RBC Media

RBC Media RBC media is an online news, lifestyle, business insights magazine.

കൊല്ലം: ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം...
17/03/2026

കൊല്ലം: ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷ വ്യാഴാഴ്ച വിധിക്കും. കേസില്‍ എഴുപതില്‍ അധികം സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചിരുന്നു.




തിരുവനന്തപുരം: സിറ്റിംഗ് എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളിയെയും എം വിൻസന്റിനെയും കൈവിടാൻ ഒരുങ്ങി കോൺഗ്രസ്. പീഡന പരാതി ഉയർന...
17/03/2026

തിരുവനന്തപുരം: സിറ്റിംഗ് എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളിയെയും എം വിൻസന്റിനെയും കൈവിടാൻ ഒരുങ്ങി കോൺഗ്രസ്. പീഡന പരാതി ഉയർന്ന സാഹചര്യത്തിൽ മത്സരിപ്പിക്കേണ്ടതില്ലെന്നും അത് തെറ്റായ സന്ദേശം നൽകുമെന്നാണ് നിർദേശം. ഹൈക്കമാൻഡ് ഇത് സംബന്ധിച്ച് നിലപാടെടുത്തു എന്നാണ് വിവരം. പെരുമ്പാവൂരിലും കോവളത്തും മറ്റ് പേരുകൾ പരിഗണിച്ചേക്കും.

എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസ് ഈ മാസം 26ന് കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഹൈക്കമാൻഡ് തീരുമാനം. എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനമെടുത്തപ്പോൾ എൽദോസിന്റെ കാര്യം മാത്രം പിന്നീട് പരിഗണിക്കാം എന്ന് ഹൈക്കമാൻഡ് നിലപാടെടുത്തിരുന്നു. എൽദോസിനോട് കേസിന്റെ രേഖകൾ അടക്കം ഹാജരാക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു. എൽദോസ് കുന്നപ്പള്ളി ഡൽഹിയിൽ നേരിട്ട് പോയി സ്ഥാനാർത്ഥിത്വം ആവശ്യപ്പെട്ടതിന് പിന്നാലെയും കൂടിയാണ് ഹൈക്കമാൻഡിന്റെ ഈ നീക്കം.




ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പുതിയ വീഡിയോയും എഐയെന്ന് റിപ്പോര്‍ട്ട്. എക്‌സിന്റെ എഐ ചാ...
17/03/2026

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പുതിയ വീഡിയോയും എഐയെന്ന് റിപ്പോര്‍ട്ട്. എക്‌സിന്റെ എഐ ചാറ്റ്‌ബോട്ടായ ഗ്രോക്കാണ് ഈ വീഡിയോ എഐ നിര്‍മിതമെന്ന് സൂചിപ്പിച്ചിരിക്കുന്നത്. കോഫിയുമായുള്ള നെതന്യാഹുവിന്റെ പുതിയ വീഡിയോ അപ്ലോഡ് ചെയ്തപ്പോള്‍ ഡീപ്‌ഫേക്കാണെന്ന ഉത്തരമാണ് ലഭിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെല്‍ അവീവിലെ കോഫി ഷോപ്പില്‍ നിന്നുള്ള നെതന്യാഹുവിന്റെ വീഡിയോ പുറത്ത് ഇറങ്ങിയപ്പോള്‍ തന്നെ എഐയാണെന്ന ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

മിഷ് എന്ന വെരിഫൈഡ് അക്കൗണ്ടില്‍ നിന്നാണ് ഗ്രോക്കിനോട് നെതന്യാഹുവിന്റെ വീഡിയോ ഒറിജിനല്‍ ആണോ അല്ലയോ എന്ന ചോദ്യം ചോദിക്കുന്നത്. ഡീപ്‌ഫേക്കാണെന്ന് ഗ്രോക്ക് ഉത്തരം നല്‍കിയപ്പോള്‍ ഉറപ്പാണോ എന്ന് മിഷ് വീണ്ടും ചോദിക്കുന്നുണ്ട്. തുറന്ന് '100ശതമാനം ഡീപ് ഫേക്കാണ്' എന്ന മറുപടിയാണ് ഗ്രോക്ക് നല്‍കിയത്. 'ഇത് 100 ശതമാനവും അഡ്വാന്‍സ്ഡായിട്ടുള്ള എഐ ഡീപ്‌ഫേക്കാണ്. ഇങ്ങനൊരു സംഭവം നിലവിലില്ല. ഇത് എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല', എന്ന മറുപടിയാണ് ഗ്രോക്ക് നല്‍കിയിരിക്കുന്നത്.







