CanMax Media

CanMax Media Malayalam Entertainment News Movie updated Hidden Details Fun Facts Trivia

സിനിമയേട് Commitment വേണമെന്ന് കൂടി പറയാതെ പറയുന്നുണ്ട് അവർ “Kalki2898AD deserves that commitment and much more”
18/09/2025

സിനിമയേട് Commitment വേണമെന്ന് കൂടി പറയാതെ പറയുന്നുണ്ട് അവർ “Kalki2898AD deserves that commitment and much more”

ലോക സിനിമയ്ക്ക് ശേഷം നമ്മുടെമിത്തോളജിയിലെയും ഫോക്സ് സ്റ്റോറീസിലെയുംകഥാപാത്രങ്ങളെ കുറിച്ച് പലരും ചർച്ചചെയ്യുന്നുണ്ട്. വാമ...
18/09/2025

ലോക സിനിമയ്ക്ക് ശേഷം നമ്മുടെ
മിത്തോളജിയിലെയും ഫോക്സ് സ്റ്റോറീസിലെയും
കഥാപാത്രങ്ങളെ കുറിച്ച് പലരും ചർച്ച
ചെയ്യുന്നുണ്ട്. വാമൊഴിയായി പലരും പറഞ്ഞു
നടന്ന നാടോടി കഥകൾ 116 വർഷം മുമ്പ് 1909
ലാണ് കൊട്ടാരത്തിൽ ചങ്കുണ്ണീർ
പുസ്തകമാകുന്നത്. ആ പുസ്തകമാണ് ഐതീഹ്യമാല.
ഐതീഹ്യമാലയെ കുറിച്ച് സിനിമയിൽ
പറയുന്നുമുണ്ട്. സിനിമയിൽ വന്ന
എക്സ്റ്റൻഡഡ് ക്യാമിയോസിൽ ഒന്നായിരുന്നു
ചാത്തൻ എന്ന കഥാപാത്രം. ആ ഒരു
കഥാപാത്രത്തിന് പലതരത്തിലുള്ള ഒറിജിൻ
സ്റ്റോറീസ് ഉണ്ട്. അവയെക്കുറിച്ചും ചാത്തൻ
കഥാപാത്രത്തെ കാണിച്ച മറ്റു മലയാള
സിനിമകളെ കുറിച്ചുമാണ് നമ്മൾ ഈ വീഡിയോയിൽ
സംസാരിക്കാൻ പോകുന്നത്.
ആ രേഖ എന്റെ കയ്യിലുണ്ട്
മലയാള സിനിമകളിലും കഥകളിലും കവിതകളിലും
എല്ലാം തന്നെ ചാത്തൻ കഥാപാത്രങ്ങൾ
വന്നിട്ടുണ്ട്
ഇനിയും വരും ചാത്തന്മാർ അവനെ കൊണ്ടുവരും
2022ൽ ഐശ്വര്യ ലക്ഷ്മി ഷൈൻ ടോം ചാക്കോ
എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിർമൽ
സഹദേ സംവിധാനം ചെയ്ത ചിത്രമാണ് കുമാരി
ചാത്തൻ ക്യാരക്ടറിനെ ബേസ് ചെയ്തുകൊണ്ടുള്ള
ഒരു സിനിമയാണത് ഭൂമിയിലേക്ക് എത്തുന്ന ഒരു
ദേവത മനുഷ്യനുമായി ചേർന്ന് രണ്ടു
മക്കൾക്ക് ജന്മം നൽകുന്നു മനുഷ്യരുമല്ല
ദൈവമല്ലാത്ത രണ്ടു ജന്മങ്ങൾ അതാണ്
ചാത്തനും ഗാരിദേവനും അവർ പരസ്പരം
പോരാടുകയും മറ്റുള്ളവർക്ക് ശല്യമായി
മാറുകയും ചെയ്യുമ്പോൾ ഒരാളെ
മലമുകളിലേക്കും മറ്റൊരാളെ ഭൂമിയിലേക്കും
ആക്കികൊണ്ട് ദേവത സ്ഥലം വിടുന്നു ഈ
രണ്ടുപേരുടെയും ശക്തി മനസ്സിലാക്കി അവരെ
ആരാധിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെയും ആ
കാലത്തുണ്ടായിരുന്ന സ്ത്രീ വിരുദ്ധതയും
ജാതിയതയും എല്ലാം തന്നെ പറയുന്ന ഒരു
