Virtualmedia Entertainments

Virtualmedia Entertainments At Virtualmedia Entertainments, we provide the latest cinema news and analysis to keep you informed and entertained.
(2)

Our Services Include:
- Film Promotion
- Marketing
- Public Relations (PR)

©Virtualallies Network LLP We would love to hear your thoughts or feedback on how we can improve your experience! you can reach out to us by email- [email protected]

Here at Virtualmedia Entertainments, we firmly believe that customer satisfaction is the way to success.

Vedan | വിജയ് മിൽട്ടന്റെ വരാനിരിക്കുന്ന സിനിമയിൽ ഭരത്, സുനിൽ, ആരി അർജുനൻ, അമ്മു അഭിരാമി, കിഷോർ ഡി.എസ്, വിജേത, പ്രസന്ന ബാ...
14/07/2025

Vedan | വിജയ് മിൽട്ടന്റെ വരാനിരിക്കുന്ന സിനിമയിൽ ഭരത്, സുനിൽ, ആരി അർജുനൻ, അമ്മു അഭിരാമി, കിഷോർ ഡി.എസ്, വിജേത, പ്രസന്ന ബാലചന്ദ്രൻ, ഇമ്മാൻ അണ്ണാച്ചി എന്നിവരാണ് അഭിനയിക്കുന്നത്. വേടനെ കൂടാതെ തമിഴ് റാപ്പർ പാൽ ഡബ്ബയും ഈ സിനിമയുടെ ഭാഗമാകും.
തമിഴ്, തെലുങ്കു ഭാഷകളിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

Mamitha biju | വിജയ് ചിത്രം ജനനായകനിൽ മമിത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഷൂട്ടിങ് അടുത്തിടെ പൂർ...
14/07/2025

Mamitha biju | വിജയ് ചിത്രം ജനനായകനിൽ മമിത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഷൂട്ടിങ് അടുത്തിടെ പൂർത്തിയായിരുന്നു.

പ്രദീപ് രംഗനാഥനുമൊത്തുള്ള സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് നടി ഇപ്പോൾ. ശേഷം സൂര്യ ചിത്രത്തിൽ ജോയിൻ ചെയ്യും. ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയിൽ ആരംഭിച്ചിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് ബ്രെക്കിൽ നടി ധനുഷ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാ സൂചന. ഇതിനു ശേഷമാകും നിവിൻ പോളി-ഗിരീഷ് എ.ഡി ചിത്രത്തിൽ ജോയിൻ ചെയ്യുക. ഇപ്പോഴിതാ, ടോവിനോ തോമസിനും നായികയായി മമിത വരുന്നു.

ഇതാദ്യമായാണ് ടോവിനോയുടെ നായികയായി മമിത എത്തുന്നത്. പത്ത് പർഷങ്ങൾക്ക് ശേഷം മുഹ്സിൻ പരാരി സംവാധനം ചെയ്യുന്ന ടോവിനോ ചിത്രത്തിലാണ് നായികയായി മമിത ബൈജു എത്തുന്നത്. 'തന്ത വൈബ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് നിർമിക്കുന്നത്.. സുഡാനി ഫ്രം നൈജീരിയ, വൈറസ്, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായിയും മുഹ്സിൻ പ്രവർത്തിച്ചിട്ടുണ്ട്. ജിംഷി ഖാലിദ് ആണ് നന്ത വൈബിന്റെ ഛായാഗ്രഹണം.

Akhil marar | "ജീവിതം രസകരമായ സിനിമയാണ്. എന്റെ ജീവിതം സിനിമ പോലെ അപ്രതീക്ഷിതമായ വഴിതിരിവുകൾ ഉള്ള ഒരു സിനിമ പോലെ എഴുതപ്പെ...
14/07/2025