കോഴിക്കോട്: എലത്തൂരിൽ കോൺഗ്രസിന് ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന ആവശ്യവുമായി പോസ്റ്റർ പ്രതിഷേധം. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാ...
17/03/2026

കോഴിക്കോട്: എലത്തൂരിൽ കോൺഗ്രസിന് ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന ആവശ്യവുമായി പോസ്റ്റർ പ്രതിഷേധം. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വിദ്യ ബാലകൃഷ്ണന്റെ പേര് സജീവ ചർച്ചയായതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
എൽഡിഎഫിനായി എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രനാണ് ഇത്തവണയും മണ്ഡലത്തിൽ മത്സരിക്കുന്നത്. ശശീന്ദ്രനെ ജയിപ്പിക്കാൻ എലത്തൂരിൽ ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട എന്നാണ് പോസ്റ്ററിലെ ആവശ്യം. ശശീന്ദ്രനെ ജയിപ്പിക്കാൻ അച്ചാരം വാങ്ങിയവരെ തിരിച്ചറിയുക, മികച്ച സ്ഥാനാർത്ഥികളെ നിർത്തിയാൽ യുഡിഎഫ് ജയിക്കും എന്നിങ്ങനെയാണ് പോസ്റ്ററിൽ പറയുന്നത്. എലത്തൂരുകാരനായ നിജേഷ് അരവിന്ദന്റെ പേര് മണ്ഡലത്തിൽ നേരത്തെ ചർച്ചയിൽ ഉണ്ടായിരുന്നെങ്കിലും വനിതാ
സ്ഥാനാർത്ഥി എന്ന നിലയിൽ വിദ്യ ബാലകൃഷ്ണനാണ് കൂടുതൽ സാധ്യത.






തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം. മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തി...
17/03/2026

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം. മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗികളെ തൊട്ടടുത്തുള്ള ഐസിയുവിലേക്ക് മാറ്റുകയാണ്. അഗ്നിശമന സേന ആശുപത്രിയിലെത്തി. തീ നിയന്ത്രണവിധേയമാണെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.

രാവിലെ ഒമ്പത് മണിയോടെയാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. ബ്ലോക്കിൽനിന്ന് എല്ലാ രോഗികളെയും ജീവനക്കാരെയും മാറ്റിയതായും ആശുപത്രി അധികൃതർ അറിയിച്ചു. വെന്റിലേറ്ററിൽനിന്നാണ് പുക ഉയർന്നത്. ആർക്കും പരിക്കുകളേറ്റിട്ടില്ലെന്നും ബ്ലോക്കിൽനിന്നും മാറ്റിയവരെയെല്ലാം പരിശോധിച്ചതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. 33 പേരാണ് ഐസിയുവിലുണ്ടായിരുന്നത് ഇവരെയെല്ലാം സുരക്ഷിതമായി മാറ്റിയിട്ടുണ്ട്







പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിന്റെ പ്രത്യാഘാതം നമ്മുടെ വീടുകളിൽ ഉൾപ്പെടെ അനുഭവപ്പെടുവെന്നത് യാഥാർഥ്യമാണ്. അറബ് രാജ...
17/03/2026