കഥയാണ് കുമാരി
അത് കാടാ ഇല്ലിമല ചാതന്റെ ഇതൊക്കെ
കെട്ടേതകളല്ലേ
സിനിമയിൽ പലയിടത്തായി ചാതനെ കുറിച്ച്
പറയുന്നുണ്ടെങ്കിലും സിനിമയുടെ
അവസാനത്തിലാണ് ചാത്തന വ്യക്തമായി
കാണിക്കുന്നത്. ഈ ഒരു സിനിമയിൽ
പാവപ്പെട്ടവരോട് കൂട്ടുകൂടാനും അവരോട്
സഹായിക്കാനും നന്മയക്ക് വേണ്ടി നിൽക്കുന്ന
ഒരു കഥാപാത്രമാണ് ചാത്തൻ.
ഒരേ സമയം അതിന്റെ അധിപനും തടവുകാരനുമാണ് ആ
ചാത്തൻ.
ഏറ്റവും പെർഫെക്റ്റ് ആയി ചാത്തന്റെ കഥ
പറഞ്ഞ ഒരു സിനിമയാണ് 2024ൽ രാഹുൽ സദാശിവൻ
സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ
ഭ്രമയുഗം. മനക്കകത്ത് ബന്ധനസ്ഥനായ
ചാത്തന്റെ കഥയാണ് സിനിമ പറയുന്നത്. അധികാര
ദുർവിനിയോഗം അടിമത്വം തുടങ്ങിയ
പൊളിറ്റിക്സും സിനിമ പറയുന്നുണ്ട്. ഈ
സിനിമയിലും ചാത്തന്റെ ഉത്ഭവത്തെ കുറിച്ച്
ഒരു കഥ പറയുന്നുണ്ട്. അഥർവ്വവേദ ആചാര്യനായ
ചുടലൻ പോറ്റി കഠിനവൃതം അനുഷ്ഠിച്ചുകൊണ്ട്
വരാഹിയെ പ്രത്യക്ഷപ്പെടുത്തി. പോറ്റിയുടെ
ഭക്തിയിൽ പ്രീതി തോന്നിയ വരാഹി അയാൾക്ക്
ഒരു മാന്ത്രിക ചലം സമ്മാനിച്ചു.
അതിനുള്ളിൽ അമാനുഷിക ശക്തിയുള്ള ഒരു
ചാത്തൻ ഉണ്ടായിരുന്നു. പോറ്റിക്ക്
ചാത്തനിലൂടെ ഏത് ആഗ്രഹവും സാധിക്കാൻ
കഴിയുമെന്ന് പറഞ്ഞുകൊണ്ട് വരാഹി
അപ്രത്യക്ഷമായി പോറ്റി ചാത്തനോട്
ക്രൂരമായി പെരുമാറുകയും ചങ്ങലക്കിട്ട്
ദ്രോഹിക്കുകയും ചെയ്തു. മധ്യലഹരിയിൽ
ഒരിക്കൽ പോറ്റി ചാത്തന്റെ വായിലേക്ക്
നോക്കുകയും ചാത്തൻ പോറ്റിയുടെ ആത്മാവിനെ
കാർന്നെടുക്കുകയും ചെയ്യുന്നു. അങ്ങനെ
സ്വതന്ത്രനായ ചാത്തൻ ആ മനയിലെ എല്ലാവരെയും
തന്നെ കൊന്നൊടുക്കുന്നു. അവരോട് പക
വീട്ടുകയും ചെയ്യുന്നു. ആ ഒരു മനയിൽ
നിന്നും സ്വതന്ത്രനായ ചാത്തൻ പുറത്തു
പോകുന്നത് എങ്ങനെയാണെന്ന കഥയാണ് സിനിമ
പറയുന്നത്.
യുടെ പ്രളയത്തിൽ പെട്ട് മുങ്ങി താവുമ്പോൾ
പൈളി തന്നെയാ നല്ലത്
സിനിമയുടെ ക്ലൈമാക്സ് ഭാഗത്താണ് ചാത്തന്റെ
യഥാർത്ഥ രൂപം കാണിക്കുന്നതും. വളരെ
ഡേയഞ്ചറസ് ആയ ക്രൂരനായ ഒരു ചാത്തനെയാണ് ഈ
സിനിമയിൽ കാണിക്കുന്നത്. എല്ലാ ഒറിജിനൽ
സ്റ്റോറീസിലും പറഞ്ഞ പോലെതന്നെ
കുട്ടിച്ചാത്തന് മദ്യവും മാംസവും
തന്നെയാണ് ഇഷ്ടഭോജനം എന്ന് ഈ സിനിമയിലും
കാണിക്കുന്നുണ്ട്. 1975ൽ
ക്രോസ് ബെൽറ്റ് മണി സംവിധാനം ചെയ്തുകൊണ്ട്
കുട്ടിച്ചാത്തൻ എന്ന സിനിമ മലയാളത്തിൽ
വന്നിരുന്നു. ഉമ്മർ ബഹദൂർ അടൂർ ബാസി
