03/11/2025
55 -മത് സംസ്ഥാന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.. നിങ്ങളെത്രപേര്‍ ശ്രദ്ധിച്ചു ഇത്തവണയും അവാര്‍ഡ് കാറ്റഗറിയില്‍ മികച്ച കുട്ടികളുടെ ചിത്രവും ബാലതാരവുമില്ല.. (കഴിഞ്ഞ വര്‍ഷവും ഇതുതന്നെയായിരുന്നു സ്ഥിതി) എന്നുവെച്ചാല്‍ 2023 ല്‍ മികച്ച കുട്ടികളുടെ ചിത്രത്തിനും മികച്ച ബാലതാരത്തിനും അവര്‍ഡ് നേടിയ പല്ലൊട്ടിക്ക് ശേഷം പിന്നീട് മികച്ചൊരു കുട്ടികളുടെ ചിത്രമുണ്ടായിട്ടില്ലെന്ന്
എന്നാല്‍ വളരെ ജന്യൂന്‍ ആയ റീസണ്‍ ആണ് ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് പറഞ്ഞത്..
''ആ കാറ്റഗറിയിലേക്ക് തിരഞ്ഞെടുക്കാനായി തങ്ങള്‍ക്ക് നല്ലൊരു സിനിമയൊ എന്തിന് നല്ലൊരു സിനിമ ശ്രമമോ പോലും ഉണ്ടായില്ലെന്നാണ്.. മുതിര്‍ന്നവരുടെ സിനിമയെടുത്ത് അതില്‍ കുട്ടികളെ കാണിച്ചാല്‍ കുട്ടികളുടെ സിനിമയാവില്ലെന്നാണ്''
സത്യമാണ്.. ഈ രണ്ട് വര്‍ഷക്കാലത്തിനുള്ളില്‍ എത്ര കുട്ടികളുടെ സിനിമ പുറത്തിറങ്ങിയിട്ടുണ്ട്..??
ഒരോ ഫിലിം മെയ്ക്കറും ഒരോ പ്രൊഡക്ഷന്‍ ഹൗസും ചിന്തിക്കേണ്ടിയിരിക്കുന്നു.
അരവിന്ദന്റെ കുമ്മാട്ടിയും ജിജോ പുന്നൂസിന്റെ മൈ ഡിയർ കുട്ടിച്ചാത്തനുമടക്കം നേടിയ അവാര്ഡാണ് ഇപ്പോൾ നല്ലസിനിമകളില്ലാത്തതു കൊണ്ട് അങ്ങനൊരു കാറ്റഗറി തന്നെ വേണ്ടെന്നു വച്ചത്.. ഏതായാലും പ്രാന്തന് അഭിമാനമുണ്ട് ഞങ്ങളുടെ ആദ്യ നിര്‍മ്മാണ സംരംഭം ഒരു ചില്‍ഡ്രന്‍സ് ഫിലിം ആയതിനാല്‍ അന്യം നിന്നുപോവുന്നൊരു സിനിമ കാറ്റഗറിയിലെ അവസാന കണ്ണിയായ് നിലനില്‍ക്കുന്നതിനാല്‍😊👍🏻