The Indian Telegram

The Indian Telegram The Indian Telegram is a 24X7 news website initiated by P K Prakash a Ramnath Goenka Award winner fo

Editor in Chief P K Prakash a Ramnath Goenka Award winner for excellence in Indian journalism.Phone No:9447331173
Email:[email protected],[email protected]

22/08/2025

സ്കൂൾ ജീവനക്കാരുടെ അശ്രദ്ധ രാത്രി മുഴുവൻ ക്ലാസ് റൂമിൽ പൂട്ടിയിട്ട വിദ്യാർത്ഥിനി രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ
സ്കൂളിലെ ജനൽ ഗ്രില്ലുകളിൽ തല കുടുങ്ങിയതിനെ തുടർന്ന് വിദ്യാർത്ഥിനി മണിക്കൂറുകളോളം കുടുങ്ങി. പിന്നീട് അടിയന്തര രക്ഷാപ്രവർത്തകർ അവളെ സുരക്ഷിതമായി മോചിപ്പിച്ചു. സംഭവം നടന്നത് ഒഡീഷയിലെ Keonjhar രിൽ പരിക്കുപറ്റിയ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കുട്ടി സുഖം പ്രാപിക്കുന്നു പൂട്ടിയിട്ടിരുന്ന വിദ്യാർത്ഥിനിക്ക് താൻ ഒറ്റയ്ക്കാണെന്നും വാതിലുകൾ അടച്ചിട്ടുണ്ടെന്നും മനസ്സിലായപ്പോൾ, ജനലിന്റെ ഇരുമ്പഴികൾക്കിടയിലൂടെ പുറത്തിറങ്ങാൻ ശ്രമിച്ചു. അവളുടെ ശരീരം എങ്ങനെയോ പുറത്തുകടക്കാൻ കഴിഞ്ഞു, പക്ഷേ അതിനിടയിൽ അവളുടെ തല ജനലിന്റെ വടികൾക്കിടയിൽ കുടുങ്ങി, കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ഓണ സമ്മാനം; കുടിശ്ശികയടക്കം രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ച്സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍...
22/08/2025

ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ഓണ സമ്മാനം; കുടിശ്ശികയടക്കം രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ച്

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ഓഗസ്റ്റിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശ്ശിക കൂടിയാണ് അനുവദിച്ചത്.
ശനിയാഴ്ച മുതല്‍ ഇത് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.
8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടത്.

21/08/2025

ഒടുവിൽ രാജി, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ Rahul Mamkoottathil

21/08/2025
21/08/2025

'ആരോപണങ്ങൾ തെളിഞ്ഞാൽ മുഖം നോക്കാതെ നടപടി'; രാഹുലിനെ കയ്യൊഴിഞ്ഞ് വി ഡി സതീശൻ

'മിനിസ്റ്റേഴ്സ് വാക്ക്...'; കൈത്തറിക്കായി റാമ്പില്‍ ചുവടുവെച്ച് മന്ത്രി പി. രാജീവ്കൈത്തറിയുടെ സന്ദേശം പ്രചരിപ്പിക്കാനായി...
21/08/2025

'മിനിസ്റ്റേഴ്സ് വാക്ക്...'; കൈത്തറിക്കായി റാമ്പില്‍ ചുവടുവെച്ച് മന്ത്രി പി. രാജീവ്

കൈത്തറിയുടെ സന്ദേശം പ്രചരിപ്പിക്കാനായി, കൈത്തറിയില്‍ നിര്‍മിച്ച വസ്ത്രങ്ങളണിഞ്ഞ് റാമ്പില്‍ മന്ത്രി പി.രാജീവ് ചുവടുവെച്ചു. പച്ചയില്‍ വെള്ള വരകളുള്ള ഷര്‍ട്ടും പച്ചക്കരയുള്ള മുണ്ടും ധരിച്ചാണ് മന്ത്രി വേദിയിലെത്തിയത്. ദേശീയ കൈത്തറിദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച
ഫാഷന്‍ ഷോയിലായിരുന്നു മന്ത്രിയുടെ റാമ്പ് വാക്ക്.......

