Kerala ITNews

Kerala ITNews Latest news & updates from IT companies, govt policies, infrastructure & more...

ആഗോള മാന്ദ്യം - കേരളത്തിലെ ഐ ടി കമ്പനികളിലും പിരിച്ചു വിടൽ ? സാമ്പത്തിക മാന്ദ്യ ഭീഷണിയെത്തുടർന്ന് കേരളത്തിലെ ഐ ടി പാർക്ക...
09/04/2023

ആഗോള മാന്ദ്യം - കേരളത്തിലെ ഐ ടി കമ്പനികളിലും പിരിച്ചു വിടൽ ?

സാമ്പത്തിക മാന്ദ്യ ഭീഷണിയെത്തുടർന്ന് കേരളത്തിലെ ഐ ടി പാർക്കുകളിൽ കമ്പനികളിലും തൊഴിൽ പ്രതിസന്ധി നേരിട്ടേക്കും. ചില കമ്പനികൾ ഇവിടെ ജോലിക്കാരെ കുറയ്ക്കുവാനോ പുതിയ നിയമനങ്ങൾ താൽക്കാലികമായി നിർത്തി വയ്ക്കുവാനോ ആലോചിക്കുന്നു എന്നതാണ് ലഭ്യമായ വിവരം. പ്രമുഖ ഐടി കമ്പനിയായ മക്കിൻസി 250 ജീവനക്കാരോട് രാജി ആവശ്യപ്പെട്ടു. ഈ മാസം അവസാനത്തോടെ ഇവർ ടെക്നോപാർക്കിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും സൂചനയുണ്ട്. രാജി വയ്ക്കാൻ ജീവനക്കാർക്ക് ആറു മാസത്തെ സമയം നൽകി. ഏതാനും പേരെ കേരളത്തിനു പുറത്തേക്കു മാറ്റാനും ആലോചിക്കുന്നു. ഇന്ത്യയിൽ തൽക്കാലം കേരളത്തിൽ മാത്രമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. മധ്യനിരയിലും ഉയർന്ന തലത്തിലും പ്രവർത്തിക്കുന്ന മികച്ച പ്രതിഫലം കൈപ്പറ്റുന്ന പ്രഫഷനലുകളോടാണ് രാജി ആവശ്യപ്പെട്ടത്.

അത് പോലെ തിരുവനന്തപുരത്തും കൊച്ചിയിലും ഡെവലപ്പ്മെന്റ് സെന്ററുകൾ ഉള്ള ഒരു ആഗോള കമ്പനി, നിലവിൽ ജോലിക്കാരെ കേരളത്തിന് പുറത്തുള്ള സെന്ററുകളിലേക്ക് മാറുവാൻ നിർദ്ദേശം കൊടുക്കുന്നതായി അറിഞ്ഞു. തയ്യാറാകാത്ത ജീവനക്കാരോട് പിരിഞ്ഞു പോകുവാൻ ആണ് ആവശ്യപ്പെടുന്നത്.

കോവിഡ് കാലത്ത് മികച്ച ഐടി പ്രഫഷനലുകൾക്കു ക്ഷാമം നേരിട്ടതോടെ ഉയർന്ന ശമ്പളത്തിൽ കമ്പനികൾ ജീവനക്കാരെ റിക്രൂട്ട് ചെയ്തിരുന്നു. കോവിഡാനന്തരം സാമ്പത്തിക മാന്ദ്യ ഭീഷണി കൂടി എത്തിയതോടെയാണ് പിരിച്ചുവിടലും പ്രവർത്തനം അവസാനിപ്പിക്കലും. 30–40 പ്രായപരിധിയിൽപ്പെട്ടവർക്കാണ് പിരിച്ചുവിടൽ സാധ്യതയേറെ. ഐ ടി പാർക്കുകളിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിലാണ്. ആയിരത്തോളം പേർക്ക് നിലവിൽ തൊഴിൽ ഭീഷണിയുണ്ട്.

