Ernakulam Press Club

Ernakulam Press Club District Unit of Kerala Union of Working Journalists Colors, Sri.

The club was inaugurated on December 15, 1968 by the then Prime Minister Smt.Indira Gandhi From a handful of members we have grown into the all those who believe in serious Journalism. S Chandrasekhar, the then Prime Minister of India had inaugurated the Silver jubilee celebrations on 16th March 1991 and Dr. Sankar Dayal Sharma, President of India inaugurated the valedictory functions of Silver ju

bilee celebrations on 29th October 1992.Shivraj Patil, Union Minister for Home, had inaugurated the ruby jubilee of the club in December, 2008. For the last 40 years, the Ernakulam Press Club has played a key role in shaping public opinion by effectively performing its role as a vibrant fourth estate. Year 2011 was a special moment in the history of the Press Club, as it undergone a modernization drive aimed at giving a facelift to the organisation in tune with the rapid changes happening in the media across the world. Major highlights of the project, which was being carried out using the support given by the Kerala government, include an e-library and e-work-station for journalists and space for stepping up the professional skills of the media persons. The renovated building of Ernakulam Press Club was inaugurated by Sri.Oommenchandy, Hon'ble Chief Minister of Kerala on 12th May 2012 in the presence of Prof. K V Thomas, Union Minister for Food, Sri.K Babu, Minister for Excise, Kerala, Sri.Anoop Jacob, MInister for Civil Supplies, Sri.Tony Chammini,Mayor Kochi, Sri.Hibi EDen Mla and other dignitaries.

MEDIA FIESTA- Annual Media Meet at Rajiv Gandhi Indoor Stadium on Jan 26, 2016
28/01/2016

MEDIA FIESTA- Annual Media Meet at Rajiv Gandhi Indoor Stadium on Jan 26, 2016

13/01/2016
Mathrubhumi coverage on second day
13/01/2016

Mathrubhumi coverage on second day

13/01/2016

മൂന്നാം തലമുറയുടെ മനുഷ്യാവകാശമാണ് വികസനമെന്ന് കൊച്ചി വികസന ഉച്ചകോടി

കുണ്ടന്നൂർ, വൈറ്റില ഫ്ലൈ ഓവറുകൾ എസ്റ്റിമേറ്റിനെക്കാൾ പകുതി ചെലവിൽ പൂർത്തീകരിച്ച് തരാമെന്ന നിലപാടിലുറച്ച് നവാസ് മീരാൻ

കൊച്ചി: എറണാകുളം പ്രസ്ക്ലബിൻറെ ആഭിമുഖ്യത്തിൽ ഇന്നലെ നടന്ന കൊച്ചി വികസനം ഉച്ചകോടി "കൊച്ചി 2065" ൽ ഉരുത്തിരിഞ്ഞത് ക്രിയാത്മക നിർദേശങ്ങൾ. മൂന്നാം തലമുറയുടെ മനുഷ്യാവകാശമാണ് വികസനമെന്ന പി രാജീവിൻറെ പ്രഖ്യാപനം വികസന ഉച്ചകോടിയിൽ പങ്കെടുത്തവർ ഒറ്റക്കെട്ടായി അംഗീകരിച്ചു. കൊച്ചിയുടെ സമഗ്ര വികസനത്തിന് പണമല്ല , സമയബന്ധിതമായ ഇടപെടലും വ്യക്തവും ദീർഘവീക്ഷണത്തോട് കൂടിയതുമായ ആസൂത്രണമാണ് വേണ്ടതെന്ന് പൊതുമരാമത്ത് സെക്രട്ടറിയും കൊച്ചി സ്മാർട്ട്സിറ്റി മിഷൻ ഡയറക്ടറുമായ എ പി എം മുഹമ്മദ്‌ ഹനീഷ് ചൂണ്ടിക്കാട്ടി. സ്വകാര്യ വാഹനങ്ങൾ നിയന്ത്രിക്കാൻ നികുതി കൂട്ടുന്നതടക്കം പരിഗണിക്കണമെന്ന് തമിഴ്നാട് മുൻ അഡീഷനൽ ചീഫ് സെക്രട്ടറി പി സി സിറിയക് അഭിപ്രായപ്പെട്ടു.