Big shout out to my newest top fans! 💎 Manoj RajDrop a comment to welcome them to our community,
20/08/2025

Big shout out to my newest top fans! 💎 Manoj Raj

Drop a comment to welcome them to our community,

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂമെടുക്കാം...; ഉപദേശിച്ച് നേരെയാക്കാന്‍ ശ്രമിച്ചപ്പോള്‍ പറഞ്ഞത് പ്രമാദമായ സ്ത്രീ പീഡന കേസിലെ ...
20/08/2025

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂമെടുക്കാം...; ഉപദേശിച്ച് നേരെയാക്കാന്‍ ശ്രമിച്ചപ്പോള്‍ പറഞ്ഞത് പ്രമാദമായ സ്ത്രീ പീഡന കേസിലെ നേതാക്കള്‍ക്ക് എന്തു സംഭവിച്ചെന്ന മറു ചോദ്യം; പരാതി പറഞ്ഞ ശേഷം ജനപ്രതിനിധിയായി; ഫെബ്രുവരി വരെ ശല്യം തുടര്‍ന്നു; ഇയാളെ കുറിച്ച് ഈ അടുത്ത കാലത്ത് വിവാദമുണ്ടായി; പേരു പറയാതെ പേരു പറഞ്ഞ് റിനി ആന്‍; ഹൂ കേയേഴ്‌സ് എന്നു പറഞ്ഞ അഹങ്കാരി ആര്?

കേരളത്തിലെ പ്രമുഖനായ ഒരു യുവനേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി തുറന്നു പറഞ്ഞ യുവനടി റിനി ആന്‍ ജോര്‍ജ് കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നു. പ്രതിപക്ഷ നേതാവിനോട് അടക്കം പരാതി പറഞ്ഞുവെന്ന് റിനി ആന്‍ ജോര്‍ജ് പറയുന്നു. എന്നെ പീഡിപ്പിച്ചിട്ടില്ല. എന്നാല്‍ മോശം സന്ദേശം അയച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് വിളിച്ചു. റൂം എടുക്കാമെന്നും പറഞ്ഞു. ഇതോടെ ഞാന്‍ പൊട്ടിത്തെറിച്ചു. അപ്പോള്‍ പ്രമാദമായ സ്ത്രീ പീഡന കേസില്‍ പെട്ടവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് ചോദിച്ചു. പരാതി പറയുമെന്ന് പറഞ്ഞപ്പോള്‍ ഹൂ കെയേഴ്‌സ് എന്ന് അയാള്‍ ചോദിച്ചു. തന്റെ അനുഭവം പരാതി ആയി പറയുമെന്ന് നേതാവിനോട് പറഞ്ഞപ്പോള്‍ 'പോയി പറയൂ... പോയി പറയൂ... ' എന്ന് പറഞ്ഞ് കളിയാക്കിയെന്നും റിനി ആരോപിച്ചു. ഈ നേതാവിന്റെ പാര്‍ട്ടിയ്ക്ക് എന്തെങ്കിലും ധാര്‍മികതയുണ്ടെങ്കില്‍ അയാളെ പദവികളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും റിനി ആന്‍ പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും താന്‍ അംഗമല്ലെങ്കിലും, രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലയളവിലാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് റിനി വെളിപ്പെടുത്തി. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റിനി തന്റെ അനുഭവം തുറന്നുപറഞ്ഞത്. തുടര്‍ന്ന് പരസ്യമായി പ്രതികരിക്കുകയായിരുന്നു. അടുത്ത കാലത്ത് വിവാദങ്ങളില്‍ കുടുങ്ങിയ യുവ നേതാവായിരുന്നു തനിക്ക് മോശം അനുഭവം ഉണ്ടാക്കിയതെന്നും നടി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട നേതാവാണ്. നേരില്‍ കാണുന്നതിന് മുമ്പ് തന്നെ അശ്ലീല സന്ദേശമാണ് അയച്ചത്. താങ്കള്‍ ഒരു യുവനേതാവാണ് എന്നും ഇങ്ങനെ പെരുമാറരുതെന്നും പറഞ്ഞു. എന്നാല്‍ കുഴപ്പമില്ലെന്നായിരുന്നു പ്രതികരണം. ഇയാളുടെ പേരു പറഞ്ഞാലും എനിക്ക് നീതി കിട്ടില്ല. അതുകൊണ്ട് പറയുന്നതുമില്ല. ഇപ്പോള്‍ പേരു ചോദിക്കുന്നവര്‍ ചോദിച്ചിട്ട് പോകും. പിന്നെ അനുഭവിക്കേണ്ടത് ഞാനാണ്-യുവതി പറഞ്ഞു. ഹു കേയേഴ്‌സ് എന്ന് പറയുന്ന നേതാവാണ് ഇയാള്‍-പേര് പറയാതെ നടി വെളിപ്പെടുത്തിയത് ഇങ്ങനെയാണ്.