ഇന്ത്യയിലെ തന്നെ പ്രമുഖ ഐ ടി പാർക്കായ തിരുവനന്തപുരം ടെക്‌നോപാർക്കിൽ നിലവിൽ 70,000 പേരാണ് 480 കമ്പനികളിലായി ജോലി ചെയ്യുന്നത്. വലുപ്പത്തിൽ പിന്നീട് വരുന്ന ഇൻഫോപാർക്കും സൈബർ പാർക്കിലുമായി നൂറുകണക്കിന് കമ്പനികളും പതിനായിരക്കണക്കിന് ഐ ടി , ഐ ടി അനുബന്ധ ജീവനക്കാരനുമാണ് നിലവിലുള്ളത്.

ചെറിയ കമ്പനികളെ വലിയ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതും, പ്രോജക്ടുകളുടെ സ്വഭാവം മാറുന്നതും, ജീവനക്കാരുടെ കരാർ വ്യവസ്ഥകളിലുണ്ടായ മാറ്റങ്ങളുമാണ് തൊഴിൽ നഷ്ടത്തിന് കാരണമാകുന്നതെന്ന് ടെക്നോപാർക്ക് മാനേജ്മെന്റ് വിലയിരുത്തുന്നു. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് മാന്യമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിന് നിയമ നടപടി സ്വീകരിക്കുമെന്ന് ടെക്നോപാർക്കിലെ ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു. രാജ്യാന്തര തലത്തിൽ വൻകിട കമ്പനികളിൽ പിരിച്ചുവിടൽ വ്യാപകമാണ്. ഇതിന്റെ പരിണിതഫലമായാണ് കേരളത്തിലെ ഐ ടി പാർക്കുകളിലും തൊഴിൽ പ്രതിസന്ധി ഉണ്ടാകുന്നത്.

എന്നാൽ ഇതൊരു താൽക്കാലികമായ പ്രതിസന്ധി മാത്രമെന്നും, ആഗോള വിപണിയിൽ ഉടലെടുത്ത മാന്ദ്യം മാറുന്നതോടെ ഇത്തരം പ്രതിസന്ധി ഇല്ലാതെയാകുമെന്നാണ് വിലയിരുത്തുന്നത്

ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവെഞ്ചറായ ബാന്‍ഡികൂട്ട് ദാവോസില്‍ നടന്ന ലോകസാമ്പത്തിക ഉച്ചകോടി 2023 ല്‍  പ്രദര്‍ശിപ്പിച...
20/01/2023

ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവെഞ്ചറായ ബാന്‍ഡികൂട്ട് ദാവോസില്‍ നടന്ന ലോകസാമ്പത്തിക ഉച്ചകോടി 2023 ല്‍ പ്രദര്‍ശിപ്പിച്ചു. കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെന്‍റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ച ബാന്‍ഡികൂട്ട് ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയമാണ് തിരഞ്ഞെടുത്തത്. ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ (എസ്ഡിജി) ഒന്‍പതും കൈവരിക്കാന്‍ ബാന്‍ഡികൂട്ടിന് കഴിഞ്ഞിട്ടുണ്ട്.

മനുഷ്യസഹായമില്ലാതെ മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡികൂട്ട് റോബോട്ടിനെ 2017ലാണ് കേരളത്തില്‍ ആദ്യമായി ജെന്‍റോബോട്ടിക്സ് വികസിപ്പിച്ചത്. ഫെബ്രുവരിയോടെ കേരളത്തിലെ മുഴുവന്‍ മാന്‍ഹോളുകളും മനുഷ്യപ്രയത്നം കൂടാതെ വൃത്തിയാക്കാന്‍ ബാന്‍ഡിക്കൂട്ടിന്‍റെ സേവനം പ്രയോജനപ്പെടുത്താനാകും. ഇതിലൂടെ റോബോട്ടിക് സാങ്കേതികവിദ്യയില്‍ ലോകത്തിന് മുന്നില്‍ മാതൃകയാവാന്‍ കേരളത്തിന് കഴിയും.

ഇന്ത്യയിലെ ക്ലീന്‍ടെക് വ്യവസായത്തില്‍ ബാന്‍ഡികൂട്ട് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. മാലിന്യ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാനും ഉപയോഗിക്കാനും കഴിയുമെന്നതിന് ഈ റോബോട്ട് ഉദാഹരണമാണ്.