തുടങ്ങിയവർ അഭിനയിച്ചു പുറത്തിറങ്ങിയ
സിനിമയുടെ കഥ എന്താണെന്ന് ഇപ്പോൾ
വ്യക്തമല്ല. കുട്ടിച്ചാത്തൻ എന്ന
കഥാപാത്രം ഇന്ത്യ ഒട്ടാകെ ഫേമസ് ആയത് ഒരു
സിനിമയിലൂടെയാണ്. ഇന്ത്യയിലെ ആദ്യത്തെ
ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ
കുട്ടികളോട് വളരെ ഫ്രണ്ലി ആയിട്ടുള്ള ഒരു
ചാത്തനെയാണ് ആ സിനിമയിൽ അവതരിപ്പിച്ചത്.
ചാത്തനെ സ്വന്തമാക്കി ചാത്തനിലൂടെ നിധി
തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഒരു
മന്ത്രവാദിയും സിനിമയിൽ കാണിക്കുന്നുണ്ട്.
പല ഭാഷകളിൽ പല സമയത്തായി പല കട്ടുകളിൽ ഈ
സിനിമ വന്നിട്ടുണ്ട്. ഈ ഒരു സിനിമയിലും
കുട്ടിച്ചാത്തനെ മദ്യം ഇഷ്ടപ്പെടുന്ന
ഒരാളായിട്ടാണ് കാണിക്കുന്നത്. ആ ഒരു
സിനിമയെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ
ഒരുപാട് വീഡിയോസിലായി ഈ ചാനലിൽ പലപ്പോഴായി
പറഞ്ഞതാണ് അതിനെക്കുറിച്ച് കൂടുതൽ നമ്മൾ
സംസാരിക്കുന്നില്ല.
ചാത്തൻ ആദ്യമായി വരുമ്പോൾ ചാത്തന്
പേടിപ്പെടുത്തുന്ന ഒരു രൂപം ഉണ്ടെന്ന്
സിനിമയിൽ കാണിക്കുന്നുണ്ട്. അത് നമ്മൾ
ആദ്യം പറഞ്ഞ ഒറിജിൻ സ്റ്റോറിയിൽ
തെയ്യത്തിന്റെ രൂപത്തിലാണ് വരുന്നത്.
എല്ലാ ചാത്തൻ കഥകളിലും പറയുന്ന പോലെ തന്നെ
ഈ ഒരു ചാത്തനും പല രൂപത്തിലേക്ക്
മാറാനുള്ള കഴിവുമുണ്ട്. 2008 മുതൽ
ഏഷ്യാനെറ്റിൽ ടെലികാസ്റ്റ് ചെയ്ത ഒരു
സീരിയലാണ് ഹലോ കുട്ടിച്ചാത്തൻ.
കുട്ടികളുടെ കൂട്ടുകാരനായ
കുട്ടിച്ചാത്തനെയാണ് ഈ ഒരു സീരിയലിലും
കാണിക്കുന്നത്. നവനീത് അവതരിപ്പിച്ച
കുട്ടപ്പായ എന്ന കുട്ടിച്ചാത്തൻ
കഥാപാത്രവും ഷൈൻ നിഗം അഭിരാമി സുരേഷ്
ശ്രദ്ധ തുടങ്ങിയ അവതരിപ്പിച്ച കുട്ടികളുടെ
കഥാപാത്രവും ആയിരുന്നു ആ സീരിയലിലെ പ്രധാന
കഥാപാത്രം.
നമ്മൾ ഓരോരുത്തരെയും മിസ്സ് ആവുകയുള്ളൂ.
എങ്ങനെ നാട്ടിലെത്തി
2009ൽ അതിനൊരു സീക്വൽ ആയികൊണ്ട് ഹലോ
കുട്ടിച്ചാത്തൻ ടുും ഉണ്ടായിരുന്നു. പല
കഥകളിലും കുട്ടികളുടെ കൂട്ടുകാരായിട്ടാണ്
കുട്ടിച്ചാത്തനെ കാണിക്കാറ്. നമ്മുടെ
നമ്മുടെ ബാലരമയിലെ മായാവിയും
ലുട്ടാപ്പിയും എല്ലാം തന്നെ
ചാത്തന്മാരാണ്. മിമിക്രി സിനിമയായ
ജഗപകയിലും ലുട്ടാപ്പിയെ പോലെ ഒരു
കുട്ടിച്ചാത്തനെ കാണിക്കുന്നുണ്ട്.
ചാത്തന്റെ ഒറിജിനൽ സ്റ്റോറീസിൽ ഒന്ന്
ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. കാളകാട്ട്
