Travel Trends With Abil

Travel Trends With Abil Travel & Lifestyle | Food |Tech | Culture Exploration Vlogs

സ്ത്രികളെ സംരക്ഷിക്കാൻ വേണ്ടിയുള്ള നിയമം തെറ്റായിഉപയോഗിച്ച് ചില കുട്ടികളുടെ നിഷിപ്ത താല്പര്യം സംരക്ഷിക്കാൻ പാവം ഒരു അധ്യ...
03/09/2025

സ്ത്രികളെ സംരക്ഷിക്കാൻ വേണ്ടിയുള്ള നിയമം തെറ്റായിഉപയോഗിച്ച് ചില കുട്ടികളുടെ നിഷിപ്ത താല്പര്യം സംരക്ഷിക്കാൻ പാവം ഒരു അധ്യാപകനെ കള്ളക്കേസിൽ 11 വർഷം ഇരുട്ടറയിൽ അടക്കാൻ കൂട്ടുനിന്ന പോലീസുകാരെയും ആ കുട്ടികളെയും കള്ളസാക്ഷികളെയും നമ്മുടെ നീതിപീഠത്തിന് ശിക്ഷിക്കാൻ വകുപ്പുണ്ടോ?

1 GB ഇന്റർനെറ്റിന് ലോക രാജ്യങ്ങളിൽ വരുന്ന നിരക്ക് 🙏🏻
02/09/2025

1 GB ഇന്റർനെറ്റിന് ലോക രാജ്യങ്ങളിൽ വരുന്ന നിരക്ക് 🙏🏻

സെപ്റ്റംബർ 1 മുതൽ ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു സെപ്തംബർ ഒന്നു മുതൽനവംബർ മുപ്പതു വരെയാണ് പ്രവേശനം✌️ഓൺല...
02/09/2025

സെപ്റ്റംബർ 1 മുതൽ ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു

സെപ്തംബർ ഒന്നു മുതൽ
നവംബർ മുപ്പതു വരെയാണ്
പ്രവേശനം✌️

ഓൺലൈനിലോ നേരിട്ടോ
ടിക്കറ്റെടുക്കാം✌️

ഇലക്ട്രിക് ബഗ്ഗി കാറുകളിൽ
സഞ്ചരിച്ചു മാത്രമായിരിക്കും സന്ദർശനം

നടന്നു കാണുവാൻ കഴിയില്ല എന്ന് പറയപ്പെടുന്നു മുൻപ് പറ്റുമായിരുന്നു 🙏

മൊബൈൽ ഫോൺ
പവർ ബാങ്ക്, പെൻ ഡ്രൈവ്, കാമറ, സിഗരറ്റ്, മദ്യം
തുടങ്ങിയ വസ്തുക്കളും
യാതൊരു
ഇലക്ട്രോണിക്ക് സാധനങ്ങൾ ഇവയൊന്നും അനുവദനീയമല്ല ചെക് ചെയ്യുന്ന സ്ഥലത്ത് കൊടുത്തിട്ട് ഉള്ളിലേക്ക് കയറാം തിരിച്ചിറങ്ങുമ്പോൾ തരും ✌️

മുതിർന്നവർക്ക് 150
കുട്ടികൾക്ക്100 ഇതാണ് ടിക്കറ്റ് നിരക്ക് 🙏

ഇടുക്കി ഹൈഡൽ ടൂറിസത്തിന്റെ
വെബ്സൈറ്റ് വഴിയും
നേരിട്ടും ടിക്കറ്റെടുക്കാം....

രാവിലെ 10 മുതൽ
വൈകിട്ട് 5 മണി
വരെ ആണ് പ്രവേശന
സമയം✌️

നിശ്ചിത ആളുകളെ മാത്രമേ കടത്തി വിടു എന്ന് പറയുന്നു വിവരങ്ങൾ അന്യോഷിച്ചു പോകുക അല്ലെങ്കിൽ ഓൺലൈൻ ടിക്കറ്റ് ഉറപ്പാക്കിയതിനു ശേഷം പോകുക 🙂