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിന്റെ പ്രത്യാഘാതം നമ്മുടെ വീടുകളിൽ ഉൾപ്പെടെ അനുഭവപ്പെടുവെന്നത് യാഥാർഥ്യമാണ്. അറബ് രാജ്യങ്ങ‌ളിൽ നിന്നുൾപ്പെടെ അസംസ്കൃത എണ്ണ വരവ് കുത്തനെ കുറഞ്ഞത് ​എൽപിജി ക്ഷാമത്തിന് ഇടയാക്കിയിട്ടുണ്ട്. ആഗോള പ്രതിസന്ധിയുടെ പ്രതിഫലനം ഏറ്റവുമൊടുവിൽ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലുമാണ് കാണുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ‌ഇന്ത്യയിലെ ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോറുകളിൽ ഓപൺ എഐയുടെ ചാറ്റ്ജിപിടിയെ പിന്തള്ളി ഇന്ത്യൻ ഓയിലിന്റെ എൽപിജി ബുക്കിംഗ് ആപ്പായ ഇന്ത്യൻ ഓയിൽ വൺ മുന്നിലെത്തി.
പാചകവാതക ലഭ്യത കുറഞ്ഞതോടെയാണ് ഈ മാറ്റം. സൗജന്യമായി ഡൗൺലോഡ് ചെയ്യുന്നവയുടെ പട്ടികയിൽ ഈ ആപ്പ് ഒന്നാമതെത്തിയതായി ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു. പശ്ചിമേഷ്യ സംഘർഷത്തെ തുടർന്ന് എൽപിജി വിതരണത്തിന് തടസങ്ങൾ നേരിട്ടതോടെ എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനുമാണ് ഉപയോക്താക്കൾ വൻതോതിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത്. ഇന്ത്യൻ ഓയിൽ വൺ വഴി ഉപയോക്താക്കൾക്ക് റീഫിൽ മാനേജ് ചെയ്യാനും ഡെലിവറി സ്റ്റാറ്റസ് നിരീക്ഷിക്കാനും പുതിയ കണക്ഷനുകൾ എടുക്കാനും കഴിയും.





അബുദാബി: സംഘർഷ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വ്യോമപാത തുറന്ന് യുഎഇ. സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായാണ് യുഎഇ വ്യാമപാത...
17/03/2026

അബുദാബി: സംഘർഷ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വ്യോമപാത തുറന്ന് യുഎഇ. സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായാണ് യുഎഇ വ്യാമപാത അടച്ചത്. 'ഒരു അസാധാരണ മുൻകരുതൽ നടപടി'യുടെ ഭാഗമായാണ് വ്യോമപാത അടയ്ക്കുന്നതെന്നും താൽക്കാലികമായ നടപടിയാണിതെന്നും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരുന്നു. ഇന്ന് പുലർച്ചെ അടച്ചിട്ട വ്യോമപാത ഒരു മണിക്കൂര്‍ നേരത്തിന് ശേഷം തുറക്കുകയായിരുന്നു. വ്യോമ ഗതാഗതം പുനഃരാരംഭിച്ചു.








കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി അധികൃതർ. കാബൂളിലെ ആശുപത്രിക്...
17/03/2026

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി അധികൃതർ. കാബൂളിലെ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. 250ലേറെ പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ അധികൃതർ അറിയിച്ചു. 2000 ബെഡ് സൗകര്യമുള്ള ആശുപത്രി കെട്ടിടത്തിന് നേരെ രാത്രിയിലാണ് ആക്രമണമുണ്ടായത്.
അതേസമയം അഫ്ഗാനിലെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സാധാരണക്കാരായ ജനങ്ങളെ ബാധിച്ചിട്ടില്ലെന്നുമാണ് പാകിസ്താന്റെ വിശദീകരണം. ആശുപത്രിയെ ലക്ഷ്യമിട്ടിട്ടില്ല, സിവിലിയൻസ് കൊല്ലപ്പെട്ടുവെന്ന അഫ്ഗാന്റെ വാദം അടിസ്ഥാനരഹിതമാണെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സയിദി വ്യക്തമാക്കി. അഫ്ഗാനിലെ തീവ്രവാദ കേന്ദ്രങ്ങളും അവരെ പിന്തുണക്കുന്നതും അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നതുമായ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് മൊഷറഫ് സയിദിയുടെ പ്രതികരണം.