വ്യക്തമായ ആസൂത്രണം ഉണ്ടെങ്കിൽ നിർമാണ ചെലവ് ഗണ്യമായി കുറയ്ക്കാമെന്ന് നവാസ് മീരാൻ പറഞ്ഞു. കുണ്ടന്നൂർ, വൈറ്റില ഫ്ലൈ ഓവറുകൾ എസ്റ്റിമേറ്റിനെക്കാൾ പകുതി ചെലവിൽ പൂർത്തീകരിച്ച് തരാമെന്ന മുൻ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സബർബൻ റയിൽവേ അടിയന്തിരമായി നടപ്പാക്കണമെന്ന് ജി സി ഡി എ ചെയർമാൻ എൻവേണുഗോപാൽ പറഞ്ഞു. കാർഷിക രംഗം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ആർക്കിടെക്റ്റ് ബി.ആർ. അജിത്‌. പൈതൃക തനിമ നിലനിർത്തി കൊണ്ടുള്ള വികസനമാണ് അനിവാര്യമെന്നും ഫോർട്ട്‌ കൊച്ചിക്കും മട്ടാഞ്ചേരിക്കുമൊപ്പം തൃപ്പൂണിത്തുറയെയും പൈതൃക നഗര പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ആർക്കിടെക്റ്റ് ഗോപകുമാർ അഭിപ്രായപ്പെട്ടു.

അടിസ്ഥാനസൗകര്യങ്ങൾ, പൊതുഗതാഗത സംവിധാനം, സുരക്ഷിതത്വം എന്നിവയാണ് കൊച്ചിയുടെ ടൂറിസം വികസനത്തിന് അനിവാര്യമായതെന്ന് ടൂറിസം വികസനം സംബന്ധിച്ച ചർച്ചയിൽ അഭിപ്രായമുയർന്നു. വേമ്പനാട് കായൽ കേന്ദ്രീകരിച്ച് ജലകായിക വിനോദങ്ങൾ, കായലോര സുഖവാസ കേന്ദ്രങ്ങൾ, തീം പാർക്ക് എന്നിവയുടെ സാധ്യതകൾ കണ്ടെത്തണമെന്ന് താജ് വിവാന്റ ജനറൽ മാനേജർ സുമൻ ദത്ത നിർദേശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ചൂഷണങ്ങൾ വർധിക്കുന്നത് തടയാൻ കുടുംബങ്ങളിലെ പരസ്പര ധാരണ ശക്തിപ്പെടുത്തണമെന്ന് മുൻ ഡി ജി പി എം ജി എ രാമൻ അഭിപ്രായപ്പെട്ടു.

മാറുന്ന കാലത്തിനൊപ്പം മാധ്യമ തത്വങ്ങൾക്കും മാറ്റമുണ്ടാകുമെന്നതിനാൽ മാധ്യമ വിദ്യാഭ്യാസത്തിൽ പരിഷ്കരണം അനിവാര്യമാണെന്ന് വികസന ഉച്ചകോടി വിലയിരുത്തി. ഇപ്പോഴത്തെ സ്ഥിതിയിൽ 50 വർഷത്തിന് ശേഷം പത്രങ്ങൾക്ക് നിലനിൽപ്പുണ്ടാവില്ലെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ ചൂണ്ടികാട്ടി. എല്ലാ കാര്യങ്ങളും സുതാര്യമായി നടക്കുമ്പോൾ അഴിമതിരഹിത വികസനം ഉണ്ടാകുമെന്നും ദൃശ്യ മാധ്യമ പ്രവർത്തകർക്ക് പൂർണ സമർപ്പണ ബോധം ഉണ്ടാവണമെന്നും എം.വി. നികേഷ് കുമാർ പറഞ്ഞു.

സംസ്കാരത്തിന്റേയും വികസനത്തിൻറെയും ഭാഗമായി നിശാ ജീവിതം അഥവാ നൈറ്റ് ലൈഫ് മാറണമെന്നും നിശാ ജീവിതത്തെ കുറിച്ചുള്ള സങ്കുചിത ചിന്താഗതി സമൂഹം മാറ്റണമെന്നും ഉച്ചകോടിയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഇടുങ്ങിയ ചിന്താഗതികൾ വെടിയണമെന്ന് കെ എൽ മോഹനവർമയും മേജർ രവിയും നിർദെശിച്ചു. രാത്രിയെ അവധിക്കാലമായി പ്രഖ്യാപിക്കാതെ സജീവമാക്കുകയും സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുകയും വേണമെന്ന് പ്രസന്നൻ ആനിക്കാടും മീരാ ഹരിദാസും ചൂണ്ടിക്കാട്ടി. മാധ്യമ പ്രവർത്തകൻ ബാബു ജോസഫ് മോഡറേറ്റർ ആയിരുന്നു.