Akhil marar | "ജീവിതം രസകരമായ സിനിമയാണ്. എന്റെ ജീവിതം സിനിമ പോലെ അപ്രതീക്ഷിതമായ വഴിതിരിവുകൾ ഉള്ള ഒരു സിനിമ പോലെ എഴുതപ്പെട്ടതാണ്. എന്നെ നയിക്കുന്ന ശക്തിയുടെ സഹായത്താൽ ഞാൻ ഞാനായി മുന്നോട്ട് പോകുന്നു. സിനിമയിൽ ചാൻസ് ചോദിച്ചു അലഞ്ഞ പയ്യൻ, അസിസ്റ്റന്റ് ഡയറക്ടർ, തിരക്കഥാകൃത്തു, സംവിധായകൻ എന്നീ വേഷങ്ങൾക്ക് ശേഷം നടൻ എന്നൊരു വേഷവും എന്നിലേക്ക് വന്ന് ചേർന്നു. ലാലേട്ടൻ ഈ കാണുന്നത് ഞാൻ മുഖ്യ വേഷത്തിൽ എത്തുന്ന മുള്ളൻ കൊല്ലി സിനിമയുടെ ട്രെയിലർ ആണ്.. "നന്നായിട്ടുണ്ട് മോനെ " ലാലേട്ടന്റെ അനുഗ്രഹം കിട്ടി.. ഇനി നിങ്ങളുടെ മുന്നിലേക്ക് അടുത്ത ആഴ്ച ട്രെയിലർ എത്തും.. ഫോറം മാളിൽ 19ന് വൈകിട്ട് ട്രെയിലർ ലോഞ്ച് നടക്കും.. അതിന് മുൻപ് ലാലേട്ടന്റെ അനുഗ്രഹം ലഭിച്ചത് ഏറെ സന്തോഷം. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം" എന്നുമാണ് മോഹൻലാലിനൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പം അഖിൽ മാരാർ കുറിച്ചിരിക്കുന്നത്.

Dileesh poothan | "ഞാൻ അനുഭവിച്ചത് പോലെ സമൂഹത്തെ അവതരിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. സിനിമ സന്ദേശം നൽകുന്നതാകണം എന്ന്...
14/07/2025

Dileesh poothan | "ഞാൻ അനുഭവിച്ചത് പോലെ സമൂഹത്തെ അവതരിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. സിനിമ സന്ദേശം നൽകുന്നതാകണം എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പകരം ഫീൽ ചെയ്യുകയാണ് വേണ്ടത്. സന്ദേശം നൽകാനാണെങ്കിൽ പ്രസംഗിച്ചാൽ മതിയല്ലോ. എന്നു കരുതി എനിക്ക് ഓക്കെ ആകാത്തൊരു രാഷ്ട്രീയം പറയാനും ശ്രമിക്കാറില്ല. കാഴ്ചക്കാരനാണ് എന്ത് സന്ദേശമാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത്." ദിലീഷ് പോത്തൻ പറയുന്നു.
ഒരു സിനിമ കണ്ടതു കൊണ്ട് ആരും നന്നാവുകയോ മോശമാവുകയോ ചെയ്യുന്നില്ല. അങ്ങനെയെങ്കിൽ ഒരുപാട് പേർ നന്നായേനെ. കാരണം അത്രയും നല്ല സിനിമകൾ ഉണ്ടാകുന്നുണ്ട്. ചെറിയ സ്വാധീനമുണ്ടാകാം. പക്ഷെ ഒരു സിനിമ മാത്രമായി ഒന്നും ചെയ്യുന്നില്ല. ഒരേ തരത്തിലുള്ള പത്തോ അമ്ബതോ സിനിമകൾ കാണുകയാണെങ്കിൽ അത് ഒരാളെ സ്വാധീനിച്ചേക്കാം. അങ്ങനൊരു കൾച്ചറൽ ചെയ്ഞ്ച് പതിയെയാണ് സംഭവിക്കുന്നത്." എന്നും അദ്ദേഹം പറയുന്നു. "എല്ലാവർക്കും ഉള്ള ഉത്തരവാദിത്തം തന്നെയാണ് സംവിധായകനുമുള്ളത്. സമൂഹത്തെ നന്നാക്കാനുള്ളതല്ല സിനിമ മേഖല. ഫിലിം മേക്കിംഗിനെ ഞാൻ ഒരു പ്രൊഫഷണൽ രംഗമായിട്ടാണ് കാണുന്നത്. സമൂഹത്തെ രസകരമായി അവതരിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം" എന്നും ദിലീഷ് പോത്തൻ വ്യക്തമാക്കുന്നു.

ഈയ്യടുത്തായി ചില സിനിമകളുടെ പേര് മാറ്റുന്നതിനെ ചൊല്ലിയുണ്ടായ വിവാദത്തെക്കുറിച്ചും ദിലീഷ് പോത്തൻ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ, ഞാൻ ക്രിയേറ്റീവ് ഫ്രീഡത്തിലാണ് വിശ്വസിക്കുന്നത്. എല്ലാവരും അതിനായി പൊരുതണണെന്നാണ് ദിലീഷ് പോത്തൻ പറയുന്നത്.