ഈ വ്യക്തി ചിലരെ പീഡിപ്പിച്ചിട്ടുണ്ട്. ആ പീഡനം അനുഭവിച്ച സ്ത്രീകള്‍ മുമ്പോട്ട് വരണം. എന്നെ പീഡിപ്പിച്ചിട്ടില്ല. അശ്ലീല സന്ദേശം അയച്ചതേ ഉള്ളൂ. അയാളുടെ പ്രസ്ഥാനത്തിന് അകത്തുള്ളവര്‍ പോലും അനുഭവിക്കുന്നു. അവര്‍ ധീരമായി മുമ്പോട്ട് വരണം-റിനി ആന്‍ ജോര്‍ജ് പ്രതികരിച്ചു. ഈ നേതാവിനെ കുറിച്ച് കൂടുതല്‍ പീഡന കാര്യങ്ങള്‍ അറിഞ്ഞതു കൊണ്ടാണ് ഇപ്പോള്‍ ഇതെല്ലാം തുറന്നു പറയുന്നതെന്നും റിനി തുറന്നടിച്ചു. താന്‍ പരാതി പറഞ്ഞിട്ടും കൂടുതല്‍ സ്ഥാനങ്ങള്‍ നല്‍കി. ഈ നേതാവ് എംഎല്‍എയാണെന്ന സൂചനകള്‍ നല്‍കി. ഈ യുവ നേതാവിനെ ആ പാര്‍ട്ടിയിലുള്ളവര്‍ നിയന്ത്രിക്കണം. ധാര്‍മികതയുണ്ടെങ്കില്‍ ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കണമെന്നും റിനി ആന്‍ ജോര്‍ജ് പറയുന്നു.

യുവനേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സന്ദേശങ്ങള്‍ അയച്ചത് ഷോക്കിങായിരുന്നുവെന്നും റിനി വെളിപ്പെടുത്തി. അശ്ലീല മെസേജ് അയച്ചപ്പോള്‍ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. എന്നാല്‍ പ്രമാദമായ സ്ത്രീ പീഡനക്കേസുകളില്‍പ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് എന്ത് സംഭവിക്കും എന്നാണ് തിരിച്ച് ചോദിച്ചതെന്നും വെളിപ്പെടുത്തി. സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഇതേ വ്യക്തിയെക്കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നുവെന്നും റിനി ചൂണ്ടിക്കാണിച്ചു. ഹൂ കെയേഴ്‌സ് എന്നാണ് ഇയാളുടെ ആറ്റിറ്റിയൂഡ് എന്നും റിനി വെളിപ്പെടുത്തി. ആരും മുന്നോട്ട് വരാതിരുന്നത് കൊണ്ടാണ് താനിപ്പോള്‍ തുറന്നു പറയുന്നത്. പല സ്ത്രീകള്‍ക്കും സമാന അനുഭവം ഉണ്ടായി. ആരും തുറന്നു പറയാന്‍ തയാറാകാത്തതാണെന്നും റിനി വ്യക്തമാക്കി.

