11/03/2021
Love » Explained
■ ഇതര ഭാഷാ ഇൻഡസ്ട്രികളിലെ മൈൻഡ് ട്വിസ്റ്റിങ് സിനിമകളെ വാനോളം പുകഴ്ത്തുമ്പോഴും അത്തരം പരീക്ഷണ ചിത്രങ്ങൾ സ്വന്തം ഭാഷയിലേക്ക് വരുമ്പോൾ പുറംകാല് കൊണ്ട് അടിച്ചു തെറിപ്പിക്കുന്ന കടുത്ത "ഐറണിയും" കൊണ്ട് നടക്കുന്ന ഒരു പ്രത്യേക വിഭാഗമാണ് നമ്മൾ മലയാളികൾ. അതുകൊണ്ട് തന്നെ അത്തരം പരീക്ഷണങ്ങൾ വളരെ കുറച്ച് മാത്രമേ മലയാളത്തിൽ സംഭവിക്കാറുമുള്ളൂ. ഞാനിത് വെറുതേ ഒരു വിവാദത്തിനു വേണ്ടി പറഞ്ഞതല്ല. മലയാളികളുടെ ഇരട്ടത്താപ്പിന്റെ ഏറ്റവും വലിയൊരു ഇരയായിരുന്നു പൃഥ്വിരാജിന്റെ നയൻ എന്ന സിനിമ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ഇറങ്ങിയപ്പോഴും അതിന്റെ മൈൻഡ് ട്വിസ്റ്റിങ് ക്ലൈമാക്സിനെ ചൊല്ലി ഒരു വിഭാഗം അരിശം കൊണ്ടിരുന്നു. ഒരുപക്ഷേ, ലിജോയുടെ ഡൈ ഹാർഡ് ഫാൻസ് ആയിരിക്കാം അതിനൊരു കാരണം. നമ്മൾ ഇഷ്ടപ്പെടുന്നത് മറ്റുള്ളവരും ഇഷ്ടപ്പെട്ടേക്കണം എന്ന നിർബന്ധം ഒട്ടുമില്ല. പക്ഷേ, മുൾഹോളണ്ട് ഡ്രൈവ്, പ്രീഡെസ്റ്റിനേഷൻ, ഫൈറ്റ് ക്ലബ്ബ്, ട്രയാംഗിൾ, ഡോണി ഡാർക്കോ, കൊഹെറൻസ്, നോളന്റെയും ഡേവിഡ് ലിഞ്ചിന്റെയുമൊക്കെ മറ്റു സിനിമകൾ തുടങ്ങിയവയെ കുറിച്ചൊക്കെ വളരെ ആവേശത്തിൽ ചർച്ച ചെയ്യുമ്പോൾ നമ്മുടെ സ്വന്തം മലയാളത്തിൽ ഇറങ്ങുന്ന അത്തരം സിനിമകൾക്കും അതേ പരിഗണന നൽകിയാൽ എന്താ എന്ന ചോദ്യം മാത്രമേ ചോദിക്കുന്നുള്ളൂ. എന്തായാലും ഖാലിദ് റഹ്‌മാന്റെ ലൗ എന്ന സിനിമയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. ഈ മാറ്റം ഇനിയും ഒരുപാട് നയനും Whoവും ലൗവുമൊക്കെ സൃഷ്ടിക്കാൻ താല്പര്യമുള്ള സിനിമാക്കാർക്ക് പ്രോത്സാഹനമായേക്കാവുന്ന വലിയ പ്രതീക്ഷ.
■ ലൗ എന്ന സിനിമ എക്സ്പ്ലൈൻ ചെയ്ത പലരും പറയുന്നത് കേട്ടു, ഗോകുലന്റെയും സുധി കോപ്പയുടെയും കഥാപാത്രങ്ങൾ ഡേവിഡ് ഫിഞ്ചിന്റെ ഫൈറ്റ് ക്ലബ്ബിലെയൊക്കെ പോലെ നായകന്റെ ആൾട്ടർ ഇഗോസ് ആണെന്ന്. പക്ഷേ, ഞാൻ പറയുന്നു "അത് തെറ്റാണ്". ഗോകുലന്റെയും സുധി കോപ്പയുടെയും കഥാപാത്രങ്ങൾ നായകന്റെ ആൾട്ടർ ഇഗോസ് അല്ല..!!??
Love » Detailed Explanation 👇
TO "r2h Media"ANCHOR: RIYAS PULIKKALWEBSITE: www.riyaspulikkal.comEMAIL: [email protected]...