NB കുറച്ച് ഫോട്ടോ എടുക്കാം വീഡിയോ എടുക്കാം ഇന്ന് പ്രതീക്ഷിച്ചു മാത്രം പോകുന്നവർ പോകണ്ട എന്ന് ചുരുക്കം ✌️ഇതെല്ലാം സേഫ്റ്റിക്ക് വേണ്ടിയാണെന്ന് പറയുമ്പോളും ഡാമിന്റെ ഫുൾ ഡീറ്റെയിൽസ് പല സോഷ്യൽ മീഡിയയിലും ഉണ്ടെന്നുള്ളത് മറ്റൊരു സത്യം 😂😂ഡാമിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ വിവരങ്ങളും യുട്യൂബിൽ ഒക്കെ കിടപ്പുണ്ട് 🙏🙏
പിന്നെ മൊബൈലും മറ്റും മാറ്റി വെച്ച് കണ്ണുകൾ കൊണ്ടും ചിലതൊക്കെ അസ്വദിക്കാം എന്നുള്ള മൈൻഡ് ഉള്ളവർക്ക് ധൈര്യമായിട് പോകാം അതും നല്ലതാണല്ലോ 🙏🙏

04862 232248 Idukki dam 📞


വയനാട് തുരങ്ക പാത: 8.1 കിലോമീറ്റർ ഇരട്ട ടണൽ, 2134 കോടി ചെലവ്, സ്വപ്ന പദ്ധതിയുടെ നിർമാണത്തിന് നാളെ തുടക്കംവയനാടിന്റെ യാത...
01/09/2025

വയനാട് തുരങ്ക പാത: 8.1 കിലോമീറ്റർ ഇരട്ട ടണൽ, 2134 കോടി ചെലവ്, സ്വപ്ന പദ്ധതിയുടെ നിർമാണത്തിന് നാളെ തുടക്കം

വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള തുരങ്ക പാത നിർമാണത്തിന് നാളെ തുടക്കമാകും. ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ നിർമാണച്ചെലവ് 2134 കോടി രൂപയാണ്. 8.73 കിലോമീറ്റർ പാതയുടെ 8.1 കിലോമീറ്റർ ഇരട്ട ടണലായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ് പാതയുടെ നിർവ്വഹണ ഏജൻസി. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമി ആണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഇതിൽ വനഭൂമി നേരത്തേ കൈമാറിയിട്ടുണ്ട്. കൂടാതെ 90 ശതമാനം സ്വകാര്യ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ടണൽ റോഡിലേക്കുള്ള പ്രധാന പാതയുടെ പ്രവൃത്തി നിലവിൽ ആരംഭിച്ചിട്ടുണ്ട്.

രണ്ട് പാക്കേജുകളിലായാണ് നിർമ്മാണം പൂർത്തീകരിക്കുക. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണൽപാത നിർമ്മാണം രണ്ടാമത്തെ പാക്കേജിലമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. ടണൽ വെന്റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോൺ സിസ്റ്റം, ശബ്ദ സംവിധാനം, എസ്‌കേപ്പ് റൂട്ട്ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും.

കഴിഞ്ഞ സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുരങ്കപ്പാത പദ്ധതിക്ക് തുടക്കമിട്ടത്. ഒട്ടേറെ കടമ്പകൾ കടന്നാണ് അനുമതി നേടിയത്. തുരങ്കപ്പാത യാർഥ്യമാകുന്നതോടെ ആനക്കാംപൊയിലിൽ നിന്നു 22 കിലോമീറ്റർ കൊണ്ട് മേപ്പാടിയിലെത്താം. ചുരം യാത്രാദുരിതത്തിനും ഇതോടെ അറുതിയാകും. തുരങ്കപാത യാഥാർത്ഥ്യമാവുന്നതോടെ കേരളത്തിൽ നിന്ന് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും. മലയോര മേഖലയുടെ സമഗ്ര വികസനത്തിന് ഗുണകരമാവുന്ന ചരിത്രനേട്ടം കൂടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു

മാമലക്കണ്ടം കുട്ടമ്പുഴ റൂട്ടിൽ ഒരു കാട്ട് കൊമ്പൻ 🔥🔥🔥
30/08/2025

മാമലക്കണ്ടം കുട്ടമ്പുഴ റൂട്ടിൽ ഒരു കാട്ട് കൊമ്പൻ 🔥🔥🔥

മലയാളത്തിന്റെ ഇടനാഴി 😍 മലയും വനവും കണ്ട് കേരളത്തിലെ തന്നെ ഏറ്റവും അടിപൊളി ട്രെയിൻ യാത്ര 😍സ്ഥലം മനസിലായവർ കമന്റ് പറയൂ! നി...
30/08/2025

മലയാളത്തിന്റെ ഇടനാഴി 😍 മലയും വനവും കണ്ട് കേരളത്തിലെ തന്നെ ഏറ്റവും അടിപൊളി ട്രെയിൻ യാത്ര 😍സ്ഥലം മനസിലായവർ കമന്റ് പറയൂ! നിങ്ങൾ ഈ ട്രെയിൻ യാത്ര പോയവരാണോ?