TVK രണ്ടാം സമ്മേളനം; മധുരൈ സമ്മേളനഗരിയിൽ 100 അടി നീളമുള്ള കൊടിമരം വീണു, കാർ തകർന്നുTVK രണ്ടാം സമ്മേളനം നടക്കാൻ പോകുന്ന മ...
20/08/2025

TVK രണ്ടാം സമ്മേളനം; മധുരൈ സമ്മേളനഗരിയിൽ 100 അടി നീളമുള്ള കൊടിമരം വീണു, കാർ തകർന്നു
TVK രണ്ടാം സമ്മേളനം നടക്കാൻ പോകുന്ന മധുരൈയിലെ സമ്മേളനഗരിയിൽ 100 അടി നീളമുള്ള കൊടിമരം വീണു. ക്രെയിനുപയോഗിച്ച് ഉയർത്തുന്നതിനിടെയാണ് കൊടിമരം വീണത്. കൊടിമരം വീണ് കാർ തകർന്നു. ടിവികെ സമ്മേളനത്തിനായി സ്ഥാപിച്ചിരുന്ന 100 അടി ഉയരമുള്ള കൊടിമരം ഉയർത്തുന്നതിനിടെ പെട്ടെന്ന് മറിഞ്ഞ് പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ വീഴുകയായിരുന്നു. ആർക്കും വലിയ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല, പക്ഷേ അപകടം വാഹനത്തിന് സാരമായ കേടുപാടുകൾ ഉണ്ടാക്കി.
ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, തൊഴിലാളികൾ 100 അടി നീളമുള്ള കൊടിമരം ഉയർത്തുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കെയാണ് അപകടം സംഭവിച്ചത്. തൂണിന്റെ വലിപ്പവും ഭാരവും കൈകാര്യം ചെയ്യുന്നതിൽ അവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിനാണ് ഏറ്റവും കൂടുതൽ ആഘാതമേറ്റത്.

അമീബിക്ക് മസ്തിഷ്‌ക ജ്വര പരിശോധന: വാര്‍ത്ത അടിസ്ഥാനരഹിതംഅമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) പര...
20/08/2025

അമീബിക്ക് മസ്തിഷ്‌ക ജ്വര പരിശോധന: വാര്‍ത്ത അടിസ്ഥാനരഹിതം
അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) പരിശോധനയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് അറിയിച്ചു. രാജ്യത്ത് തന്നെ അഞ്ചോളം ലാബുകളില്‍ മാത്രമാണ് അമീബ കണ്ടെത്താനുള്ള പിസിആര്‍ പരിശോധന ഉള്ളത്. എന്നാല്‍ മോളിക്യുലാര്‍ സങ്കേതത്തിലൂടെ അമീബയുടെ രോഗ സ്ഥിരീകരണവും സ്പീഷീസ് ഐഡന്റിഫിക്കേഷനും നടത്താനുള്ള സംവിധാനം തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ സംസ്ഥാനത്ത് ആദ്യമായി കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സജ്ജമാക്കിയിരുന്നു. നേരത്തെ പിജിഐ ചണ്ഡിഗഢിലായിരുന്നു അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് തന്നെ രോഗ സ്ഥിരീകരണം സാധ്യമായതോടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഏറെ സഹായകരമായി. 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലാര്‍ സംവിധാനം ((Naegleria fowleri, Acanthamoeba sp., Vermamoeba vermiformis, Balamuthia mandrillaris, Paravahlkampfia francinae) ഇവിടെ സജ്ജമാണ്. അതേ സമയം രാജ്യത്തെ ഭൂരിഭാഗം ലാബുകളിലും 3 തരം അമീബകളെ മാത്രം കണ്ടെത്താനുള്ള സംവിധാനമാണുള്ളത്.
കോഴിക്കോട് മൈക്രോബയോളജി ലാബില്‍ അമീബയാണോ എന്ന് കണ്ടെത്താനുള്ള പ്രാഥമിക പരിശോധനാ സൗകര്യമുണ്ട്. രോഗിയുടെ പരിശോധനാ സാമ്പിളായ സി.എസ്.എഫ്. (സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ്) കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലെത്തിയാല്‍ ഉടന്‍തന്നെ പ്രാഥമിക പരിശോധന നടത്തും. അതില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയാല്‍ ചികിത്സ ആരംഭിക്കുന്നതാണ്. സ്പീഷീസ് ഐഡന്റിഫിക്കേഷന് വേണ്ടി മാത്രമാണ് തിരുവനന്തപുരത്തെ ലാബില്‍ അയക്കുന്നത്. തിരുവനന്തപുരത്തേക്ക് അയച്ചാല്‍ പരിശോധനയ്ക്ക് ശേഷം ഒട്ടും വൈകാതെ തന്നെ റിസള്‍ട്ട് ഓണ്‍ലൈനായി അയക്കുന്നുണ്ട്. വെള്ളത്തില്‍ നടത്തുന്ന പരിശോധനയില്‍ സംശയം ഉണ്ടെങ്കില്‍ റിപ്പീറ്റ് ടെസ്റ്റും കള്‍ച്ചറും ചെയ്യേണ്ടതുണ്ട്. അതിനായുള്ള സ്വാഭാവിക സമയം മാത്രമാണ് എടുക്കാറുള്ളത്. ഇതറിയാതെയാണ് പ്രചരണം നടക്കുന്നത്.
സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബിന് പുറമേ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തില്‍ കൂടി കൂടി അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ സ്ഥിരീകരണത്തിനുള്ള വിദഗ്ധ കേന്ദ്രങ്ങളായി വികസിപ്പിച്ചെടുക്കുനുള്ള ശ്രമം നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.
അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധത്തില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 23 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു.

