
12/07/2024
പ്രണയം
(രചന: ശ്രീജിത്ത് R നായർ)
അമ്മേ..ഞാനിറങ്ങുന്നു...
ചോറ്റുപാത്രത്തിൽ ചോറ് നിറച്ചുകൊണ്ടിരുന്ന നിഷ ആ ശബ്ദം കേട്ടു ചോറ്റുപാത്രവും കൊണ്ട് ഉമ്മറത്തേക്കോടി..
സഞ്ജയ് ബൈക്ക് സ്റ്റാർട്ട് ആക്കി കഴിഞ്ഞിരുന്നു....
ഏട്ടാ...ഇന്നാ..
ഒന്നും മിണ്ടാതെ അവനാ പാത്രം വാങ്ങി ബാഗിലിട്ട് പോയി..
ബൈക്ക് കൺമുമ്പിൽ നിന്നു മറയുന്നത് വരെ അവൾ നോക്കി നിന്നു..
കണ്ണുനീർ കാഴ്ച്ചയെ മറച്ചപ്പോൾ അവൾ കണ്ണ് തുടച്ചു...
അവൾക്കിതു നിത്യ അനുഭവം ആയിരുന്നു...
സഞ്ജയ് കോളേജ് കാലഘട്ടം മുതൽ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആയിരുന്നു..
ചങ്കു പറിച്ചുല്ലാ പ്രേമം...
പക്ഷെ നല്ല ഒന്നാന്തരം ഒരു ആലോചന വന്നപ്പോ അവൾ സഞ്ജയ്യെ മറന്നു..
കല്യാണം കഴിച്ചവൾ പറന്നു..
പക്ഷെ അവനത് മറക്കാനാവുന്നതായിരുന്നില്ല...
മറ്റൊരു വിവാഹത്തിന് അവൻ തയ്യാറായിരുന്നില്ല...
അവസാനം അമ്മയുടെ കണ്ണീരിന്റെയും കുടുംബക്കാരുടെ നിർബന്ധത്തിനും വഴങ്ങി അവൻ നിഷയെ ജീവിത സഖിയാക്കി...
ചടങ്ങിന് മാത്രം..
അവരൊരിക്കലും ഭാര്യ ഭർത്താക്കൻമാരായി ജീവിച്ചില്ല...
നിഷയ്ക്ക് ഭർത്താവിന്റെ സ്നേഹം എന്നും അന്യമായിരുന്നു...
അവനൊരിക്കലും അവളെ ഒരു ഭാര്യയായി കണ്ടില്ല...സ്നേഹിച്ചില്ല..
ആരോടൊക്കെയോ ഉല്ലാ വൈരാഗ്യം അവൻ അവളിൽ തീർത്തു..
ജോലി കഴിഞ്ഞു വന്നാൽ കിടക്കാൻ നേരം അവനവന്റെ പഴയ ഓട്ടോഗ്രാഫ് എടുത്ത് വായിക്കും...കോളേജിലെ അവന്‍റെ പ്രിയതമയുടെ...വായിച്ച ശേഷം തലയിണക്കയിൽ വെക്കും...എന്നുമുല്ലാ ശീലം...
മെയ് 14..
അവരുടെ ഒന്നാം വിവാഹവാർഷികം...
പതിവ് പോലെ സഞ്ജയ് ജോലിക്ക് പോയി..
ഒരു ആശംസ അവൾ പ്രതീക്ഷിച്ചു.. ഉണ്ടായില്ല..
ഈ അവഗണന അവൾക്കു ശീലമായിരുന്നു..
വൈകിട്ടു സഞ്ജയ് വന്നു..
കുളി കഴിഞ്ഞു..
കിടക്കാൻ നേരം അവളെ കണ്ടില്ല.. അമ്മയുടെ കൂടെ കിച്ചണിൽ ആവും..
അവൻ അവന്റെ സ്ഥിരം ശീലങ്ങളിലേക് കടന്നു..
ഓട്ടോഗ്രാഫ് എടുത്തു..
പഴയ ഓർമ്മകൾ ഒരു ചെറുപുഞ്ചിരിയോടെ ഓർത്തു..
അടച്ചു വെക്കാൻ തുടങ്ങിയപ്പോ അതിന്‍റെ അവസാന പേജിൽ ഇതുവരെ കാണാത്ത ഒരു കുറിപ്പ്..
അവൻ വായിച്ചു തുടങ്ങി..
ഏട്ടാ.....
നേരിട്ട് സംസാരിക്കാൻ ആഗ്രഹിച്ച കാര്യങ്ങളാ ഇത്..
പക്ഷെ ഏട്ടനൊരിക്കലും എന്‍റെ വാക്കുകൾക്കു ചെവി നൽകില്ല എന്നറിയാവുന്നകൊണ്ടാണ് ഇതിൽ എഴുതുന്നത്..
ഏട്ടന് ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന അനുഭവത്തെ കുറിച്ചു എനിക്കറിയാം...അതെത്ര മാത്രം ആ മനസിനെ നോവിച്ചിട്ടുണ്ടെന്നും..
പക്ഷെ ഒരിക്കലെങ്കിലും ഏട്ടൻ എന്നെ പറ്റി ചിന്തിച്ചിട്ടുണ്ടോ...
ഞാനെന്ത് തെറ്റാണു ചെയ്തത്..
