MCV Channel

MCV Channel TV Channel in Muvattupuzha, India

കീം ഒന്നാം റാങ്ക് മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിന്MCV NEWS MUVATTUPUZHA മുവാറ്റുപുഴ: കീം എഞ്ചിനീയറിംങ്, ഫാർമസി പരീക്ഷാഫല...
01/07/2025

കീം ഒന്നാം റാങ്ക് മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിന്

MCV NEWS MUVATTUPUZHA

മുവാറ്റുപുഴ: കീം എഞ്ചിനീയറിംങ്, ഫാർമസി പരീക്ഷാഫലം പ്രഖ്യാപിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവാണ് ഫലം പ്രഖ്യാപനം നടത്തിയത്. ഒന്നാം റാങ്ക് മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജ് കരസ്ഥമാക്കി. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവും, മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവും നേടി. 86549 പേരാണ് കീം, പ്രവേശന പരീക്ഷ എഴുതിയത്. ഇതിൽ 76230 പേർ യോഗ്യത നേടി.

----------------------------
വാര്‍ത്തകള്‍ അറിയുവാനും വാട്‌സ്അപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുതിനുമായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/Hs9Wc6fVWr50CkUbhEhuxX

പഠന മികവിന് വിദ്യ സ്പർശം എംഎൽഎ അവാർഡ്MCV NEWS MUVATTUPUZHA മുവാറ്റുപുഴ : എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷക...
01/07/2025

പഠന മികവിന് വിദ്യ സ്പർശം എംഎൽഎ അവാർഡ്

MCV NEWS MUVATTUPUZHA

മുവാറ്റുപുഴ : എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എംഎൽഎ അവാർഡ് നൽകി ഈ വർഷവും ആദരിക്കുമെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. എംഎൽഎ മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യ സ്പർശം പദ്ധതി പ്രകാരമാണ് അവാർഡുകൾ നൽകുന്നത്.100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ റാങ്ക് നേടിയ പ്രതിഭകളെയും ചടങ്ങിൽ ആദരിക്കും. മുവാറ്റുപുഴ മണ്ഡലത്തിലെ സ്‌കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് പുറമെ മുവാറ്റുപുഴ നിയോജക മണ്ഡലത്തിൽ സ്ഥിര താമസക്കാരും എന്നാൽ മണ്ഡലത്തിന് പുറമെയുള്ള സ്‌കൂളുകളിൽ പഠിച്ചു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും എംഎൽഎ അവാർഡ് നൽകും.
ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ റാങ്ക് നേടിയവരും മണ്ഡലത്തിന് പുറമെയുള്ള സ്‌കൂളുകളിൽ പഠിച്ചു ഉന്നത വിജയം നേടിയവരും എംഎൽഎ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതം ജൂലൈ 3, വൈകിട്ട് 5 മണിക്ക് മുൻപായി 04852834444 എന്ന നമ്പറിൽ ബന്ധപ്പെടുകയോ എംഎൽഎ ഓഫിസിൽ നേരിട്ടോ സമർപ്പിക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു

--------------------------------
വാര്‍ത്തകള്‍ അറിയുവാനും വാട്‌സ്അപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുതിനുമായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/Hs9Wc6fVWr50CkUbhEhuxX

ശ്‌മശാനം അടച്ചതിൽ ബിജെപിയുടെ പ്രതിഷേധം                                                                                  ...
01/07/2025