വിദ്യാഭ്യാസ മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കണമെങ്കിൽ ധാർമിക മൂല്യങ്ങളും പഠന വിഷയമാക്കണമെന്ന് ഉച്ച കോടി ആവശ്യപ്പെട്ടു. വിദ്യാർഥികൾ റോബോട്ടുകൾ മാത്രമായി മാറുന്നുവെന്ന് ടി പി എം ഇബ്രാഹിംഖാൻ പറഞ്ഞു. വിദ്യാഭ്യാസം സർട്ടിഫിക്കറ്റു കളിൽ മാത്രം ഒതുക്കപ്പെടുന്നുവെന്നു ഇന്ദിര രാജൻ പറഞ്ഞു. ധൈര്യവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ മാത്രമേ എന്ത് കാര്യവും നടപ്പാക്കാൻ കഴിയൂ എന്ന് സ്റ്റാർട്ടപ്പ് വില്ലേജ് എം ഡി സഞ്ജയ്‌ വിജയകുമാർ പറഞ്ഞു.

കൊച്ചിയുടെ ആരോഗ്യത്തിൽ കടുത്ത ആശങ്ക

കൊച്ചി: കൊച്ചിയുടെ വികസനത്തിന് പുതുവഴികൾ തേടി എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച വികസന ഉച്ചകോടിയിൽ കൊച്ചിയുടെ ഭാവി ആരോഗ്യത്തിൽ കടുത്ത ആശങ്ക ഉയർന്നു. സമഗ്ര പദ്ധതികളിലൂടെയെ സുസ്ഥിര ആരോഗ്യം നിലനിർത്താനാകൂ എന്ന് വിദഗ്ധർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. ആശുപത്രികൾ എല്ലാം കോർപ്പറേറ്റ്വത്ക്കരിക്കപ്പെട്ടെക്കാമെന്നും ചർച്ചയിൽ പങ്കെടുത്തവർ ആശങ്കയുയർത്തി. ആരോഗ്യ ചിന്തകൾ സാധാരണക്കാരിലേക്ക് ഫലപ്രദമായി എത്തിക്കേണ്ട ആവശ്യകതയും വിദഗ്ധർ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ മാറ്റവും മാലിനീകരണങ്ങളും തടയാൻ പദ്ധതി ചർച്ചയിൽ നിർദേശമുയർന്നു. കൊച്ചിയുടെ ആരോഗ്യ പരിരക്ഷയ്ക്ക് സമഗ്ര തയാറെടുപ്പുകൾ ആവാശ്യമാനെന്നും ഇതിന് സംഘടിത പ്രവർത്തനം വേണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു.

സമുദ്ര നിരപ്പിലെ ഉയർച്ചയാണ്‌ വ്യതിയാനത്തിൻറെ ഭാഗമായി കൊച്ചി ഏറ്റവും വലിയ വെല്ലുവിളിയെന്ന് ടെറി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഫെലോ ഡോ. മധുസൂദനൻ ചൂണ്ടിക്കാട്ടി. പ്രളയം, കുടിവെള്ള ക്ഷാമം, മണ്ണൊലിപ്പ്, കൊടുങ്കാറ്റ് തുടങ്ങിയ പ്രത്യാഘാതങ്ങൾക്ക് ഇത് വഴിവെക്കും. സമുദ്ര ജലനിരപ്പ് ഉയരുന്നത് ചെറുക്കൽ അത്യന്തം ശ്രമകരമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചിമഘട്ടം സംരക്ഷണം ഏറെ പ്രധാനപ്പെട്ടതാണെന്ന് കൊച്ചി ശാസ്ത്ര സർവകലാശാലയിലെ റഡാർ വിഭാഗം ഡീൻ ഡോ. എം എസ് മനോജ്‌ അഭിപ്രായപ്പെട്ടു.