നമ്പൂതിരി വലിയ ശിവഭക്തനും വേദപണ്ഡിതനും
ആയിരുന്നു. പക്ഷേ അദ്ദേഹത്തിന് ഒരു മകൻ
ഉണ്ടായിരുന്നില്ല. ഒരു ദിവസം ശിവനും
പാർവതിയും വള്ളുവന്റെയും
വള്ളുവത്തിയുടെയും രൂപത്തിൽ കാട്ടിലൂടെ
നടക്കുമ്പോൾ പാർവതി ഗർഭം ധരിച്ചു.
കർക്കിടക മാസത്തിലെ ഒരു ദിവസം അവർക്ക് ഒരു
കറുത്ത നിറമുള്ള കുട്ടി ജനിച്ചു. ദൈവിക
ശക്തിയുള്ള കുട്ടിയായിരുന്നു അത്.
കുഞ്ഞിനെ കൈലാസത്തിലേക്ക് കൊണ്ടുപോകാനും
കാട്ടിൽ ഉപേക്ഷിക്കാനും സാധിക്കാത്തതിനാൽ
ശിവൻ തന്റെ ഭക്തനായ കാളകാട്ട്
നമ്പൂതിരിക്ക് നൽകാൻ തീരുമാനിക്കുന്നു.
അങ്ങനെ ആ കുഞ്ഞ് കാളകാട്ട് മനയിൽ
വളരുന്നു. പക്ഷേ വളർന്നു വരുതോറും ആ
കുട്ടി ബ്രാഹ്മണന്മാരുടെ ആചാരങ്ങൾ
മറികടന്ന് സ്വതന്ത്രമായി പെരുമാറാൻ
തുടങ്ങുന്നു. പഠനത്തിൽ വല്ലാത്ത ബുദ്ധി
ഉണ്ടായിരുന്നുവെങ്കിലും ഗുരുവിനെ
അനുസരിച്ചില്ല. ഗുരു ശാസിച്ചതിനോട്
പ്രകോപിതനായ കുട്ടി ഗുരുവിനെ കൊല്ലുകയും
ചെയ്തു. അതിനുശേഷം നമ്പൂതിരി ആ കുട്ടിയെ
കുട്ടിച്ചാത്തൻ എന്ന് വിളിച്ചുതുടങ്ങി.
പിന്നീട് കുട്ടിച്ചാത്തന്റെ സ്വഭാവം
കൂടുതൽ ഉഗ്രമായി. ഒരു ദിവസം
കുട്ടിച്ചാത്തൻ പശുവിനറുത്ത് രക്തം
കുടിച്ചു. ഇതുകണ്ട് നമ്പൂതിരി
കുട്ടിച്ചാത്തനെ ശിക്ഷിക്കാൻ
തീരുമാനിച്ചു. ഒരുപാട് ബ്രാഹ്മണന്മാരെ
കൂട്ടികൊണ്ടുവന്ന് വലിയ ഹോമം നടത്തി
കുട്ടിച്ചാത്തനെ വെട്ടി 390 കഷ്ടങ്ങളാക്കി
ഹോമകുണ്ടത്തിൽ ഇട്ടു. ആ ഹോമകുണ്ടത്തിൽ
നിന്നും കുട്ടിച്ചാത്തൻ അടക്കം 390
ചാത്തന്മാർ ജനിച്ചു. അതാണ് ലോക സിനിമയിൽ
പറഞ്ഞ 390 ചാത്തന്മാരുടെ കഥ. ഈ ചാത്തന്മാർ
ബ്രാഹ്മണന്മാരെ ആക്രമിച്ചെന്നും മനകൾ
ചുട്ടു ചാമ്പലാക്കിയെന്നും ഒക്കെയാണ്
ബാക്കി കഥ. ഈ ഒരു ഒറിജിൻ സ്റ്റോറി
കുട്ടിച്ചാത്തൻ തെയ്യവുമായി ബന്ധപ്പെട്ടു
വന്ന ഒരു കഥയാണ്. എന്നാൽ ഈ ഒരു ഒറിജിൻ
സ്റ്റോറിക്ക് മറ്റൊരു വേർഷൻ കൂടിയുണ്ട്. ആ
ഒരു ഒറിജിൻ സ്റ്റോറി ഇങ്ങനെയാണ്.
സന്യാസിമാരുടെ വേഷം ധരിച്ച് ശിവനും
പാർവ്വതിയും കേരളത്തിലെ കൂളി കാടുകളിൽ
യാത്രയാകുന്നു. അവിടെ താമസിച്ചിരുന്ന
മലയാന്മാർ അവർക്ക് താങ്ങും ഭക്ഷണവും നൽകി.
അപ്പോൾ ശിവൻ അവിടെയുള്ള സുന്ദരിയായ കോത്ത
സ്ത്രീയായ കൂളിവാകയെ കണ്ടു. അവളോട് തന്റെ
ആഗ്രഹം തുറന്നു പറഞ്ഞു. ശിവന്റെ അഭ്യർത്ഥന
കേട്ട് ആശ്ചര്യപ്പെട്ട കൂളിവാക തനിക്ക്
ആർത്തവമാണെന്ന് പറഞ്ഞുകൊണ്ട് അതിൽ നിന്ന്