Pranav mohanlal | ഇനി പൈങ്കിളി പരിപാടികളില്ല; ലുക്കില്‍ ഞെട്ടിച്ച്‌ പ്രണവ്, ‘ഡീയസ് ഈറേ’ പേടിപ്പിക്കും
13/07/2025

Pranav mohanlal | ഇനി പൈങ്കിളി പരിപാടികളില്ല; ലുക്കില്‍ ഞെട്ടിച്ച്‌ പ്രണവ്, ‘ഡീയസ് ഈറേ’ പേടിപ്പിക്കും

Sureshgopi | സുരേഷ് ഗോപിയുടെ 'പുലിപ്പല്ല്' മാലയിൽ അന്വേഷണം; പരാതിക്കാരന്റെ മൊഴിയെടുക്കും, തെളിവ് ഹാജരാക്കണമെന്ന് വനംവകു...
13/07/2025

Sureshgopi | സുരേഷ് ഗോപിയുടെ 'പുലിപ്പല്ല്' മാലയിൽ അന്വേഷണം; പരാതിക്കാരന്റെ മൊഴിയെടുക്കും, തെളിവ് ഹാജരാക്കണമെന്ന് വനംവകുപ്പ്

Soorya menon | 'കിട്ടാതെ പോയ പ്രണയം, എന്നെ ഞരമ്പ് രോ​ഗിയാക്കി, ആഗ്രഹിക്കുന്നത് കിട്ടണമെന്നില്ല'; സൂര്യ മേനോൻ            ...
13/07/2025

Soorya menon | 'കിട്ടാതെ പോയ പ്രണയം, എന്നെ ഞരമ്പ് രോ​ഗിയാക്കി, ആഗ്രഹിക്കുന്നത് കിട്ടണമെന്നില്ല'; സൂര്യ മേനോൻ

Sheelu Abraham | 'പറയുമ്പോ അബാമിന്റെ പടങ്ങളെല്ലാം പ്രശ്‌നമാണ്. അതില്‍ അഭിനയിച്ചത് ലാലേട്ടന്‍, ശ്രീനിയേട്ടന്‍, അനൂപേട്ടന്...
13/07/2025

Sheelu Abraham | 'പറയുമ്പോ അബാമിന്റെ പടങ്ങളെല്ലാം പ്രശ്‌നമാണ്. അതില്‍ അഭിനയിച്ചത് ലാലേട്ടന്‍, ശ്രീനിയേട്ടന്‍, അനൂപേട്ടന്‍, മമ്മൂക്ക..മമ്മൂക്ക രണ്ടെണ്ണത്തില്..ദിലീപേട്ടന്‍, ദുല്‍ഖര്‍ സല്‍മാന്‍, ജയറാമേട്ടന്‍, പൃഥ്വിരാജ്, ധ്യാന്‍ പിന്നെ നാലെണ്ണത്തില്‍. എന്നുവേണ്ട എല്ലാവരെയും മറന്നുപോകും. അവസാനം 'അബാം പടക്കം'. അതെനിക്ക് മനസിലാകുന്നില്ല. ഈ പടക്കത്തിന്റെ കൂടെയൊക്കെ അവരുടെ പേരുകളും ഇടന്നേ. ഈ സൂപ്പര്‍സ്റ്റാറുകളുടെ കൂടെയൊക്കെ ഞങ്ങളേയും കൂട്ടി വിളിക്ക്. കാരണം ഇവരെല്ലാം കഥ കേട്ടിട്ടല്ലേ വന്നത്,' ഷീലു ചോദിച്ചു.

Firoz | Renu sudhi | വീട് വെച്ചു നൽകിയതിന് ശേഷവും പല കാര്യങ്ങൾ ആവശ്യപ്പെട്ട് അവർ ഞങ്ങളെ വിളിക്കാറുണ്ടായിരുന്നു. ഒരു തവണ ...
12/07/2025

Firoz | Renu sudhi | വീട് വെച്ചു നൽകിയതിന് ശേഷവും പല കാര്യങ്ങൾ ആവശ്യപ്പെട്ട് അവർ ഞങ്ങളെ വിളിക്കാറുണ്ടായിരുന്നു. ഒരു തവണ വീട്ടിൽ വിറകടുപ്പ് കത്തിക്കാൻ ഒരു വർക്ക് ഏരിയ പുറത്തു വെച്ച് തരാൻ അവർ പറഞ്ഞു. ഫണ്ട് ഇഷ്യൂ ഉള്ളത് കൊണ്ട് ഞാൻ പറ്റില്ലെന്ന് പറഞ്ഞു, ഇവിടെ വരുന്ന ചാനലുകാരോട് ഈ വിഷയം പറയും അവർ വഴി അത് കിട്ടിയാൽ നിങ്ങൾക്കാണ് നാണക്കേട് എന്നൊക്കെ രേണു എന്നോട് പറഞ്ഞു അതിൽ ഒരു ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നു. അതുപോലെ തന്നെയാണ് ഈ ചോർച്ചയുടെ വിഷയവും പലതവണ ഞങ്ങളെ ഭീഷണിപ്പെടിത്തിയിരുന്നു.