സമാപന സമ്മേളനം ജസ്റ്റിസ് ഷാജി പി ചാലി ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിൽ കൊച്ചി ഏറെ പിന്നിലാണെന്നും മാലിന്യം സംസ്കരിക്കുന്ന കാര്യത്തിൽ ജനങ്ങളുടെ സമീപനം മാറണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിക്കണമെന്നും സൂവീജ് ട്രീറ്റ്മെന്റ് പ്ലാന്റ് കാര്യക്ഷമമാക്കണമെന്നും സമരങ്ങൾക്കായി പ്രത്യേക സ്ഥലം നിശ്ചയിച്ച് നൽകണമെന്നും ജസ്റ്റിസ് ചാലി ആവശ്യപ്പെട്ടു. നഗരത്തിലെ തുറസായ സ്ഥലങ്ങളിൽ കെട്ടിടങ്ങൾ കുത്തി നിറയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

kochi development summit
12/01/2016

kochi development summit

വികസനം ജനങ്ങൾക്ക് വേണ്ടിയുള്ളതാകണം : രമേശ്‌ ചെന്നിത്തല കേരളത്തിന് വേണ്ടത് സുസ്ഥിര വികസനം കൊച്ചി: സുസ്ഥിര വികസനമാണ് കേരളത...
12/01/2016

വികസനം ജനങ്ങൾക്ക് വേണ്ടിയുള്ളതാകണം : രമേശ്‌ ചെന്നിത്തല

കേരളത്തിന് വേണ്ടത് സുസ്ഥിര വികസനം

കൊച്ചി: സുസ്ഥിര വികസനമാണ് കേരളത്തിനും കൊച്ചിക്കും അഭികാമ്യമെന്നും കൊച്ചി പോലെ അതിവേഗം വളരുന്ന നഗരത്തിന് ഒരു വികസന മോഡൽ ഉണ്ടാകണമെന്നും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. സുസ്ഥിര വികസനം സാധ്യമാകണമെങ്കിൽ കേരളത്തിൽ മുതൽ മുടക്കാൻ വരുന്നവർക്കും നിക്ഷേപകർക്കും സാമൂഹ്യ പ്രതിബദ്ധത ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളെ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് അഭികാമ്യം. വികസനം കുറച്ച് പേരിലേക്ക് മാത്രം ഒതുങ്ങാതെ എല്ലാവർക്കും വേണ്ടിയുള്ളതായാൽ എതിർപ്പുകളും വിമർശനങ്ങളും കുറയും. കേരളത്തിൽ ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ മാത്രമേ വിജയിക്കൂയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച കൊച്ചി വികസന സംഗമം " കൊച്ചി 2065 " ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതൽ നിക്ഷേപങ്ങൾ വന്നാലേ കേരളത്തിന് മുന്നോട്ട് പോകാനാകു. അടിസ്ഥാനസൗകര്യം, അണ്ടർഗ്രൌണ്ട് പാർക്കിംഗ്, നിക്ഷേപം എന്നിവയാണ് കൊച്ചി പോലെയുള്ള നഗരങ്ങൾക്ക് അടിയന്തരമായി വേണ്ടത്. ദീർഘ വീക്ഷണത്തോടെ പദ്ധതികൾ വിഭാവനം ചെയ്യാൻ കഴിയാത്തതാണ് കേരളത്തിന്റെ പ്രശ്നം. സാമൂഹ്യ പ്രതിബധതയോടെയുള്ള പ്രസ്ക്ലബിന്റെ പ്രവർത്തനങ്ങൾ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

ആഗോള തലത്തിൽ തന്നെ രാഷ്ട്ര തലവന്മാർ മുൻഗണന നൽകി ചർച്ച ചെയ്യുന്നത് വികസനമാണ്. യുവ ജനതയാണ് ഇന്ത്യയുടെ ശക്തി. ചൈനയും ജപ്പാനും ഇന്ത്യയുമാണ് കുത്തിച്ചുയരുന്ന പുതിയ ശക്തികൾ. ഇതിൽ തന്നെ വളർച്ചക്കുള്ള സാധ്യത ഏറെയുള്ള രാജ്യം ഇന്ത്യയാണ്. കേരളത്തിന് ഇതിൽ നിർണായക സ്ഥാനം ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഉയർത്തുന്ന വെല്ലുവിളികളെ സംബന്ധിച്ച് ഗൗരവമായ ആലോചനകൾ നടത്തണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബെന്നി ബഹനാൻ എം എൽ എ ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക സാധ്യതയുള്ള കൊച്ചിയിൽ റോഡുകൾ മാത്രമല്ല, മലിനീകരണവും കുടിവെള്ള പ്രശ്നവുമെല്ലാം ചർച്ച ചെയ്യേണ്ടതുണ്ട്. വാഹനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് സൗകര്യങ്ങൾ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മാസ്റ്റർ പ്ലാൻ പോലും ഇല്ലാത്ത നഗരമാണ് കൊച്ചിയെന്നും അദ്ദേഹം പറഞ്ഞു.

