02/08/2022                                                                            
                                    
                                                                            
                                            കഥ 😄😄😄😄
ഷിബു, നേഴ്സ് ആയ  ഭാര്യയോടൊപ്പം   കാനഡയിലേക്ക് കുടിയേറി. ഷിബുവിന്റെ ഭാര്യ അവിടുത്തെ ഒരു ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലിക്ക് ചേർന്നപ്പോൾ ഷിബു ഹോസ്പിറ്റലിന് അടുത്ത് തന്നെയുള്ള ഒരു സൂപ്പർ  മാർക്കറ്റിൽ  സെയിൽസ്മാനായി ജോലിയിൽ പ്രവേശിച്ചു.
ആദ്യ ദിവസത്തെ ജോലി കഴിഞ്ഞ് കാനഡക്കാരനായ സൂപ്പർമാർക്കറ്റ് മുതലാളി ഷിബുവിനെ വിളിച്ചു : "മിസ്റ്റർ ഷിബു താങ്കൾ  ഇന്ന് എത്ര കസ്റ്റമേഴ്സിനെ അറ്റൻഡ്  ചെയ്തു....?"
ഷിബു : "ഒരാളെ...."
മുതലാളി : "ങേ.... ഒരാളെയോ.? ഇവിടെ ഉള്ള മറ്റു ജോലിക്കാർ ഒരു ദിവസം കുറഞ്ഞത് 20-30 കസ്റ്റമേഴ്സിനെയെങ്കിലും  അറ്റൻഡ്  ചെയ്തു സെയിൽസ് നടത്താറുണ്ട്. അതു കൊണ്ട് ഇത് പോരാ. ഷിബു കുറച്ചു കൂടി ഹാർഡ്‌വർക് ചെയ്യണം എന്നാലേ ഇവിടെ തനിക്ക് ജോലിയിൽ തുടരാൻ  കഴിയൂ."
ഷിബു ശരിയെന്ന് തലയാട്ടി...
മുതലാളി : "അത് പോട്ടെ.... താങ്കൾ ഇന്ന് എത്ര ഡോളറിന്റെ സെയിൽസ്  നടത്തി......?"
ഷിബു : "9,03,005 ഡോളറിന്റെ....."
മുതലാളി ഞെട്ടി.. "ങേ.... ഇത്രയും വലിയ സെയിൽസോ..... അതെങ്ങനെ സംഭവിച്ചു....!!??
അതും ഒറ്റ കസ്റ്റമറിലൂടെ.....!!??"
അന്തം വിട്ട് നിൽക്കുന്ന  മുതലാളിയെ നോക്കി ഷിബു സംഭവം വിവരിച്ചു...
ഷിബു : "എന്റെ മുന്നിൽ വന്ന കസ്റ്റമറിന് ആദ്യം ഞാനൊരു ചൂണ്ട വിറ്റു. പിന്നെ ചൂണ്ട കെട്ടാനുള്ള ചരടും,വടിയും അതിന്റെ കൂടെ ചെറിയൊരു  വലയും കൂടി ഞാൻ അയാളെ കൊണ്ട് വാങ്ങിപ്പിച്ചു. എന്നിട്ട് ഞാനയാളോട് ചോദിച്ചു ; എവിടെ നിന്നാണ് മീൻ  പിടിക്കുന്നത് എന്ന്. തടാകത്തിൽ നിന്നാണെന്ന് അയാൾ പറഞ്ഞപ്പോൾ, ഒരു ബോട്ട് ഉണ്ടെങ്കിൽ തടാകത്തിൽ മീൻ പിടിക്കാൻ വളരെ രസമായിരിക്കും എന്ന്  ഞാനയാളെ പറഞ്ഞു ബോധ്യപ്പെടുത്തി. ശേഷം, ഞാനയാളെ നമ്മുടെ ബോട്ട് വിൽക്കുന്ന സെക്ഷനിൽ കൊണ്ട് പോയി ഇരട്ട എഞ്ചിനുള്ള ഒരു ചെറിയ ബോട്ട് വാങ്ങിപ്പിച്ചു. അപ്പോഴാണ് അയാൾക്ക് ആ ബോട്ട് കൊണ്ട് പോകാനുള്ള വാഹനം ഒന്നും ഇല്ലെന്ന് അറിഞ്ഞത്. 