അദാനി ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനായ ഗൗതം അദാനി ഉള്‍പ്പെടെയുള്ള പ്രമുഖ ഇന്ത്യന്‍ വ്യവസായികളോടൊപ്പം ജെന്‍റോബോട്ടിക്സ് ഡയറക്ടര്‍മാരായ വിമല്‍ ഗോവിന്ദ് എം.കെ ,നിഖില്‍ എന്‍. പി, റാഷിദ്. കെ, അരുണ്‍ ജോര്‍ജ് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. കാനഡ, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ബാന്‍ഡികൂട്ട് സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനും വികസിപ്പിക്കുന്നതിനുമായുള്ള ചര്‍ച്ചകള്‍ക്കും ഉച്ചകോടി വേദിയായി.

ബാന്‍ഡികൂട്ടിലൂടെ രാജ്യത്തിന്‍റെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനൊപ്പം 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3,000ലധികം ശുചീകരണതൊഴിലാളികളുടെ ജീവിതത്തെ ശാക്തീകരിക്കുകയും ചെയ്തു. റോബോട്ടിക് മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം രാജ്യത്തെ യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാനും ജെന്‍റോബോട്ടിക്സിനു കഴിഞ്ഞു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ പുരോഗതിയ്ക്കും ജെന്‍റോബോട്ടിക്സ് കാരണമായി.

ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലൂടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് ജെന്‍റോബോട്ടിക്സ് ബാന്‍ഡികൂട്ടിന്‍റെ സാന്നിധ്യം അറിയിക്കാനായെന്ന് ജെന്‍റോബോട്ടിക്സ് സി.ഇ.ഒ വിമല്‍ ഗോവിന്ദ് പറഞ്ഞു. ലോകത്തിലെ വിവിധ നഗരങ്ങളുടെ ശുചിത്വം മെച്ചപ്പെടുത്താനും പരിപാലിക്കാനും ഇതിലൂടെ സാധിക്കും. വിവിധ അന്താരാഷ്ട്രസംരംഭങ്ങളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും സഹകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ടാറ്റസണ്‍സ് ഇന്ത്യ ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍, വിപ്രോ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ റിഷാദ് പ്രേംജി, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അഡാര്‍ പൂനാവാല, ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എം.എ യൂസഫ്അലി, ബൈജൂസ് സി.ഇ.ഒ യും സ്ഥാപകനുമായ ബൈജു രവീന്ദ്രന്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.

ജെന്‍റോബോട്ടിക്സ് ഇന്നോവേഷന്‍റെ മറ്റൊരു മേഖലയാണ് മെഡിക്കല്‍ ആന്‍ഡ് മൊബിലിറ്റി. പക്ഷാഘാത രോഗികളുടെ ചികിത്സയ്ക്കായി ജെന്‍റോബോട്ടിക്സ് വികസിപ്പിച്ച അഡ്വാന്‍സ്ഡ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ട് ആയ ജി - ഗെയ്റ്റര്‍ ചുരുങ്ങിയ കാലയളവില്‍ വലിയ ജനസമ്മതി നേടിയിരുന്നു. പക്ഷാഘാത രോഗികള്‍ക്ക് നടത്തം പരിശീലിപ്പിക്കുന്ന ജി - ഗെയ്റ്റര്‍ കേരളത്തിലെ ആശുപത്രികളില്‍ വിദേശ ഉല്‍പ്പന്നങ്ങളെ മറികടന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന റോബോട്ടായി മാറി

ഐ.ടി മേഖലയിൽ സംരംഭങ്ങളെയും വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ ഇളവുകൾ വ്യവസ്ഥ ചെയ്തുള്ള കരട് വ്യവസായ നയം. ...
26/09/2022