വികസന സംഗമത്തിന്റെ ഭാഗമായി പ്രസ്ക്ലബ് പുറത്തിറക്കിയ സുവനീർ മന്ത്രി കെ. ബാബു പ്രകാശനം ചെയ്തു. ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർ പ്ലാൻ നടപ്പാക്കി കൊച്ചിയുടെ മുഖച്ഛായ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യാതിഥിയായിരുന്നു. സ്മാർട്ട്സിറ്റി മിഷൻ ഡയറക്ടർ എ പി എം മുഹമ്മദ്‌ ഹനീഷ് ആമുഖ പ്രസംഗം നടത്തി. മുൻ അഡീഷനൽ ചീഫ് സെക്രട്ടറി പി.സി. സിറിയക് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എ.എൻ . രാധാകൃഷ്ണൻ, നവാസ് മീരാൻ എന്നിവർ സംബന്ധിച്ചു. കൊച്ചി 2065 കോ ഓർഡിനേറ്റർ വി.സജീവ്‌ കുമാർ തീം പ്രസന്റെഷൻ നടത്തി. പ്രസ്ക്ലബ് പ്രസിഡന്റ് കെ. രവികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി എസ്. ഉണ്ണികൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി. ശശികാന്ത് നന്ദിയും പറഞ്ഞു.

വിവിധ സെഷനുകളിൽ കെ എൽ മോഹനവർമ, മേജർ രവി,നവാസ് മീരാൻ, ജോസ് ഡോമിനിക്, സുമൻ ദത്ത, റിയാസ് അഹമ്മദ്, ആർക്കിടെക്റ്റ് എസ്. ഗോപകുമാർ, ആർ അജിത്‌, ജി സി ഡി എ ചെയർമാൻ എൻ. വേണുഗോപാൽ, പി. രാജീവ്, സ്റ്റാർട്ടപ് വില്ലേജ് എം.ഡി. സഞ്ജയ്‌ വിജയകുമാർ, ടി പി എം ഇബ്രാഹിം ഖാൻ, ഇന്ദിര രാജൻ, എം ജി എ രാമൻ, അഡ്വ. ടി എ ഷാജി, ഡോ. സണ്ണി ഓരത്തേൽ, ഡോ. ഡി. രഘു, ഡോ. രാജീവ്, ഡോ. സച്ചിദാനന്ദ കമ്മത്ത്, കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ പ്രസന്നൻ ആനിക്കാട്, എന്നിവർ സംബന്ധിച്ചു.

സമാപന സമ്മേളനം ജസ്റ്റിസ് ഷാജി പി ചാലി ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിൽ കൊച്ചി ഏറെ പിന്നിലാണെന്നും മാലിന്യം സംസ്കരിക്കുന്ന കാര്യത്തിൽ ജനങ്ങളുടെ സമീപനം മാറണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിക്കണമെന്നും സൂവീജ് ട്രീറ്റ്മെന്റ് പ്ലാന്റ് കാര്യക്ഷമമാക്കണമെന്നും സമരങ്ങൾക്കായി പ്രത്യേക സ്ഥലം നിശ്ചയിച്ച് നൽകണമെന്നും ജസ്റ്റിസ് ചാലി ആവശ്യപ്പെട്ടു. നഗരത്തിലെ തുറസായ സ്ഥലങ്ങളിൽ കെട്ടിടങ്ങൾ കുത്തി നിറയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രസ്ക്ലബ് ട്രഷറർ പി എ മെഹബൂബ് അധ്യക്ഷത വഹിച്ചു. എ പി എം മുഹമ്മദ്‌ ഹനീഷ് ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ വിശദീകരിച്ചു. കൊച്ചി 2065 മീഡിയ കോ ഓർഡിനേറ്റർ ജിബി സദാശിവൻ സ്വാഗതവും കെ. രവികുമാർ നന്ദിയും പറഞ്ഞു.