ഒരു അടിപൊളി സത്യൻ അന്തിക്കാട് മോഹൻലാൽ ചിത്രം 😘ഫാമിലി ആയി പോയി കാണാൻ പറ്റിയ കോമഡി ഫാമിലി മൂവി 🥰 New Gen പിള്ളേരുടെ കൂടെ മ...
28/08/2025

ഒരു അടിപൊളി സത്യൻ അന്തിക്കാട് മോഹൻലാൽ ചിത്രം 😘ഫാമിലി ആയി പോയി കാണാൻ പറ്റിയ കോമഡി ഫാമിലി മൂവി 🥰 New Gen പിള്ളേരുടെ കൂടെ മോഹൻലാൽ എന്ന നടൻ നടത്തിയ ഒരു പ്രകടനം 🔥

സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച കാഴ്ച്ച സമ്മാനിക്കുന്ന ഒരു ശിവ പ്രതിമയും അമ്പലവും കാണാം 🙏🏻സ്ഥലം അറിയുന്നവർ കമന്റ് ...
27/08/2025

സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച കാഴ്ച്ച സമ്മാനിക്കുന്ന ഒരു ശിവ പ്രതിമയും അമ്പലവും കാണാം 🙏🏻സ്ഥലം അറിയുന്നവർ കമന്റ് ചെയ്യൂ 🥰🔥

പതിവു തെറ്റിയില്ല ഈ മാസവും Facebook ൽ നിന്നും ക്യാഷ് അക്കൗണ്ടിൽ കയറി 🙏🏻മുൻപ് ക്യാഷ് കിട്ടി എന്ന് പറഞ്ഞപ്പോൾ തട്ടിപ്പ് ആണ...
26/08/2025

പതിവു തെറ്റിയില്ല ഈ മാസവും Facebook ൽ നിന്നും ക്യാഷ് അക്കൗണ്ടിൽ കയറി 🙏🏻മുൻപ് ക്യാഷ് കിട്ടി എന്ന് പറഞ്ഞപ്പോൾ തട്ടിപ്പ് ആണ് എന്നൊക്കെ കുറെ പേര് കമന്റ് ഇട്ടിരുന്നു 👍അത് കൊണ്ട് ക്യാഷ് കയറിയപ്പോൾ ബാങ്കിൽ നിന്നും വന്ന mail കോപ്പി ഇവിടെ ചേർക്കുന്നു 🔥 നിങ്ങൾക്കും കിട്ടും! നിങ്ങളുടെ സ്വന്തം ഫോട്ടോ! വീഡിയോസ്, സ്റ്റോറി, എഴുത്തുതുകൾ പോസ്റ്റ് ചെയ്യുക… 5000 പേര് ഫോളോ ആക്കുക… പബ്ലിക് അക്കൗണ്ട് ആക്കുക ഇത്രയൊക്കെ മതി 🙏🏻

ഇടമലക്കുടിയിലെ വിദൂര ആദിവാസി കുടികളിൽ ഒന്നായ കൂടലാർ കുടിയിൽ ഇന്നലെ പനി മൂലം മരണപെട്ട കുട്ടിയാണിത്. മനസാക്ഷിയെ വേദനിപ്പിക...
24/08/2025

ഇടമലക്കുടിയിലെ വിദൂര ആദിവാസി കുടികളിൽ ഒന്നായ കൂടലാർ കുടിയിൽ ഇന്നലെ പനി മൂലം മരണപെട്ട കുട്ടിയാണിത്. മനസാക്ഷിയെ വേദനിപ്പിക്കുന്ന മറ്റൊരു കാര്യം കൂടലാർ കുടിയിലേക് മാങ്കുളം ആനക്കുളം വഴിയാണ് എളുപ്പം എന്നുള്ളതിനാൽ കുട്ടിയുടെ ഭൗതിക ശരീരം ഇന്ന് നേരം വൈകി അനകുളത്തു നിന്ന് ക ആളുകൾ ചുമന്നു കൊണ്ട് പോകണം. രണ്ടു മണിക്കൂറോളം ഇരുട്ടിൽ ആനയുടെ, കാട്ടുപോത്തിന്റെ ഇടയിൽ ചുമന്നു പോകണം. എന്തൊരു ദുർവിധി ആണിത് 😔😔😔😔
റോഡ് പണി എടുത്ത കോൺട്രാക്ടർക്കും കേരളത്തിലെ വനം നിയമങ്ങൾക്കും സമർപ്പിക്കുന്നു.
കുട്ടിയുടെ മരണത്തിൽ ഉത്തരവാദികൾ ആരൊക്കെയാണ്?
ആദരാഞ്ജലികൾ 😔🙏🙏🙏🙏🙏

