The Daily Express

The Daily Express News & Entertainment.

തിരുവനന്തപുരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വർദ്ധിച്ചുവരുന്ന ജാതിവിവേചനങ്ങളെയും അവകാശ നിഷേധങ്ങളെയും കുറിച്ച് അന...
28/01/2023

തിരുവനന്തപുരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വർദ്ധിച്ചുവരുന്ന ജാതിവിവേചനങ്ങളെയും അവകാശ നിഷേധങ്ങളെയും കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ വെയ്ക്കണമെന്ന് ഫോറം എഗൻസ്റ്റ് ഡിസ്ക്രിമിനേഷൻ ആന്റ് ഒപ്രഷൻ (ഫാഡോ) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇത്തരമൊരു അന്വേഷണത്തിന് മുമ്പ് പ്രഭാത് പട്നായിക്കിന്റെ നേതൃത്വത്തിൽ നടന്നിരുന്നത് മാർച്ച് ഉദ്ഘാടനം ചെയ്ത പ്രൊഫസർ എം കുഞ്ഞാമൻ അനുസ്മരിച്ചു. ഇപ്പോൾ പ്രശ്നം കൂടുതൽ ഗൗരവതരമാണ്. ജനാധിപത്യം ആദരിക്കേണ്ട മൂല്യം മാത്രമല്ല അനുവർത്തിക്കേണ്ട സ്വഭാവവും ആകണമെന്ന് പ്രൊഫ. കുഞ്ഞാമൻ ഓർമ്മിപ്പിച്ചു. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലുയർന്ന പ്രശ്നം സമൂഹത്തിൽ മറച്ചു വെക്കപ്പെട്ട ജീർണതയുടെ വെളിപ്പെടലാണ്....

തിരുവനന്തപുരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വർദ്ധിച്ചുവരുന്ന ജാതിവിവേചനങ്ങളെയും അവകാശ നിഷേധങ്ങളെയ.....

സാവോപോളോ: ഫുട്ബോള്‍ രാജാവ്  പെലെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരു...
29/12/2022

സാവോപോളോ: ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. 92 മത്സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടം. പതിനഞ്ചാം വയസ്സിൽ സാന്റോസിലൂടെ ഫുട്ബോൾ ജീവിതത്തിന്റെ തുടക്കമിട്ട പെലെ 16 ആം വയസിൽ ബ്രസീൽ ദേശീയ ടീമിൽ എത്തി....

സാവോപോളോ: ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 ....

തൃശ്ശൂർ: സിനിമ, ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവർത്തകനുമായ കെ.പി. ശശി (64) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശു...
25/12/2022

തൃശ്ശൂർ: സിനിമ, ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവർത്തകനുമായ കെ.പി. ശശി (64) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാറമേക്കാവ് ശാന്തികവാടത്തിലാണ് സംസ്കാരം. എഴുത്തുകാരനും കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാവും , ചിന്തകനുമായിരുന്ന കെ. ദാമോദരന്റെ മകനാണ് ഇദ്ദേഹം. 'ഇലയും മുള്ളും' എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് കെ.പി. ശശി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചികിത്സയിൽക്കഴിയുകയായിരുന്നു. കേരളത്തിന്റെ ഡോക്യുമെന്ററി മേഖലയിൽ നിർണായകമായ സംഭാവനകൾ നൽകിയ സംവിധായകനായിരുന്നു അദ്ദേഹം. നിരവധി സാമൂഹിക പ്രശ്നങ്ങളാണ് അദ്ദേഹം ഡോക്യുമെന്ററികളിലൂടെ സമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ചത്. റെസിസ്റ്റിങ് കോസ്റ്റൽ ഇൻവേഷൻ, അമേരിക്ക അമേരിക്ക, ലിവിങ് ഇൻ ഫിയർ, ഡെവലപ്മെന്റ് അറ്റ് ​ഗൺപോയിന്റ്, ഫാബ്രിക്കേറ്റഡ് എന്നിവയാണ് പ്രധാനപ്പെട്ട ഡോക്യുമെന്ററികൾ....