07/12/2015

പി എസ് ജോണ്‍ എൻഡോവ്മെൻറ് പുരസ്ക്കാരം മമ്മൂട്ടിക്ക്

ഡിസംബർ 12 ന് എ കെ ആന്റണി പുരസ്കാരം സമ്മാനിക്കും

കൊച്ചി: എറണാകുളം പ്രസ്ക്ലബിൻറെ പി.എസ്. ജോണ്‍ സ്മാരക എൻഡോവ്മെൻറ് അവാർഡിന് നടൻ മമ്മൂട്ടി അർഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഡിസംബർ 12, ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് എറണാകുളം ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണി സമ്മാനിക്കും.

എറണാകുളം പ്രസ് ക്ലബിന്റെ മുൻ പ്രസിഡന്റും മലയാള മനോരമയുടെ രാഷ്ട്രീയകാര്യ ലേഖകനുമായിരുന്ന പി എസ് ജോണിൻറെ സ്മരണാർഥം ഏർപ്പെടുത്തിയതാണ് പുരസ്കാരം. 'മൈ ട്രീ ചലഞ്ച്', ജൈവ കൃഷിക്ക് നൽകുന്ന പ്രോത്സാഹനം തുടങ്ങിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. കാർഷികേതര മേഖലയിൽ നിന്നും ജൈവ കൃഷിയെയും കാർഷിക മേഖലയെയും പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ വ്യക്തികളെയാണ് പുരസ്കാരത്തിന് പരിഗണിച്ചത്.

എറണാകുളം ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം, പി.രാജീവ്, ജി സി ഡി എ ചെയർമാൻ എൻ. വേണുഗോപാൽ എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. നവമാധ്യമങ്ങളിലൂടെയും ജൈവ കാർഷിക മേഖലയിലെ സജീവ ഇടപെടലുകളിലൂടെയും കേരളത്തിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനായി മമ്മൂട്ടി ഏറ്റെടുത്ത കർമപദ്ധതികളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. ചലച്ചിത്ര ലോകത്തിനു നൽകിയ സംഭാവനകളെ മുൻ നിർത്തി രാജ്യം മമ്മൂട്ടിക്ക് പത്മശ്രീ, ഭരത് അവാർഡുകൾ നൽകി ആദരിച്ചിട്ടുണ്ട്. എറണാകുളം പ്രസ് ക്ലബിന്റെ അഗ്രി പ്രസ് കൊച്ചി പദ്ധതിയുടെ ഗുഡ് വിൽ അംബാസഡർ കൂടിയാണ് മമ്മൂട്ടി.

കേരളത്തിലെ സാമൂഹിക രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങൾക്ക് നൽകുന്നതാണ് പി എസ് ജോണ്‍ പുരസ്കാരം. സി.കെ. ചന്ദ്രപ്പൻ, ഇ എം എസ്, ഡോ. ഇ. ശ്രീധരൻ, വി ജെ കുര്യൻ, ഡോ. കസ്തൂരിരംഗൻ, അമ്മന്നൂർ മാധവ ചാക്യാർ, ഡോ. പി കെ വാര്യർ, അഞ്ജു ബോബി ജോർജ്, വി എസ് അച്യുതാനന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, കെ. ആർ. ഗൗരിയമ്മ, നടി സുകുമാരി, ഡോ. ജി. മാധവൻ നായർ, കലാമണ്ഡലം ഗോപി, ഡോ. എം. ലീലാവതി എന്നിവർക്കാണ് നേരത്തെ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ അഗ്രിപ്രസ് കൊച്ചി പദ്ധതിയുടെ ഒന്നാം ഘട്ട സമാപനവും ഇതോടനുബന്ധിച്ച് നടക്കും. ചടങ്ങിൽ പ്രസ്ക്ലബ് പ്രസിഡന്റ് കെ. രവികുമാർ അധ്യക്ഷത വഹിക്കും. എം.എം. ടി വി ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് പി.എസ്. ജോണ്‍ അനുസ്മരണ പ്രസംഗം നടത്തും. പ്രൊഫ.കെ.വി. തോമസ്‌ എം പി, മേയർ സൗമിനി ജെയിൻ, ഹൈബി ഈഡൻ എം എൽ എ, മുൻ എം.പി. പി രാജീവ്, ജി സി ഡി എ ചെയർമാൻ എൻ. വേണുഗോപാൽ, ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എന്നിവർ ആശംസയർപ്പിക്കും. പ്രസ്ക്ലബ് സെക്രട്ടറി എസ് ഉണ്ണികൃഷ്ണൻ സ്വാഗതവും ട്രഷറർ പി.എ. മെഹബൂബ് നന്ദിയും പറയും.