ലണ്ടൻ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളാകില്ലെന്ന് വ്യക്തമാക്കി നാറ്റോ സഖ്യകക്...
17/03/2026

ലണ്ടൻ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളാകില്ലെന്ന് വ്യക്തമാക്കി നാറ്റോ സഖ്യകക്ഷികൾ. അമേരിക്കയുടെ ഭാഗമായി ഇറാനെതിരെ യുദ്ധത്തിൽ യുകെ ഭാഗമാകില്ലെന്ന് പ്രധാന മന്ത്രി കെയ്ർ സ്റ്റാർമർ വ്യക്തമാക്കി. എന്നാൽ കെയ്ർ സ്റ്റാർമറിൻ്റെ നിലപാടിൽ ട്രംപ് വിയോജിപ്പ് രേഖപ്പെടുത്തി. താൻ തൃപ്തനല്ലെന്നാണ് ട്രംപ് പറഞ്ഞത്.

അതൊടൊപ്പം തന്നെ ഹോര്‍മുസിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ജര്‍മനിയും ഗ്രീസും അറിയിച്ചിട്ടുണ്ട്. പ്രതിസന്ധി നയതന്ത്ര ചർച്ചകളിലൂടെ ഒത്തുതീർപ്പാക്കണമെന്ന് ഇറ്റലിയും അറിയിച്ചു. ഹോർമൂസ് വിഷയത്തിൽ ഒരുമിച്ച് നിൽകണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാറ്റോ അംഗരാജ്യങ്ങൾ നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നത്. ഇത് ട്രംപിന് കനത്ത തിരിച്ചടിയായി. ഇറാനെതിരായ പോരാട്ടത്തിൽ നാറ്റോ അംഗരാജ്യങ്ങളെ ഉൾപ്പെടുത്താനിരുന്ന ട്രംപിൻ്റെ നീക്കം ഇതോടെ തകർന്നു.








പാലക്കാട്: ജില്ലയിലെ പത്ത് സീറ്റുകളില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. പാലക്കാട് രമേശ് പിഷാരടിയും മലമ്പുഴയില...
17/03/2026

പാലക്കാട്: ജില്ലയിലെ പത്ത് സീറ്റുകളില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. പാലക്കാട് രമേശ് പിഷാരടിയും മലമ്പുഴയില്‍ എ സുരേഷും തൃത്താലയില്‍ വി ടി ബല്‍റാമും മത്സരിക്കും. പാലക്കാട്ടെ 12 സീറ്റില്‍ പത്ത് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് തീരുമാനിച്ചത്. ഇതില്‍ എട്ട് സീറ്റിലും മത്സരിക്കുന്നത് കോണ്‍ഗ്രസാണ്.

ആലത്തൂര്‍- കെ എം ഫെബിന്‍, ചിറ്റൂര്‍- സുമേഷ് അച്യുതന്‍, കോങ്ങാട്- കെ എ തുളസി, മണ്ണാര്‍ക്കാട്- എന്‍ ഷംസുദ്ധീന്‍, നെന്മാറ- എ തങ്കപ്പന്‍, തരൂര്‍- കെ സി സുബ്രഹ്‌മണ്യന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ഒറ്റപ്പാലത്ത് സിപിഐഎം വിമത പാര്‍ട്ടി സ്ഥാനാര്‍ത്ഥി പി കെ ശശിയെ പിന്തുണക്കാനാണ് യുഡിഎഫിന്റെ തീരുമാനം. പി കെ ശശിയുടെ സ്ഥാനാര്‍ത്ഥിത്വം ഇന്ന് മാര്‍ക്‌സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ നേതാക്കള്‍ പ്രഖ്യാപിക്കും. പട്ടാമ്പിയിലെയും ഷൊര്‍ണൂരിലെയും സ്ഥാനാര്‍ത്ഥികളെയാണ് ഇനി തീരുമാനിക്കുള്ളത്. പട്ടാമ്പിയില്‍ ടി പി ഷാജി, റിയാസ് മുക്കോളി എന്നിവരാണ് അവസാന പട്ടികയിലുള്ളത്. ഷൊര്‍ണ്ണൂരില്‍ പി ഹരിഗോവിന്ദനാണ് മുന്‍ഗണന.