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനംവിവിധ സംസ്ഥാനങ്ങളിലുള്ള...
19/08/2025

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

വിവിധ സംസ്ഥാനങ്ങളിലുള്ള പശ്ചിമ ബംഗാൾ സ്വദേശികൾ നാട്ടിലേക്ക് മടങ്ങിയാൽ ഒരു വർഷത്തേക്ക് എല്ലാമാസവും അയ്യായിരം രൂപ നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾക്ക് യാത്രാസൗകര്യമൊരുക്കുകയുംചെയ്യും.

വിവിധ സംസ്ഥാനങ്ങളിൽ 2700 കുടിയേറ്റ കുടുംബാംഗങ്ങളാണ് ആക്രമണം നേരിട്ടത്. പീഡനം ഭയന്ന് പതിനായിരത്തോളംപേർ സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ട്. മടങ്ങി എത്തിയാലുടൻ അയ്യായിരം രൂപ നൽകുകയും തുടർന്ന്, ഒരുവർഷത്തേക്ക് എല്ലാമാസവും അയ്യായിരം വെച്ച് നൽകും
തിരിച്ചെത്തുന്ന തൊഴിലാളികൾക്ക് നൈപുണിപരിശീലനം നൽകി തൊഴിൽ കണ്ടെത്തിക്കൊടുക്കും. ഇവർക്ക് തൊഴിൽകാർഡ് ലഭ്യമാക്കും. തൊഴിൽ വകുപ്പായിരിക്കും ഇതിൻ്റെ നോഡൽ വകുപ്പ്. ‘ശ്രമശ്രീ’ പോർട്ടലിൽ പേരുചേർക്കുന്ന കുടിയേറ്റത്തൊഴിലാളികൾക്ക് സർക്കാരിൻ്റെ ഭക്ഷ്യ, ആരോഗ്യ സുരക്ഷാ പദ്ധതികളിൽ അംഗമാകാൻ കഴിയും. സംസ്ഥാനത്തിനു പുറത്ത് ജോലിചെയ്യുന്ന 22,40,000 തൊഴിലാളികൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് മമത അറിയിച്ചു

Address

The Indian Telegram
Kochi
683556

Telephone

+919447331173

Website

Alerts

Be the first to know and let us send you an email when The Indian Telegram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Indian Telegram:

Share

Our Story

Editor in Chief P K Prakash a Ramnath Goenka Award winner for excellence in Indian journalism. Investigative journalist Pradeep C Nedumon is the senior associate editor. Augustine Sebastian -associate editor Website Office Address: The Indian Telegram, 2nd floor Kinfra Park Office, Inforpark PO, Kakkanad, Kochi Pin - 682042 Company Address: Media Synergy Communications Pvt Ltd, 696H, Machingal, Perumbavoor, Kochi