19/08/2015

Election Results 2015

Number of votes polled 383

President

K Ravikumar 280
Jayaram -100

Vice President

Sasikanth 278
Jeena Paul 144
Johnson 78

Sasikant and Jeena won.

Secretary

Unni Krishnan S 256
Shijil Kumar 126

Treasurer

Mahaboob PA 231
Shaj Kiran. 150

Executive Committee

Arun 243
Prabhil 206
Prakas 217
Tomy 247
Ansar 119
Mathew 142

Rajesh 87
Jaleel 94

ഓണത്തിന് നടത്തുന്ന ഫുട്ബോൾ മത്സരങ്ങളുടെ ഫിക്സ്ച്ചർ.
13/08/2015

ഓണത്തിന് നടത്തുന്ന ഫുട്ബോൾ മത്സരങ്ങളുടെ ഫിക്സ്ച്ചർ.

വിഷാംശം കലർന്ന പച്ചക്കറി ഉണ്ടാക്കുന്ന ഭവിഷ്യത്തിനെ കുറിച്ച വ്യാപകമായി ചർച്ച നടക്കുമ്പോൾ ഒരു കുടുംബത്തിനു വേണ്ട അത്യാവശ്യ...
10/08/2015

വിഷാംശം കലർന്ന പച്ചക്കറി ഉണ്ടാക്കുന്ന ഭവിഷ്യത്തിനെ കുറിച്ച വ്യാപകമായി ചർച്ച നടക്കുമ്പോൾ ഒരു കുടുംബത്തിനു വേണ്ട അത്യാവശ്യം പച്ചക്കറികൾ സ്വന്തമായി കൃഷി ചെയ്തെടുക്കാൻ ആണ് സർക്കാർ ഗ്രോ ബാഗ്‌ കൃഷി പ്രോത്സാഹിപ്പിച്ചത്.

നല്ല ഒരു ക്യാമറമാൻ മാത്രമല്ല താൻ എന്ന് തെളിയിച്ചിരിക്കുകയാണ് അമൃത ടീവിയിലെ ബൈജു Csbaiju Kaloor. തന്റെ കലൂരിലെ വീട്ടിൽ ഏറണാകുളം പ്രസ്‌ ക്ലബ്‌ അഗ്രി പ്രസ്‌ പദ്ധതിയിലൂടെ കിട്ടിയ വിത്തുകൾ ആദ്യ ഫലം തന്നു തുടങ്ങിയത് ബൈജു ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നു. ജോലി തിരക്കിനിടയിൽ വെള്ളവും വളവും നല്കി വിളയെ പരിപോഷിപ്പിക്കുന്ന ഗ്രോ ബാഗുകൾ ലഭിച്ച നാനൂറോളം പേരിൽ ഒരാളാണ് ബൈജു.

മണ്ണിനെ സ്നേഹിക്കാൻ മറന്ന മലയാളികള്ക്ക് ആ ശീലം തിരിച്ച കൊണ്ടുവരാൻ വേണ്ടി പ്രസ്‌ ക്ലബ്‌ അംഗങ്ങല്ക്കും കൊച്ചിയിലെ പത്ര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവര്ക്കായി ആണ് ക്ലബ്‌ അഗ്രി പ്രസ്‌ ഒരുക്കിയത്.

07/08/2015

ഓണത്തിന് നടത്തുന്ന ഫുട്ബോൾ മത്സരങ്ങളുടെ നിയമാവലി

1) മാധ്യമ സ്ഥാപനങ്ങിൽ കൊച്ചി യൂണിറ്റിൽ വർക്ക് ചെയ്യുന്നവർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാനാവൂ. പുറത്തുനിന്നുളള കളിക്കാരെ പങ്കെടിപ്പിക്കുന്ന ടീമുകളെ അയോഗ്യരാക്കുന്നതാണ്

2]ഗോളി അടക്കം ഏഴു പേർ കളിക്കുന്ന സെവൻസ് മത്സരമായിരിക്കും , കളിതുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ടീം റിപ്പോർട്ട് ചെയ്യേണ്ടതാണ്.

