24 Time Media

24 Time Media Official page of 24 TIME MEDIA -
The media is owned by the Chizrinz Infoway Pvt Ltd https://www.youtube.com/c/24TimeMediaOfficial

The hunt never ends. The wild never sleeps.Worldwide Release on May,2026 ⏳ @ antony_varghese_pepe                       ...
11/05/2026

The hunt never ends. The wild never sleeps.

Worldwide Release on May,2026 ⏳

@ antony_varghese_pepe




Film തിരക്കിനിടയിൽ അല്പനേരം May 12 Tuesday @4.30pm.PRESS MEET Hotel Coral Isle. Ekm.pls Come &Shoot. PRO MK Shejin.
11/05/2026

Film തിരക്കിനിടയിൽ അല്പനേരം May 12 Tuesday @4.30pm.PRESS MEET Hotel Coral Isle. Ekm.pls Come &Shoot. PRO MK Shejin.

മലയാളത്തിലെ ആദ്യത്തെ ഏ.ഐ ചിത്രമായമണികണ്ഠൻ: ദി ലാസ്റ്റ്അവതാർഫസ്റ്റ് ലുക്ക് പുറത്തിറക്കിമെയ് 29-ന് ചിത്രം ലോകമെമ്പാടും റില...
11/05/2026

മലയാളത്തിലെ ആദ്യത്തെ ഏ.ഐ ചിത്രമായ
മണികണ്ഠൻ: ദി ലാസ്റ്റ്അവതാർ
ഫസ്റ്റ് ലുക്ക് പുറത്തിറക്കി
മെയ് 29-ന് ചിത്രം ലോകമെമ്പാടും റിലീസ്

മലയാളത്തിലെ ആദ്യ AI ചിത്രം! 🔥

‘മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
പുരാതന ഭാരതീയ ജ്ഞാനവും ഭാവിയിലെ AI ലോകവും ഏറ്റുമുട്ടുന്ന ബ്രഹ്മാണ്ഡ ദൃശ്യാനുഭവവുമായി ചിത്രം മെയ് 29, 2026-ന് ലോകമെമ്പാടും എത്തുന്നു.

ഗോവിന്ദ് പത്മസൂര്യ, സുജിത് വാസുദേവ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ 500-ലധികം അമ്മമാർക്ക് അരി വിതരണം ചെയ്തതും ശ്രദ്ധേയമായി.

“യുക്തി കൊണ്ട് ലോകം ഭരിക്കപ്പെടുമ്പോൾ, കണക്കുകൂട്ടലുകൾക്ക് അപ്പുറം നിൽക്കുന്ന ഒരാൾ... മണികണ്ഠൻ വരുന്നു.” ⚡

24 TIME MEDIA. 24 MEDIA ENTERTAINMENT NEWS KERALA MOLLYWOOD NEWS PORTAL FILM NEWS MALLU MEDIA NEWS CINEMA NEWS MOVIE NEWS

*മലയാളത്തിലെ ആദ്യത്തെ ഏ.ഐ* *ചിത്രമായ*  *മണികണ്ഠൻ: ദി* *ലാസ്റ്റ്അവതാർ*  *ഫസ്റ്റ് ലുക്ക് പുറത്തിറക്കി*  *മെയ് 29-ന് ചിത്രം...
11/05/2026

*മലയാളത്തിലെ ആദ്യത്തെ ഏ.ഐ* *ചിത്രമായ*
*മണികണ്ഠൻ: ദി* *ലാസ്റ്റ്അവതാർ*
*ഫസ്റ്റ് ലുക്ക് പുറത്തിറക്കി*
*മെയ് 29-ന് ചിത്രം* *ലോകമെമ്പാടും റിലീസ്* ..............................................