ജീവിതത്തിൽ ഞാൻ ഒരാളെയേ സ്നേഹിച്ചിട്ടുല്ലാു... ഏട്ടനെ..
ഏട്ടൻ ഏട്ടന്റെ ജീവിതം ആർക്കോ വേണ്ടി ജീവിച്ചു തീർക്കുമ്പോൾ ഏട്ടൻ ആരെയോർത്താണോ വേദനിക്കുന്നത് അവർ മറ്റൊരു രാജ്യത്ത് സുഖജീവിതം നയിക്കുകയാണെന്നു അറിയാഞ്ഞിട്ടാണോ....
ഏട്ടാ ഞാനൊരു പെണ്ണാണ്..
ഈ ജീവിതം മുഴുവൻ നിങ്ങടെ കൂടെ ജീവിച്ചു തീർക്കുവാൻ നിയോഗിക്കപ്പെട്ട പെണ്ണ്..
എല്ലാമറിഞ്ഞിട്ടും മനസ്സ് തുറന്നു ഞാൻ സ്നേഹിക്കാൻ ശ്രമിച്ചു.. നല്ലൊരു ഭാര്യയാവാൻ ശ്രമിച്ചു...
ഏട്ടൻ അതൊന്നും കണ്ടുപോലുമില്ല..
ആരോ ഏട്ടനോട് ചെയ്ത തെറ്റിന്റെ പേരിൽ...ഇനിയും എന്നെ ശിക്ഷിക്കണോ ഏട്ടാ...
എനിക്ക് ഏട്ടനാണ് ജീവിതം ഇപ്പൊ...
ഇത്തിരി സ്നേഹം..എനിക്കൂടെ തന്നുടെ...
വായിച്ചു തീർന്നപ്പോ അവന്‍റെ കണ്ണ് നിറഞ്ഞിരുന്നു..
മുൻപിലൊരു അനക്കം കേട്ടു നോക്കിയപ്പോൾ അമ്മ..
വായിച്ചോ..
അമ്മ ചോദിച്ചു..
അമ്മെ...ഞാൻ...
വാക്കുകൾ ഇടറുന്നുണ്ടായിരുന്നു...
പറഞ് മുഴുവിപ്പിക്കാൻ സാധിച്ചില്ല..
അമ്മയുടെ കൈ ജീവിതത്തിൽ ആദ്യമായിട്ടു അവന്റെ കവിളിൽ പതിഞ്ഞു..
നിന്നെ വിശ്വസിച്ചു നിന്‍റെ കൈപിടിച്ചു കേറി വന്ന പെണ്ണാ ഇവള്..
മരുമൊളല്ല മോളാ എനിക്കിവൾ...
നിന്നെ വേണ്ടാതെ വേറൊരുത്തനേ കണ്ടപ്പോ നിന്നെ ഇട്ടേച്ചു പോയ ആ മൂധേവിടെ പേരും പറഞ്ഞു നീ ഇനിയും ഈ കൊച്ചിനെ കണ്ണീരു കുടുപ്പിക്കാനാണെങ്കിൽ ഇപ്പോ അവളെ അവളുടെ വീട്ടിൽ കൊണ്ടുപോയി ആക്കിക്കോണം...
മറുപടി പറയാൻ നിൽക്കാതെ സഞ്ജയ് നടന്നു...
അമ്മയുടെ പുറകിൽ വാതിലിന്റെ മറവിൽ കണ്ണീർ തുടച്ചു നിൽക്കുന്ന നിഷയുടെ അരികിലേക്ക്...
ചെന്നു വീണത് അവളുടെ കാലിലേക്ക് ആയിരുന്നു..
ഞെട്ടി അവൾ പുറകിലേക്ക് മാറി..
ഏട്ടാ..എന്താ ഇത്..
മറുപടി പറയാൻ സഞ്ജയ്ക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല... പകരം അവളെ നെഞ്ചിൽ ചേർത്ത് ആ നെറ്റിയിൽ ഒരു ചുംബനം നൽകിയിട്ടു അവൻ പറഞ്ഞു..
പണത്തിന്റെ തൂക്കം നോക്കി സ്നേഹം നിർണയിച്ച അവളെക്കാലും ഹൃദയം കൊണ്ടെന്നെ സ്നേഹിച്ച നിന്‍റെ സ്നേഹമാണ് വലുതെന്നു ഏട്ടന് മനസ്സിലാക്കാൻ അവസാനം നീ തന്നെ വേണ്ടി വന്നു...
നിന്നെ ഈ നെഞ്ചിൽ ചേർത്ത് പിടിക്കാൻ ഇനി ഈ ഏട്ടനുണ്ട്...
ഈ ജന്മം മുഴുവൻ...
ഇതും പറഞ്ഞു നിഷയെ അവൻ നെഞ്ചിൽ ചേർക്കുമ്പോ അവളുടെ കണ്ണുനീരിന്റെ ചൂട് അവന്‍റെ നെഞ്ചിലൂടെ ഒലിച്ചിറങ്ങുന്നത് അവനറിഞ്ഞു...
നിറഞ്ഞ കണ്ണോടെ അവൻ മുമ്പോട്ടു നോക്കിയപ്പോ അമ്മ ചിരിച്ചുകൊണ്ട് കണ്ണ് തുടക്കുന്നുണ്ടായിരുന്നു...
രചന: Sreejith R Nair