ശ്‌മശാനം അടച്ചതിൽ ബിജെപിയുടെ പ്രതിഷേധം
MCV NEWS MUVATTUPUZHA
മൂവാറ്റുപുഴ: നഗരസഭയുടെ കീഴിലുള്ള പൊതുശ്മശാനം വീണ്ടും അടച്ചതിൽ പ്രതിഷേധം ശക്തമാക്കി ബിജെപി. ബിജെപി മൂവാറ്റുപുഴ മുനിസിപ്പൽ സമിതിയുടെ ആഭിമുഖ്യത്തിൽ നഗരസഭ ഓഫീസിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുൻസിപ്പൽ സെക്രട്ടറിക്ക്
ശ്മശാനം ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനവും നൽകി. മൂന്നുമാസത്തെ അറ്റകുറ്റപ്പണികൾക്ക് ശേഷം തുറന്ന പൊതുശ്മശാനം വീണ്ടും അടച്ച് സ്ഥിതിയാണ് നിലവിലുള്ളത്. ഒരാഴ്ചപോലും ശ്മശാനം തുറന്ന് പ്രവർത്തിച്ചില്ല. മൃതദേഹത്തോട് അനാദരവ് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടായതായി ആരോപണമുയർന്നിട്ടുണ്ട്.
ബിജെപി മുൻസിപ്പൽ സമിതി പ്രസിഡന്റ് അജി കെ എ, അനൂപ്, നാരായണൻ, നീലകണ്ഠൻ, രാജു, രമേശ് പുളിക്കൻ, വാർഡ് കൗൺസിലർ ആശ അനിൽ, ബി രമേശ് കാവന എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

--------------------------------
വാര്‍ത്തകള്‍ അറിയുവാനും വാട്‌സ്അപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുതിനുമായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/Hs9Wc6fVWr50CkUbhEhuxX

30/06/2025

മൂവാറ്റുപുഴ നഗരറോഡ് വികസനം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ വ്യാപാരികളുടെ പ്രതിഷേധം

30/06/2025

പി.ഓ ജംഗ്ഷനില്‍ മഹാത്മ അയ്യങ്കാളിയുടെ പ്രതിമ പ്രതിപക്ഷനേതാവ് നാടിന് സമര്‍പ്പിച്ചു

30/06/2025

കൊച്ചി ധനുഷ്‌കോടി റോഡിലെ വെള്ളക്കെട്ടില്‍ നിയന്ത്രണം വിട്ട കാറില്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

30/06/2025

കോതമംഗലത്ത് അന്താരാഷ്ട്ര സ്‌റ്റേഡിയം നിര്‍മ്മിക്കണം; പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ഫുട്‌ബോള്‍ കളിച്ച് പ്രതിഷേധം

30/06/2025

പ്രസ്സ് ക്ലബിന്റെയും നിര്‍മ്മല മെഡിക്കല്‍സെന്ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഹൃദ്രോഹപരിശോധന ക്യാമ്പ് നടത്തി

ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി                                                                   ...
30/06/2025

ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
MCV NEWS FLASH
കോതമംഗലം: മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിൻ്റെ മൃതദേഹം ആറാം ദിവസം കണ്ടെത്തി. കഴിഞ്ഞ 5 ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. പൂയംകുട്ടി, ബ്ലാവനക്കടവിന് സമീപത്ത് പുഴയിൽ നിന്നാണ് കണ്ടെത്തിയത്. കുട്ടമ്പുഴ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നു.

--------------------------------
വാര്‍ത്തകള്‍ അറിയുവാനും വാട്‌സ്അപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുതിനുമായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/Hs9Wc6fVWr50CkUbhEhuxX

28/06/2025

വെള്ളൂര്‍ക്കുന്നത്ത് റോഡില്‍ രൂപപ്പെട്ട കുഴികള്‍ വാഹനയാത്രകാര്‍ക്ക് ദുരിതമായി മാറുന്നു

28/06/2025

വ്യാപാരി വ്യവസായി ഏകോപനസമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് അര്‍ദ്ധവാര്‍ഷികയോഗവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടന്നു

28/06/2025

രാമമംഗലത്തും പരിസരപ്രദേശങ്ങളിലും ആഫ്രിക്കന്‍ ഒച്ചുകളുടെ വ്യാപനം നാശംവിതയ്ക്കുന്നു

Address

Muvattupuzha
Kochi
686671

Opening Hours

Monday 9:30am - 8:30pm
Tuesday 9:30am - 8:30pm
Wednesday 9:30am - 8:30pm
Thursday 9:30am - 8:30pm
Friday 9:30am - 8:30pm
Saturday 9:30am - 8:30pm

Telephone

+918111812594

Website

Alerts

Be the first to know and let us send you an email when MCV Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MCV Channel:

Share

Category

News Channel

█║▌│█│║▌║││█║▌Verified ✔ Official Page ™