Jyothishavartha

Jyothishavartha Complete spiritual content platform. In today’s busy world, people have become more committed to their lives.
(4)

They have intended to live a disciplinary life according to their beliefs and religious support. “Jyotishavartha.com” is a website based on the Indian heritage and completely dedicated to the belief system that built for the wellness of human kind to support them. Our motive is to observe the fundamentals of astronomical discoveries and bring them to the world where they can make fruitful changes

. We have experts with great experience in astronomical research and our astrologists will help you to explore the possibilities of fortune exists in astrology. Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.

ആദ്യകമന്റ് നോക്കൂ...
18/09/2025

ആദ്യകമന്റ് നോക്കൂ...

ഗുരുവായുർ ക്ഷേത്രത്തിൽ 2025 ഒക്ടോബർ 1 മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം  മൂർത്തി യേടത...
17/09/2025

ഗുരുവായുർ ക്ഷേത്രത്തിൽ 2025 ഒക്ടോബർ 1 മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം മൂർത്തി യേടത്തു മന സുധാകരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു നറുക്കെടുപ്പ്.
രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ
ദേവസ്വം ഭരണ സമിതി മുൻപാകെ നടന്ന അഭിമുഖത്തിൽ യോഗ്യരെന്ന് കണ്ടെത്തിയ 51 അപേക്ഷകരുടെ പേരുകൾ ശ്രീലകത്തിന് മുന്നിലെ നമസ്ക്കാര മണ്ഡപത്തിൽ വെച്ച് വെള്ളിക്കുടത്തിൽ നിക്ഷേപിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി കവപ്ര മാറത്ത് അച്യുതൻ നമ്പൂതിരി വെള്ളിക്കുടത്തിൽ നിന്നും നറുക്കെടുത്തു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ ' ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.എസ് ബാലഗോപാൽ,, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചടങ്ങിൽ ' സന്നിഹിതരായി. 63 അപേക്ഷകരിൽ 8 പേർ കൂടിക്കാഴ്ചയ്ക്ക് എത്തിയില്ല. 4 പേർ കൂടിക്കാഴ്ചയിൽ അയോഗ്യരായി. 59 കാരനായ നിയുക്ത മേൽശാന്തി പാലക്കാട് ശ്രീകൃഷ്ണപുരം പിലിമംഗലം സ്വദേശിയാണ്. സ്വദേശിയാണ്.എം എ, ബി.എഡ് ബിരുദധാരിയാണ്.
ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി നിയുക്ത മേൽശാന്തി 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും. ഭജനത്തിനു ശേഷം സെപ്റ്റംബർ 30 ന് രാത്രി ചുമതലയേൽക്കും. 6 മാസം പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തിൽ തന്നെ താമസിച്ച് പൂജാകർമങ്ങൾ നിർവ്വഹിക്കും.
കൃഷ്ണാ! ശ്രീ ഗുരുവായൂരപ്പാ!

17/09/2025

ഗുരുവായുർ ക്ഷേത്രത്തിൽ 2025 ഒക്ടോബർ 1 മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം മൂർത്തി യേടത്തു മന സുധാകരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു.

കന്നിയിലെ മുപ്പെട്ടു വ്യാഴം നാളെ; ഇടവെട്ടി കണ്ണന് എള്ളെണ്ണ സമര്‍പ്പണം അതിവിശേഷം
17/09/2025

കന്നിയിലെ മുപ്പെട്ടു വ്യാഴം നാളെ; ഇടവെട്ടി കണ്ണന് എള്ളെണ്ണ സമര്‍പ്പണം അതിവിശേഷം

തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കന്നിമാസത്തിലെ മുപ്പട്ടുവ്യാഴാഴ്ചയായ നാളെ, ഭഗവാന് അതിവിശേഷ...