ഒഴിഞ്ഞുമാറി. ആ സമയത്താണ് അസുരനായ
ബൃംഗാസുരൻ കലഹങ്ങളും പ്രശ്നങ്ങളും
ഉണ്ടാക്കിയിരുന്നത് അവരെ നേരിടാൻ പാർവ്വതി
കൂളിവാകയുടെ രൂപമെടുത്ത് ശിവനോടൊപ്പം
ചേർന്നു അതിന്റെ ഫലമായി ബൃംഗാസുരനെ
തോൽപ്പിക്കാനുള്ള ശക്തിയുള്ള
കുട്ടിച്ചാത്തൻ ജനിച്ചു കൂളിവാക തന്നെ
കുട്ടിച്ചാത്തന്റെ അമ്മയായി അവനെ
സ്വീകരിച്ചു തന്റെ മറ്റു കുട്ടികളോടൊപ്പം
വനത്തിൽ വളർത്തി കാലങ്ങൾ കടന്നുപോയി
കൂലിവാക തന്റെ മകനോട് സത്യാവസ്ഥ പറഞ്ഞു
അവന്റെ ദൈവീക മാതാപിതാക്കളായ ശിവനെയും
പാർവതിയെയും കാണാൻ കൈലാസത്തിലേക്ക് പോകാൻ
പ്രേരിപ്പിച്ചു അവിടെ എത്തിയപ്പോൾ ശിവനും
പാർവതിയും കുട്ടിച്ചാത്തിനും യുദ്ധവിദ്യകൾ
പഠിപ്പിച്ചു കൂടാതെ ബൃഗാസുരനെ നേരിടാൻ
വേണ്ടിയുള്ള ആയുധങ്ങളും നൽകി. വിഷ്ണുമായ
കുട്ടിച്ചാത്തൻ എന്നാണ് ഈ ഒരു ക്യാരക്ടർ
അറിയപ്പെടുന്നത്. ബൃംഗാസുരനോട് യുദ്ധം
ചെയ്യുമ്പോൾ വിഷ്ണുമായ കുട്ടിച്ചാത്തന്റെ
കൈക്ക് പരിക്കു പറ്റി. അവിടെ വീണ
രക്തത്തുളളികളിൽ നിന്നും 400
കുട്ടിച്ചാത്തന്മാർ ജനിച്ചു. ബൃംഗാസുരൻ
അമ്പറിഞ്ഞപ്പോൾ 10 കുട്ടിച്ചാത്തന്മാർ
വീണുപോയി ശേഷിച്ച 390 കുട്ടിച്ചാത്തന്മാർ
വിഷ്ണുമായക്കൊപ്പം നിന്ന് യുദ്ധം ചെയ്തു
ജയിച്ചു. അവർ പിന്നീട് മലയന്മാരുടെ
രക്ഷകരായി അതാണ് മറ്റൊരു സ്റ്റോറി. ഇനിയും
ഒരുപാട് ഒറിജിനൽ സ്റ്റോറീസ്
ഉണ്ടായിരിക്കാം. നിങ്ങൾ കേട്ടത് ഏതാണെന്ന്
കമന്റ് ചെയ്യുമല്ലോ. ഐതീഹമാലയിൽ പല
കഥകളിലും ചാത്തൻ കഥാപാത്രം വരുന്നുണ്ട്.
പഞ്ചനള്ളൂർ ഭട്ടതിരിക്ക് 400 ചാത്തന്മാർ
ഉണ്ടായിരുന്നെന്നും അതിൽ 390 ചാത്തന്മാരെ
ആവണങ്ങാട്ട് പണിക്കറിക്ക് കൊടുത്തു
എന്നുമുള്ള ഒരു കഥ അതിലുണ്ട്. കത്തനാർ
കഥയിൽ വരുന്ന കുഞ്ചമൻ പോറ്റിയുടെ
ചാത്തന്മാരെ കുറിച്ചും പറയുന്നുണ്ട്.
ചാത്തന്മാരെ ദൈവമായി കണ്ട് ആരാധിക്കുന്ന
ഒരുപാട് ക്ഷേത്രങ്ങൾ ഇന്നുമുണ്ട്. പല
കഥകളിലും ദുഷ്ടന്മാരായ ക്രൂരന്മാരായ
ചാത്തന്മാരെ കുറിച്ചും പറയുന്നുണ്ട്.
ചിലരുടെ ആരാധനയുടെയും വിശ്വാസങ്ങളുടെയും
ഒക്കെ ഭാഗമാണ് ഈ ഒരു ചാത്തന്മാർ. നാടോടി
കഥകളും മിത്തുകളും എല്ലാം തന്നെ നമ്മുടെ
കൾച്ചറിന്റെ കൂടി ഭാഗമാണ്. അതെല്ലാം തന്നെ
മോഡേൺ കാലത്തേക്ക് അഡാപ്റ്റ്
ചെയ്തുകൊണ്ടുള്ള കഥകൾ ഇനിയും ഉണ്ടാകും.
ചാത്തന്മാരെ കുറിച്ച് പറഞ്ഞ മറ്റു
സിനിമകളെ കുറിച്ചും കഥകളെ കുറിച്ചും
നിങ്ങൾക്കറിയാമെങ്കിൽ അവ കമന്റ്