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്ര വിവേക് എക്സ്പ്രസിൽഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഒറ്റ ട്രെയിൻ യാത്ര, അസമിലെ ...
23/08/2025

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്ര വിവേക് എക്സ്പ്രസിൽ
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഒറ്റ ട്രെയിൻ യാത്ര, അസമിലെ ദിബ്രുഗഢിൽ നിന്ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിലേക്കുള്ള വിവേക് എക്സ്പ്രസ് (ട്രെയിൻ നമ്പർ 22503/22504) ആണ്. ദൂരത്തിലും സമയത്തിലും ഈ യാത്ര മറ്റ് ട്രെയിൻ റൂട്ടുകളെ ബഹുദൂരം പിന്നിലാക്കുന്നു.

യാത്രയുടെ വിശദാംശങ്ങൾ:
🔥 ദൂരം: ഏകദേശം 4,154 കിലോമീറ്റർ (2,581 മൈൽ).
🔥 സമയം: ഏകദേശം 75 മുതൽ 80 മണിക്കൂർ വരെ (മൂന്ന് ദിവസത്തിലധികം).
🔥 സംസ്ഥാനങ്ങൾ: ഈ യാത്രക്കിടയിൽ ട്രെയിൻ 8 ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു. അവ അസം, നാഗാലാൻഡ്, ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ്, കേരളം, തമിഴ്‌നാട് എന്നിവയാണ്.
🔥 സ്റ്റോപ്പുകൾ: യാത്രയിലുടനീളം 58-ൽ അധികം സ്റ്റോപ്പുകളാണ് ഈ ട്രെയിനിനുള്ളത്.

സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2011-ലാണ് വിവേക് എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. ഇന്ത്യൻ റെയിൽവേയുടെ അഭിമാന സർവീസുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ അറ്റത്തുനിന്ന് തെക്കേ അറ്റത്തേക്ക് യാത്രക്കാരെ എത്തിക്കുന്ന ഈ ട്രെയിൻ സർവീസ്, ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതികളും സംസ്കാരങ്ങളും നേരിട്ടറിയാനുള്ള ഒരു അവസരം കൂടിയാണ് യാത്രക്കാർക്ക് നൽകുന്നത്.

എറണാകുളത്ത് നിന്നും വേളാങ്കണിക്ക് പോകണമെങ്കിൽ ട്രെയിൻ നമ്പർ 16361 എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ്സിൽ കയറിയാൽ മതി…എറണാകുള...
23/08/2025

എറണാകുളത്ത് നിന്നും വേളാങ്കണിക്ക് പോകണമെങ്കിൽ ട്രെയിൻ നമ്പർ 16361 എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ്സിൽ കയറിയാൽ മതി…

എറണാകുളം ജംഗ്ഷനിൽ നിന്നും ഉച്ചക്ക് 01:00 PM മണിക്ക് സർവീസ് തുടങ്ങുന്ന ട്രെയിൻ പിറ്റേ ദിവസം കാലത്ത് 05:40 AM ന് വേളാങ്കണ്ണി സ്റ്റേഷനിൽ എത്തി ചേരും…

തിങ്കൾ ശനി ദിവസങ്ങളിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്…

ട്രെയിൻ കടന്ന് പോകുന്ന കേരളത്തിലെ സ്റ്റേഷനുകൾ:

ERNAKULAM JN – 13:00
KOTTAYAM – 14:00
CHANGANASERI - 14:22
TIRUVALLA -14:32
CHENGANNUR - 14:43
MAVELIKARA – 14:57
KAYANKULAM JN - 15:08
KARUNAGAPALLI - 15:26
SASTHANKOTTA - 15:36
KOLLAM JN - 16:30
KUNDARA - 16:58
KOTTARAKARA - 17:12
AUVANESWSAREM - 17:24
PUNALUR - 17:45

Address

Kochi

Website

https://www.instagram.com/travel_trends_with_abil?igsh=YWNvN3l5OHFjOHdh&utm

Alerts

Be the first to know and let us send you an email when Travel Trends With Abil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travel Trends With Abil:

Share