ദേവീ ഉപാസനയ്ക്ക് ഏറെ വിശേഷപ്പെട്ട കാലമാണ് നവരാത്രി. മഹിഷാസുരനെ വധിച്ചതുമായി ബന്ധപ്പെട്ടാണ് നവരാത്രിയുടെ ഒരു പ്രധാന്യം പറ...
17/09/2025

ദേവീ ഉപാസനയ്ക്ക് ഏറെ വിശേഷപ്പെട്ട കാലമാണ് നവരാത്രി. മഹിഷാസുരനെ വധിച്ചതുമായി ബന്ധപ്പെട്ടാണ് നവരാത്രിയുടെ ഒരു പ്രധാന്യം പറയുന്നത്. ഒന്‍പതുദിവസം ദേവി മഹിഷാസുരനുമായി യുദ്ധം ചെയ്തുവെന്നും പത്താം നാള്‍ മഹിഷാസുരനെ വധിച്ചുവെന്നും അതാണ് വിജയ ദശമി ആയി ആചരിക്കുന്നത്.
നവരാത്രി ദിനങ്ങളില്‍ ഭഗവതിയെ പൂജിക്കുന്നത് അതിവിശേഷമാണ്. നവരാത്രിക്കാലത്ത് മഹിഷാസുര മര്‍ദ്ദിനീഭാവത്തില്‍ ഭഗവതി കുടികൊള്ളുന്ന ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും അതിവിശേഷമാണ്. കേരളത്തില്‍ മഹിഷാസുര മര്‍ദ്ദിനി ഭാവത്തില്‍ ഭഗവതി കുടികൊള്ളുന്ന അത്യപൂര്‍വ ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള വെട്ടിക്കാവ് ഭഗവതി ക്ഷേത്രം.
നവരാത്രികാലങ്ങളില്‍ ഇവിടെ ഭഗവതിയെ ദര്‍ശിക്കുന്നതും ത്രികാലപൂജ വഴിപാടായി നടത്തുന്നതും അത്യുത്തമമാണ്. മൂന്നുകാലങ്ങളിലുള്ള പൂജ, നവരാത്രിക്കാലത്ത് മഹിഷാസുര മര്‍ദ്ദിനി ഭാവത്തിലുള്ള വെട്ടിക്കാവിലമ്മയ്ക്ക് സമര്‍പ്പിക്കുന്നത് കര്‍മ്മതടസങ്ങള്‍ ഒഴിവാകുന്നതിനായി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്. കര്‍മ്മമേഖലയിലെ തടസങ്ങള്‍ നീങ്ങി ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകാന്‍ നിരവധിഭക്തരാണ് ഈ സമയം ഇവിടെ ത്രികാലപൂജ വഴിപാടായി നടത്തുന്നത്.
മഹിഷാസുരമര്‍ദ്ദിനി ഭാവത്തിലുള്ള ഭഗവതി ശത്രുസംഹാരിണികൂടിയാണ്. സകലവിധത്തിലുള്ള ശത്രുദോഷങ്ങളും ഈ സന്നിധിയിലെത്തി പ്രാര്‍ഥിച്ചാല്‍ മാറുമെന്നാണ് വിശ്വാസം. ഈ വര്‍ഷത്തെ നവരാത്രികാലത്തെ ത്രികാലപൂജ സെപ്റ്റംബര്‍ 22 ന് ആരംഭിക്കും. ഭക്തര്‍ക്ക് ഈ പൂജ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ത്രികാലപൂജ ബുക്ക് ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍: 8547178755, 9249796100.
പ്രത്യക്ഷത്തില്‍ ഭഗവതി അനുഗ്രഹവര്‍ഷം ചൊരിയുന്നിടമാണിത്. ഇവിടെ എത്തുന്ന ഓരോ ഭക്തനും തങ്ങളുടെ ജീവിതത്തില്‍ ദേവികാട്ടിയ അത്ഭുതങ്ങള്‍ അനുഭവിച്ചറിഞ്ഞവരാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും വെട്ടിക്കാവിലമ്മയെ ആശ്രയിച്ചാല്‍ ഭഗവതി കൈവിടില്ലെന്നുള്ളത് ഇവിടയെത്തുന്ന ഭക്തരുടെ അനുഭവ സാക്ഷ്യം കൂടിയാണ്.

Address

Kochi

Alerts

Be the first to know and let us send you an email when Jyothishavartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jyothishavartha:

Share