കൊച്ചി: പാപ്പരാസി എന്റർടൈൻമെന്റ് കമ്പനിയുടെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' (MANIKANDAN: THE LAST AVATAR) സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഇക്കഴിഞ്ഞ ദിവസം
എറണാകുളം വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പ്രഖ്യാപനം. വൈകുന്നേരം 4:30 മുതൽ 7:30 വരെ നീണ്ടുനിന്ന പരിപാടിയിൽ സിനിമാ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
വെറുമൊരു സിനിമാ ലോഞ്ച് എന്നതിലുപരി, വലിയൊരു സാമൂഹിക പ്രതിബദ്ധതയുടെ വേദി കൂടിയായി ഈ ചടങ്ങ് മാറി. പരിപാടിയുടെ ഭാഗമായി അഞ്ഞൂറിലധികം (500+) അർഹരായ അമ്മമാർക്ക് അഞ്ചു കിലോ വീതം അരി വിതരണം ചെയ്തു. കരുണയുടെയും സ്നേഹത്തിന്റെയും ഈ കരുതൽ പരിപാടിയെ വൈകാരികമായി ഏറെ ശ്രദ്ധേയമാക്കി.
പ്രശസ്ത താരം ഗോവിന്ദ് പത്മസൂര്യ, ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവ്, പ്രശസ്ത ഭജൻ സംഘമായ നന്ദഗോപൻ ടീം, ക്ഷേത്രം ചെയർമാൻ നന്ദകുമാർ തുടങ്ങിയവർ .ചടങ്ങിൽ അതിഥികളായി എത്തി.
സിനിമയുടെ പ്രമേയം:
പുരാതനമായ ഭാരതീയ ജ്ഞാനവും സാങ്കേതികവിദ്യയുടെ ഭാവി സാധ്യതകളും തമ്മിലുള്ള ഒരു സംഘർഷമാണ് 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' കൈകാര്യം ചെയ്യുന്നത്. മനുഷ്യവികാരങ്ങൾക്ക് വിലയില്ലാത്ത, കൃത്യതയാർന്ന അൽഗോരിതങ്ങൾ വിധി നിർണ്ണയിക്കുന്ന ഒരു ലോകത്ത്, വിശ്വാസം എന്നത് ഒരു ഓർമ്മ മാത്രമായി മാറുന്നു. ആ നിശബ്ദതയിൽ നിന്നാണ് മണികണ്ഠൻ ഉയർത്തെഴുന്നേൽക്കുന്നത്. ഒരു ഗുരുകുലത്തിൽ മറ്റ് ആറു പേരോടൊപ്പം അതിഗൂഢമായ പരിശീലനം നേടിയ മണികണ്ഠൻ, യന്ത്രങ്ങൾക്കും സാങ്കേതികവിദ്യയ്ക്കും നിയന്ത്രിക്കാൻ കഴിയാത്ത ഒരു അപവാദമായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം.
അയ്യായിരം വർഷത്തെ പഴക്കമുള്ള ഇന്ത്യൻ തത്വചിന്തകളെയും ഭാവിയിലെ AI (കൃത്രിമബുദ്ധി) അധിഷ്ഠിത ലോകത്തെയും മുഖാമുഖം നിർത്തുന്ന ഈ ചിത്രം വലിയൊരു ചോദ്യമാണ് പ്രേക്ഷകർക്ക് മുന്നിൽ ഉയർത്തുന്നത്: "ബുദ്ധിശക്തി കൊണ്ട് പൂർണ്ണത കൈവരിച്ച ഒരു ലോകത്ത്, വിശ്വാസത്തിന്റെ ശക്തിക്ക് എന്ത് സംഭവിക്കും?"
റിലീസ് വിവരങ്ങൾ:
മെയ് 29, 2026-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം അന്തർദേശീയ നിലവാരത്തിലുള്ള ദൃശ്യാവിഷ്കാരമാണ് വാഗ്ദാനം ചെയ്യുന്നത്. വിക്രിയേറ്റ് (Vkreate) എന്റർടൈൻമെന്റ് കമ്പനി അവതരിപ്പിക്കുന്ന ചിത്രം ഗുഡ്ഫെല്ലാസ് ഫിലിംസിലൂടെയാണ് കേരളത്തിൽ പ്രദർശനത്തിന് എത്തുന്നത്.
യുക്തി കൊണ്ട് ലോകം ഭരിക്കപ്പെടുമ്പോൾ, കണക്കുകൂട്ടലുകൾക്ക് അപ്പുറം നിൽക്കുന്ന ഒരാൾ... മണികണ്ഠൻ വരുന്നു.

വാഴൂർ ജോസ്

കല യാഥാർത്ഥ്യത്തിൽ നിന്ന് ഓടിപ്പോകാൻ വേണ്ടിയല്ല; അതിനെ നേരിടാൻ വേണ്ടിയാണ്.Patriot ഭംഗിയേക്കാൾ സത്യസന്ധതയെ തിരഞ്ഞെടുത്ത സ...
11/05/2026

കല യാഥാർത്ഥ്യത്തിൽ നിന്ന് ഓടിപ്പോകാൻ വേണ്ടിയല്ല; അതിനെ നേരിടാൻ വേണ്ടിയാണ്.
Patriot ഭംഗിയേക്കാൾ സത്യസന്ധതയെ തിരഞ്ഞെടുത്ത സിനിമയാണ്. “Heroic entries” ന് പകരം, കഥാപാത്രങ്ങളെയും അവരുടെ സത്യങ്ങളെയും മുൻനിർത്തിയ കഥപറച്ചിൽ.
വ്യത്യസ്തമായി സംസാരിക്കുന്ന സിനിമകൾക്ക് എപ്പോഴും എതിർപ്പുകൾ ഉണ്ടാകും.
എന്നാൽ, ഈ സിനിമ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു.
നമ്മുടെ ലെജൻഡുകളെ സ്റ്റാർസ് ആയി മാത്രം അല്ല, കഥാപാത്രങ്ങളായി കാണൂ.
Cinema deserves conversations beyond box office numbers. 🤍

