
26/04/2024
*പ്രമുഖ തമിഴ് ഗായകൻ സെന്തിൽ ഗണേഷിന്റെ മലയാളത്തിലെ ആദ്യ ഗാനം"ജിലുക്ക് ജിലുക്ക്" ന്റെ ലിറിക്കൽ വീഡിയോ.*
https://youtu.be/j-YQ8Tlr7ZQ?si=md6s6Wa_NKFLSPU5
ഏറെ ആരാധക പ്രശംസ നേടിയ 'കാക്ക' ഷോർട്ട് ഫിലിമിനു ശേഷം അജു അജീഷ് സംവിധാനം ചെയ്ത വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ് പി.ടി യും റൂമ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ വി.എസും സംയുക്തമായി നിർമ്മിച്ച 'പന്തം 'സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ '123 മ്യൂസിക്സ്' ന്റെ യൂട്യൂബ് ചാനലിലൂടെയും, സ്പോട്ടിഫൈ, ഗാനാ, ജിയോ സാവൻ തുടങ്ങിയ മ്യൂസിക് പ്ലാറ്റ്ഫോമുകളിലൂടെയും പുറത്തിറങ്ങിയിരിക്കുന്നു.
നവാഗതനായ എബിൻ സാഗർ സംഗീതമൊരുക്കിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് അനീഷ് കൊല്ലോളിയാണ്.
ഗാനം ആലപിച്ചിരിക്കുന്നത്. പ്രമുഖ തമിഴ് ഗായകൻ സെന്തിൽ ഗണേഷാണ്. ചാർളി ചാപ്ലിൻ 2, സുരറൈ പോട്ര്, വിശ്വാസം, DSP, കാപ്പാൻ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ശേഷം ആദ്യമായി അദ്ദേഹം മലയാളത്തിൽ പാടുന്നു എന്ന സവിശേഷത കൂടി "ജിലുക്ക് ജിലുക്ക്" എന്ന ഗാനത്തിനുണ്ട്.
Rooma Film Factory Vellithira productions Abin Sagar Althaf PT
https://youtu.be/j-YQ8Tlr7ZQ?si=md6s6Wa_NKFLSPU5