തൃശ്ശൂർ: സിനിമ, ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവർത്തകനുമായ കെ.പി. ശശി (64) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാ....

സാവോപോളോ : ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില ഗുരുതരം. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുന്ന പെലെയെ കീമോതെറാപ്പിയില...
04/12/2022

സാവോപോളോ : ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില ഗുരുതരം. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുന്ന പെലെയെ കീമോതെറാപ്പിയിലൂടെ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നതോടെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതായി മെഡിക്കല്‍ റിപ്പോര്‍ട്ടിൽ പറയുന്നു. കുടലില്‍ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പെലെയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. 82-കാരനായ പെലെയെ ചൊവ്വാഴ്ചയാണ് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

സാവോപോളോ : ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില ഗുരുതരം. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുന്ന പെലെയെ കീമോ....

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ...
03/12/2022

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും,

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഒറ്റപ.....

തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര നടൻ കൊച്ചുപ്രേമൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
03/12/2022

തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര നടൻ കൊച്ചുപ്രേമൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര നടൻ കൊച്ചുപ്രേമൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്....

കോഴിക്കോട് : കോർപറേഷന്റെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ സമരസമിതി. കോതിയിലെയും ആവിക്കല്‍ത്...
02/12/2022

കോഴിക്കോട് : കോർപറേഷന്റെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ സമരസമിതി. കോതിയിലെയും ആവിക്കല്‍ത്തോടിലെയും ജനകീയ പ്രതിരോധ സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് കോർപറേഷൻ ഓഫീസ് വളയും. എം.കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്യും. എം.കെ മുനീർ എം.എൽ.എയും പങ്കെടുക്കും.

കോഴിക്കോട് : കോർപറേഷന്റെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ സമരസമിതി. കോതിയിലെയും...

ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് സിയിൽ അർജൻറീന ആരാധകരുടെ പ്രതീക്ഷകൾക്ക് വിജയനീലിമ. പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർ...
01/12/2022

ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് സിയിൽ അർജൻറീന ആരാധകരുടെ പ്രതീക്ഷകൾക്ക് വിജയനീലിമ. പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് അർജൻറീന ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ആദ്യപകുതിയിൽ അർജൻറീനയെ പിടിച്ചുകെട്ടിയ പോളിഷ് പട രണ്ടാംപകുതിയിൽ ഇരട്ട ഗോൾ വഴങ്ങുകയായിരുന്നു. മാക് അലിസ്റ്ററും(46), ജൂലിയൻ ആൽവാരസുമാണ്(67) മെസിപ്പടയ്ക്കായി ലക്ഷ്യംകണ്ടത്. സൗദിയോട് പൊരുതിക്കളിച്ച് മെക്‌സിക്കോ 2-1ന് വിജയിച്ചെങ്കിലും ഗോൾ വ്യത്യാസത്തിൽ പോയിൻറ് നിലയിൽ രണ്ടാമതെത്തിയ പോളണ്ടും പ്രീ ക്വാർട്ടറിലെത്തി.

ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് സിയിൽ അർജൻറീന ആരാധകരുടെ പ്രതീക്ഷകൾക്ക് വിജയനീലിമ. പോളണ്ടിനെ എതിരില്ലാത്ത രണ്ട.....

ന്യൂ ഡ​ല്‍​ഹി: കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ലേ​ക്ക് ജ​ഡ്ജി​മാ​രാ​യി കൊ​ളീ​ജി​യം ശിപാ​ര്‍​ശ ചെ​...
29/11/2022