Mammootty x Mohanlal

താര രാജാക്കന്മാർ വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന -

IN CINEMAS NOW
Book your tickets NOW 🎬




സംവിധായകനായി വീണ്ടും രൂപേഷ് പീതംബരൻ. ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ട് ജനപ്രിയ നായകൻ ദിലീപ് 11 വർഷങ്ങൾക്ക് ശേഷം രൂ...
11/05/2026

സംവിധായകനായി വീണ്ടും രൂപേഷ് പീതംബരൻ. ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ട് ജനപ്രിയ നായകൻ ദിലീപ്

11 വർഷങ്ങൾക്ക് ശേഷം രൂപേഷ് പീതാബരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടെെറ്റിൽ പ്രഖ്യാപിച്ചു. സ്ഫടികം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പക്കാലം അഭിനയിച്ച രൂപേഷ് പീതാംബരൻ മലയാളികൾക്ക് സുപരിചിതനാണ്. തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും ഒരു മെക്സിക്കൻ അപാരത പോലെയുള്ള ചിത്രങ്ങളിലൂടെ അഭിനേതാവായും രൂപേഷ് പീതാംബരൻ മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ഇപ്പോഴിതാ മൂന്നാമത്തെ സംവിധാനസംരംഭവുമായി എത്തിയിരിക്കുകയാണ് രൂപേഷ്. ‘ഭാസ്കരഭരണം’ എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റിൽ ജനപ്രിയ നായകൻ ദിലീപിന്റെ പേജിലൂടെ പുറത്തുവിട്ടു.

അച്ഛനെ നന്നാക്കുവാൻ ഇറങ്ങി തിരിച്ച ഒരു മകൻ്റെ കഥയാണ് ചിത്രം പറയുന്നത്. നികാഫും ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസ് ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത് . രൂപേഷ് പീതാംബരൻ, സോണിക മീനാക്ഷി, അജയ് പവിത്രൻ, മിഥുൻ എം ദാസ്, പാർവ്വതി കളരിക്കൽ, മനീഷ് എം മനോജ്, അഞ്ജലി കൃഷ്ണദാസ്, ബിജു ചന്ദ്രൻ, ശരത് വിജയ്, ജിഷ്ണു മോഹൻ എന്നിവരാണ് അഭിനേതാക്കൾ.
വിതരണം ഗുഡ് ഫെല്ലാസ്.

ഇത് സൂര്യയുടെ വമ്പൻ തിരിച്ചു വരവ് : ആവേശമുണർത്തി ‘കറുപ്പ്’ ട്രയ്ലർ പ്രേക്ഷകരിലേക്ക് കറുപ്പ്  ഈ വ്യഴാഴ്ച (മേയ് 14) നു ലോക...
10/05/2026

ഇത് സൂര്യയുടെ വമ്പൻ തിരിച്ചു വരവ് : ആവേശമുണർത്തി ‘കറുപ്പ്’ ട്രയ്ലർ പ്രേക്ഷകരിലേക്ക്

കറുപ്പ് ഈ വ്യഴാഴ്ച (മേയ് 14) നു ലോകവ്യാപകമായി തിയേറ്ററുകളിലേക്ക്

സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കറുപ്പ്’ ചിത്രത്തിന്റെ ഗംഭീര ട്രയ്ലർ റിലീസായി. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മാസ്സ് ഘടകങ്ങളാൽ സമ്പന്നമായ സംപൂർണ ആക്ഷൻ എന്റർടൈനറായി പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം കറുപ്പ് തിയേറ്ററിൽ സമ്മാനിക്കുമെന്നതിനുറപ്പാണ് ട്രെയ്ലറിലെ ഓരോ രംഗങ്ങളും. കേരളത്തിലെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഇന്ന് രാത്രി 9 മണി മുതൽ ആരംഭിക്കും.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സൂര്യ–തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വലിയ സ്ക്രീനിൽ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.ഐ എം പി ഫിലിംസാണ് കറുപ്പ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. കറുപ്പിന്റെ കേരള പ്രീ റിലീസ് ഇവന്റിന്റെ ഭാഗമായി സൂര്യയും കറുപ്പ് ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുക്കുന്ന പരിപാടി തിരുവനന്തപുരം നിശാഗന്ധിയിൽ മെയ് 12നു വൈകിട്ട് 6 മണിക്ക് നടക്കും. പി ആർ ആൻഡ് പ്രൊമോഷൻസ് : പി ആർ ഓ പ്രതീഷ് ശേഖർ.

Trailer Link :

Here's the Official Trailer of Suriya's Karuppu Starring Suriya, Trisha, Indrans, Natty, Swasika, Sshivadha & Others Music by , Written & Dir...

10/05/2026

Address

Kochi

Opening Hours

Monday 9am - 10pm
Tuesday 9am - 10pm
Wednesday 9am - 10pm
Thursday 9am - 10pm
Friday 9am - 10pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919895725410

Alerts

Be the first to know and let us send you an email when 24 Time Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 24 Time Media:

Share

Category