Firoz | വീടിന്റെ ചോർച്ച വിഷയത്തിൽ രേണു സുധി പറഞ്ഞതിനോട് പ്രതികരിച്ച് ബിൽഡർ ആയ ഫിറോസ്. വീട് മാത്രം കൊടുക്കുക എന്നതായിരുന്...
12/07/2025

Firoz | വീടിന്റെ ചോർച്ച വിഷയത്തിൽ രേണു സുധി പറഞ്ഞതിനോട് പ്രതികരിച്ച് ബിൽഡർ ആയ ഫിറോസ്. വീട് മാത്രം കൊടുക്കുക എന്നതായിരുന്നു ദൗത്യം എങ്കിലും ആ വീട് മാത്രമല്ല മുഴുവൻ ഫർണിച്ചറും മുറ്റവും എല്ലാം ഞങ്ങൾ ചെയ്തു കൊടുത്തു, ഇത്രയൊക്കെ ചെയ്തിട്ടും പഴി കേൾക്കേണ്ടി വന്നു. ഈ വിഷയം ഞങ്ങളുടെ സ്ഥാപനത്തിന്റെ ക്രെഡിബിലിറ്റിയെ നന്നായി ബാധിച്ചു. വീടിന്റെ ഡിസൈൻ അത്തരത്തിലാണ് എങ്കിലും അവർ വിളിച്ച് പറഞ്ഞപ്പോൾ ഒരു തവണ ഈ പ്രശ്നം പരിഹരിച്ചിരുന്നു​​. ആ വെള്ളം വീഴുന്ന ഭാഗത്ത് ഒരു പോളിത്തീൻ ഷീറ്റ് വാങ്ങി വെക്കാവുന്ന കാര്യമേ ഉള്ളു, ഇനിയും അത് പോലുള്ള കാര്യങ്ങൾ ഞങ്ങൾ തന്നെ ചെയ്ത് നൽകണം എന്ന് പറഞ്ഞാൽ എങ്ങനെയാണ് എന്നാണ് ഫിറോസ് ചോദിക്കുന്നത്

Diya Krishna | കുഞ്ഞ് ജനിച്ചിട്ട് ആറ് ദിവസം, അപ്പോഴേക്കും വ്യാജ ഇൻസ്റ്റഗ്രാം പേജ്; പ്രതികരണവുമായി ദിയയും അശ്വിനും       ...
12/07/2025

Diya Krishna | കുഞ്ഞ് ജനിച്ചിട്ട് ആറ് ദിവസം, അപ്പോഴേക്കും വ്യാജ ഇൻസ്റ്റഗ്രാം പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

Sanjay Dutt | 'വിജയ്ക്കൊപ്പം അഭിനയിച്ചത് ഇഷ്ടപ്പെട്ടു, പക്ഷേ ലോകേഷ് എന്നെ വേണ്ടവിധം ഉപയോഗിച്ചില്ല'; നിരാശ വെളിപ്പെടുത്തി...
12/07/2025

Sanjay Dutt | 'വിജയ്ക്കൊപ്പം അഭിനയിച്ചത് ഇഷ്ടപ്പെട്ടു, പക്ഷേ ലോകേഷ് എന്നെ വേണ്ടവിധം ഉപയോഗിച്ചില്ല'; നിരാശ വെളിപ്പെടുത്തി സഞ്ജയ് ദത്ത്

Address

Kochi

Telephone

+918129605269

Website

http://www.virtualallies.in/

Alerts

Be the first to know and let us send you an email when Virtualmedia Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Virtualmedia Entertainments:

Share

OUR STORY

We are a honest, motivated,transparent and ethical team bringing the latest celebrity,entertainment, technology and fashion news at your fingertips.We are team of writers and editors committed to reporting news with accuracy and vigour.

We also encourage and share your creativity and talents with much excitement irrespective of language and culture.

Our services include-

. Films and short films promotion