പരിചയപ്പെടുവാനും ഇസ്‌ലാമിനെതിരെ ഉന്നയിക്കപ്പെടുന്ന വിമർശനങ്ങൾക്ക് മറുപടി കണ്ടെത്തുന്നതിനും ആനുകാലികവിഷയങ്ങളിൽ ഇസ്‌ലാമിന് എന്ത് പറയാനുണ്ടെന്ന് മനസ്സിലാക്കുന്നതിനും സമൂഹത്തിൽ എല്ലാവർക്കുമുള്ള ബൗദ്ധികസ്രോതസ്സ്, അൽഹംദു ലില്ലാഹ്. സ്നേഹസംവാദത്തിന്റെ പഴയ കോപ്പികൾ നിങ്ങൾക്ക് ഇവിടെ വായിക്കാം…
വിവരസാങ്കേതികവിദ്യയുടെ പുതിയ കാലത്ത് ഇസ്‌ലാമിനെ പരിചയപ്പെടാനാഗ്രഹിക്കുന്നവരുടെ എണ്ണം വര്ധിച്ചുകൊണ്ടിരിക്കുന്നു; ഒപ്പം തന്നെ ഇസ്‌ലാമിനെ വികൃതമായി അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും സജീവമാണ്. തെറിപറച്ചിലുകൾ കൊണ്ടും വിമര്ശനങ്ങളാലും ദൈവികമതത്തിന്റെ പ്രകാശം മറച്ചുവെക്കാനാകുമെന്നാണ് ഇരുട്ടിന്റെ ഉപാസകന്മാർ കരുതുന്നത്. അവരുണ്ടാക്കുന്ന ഇസ്‌ലാംഭീതിയും ഇസ്‌ലാംവെറുപ്പും കാട്ടുതീ പോലെ പടർത്തുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത് ഇന്റെര്നെറ്റിനെയാണ്. പോസ്റ്റുകളിലൂടെയും ട്രോളുകളിലൂടെയും ബ്ലോഗുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമെല്ലാം ഇസ്‌ലാംവെറുപ്പിന്റെയും ഭീതിയുടെയും വൈറസുകൾ പ്രസരിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന് പരിചയമില്ലാത്ത ചിദ്രതയും വെറുപ്പും ധ്രുവീകരണവും മാത്രമാണ് ഈ വൈറസുകൾ ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ഇസ്‌ലാംഭീതിയും വെറുപ്പും മനോരോഗത്തിന്റെ നിലവാരത്തിലേക്ക് ഇസ്‌ലാംവിരോധികളെ എത്തിക്കുന്ന കാഴ്ചയാണ് സോഷ്യൽമീഡിയയിലും ആനുകാലികങ്ങളിലുമെല്ലാം നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ മനോരോഗത്തിൽ നിന്ന് മലയാളികളെ രക്ഷിക്കുക, സൗഹൃദത്തിന്റെ കേരളത്തനിമ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യണമെന്നാഗ്രഹിക്കുന്നവരുടെയെല്ലാം കടമയായിത്ത്തീരുകയാണ്. ഈ കടമ നിർവഹിക്കുവാൻ പുതിയ കാലം ആവശ്യപ്പെടുന്ന രൂപത്തിലേക്ക് പരിണമിക്കുകയാണ് സ്നേഹസംവാദം, ഇന്ഷാ അല്ലാഹ്.
മലയാളം ആനുകാലികങ്ങളിൽ പലതിനും ഓൻലൈൻ എഡിഷനുകളുണ്ടെങ്കിലും ജീവസ്സുറ്റതായി സദാസമയവും ഓൺലൈനിൽ നിലനിൽക്കുന്ന ‘വെബ്‌സിൻ’ എന്ന ആശയം ഇന്നും മലയാളി വേണ്ടത്ര പരിചയപെട്ടിട്ടില്ല. എന്താണ് വെബ്‌സിനെന്ന് മലയാളികൾ സ്നേഹസംവാദത്തിലൂടെ മനസ്സിലാക്കാൻ പോവുകയാണ്. ഇന്റർനെറ്റിലൂടെയും മറ്റും വരുന്ന ഇസ്‌ലാം വിമര്ശനങ്ങള്ക്ക് മറുപടി തേടി ഇനി ആഴ്ചകൾ കാത്തിരിക്കേണ്ടി വരില്ല; നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി ലഭിക്കാൻ ദിവസങ്ങളുടെ കാത്തിരിപ്പ് വേണ്ട. ആനുകാലികസംഭവങ്ങളോടുള്ള ഇസ്‌ലാമിന്റെ പ്രതികരണം ഉടനെത്തന്നെ വായിക്കാനും കേൾക്കാനും കഴിയും. ഇസ്‌ലാമിനുവേണ്ടി, സത്യത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുന്നതിനു വേണ്ടി, ഇസ്‌ലാമിനെ തമസ്കരിക്കാൻ ശ്രമിക്കുന്നവർക്ക് മറുപടി പറയുന്നതിന് വേണ്ടി സദാസമയവും ഉണർന്നിരിക്കുന്ന ജീവസ്സുറ്റ ഒരു പ്രബോധകനെപ്പോലെ, സദാസമവവും പ്രവർത്തനക്ഷമമായ ഒരു വെബ്സിൻ- അതാണ് ഇനി മുതൽ സ്നേഹസംവാദം. ബാക്കി സ്നേഹസംവാദത്തിന്റെ പുറങ്ങൾ നിങ്ങളോട് സംസാരിക്കും, ഇന്ഷാ അല്ലാഹ്.
സർവശക്തനായ അല്ലാഹുവേ, ദുർബലമാണ് ഞങ്ങളുടെ കൈകൾ… നിന്നിൽ മാത്രമാണ് ഞങ്ങളുടെ പ്രതീക്ഷ; നിന്നിലാണ് ഞങ്ങൾ ഭരമേല്പിച്ചിരിക്കുന്നത്… നീ ഞങ്ങളെ സഹായിക്കേണമേ, ആമീൻ