ഐ.ടി മേഖലയിൽ സംരംഭങ്ങളെയും വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ ഇളവുകൾ വ്യവസ്ഥ ചെയ്തുള്ള കരട് വ്യവസായ നയം. 50 കോടി വരെ രൂപ മുതൽമുടക്കുള്ള വ്യവസായങ്ങൾക്കാണ് ഇളവുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഐ.ടി, ഇലക്‌ട്രോണിക്‌സ് മേഖലയിൽ ജോലിക്ക് പ്രവേശിക്കുന്നവരിൽ അപ്രന്റിസ് കാലയളവിൽ നൽകുന്ന പ്രതിഫലത്തിന്റെ ഒരു വിഹിതം സർക്കാർ വഹിക്കും. കിൻഫ്ര, കെ.എസ്‌ഐ.ഡി.സി തുടങ്ങിയ സർക്കാർ എസ്‌റ്റേറ്റുകളിൽ സംരംഭം തുടങ്ങലിന് രജിസ്‌ട്രേഷൻ, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ സൗജന്യമാക്കും. സ്വകാര്യ പാർക്കുകളിലും ഈ ഇളവ് അനുവദിക്കും. വൻകിട വ്യവസായങ്ങളിൽ യന്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് അടക്കേണ്ട സംസ്ഥാന നികുതിയിലാണ് മറ്റൊരു ഇളവ്. ഈ നികുതി സർക്കാർ മടക്കി നൽകും. വ്യവസായ നയം വൈകാതെ മന്ത്രിസഭയുടെ പരിഗണനക്ക് വരുമെന്നാണ് വിവരം.

2026ഓടെ മൂന്നു ലക്ഷം എം.എസ്.എം.ഇ സംരംഭങ്ങളും ആറു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനുതകുന്ന വ്യവസ്ഥകളാണ് കരട് വ്യവസായ നയത്തിലുള്ളത്. ചെറുകിട വ്യവസായങ്ങൾക്കു വേണ്ടിയുള്ള വികസന മേഖലകളും എസ്റ്റേറ്റുകളും സ്ഥാപിക്കുകയും നിലവിലുള്ളവയുടെ പശ്ചാത്തലം മെച്ചപ്പെടുത്തുകയും ചെയ്യാനാണ് ആലോചന.

സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുകയും സംരംഭകത്വ വികസന പരിപാടികൾ വിപുലീകരിക്കുകയും ചെയ്യും. ഇതോടൊപ്പം വായ്പാ നടപടിക്രമങ്ങൾ ഉദാരമാക്കുകയും എം.എസ്.എം.ഇ മേഖലയുടെ പ്രശ്‌നങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുകയും ചെയ്യും.

2022-'23 സംരംഭക വർഷമായി സർക്കാർ ആചരിക്കുകയാണ്. ഒരു ലക്ഷം സംരംഭങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2022 ഏപ്രിലിൽ ആരംഭിച്ച പദ്ധതിയിൽ ഇതിനകം 58,306 സംരംഭങ്ങളും 1,28,919 തൊഴിലവസരങ്ങളും 3536 കോടിയുടെ നിക്ഷേപവും സാധ്യമായിട്ടുണ്ടെന്നാണ് സർക്കാറിന്റെ കണക്ക്.

Hurry Up!* Register your application now for the 5th edition of Capital Cafe 2022.Apply through the below link before *A...
30/08/2022

Hurry Up!* Register your application now for the 5th edition of Capital Cafe 2022.

Apply through the below link before *August 31st, 2022*.

Register Here: https://bit.ly/3oP8k7w

IGNITE  internship  programme was conducted on 20 August 2022 between 10 am-4 pm for fresh graduates and candidates awai...
21/08/2022

IGNITE internship programme was conducted on 20 August 2022 between 10 am-4 pm for fresh graduates and candidates awaiting their final year results organized by Kerala IT parks in association with GTech, CAFIT, ICT Academy and Start-up Mission.

GTech conducted a seminar on Internationalization - Excitement & RisksRoundtable with IDA Ireland at O By Tamara
20/08/2022

GTech conducted a seminar on Internationalization - Excitement & Risks
Roundtable with IDA Ireland at O By Tamara


IGNITE Internship Fair Technopark & other IT parks in kerala like Infopark & Cyberpark offers internship opportunities t...
19/08/2022

IGNITE Internship Fair Technopark & other IT parks in kerala like Infopark & Cyberpark offers internship opportunities to freshers. Organised as part of the project by Kerala IT Parks, the Internship Fair at Technopark will be held on the 20th of August, 2022.