അപ്പോൾ തന്നെ  ഞാനയാളെ നമ്മുടെ ഓട്ടോ സെക്ഷനിൽ  കൊണ്ട് പോയി ബോട്ട് കൊണ്ട് പോകാൻ പറ്റുന്ന  പുതിയൊരു പിക്കപ്പ് വാൻ  വാങ്ങിപ്പിച്ചു. പിന്നെ ഞാൻ  അയാളോട് ചോദിച്ചു ;  മീൻ  പിടിക്കാൻ പോകുമ്പോൾ  തടാക തീരത്ത് എവിടെ താമസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന്. അയാൾ അതെ കുറിച്ച് ചിന്തിച്ചിരുന്നില്ല, ഉടൻ തന്നെ ഞാനയാളെ നമ്മുടെ ടെന്റും മറ്റും വിൽക്കുന്ന  സെക്ഷനിൽ  കൊണ്ട് പോയി ഒരു ചെറിയ ടെന്റ് കെട്ടാനുള്ള സാധനങ്ങൾ കൂടെ  വാങ്ങിപ്പിച്ചു. അങ്ങനെയാണ് ആകെ മൊത്തം 9,03,005 ഡോളറിന്റെ സെയിൽസ് നടന്നത്......"
ഷിബു പറഞ്ഞത് മുഴുവൻ കണ്ണും തള്ളി കേട്ട് നിന്ന കനേഡിയൻ മുതലാളി ശ്വാസം നേരെ വന്നപ്പോൾ  ചോദിച്ചു : "ഒരു ചൂണ്ട വാങ്ങാൻ വന്ന ആളിനെ കൊണ്ട് നിങ്ങൾ ഇത്രയും സാധനങ്ങൾ വാങ്ങിപ്പിച്ചെന്നോ.....? വിശ്വസിക്കാൻ പറ്റുന്നില്ല.....!!"
ഷിബു : "അതിനയാൾ ചൂണ്ട വാങ്ങാൻ അല്ലായിരുന്നു സർ വന്നത്....."
മുതലാളി : "പിന്നെ.....?"
ഷിബു : "അയാൾ മാർക്കറ്റിൽ നിന്നും വാങ്ങിയ മീൻ കട്ട് ചെയ്യുന്നതിനുള്ള ഒരു കത്തി വാങ്ങാനായിരുന്നു വന്നത്. മാർക്കറ്റിൽ കിട്ടുന്ന മീൻ മരുന്നടിച്ചതാണെന്നും, അത് ആരോഗ്യത്തിന് ഹാനികരം ആണെന്നും. സ്വന്തമായി ചൂണ്ടയിട്ടു പിടിക്കുന്ന മീൻ ഭക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും ഞാൻ അയാളെ പറഞ്ഞു മനസിലാക്കി. അങ്ങനെയാണ് അയാൾ ചൂണ്ട വാങ്ങാൻ തീരുമാനിച്ചത്......"
കിളിപോയ മുതലാളി, ഷിബുവിനെ ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്നത് പോലെ അന്തംവിട്ട് നോക്കി.....
മുതലാളി : "താങ്കൾ  കേരളത്തിൽ എന്ത് ജോലി ആണ് ചെയ്തിരുന്നത്....? എവിടെ നിന്നാണ് ഇത്രയും വലിയ ബിസ്സിനസ്സ് തന്ത്രങ്ങൾ താങ്കൾ പഠിച്ചത്.....!!??"
ഷിബു : "ഞാൻ 
കോട്ടയം SH Medical Centre, 
കോട്ടയം Bharath Hospital, 
കാരിത്താസ്, 
മാതാ ഹോസ്പിറ്റൽ,
Ekm Lakeshore, Amrutha, 
Indo American,
Lourde,
Medical Trust,
PVS,
തിരുവല്ലാ പുഷ്പഗിരി, ബിലീവേഴ്‌സ്, 
തൃശൂർ ജൂബിലി മിഷൻ,
Tvm Cosmopolitan, Kims ,അനന്ദപുരി , ഗോകുലം മെഡിക്കൽ കോളേജ്,തുടങ്ങി, കേരളത്തിലെ മിക്കവാറും എല്ലാ പ്രൈവറ്റ്  ആശുപത്രികളിലെയും ഡോക്‌ടേഴ്‌സിന്റെ കൂടെ  അറ്റൻഡർ ആയി ജോലി ചെയ്തിട്ടുണ്ട്.  ചെറിയൊരു തലവേദനയുമായി  വരുന്ന രോഗികളെപ്പോലും  പറഞ്ഞു പേടിപ്പിച്ച്, ഒരാവശ്യവുമില്ലാത്ത  നിരവധി ടെസ്റ്റുകളും, ചികിത്സകളും, സർജറികളും വരെ  നടത്തിക്കാൻ വിദഗ്ദ്ധർ ആണ് ഈ ആശുപത്രികളിലെ ഡോക്‌ടേഴ്‌സ് എല്ലാം.....!!
ഇവരിൽ നിന്നാണ് ഈ മാർക്കറ്റിങ് ടെക്‌നിക് ഞാൻ പഠിച്ചത്.....!!"😄😄😄