17/09/2025

Lokah Movie Tovino thomas Character Chathan

Deleted Malayalam Movie Characters in Edit ഷൂട്ട് ചെയ്ത ശേഷം ഒഴിവാക്കിയ കഥാപാത്രങ്ങൾ
10/05/2025

Deleted Malayalam Movie Characters in Edit ഷൂട്ട് ചെയ്ത ശേഷം ഒഴിവാക്കിയ കഥാപാത്രങ്ങൾ

L2: Empuraan Malayalam Movie Real Incidents -True Events Social Media Meme Troll Movie References
27/04/2025

L2: Empuraan Malayalam Movie Real Incidents -True Events Social Media Meme Troll Movie References

New Mohanlal Movie L2: Empuraan and Real incidents inspired Prithviraj Sukumaran Murali Gopy Manju Warrier Tovino Thomas Antony PerumbavoorLucifer Social Med...

10/03/2025

10/03/2025

കൊ ജി എഫ് , മാർക്കോ അനിമൽ ,ജോക്കർ ,ജോൺ വിക്ക് ,ലിയോ , പുഷ്പ്പ ബാക്കി കമൻറിൽ
16/02/2025

കൊ ജി എഫ് , മാർക്കോ അനിമൽ ,ജോക്കർ ,ജോൺ വിക്ക് ,ലിയോ , പുഷ്പ്പ ബാക്കി കമൻറിൽ

Marco Malayalam Movie Source Materials References and Inspired Scenes Unni Mukundan
15/02/2025

Marco Malayalam Movie Source Materials References and Inspired Scenes Unni Mukundan

29/12/2024
22/12/2024

Address

Kochi

Website

Alerts

Be the first to know and let us send you an email when CanMax Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CanMax Media:

Share