Read more : https://lnkd.in/gqm3f9MP

As part of its extensive expansion plans, Tech Mahindra Cerium, one of the fastest-growing technology companies owned by...
11/08/2022

As part of its extensive expansion plans, Tech Mahindra Cerium, one of the fastest-growing technology companies owned by Tech Mahindra, has opened a development centre in the Vismaya building at Infopark Phase 1, Infopark Kochi. With this development centre in Kochi, which can seat around 300 people, Tech Mahindra Cerium plans to scale up its capabilities and acquire niche skills as it completes ten years in 2023. Furthermore, the company intends to expand its presence in B cities throughout India in order to tap into the talent there. Mr Jayakumar Gorla, Head of Engineering, Tech Mahindra Cerium, inaugurated the office in the presence of team Cerium.

Technoparktoday conducts another edition of COFFEE WITH Series.  COFFEE WITH Series is a one of a kind meetup, where you...
31/07/2022

Technoparktoday conducts another edition of COFFEE WITH Series. COFFEE WITH Series is a one of a kind meetup, where you enjoy your evening cup of coffee with a side of intriguing and engaging conversation with a distinguished personality.

This time, we are introducing Mr. Kiran Karunakaran - the CEO of Tagrail & Managing director of Kamna Ventures. Kiran has extensive experience in startups and enterprise software development.
He has MBA in Strategy and Marketing from University of California, Davis & MS in Computer Engineering from University of California, Santa Cruz. Kiran has managed and developed products for Fortune 500 companies like SAP, Philips and Honeywell. He has been an active angel investor across healthcare, automotive and martech sectors.

Date : 03/August/2022 , Wednesday
Time : 4:00 PM - 5:00 PM IST
Venue : Floor of Madness @ FAYA, -1 Tejaswini Building, Technopark Trivandrum.

** FREE ENTRY** (Limited Seats)
Register Here : https://www.eventbrite.com/e/coffee-with-talk-series-tickets-393821589977

Be there to connect converse and collaborate !
Special Thanks to FAYA & KSUM.

Despite fears of a global recession, state to witness an IT boom as demand for IT space grows by leaps and bounds.
30/07/2022

Despite fears of a global recession, state to witness an IT boom as demand for IT space grows by leaps and bounds.

Kerala Govt launches a unique internship program named IGNITE with the objectives of providing fresh diploma/degree/pg c...
29/07/2022

Kerala Govt launches a unique internship program named IGNITE with the objectives of providing fresh diploma/degree/pg candiates an opportunity to get sufficient exposure to IT / BPM Industry so that their ability to obtain employment is substantially improved, and for the industry to obtain candidates who could work and prove their abilities through a longer period, before being offered for long term job positions.

Let's empower innovation!Infopark Phase II Kochi is opening new IT office spaces that span over 1,60,000 sq ft on July 2...
28/07/2022

Let's empower innovation!

Infopark Phase II Kochi is opening new IT office spaces that span over 1,60,000 sq ft on July 29, 2022, 11 am at Infopark Phase II Kochi, to provide Kerala's youth with amazing opportunities in the IT industry. The event will also witness the formal opening of new office spaces in Infopark Thrissur's Indeevaram. Hon'ble Chief Minister Shri Pinarayi Vijayan will inaugurate the facilities in the presence of Hon'ble Minister for Industries & Law Shri P Rajeev and other dignitaries. As part of this event, three brand new office spaces are being commissioned, including over 1 lakh sq ft for Cognizant Technology Solutions. More than 2,000 jobs can be created in these global-standard office spaces, providing amazing opportunities for youth in the state. With the opening of this new office space, Infopark will be achieving another landmark on its journey towards becoming one of the country's top tech destinations.

Address

Kochi
Kochi

Website

Alerts

Be the first to know and let us send you an email when Kerala ITNews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share