3) ടൂർണമന്റ് നോക്കൈട്ട് സിസ്റ്റത്തിലൂടെ ആയിരിക്കും

4)30മിനിട്ട് ദൈർഘ്യമുളള മത്സരത്തിൽ അഞ്ച് മിനിട്ട് ബ്രേക്ക് ഉണ്ടായിരിക്കും [15-5-15]

5) കളിക്കാർക്ക് എത്ര വേണമെങ്കിലും സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങാവുന്നതാണ് (rolling substitution).

6) ടീമംഗങ്ങൾക്ക് ജഴ്സി നിർബന്ധമാണ് ,ഗോളിക്ക് വിഭിന്ന നിറത്തിലുളള കളറായിരിക്കണം.

7) റഫറിയുടെ അനുവാദത്തോടെ മാത്രമേ ഗോൾകീപ്പറെ മാറ്റാനാവൂ.

8) ഓഫ് സൈഡ് നിയമം ബാധകമായിരിക്കുന്നതല്ല

9) കോർണർ കിക്ക് , ഫ്രീകിക്ക് , ഫൗൾ കിക്ക് പെനാൽറ്റി കിക്ക് നീയമങ്ങളും ബാധകമാണ് ഇത് റഫറിയുടെ തീരുമാനത്തിലായിരിക്കും നടപ്പാക്കുക.

10) ത്രോ ഇൻനിന് പകരം ലൈൻ ഷൂട്ട് ആയിരിക്കും, അതും നേരിട്ട് ഗോൾ പോസ്റ്റിലോട്ട് അടിക്കാവുന്നതല്ല.

11) മത്സരം സമനിലയിൽ ആയാൽ ടൈബ്രേക്കർ സിസ്റ്റത്തിലൂടെ അഞ്ച് പെനാൽറ്റി വീതം രണ്ട് ടീം അംഗങ്ങൾക്കും നൽകും

12) മത്സരം സമനിലയിൽ അവസാനിച്ചാൽ ഉടൻ തന്നെ ഗോളിയടക്കം ആറുപേരുടെ ലിസ്റ്റ് റഫറിയെ ഏൽപ്പിക്കേണ്ടതാണ് [പന്ത്രണ്ട് പേരിൽ ആറുപേരെ ടീമിന് തീരുമാനിക്കാം, ടൈംബ്രേക്കർ അടിക്കുവാൻ പന്ത്രണ്ട് അംഗങ്ങളിൽ ആർക്കും അടിക്കാവുന്നതാണ്.]

13) ടൈംബ്രേക്കറും സമനിലയിൽ എത്തുകയാണെങ്കിൽ സഡൻഡത്തിലൂടെ വിജയികളെ തീരുമാനിക്കുന്നതാണ് [1-1 എന്ന അനുപാഥത്തിൽ ആയിരിക്കും കിക്കുകൾ നൽകുക]

14) മത്സരം സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ ടീം മാനേജ് മെന്റ് കളികഴിഞ്ഞ് പതിനഞ്ച് മിനിട്ടിനകം ടൂർണമെന്റ് കമ്മറ്റിയെ പ്രൊട്ടസ്റ്റ് ഫീസായ ആയിരം രൂപാ അടച്ച് രേഖാമൂലം പരാതി നൽകാവുന്നതാണ്.

15) പരാതികൾ ഡിസിപ്ളിനറി കമ്മറ്റി കൂടി തീരുമാനിക്കും.

16) മത്സരം നടത്തിപ്പുമായി ബന്ധപ്പെട്ട ഏതുപരാതിയും ടൂർണമെന്റ് കമ്മറ്റിയുടെ അന്തിമ തീരുമാനത്തിൽ നക്ഷിപ്തമാണ്.

17) പ്ലാസ്റ്റിക്‌ ബൂട്ട് അനുവദനീയമാണ് ഏതെങ്കിലും ഷൂസംബന്ധമായ പരാതികൾ ഉണ്ടെങ്കിൽ റഫറിയുടെ തീരുമനത്തിന് വിധേയമായി നടപ്പാക്കുന്നതാണ്.

18) സ്വന്തം പകുതിയിലൂടെ മാത്രമേ സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരന് ഇറങ്ങാനാവൂ

19) കളിച്ചുകൊണ്ടിരിക്കുന്ന കളിക്കാരൻ ഗ്രൗണ്ടിന് വെളിയിൽ കടന്നാൽ മാത്രമേ പകരക്കാരന് ഇറങ്ങാനാകൂ.

Address

Press Club Road
Kochi
682031

Alerts

Be the first to know and let us send you an email when Ernakulam Press Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ernakulam Press Club:

Share