കൊച്ചി: സിപിഐഎമ്മിനെതിരെ വിമർശനം തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍. പാർട്ടിയുടെ ചരിത്രത്തിൽ ...
17/03/2026

കൊച്ചി: സിപിഐഎമ്മിനെതിരെ വിമർശനം തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍. പാർട്ടിയുടെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത പ്രവണതയുണ്ടാകുന്നുവെന്നും ഇതുവരെ തനിക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല എന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. ഇക്കാലമത്രയും പാർട്ടിയുടെ അച്ചടക്കവും സംഘടനാ രീതിയും പാലിച്ചയാളാണ് താൻ എന്നും ഇന്നുവരെ ഇങ്ങനെയൊരു വാർത്താസമ്മേളനം നടത്തേണ്ടിവന്നിട്ടില്ല എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

പാർട്ടി തന്നെ വേണ്ടവിധം പരിഗണിച്ചില്ല എന്ന് ടി കെ ഗോവിന്ദൻ തുറന്നടിച്ചു. ഒരുപാട് വർഷമായി താൻ പാർട്ടിയിലുണ്ട്. ഇക്കാലമത്രയും പാർട്ടിയുടെ അച്ചടക്കവും സംഘടനാ രീതിയും പാലിച്ചാണ് താൻ പ്രവർത്തിച്ചത്. ആദ്യമായാണ് തനിക്ക് ഇത്തരത്തിൽ ഒരു പത്രസമ്മേളനം നടത്തേണ്ടിവന്നത് എന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. ഇന്നുവരെ താൻ ഒരു പദവിയും ചോദിച്ചിട്ടില്ല. ചെറുപ്പകാലത്ത് പോലും ആഗ്രഹിച്ചിട്ടില്ല. പാർട്ടിയിലെ പല മുതിർന്ന നേതാക്കൾക്കും വേണ്ടി പ്രവർത്തിച്ചയാളാണ് താൻ. ഒരിക്കലും തന്നെ പരിഗണിച്ചിരുന്നില്ല എന്നതുകൊണ്ട് ഈ തെരഞ്ഞെടുപ്പിലും താൻ സീറ്റ് പ്രതീക്ഷിച്ചിരുന്നില്ല. സ്ഥാനങ്ങൾ തന്നു എന്ന് പാർട്ടി പറയുമ്പോൾ അത് എങ്ങനെയാണെന്നത് ആലോചിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.








ന്യൂ ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കെ സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്ക...
17/03/2026

ന്യൂ ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കെ സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കളുടെ ശ്രമം തുടരുന്നു. ഇടഞ്ഞുനിൽക്കുന്ന കെ സുധാകരനുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഫോണിൽ സംസാരിച്ചു. കേരളത്തിലെ നേതാക്കൾ വസതിയിൽ എത്തി ആവശ്യപ്പെട്ടത് പ്രകാരമാണ് ഖർഗെ സുധാകരനോട് സംസാരിച്ചത്.

എംപിമാർക്ക് സീറ്റില്ല എന്നതാണ് ഹൈക്കമാൻഡ് തീരുമാനമെങ്കിലും മത്സരിക്കും എന്ന കാര്യത്തിൽ സുധാകരൻ ഉറച്ചുനിൽക്കുക തന്നെയാണ്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണം എന്നതാണ് തന്റെ നിലപാട് എന്ന് ഇന്നും സുധാകരൻ ദേശീയ നേതൃത്വത്തെ അറിയിക്കും. സ്ഥാനാർത്ഥിത്വ ആവശ്യത്തിൽ നിന്ന് പിന്മാറാൻ, സുധാകരൻ നിർദേശിക്കുന്ന ആളെ സ്ഥാനാർത്ഥിയാക്കാം എന്ന ഫോർമുല ദേശീയ നേതൃത്വം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ സുധാകരൻ മറ്റാരെയും നിർദ്ദേശിക്കില്ല. സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ പ്രചാരണരംഗത്ത് നിന്നും മാറിനിൽക്കാനും സുധാകരൻ ആലോചിക്കുന്നുണ്ട്.







Address

Palarivattom
Kochi
682025

Alerts

Be the first to know and let us send you an email when RBC Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share