ന്യൂ ഡ​ല്‍​ഹി: കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ലേ​ക്ക് ജ​ഡ്ജി​മാ​രാ​യി കൊ​ളീ​ജി​യം ശിപാ​ര്‍​ശ ചെ​യ്ത പ​ത്ത് പേ​രു​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മ​ട​ക്കി അ​യ​ച്ചു. കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലേ​ക്കു​ള്ള ര​ണ്ടും കോ​ല്‍​ക്ക​ത്ത​യി​ലേ​ക്കു​ള്ള ര​ണ്ടും അ​ല​ഹ​ബാ​ദി​ലേ​ക്കു​ള്ള അ​ഞ്ചും പേ​രു​ക​ള​ട​ങ്ങു​ന്ന ശിപാ​ര്‍​ശ​യാ​ണ് കേന്ദ്രം മടക്കി അയച്ചത്. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി ഉ​യ​ര്‍​ത്ത​പ്പെ​ടാ​ന്‍ ശിപാ​ര്‍​ശ ചെ​യ്യ​പ്പെ​ട്ട മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ സൗ​ര​ഭ് കി​ര്‍​പാ​ലി​ന്‍റെ പേ​രും മ​ട​ക്കി അ​യ​ച്ച​തി​ലു​ണ്ട്. അതേസമയം, താ​ന്‍ സ്വ​വ​ര്‍​ഗ അ​നു​രാ​ഗി ആ​യ​താ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ അ​പ്രീ​തി​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന്​ കി​ര്‍​പാ​ല്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.ഈ ​മാ​സം 25നാ​ണ് 20 പേ​രു​ക​ള​ട​ങ്ങി​യ കൊ​ളീ​ജി​യ​ത്തി​ന്‍റെ ശിപാ​ര്‍​ശ കേ​ന്ദ്രം തി​രി​ച്ച​യ​ച്ച​ത്.

ന്യൂ ഡ​ല്‍​ഹി: കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ലേ​ക്ക് ജ​ഡ്ജി​മാ​രാ​യി കൊ​ളീ​ജി​യം ...

കോഴിക്കോട്‌: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍ഐഎ. ഇക്കാര്യം വ്യക്തമാക...
29/11/2022

കോഴിക്കോട്‌: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍ഐഎ. ഇക്കാര്യം വ്യക്തമാക്കി കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. അലന്‍ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന പൊലീസും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കണ്ണൂര്‍ പാലയാട് ലോ കോളജില്‍ ക്യാംപസില്‍ വെച്ച് വിദ്യാര്‍ത്ഥികളെ അലന്‍ ഷുഹൈബ് ആക്രമിച്ചുവെന്ന് ആരോപിച്ച് എസ്എഫ്‌ഐ പരാതി നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് അലനെതിരെ ധർമടം പൊലീസ് കേസെടുത്തു. ഇതേ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ കോടതിയെ സമീപിച്ചിരിക്കുന്നത്. മറ്റൊരു കേസില്‍ ഉള്‍പ്പെടാന്‍ പാടില്ല എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കോടതി അലന്‍ ഷുഹൈബിന് ജാമ്യം നല്‍കിയിരുന്നത്....

കോഴിക്കോട്‌: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍ഐഎ. ഇക്കാര്...

മുംബൈ : എയർടെൽ 5ജി സേവനം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. 4 പുതിയ നഗരങ്ങളിലേക്കാണ് എയർടെൽ 5ജി സേവനം വ്യാപിപ്പിച്ചത്...
29/11/2022

മുംബൈ : എയർടെൽ 5ജി സേവനം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. 4 പുതിയ നഗരങ്ങളിലേക്കാണ് എയർടെൽ 5ജി സേവനം വ്യാപിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ 8 നഗരങ്ങളിലാണ് 5ജി സേവനം ഉണ്ടായിരുന്നത്. ഇതോടെ 12 നഗരങ്ങളിൽ എയർടെൽ 5ജി സേവനം നിലവിൽ വന്നുകഴിഞ്ഞു. ചില വിമാനത്താവളങ്ങളിലും എയർടെൽ 5ജി സേവനം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരണാസി എന്നീ നഗരങ്ങളിലായിരുന്നു 5ജി സേവനം നിലവിൽ വന്നത്. ഇപ്പോൾ ഗുഡ്ഗാവ്, പാനിപ്പട്ട്, ഗുവാഹത്തി എന്നീ നഗരങ്ങളിലും പാറ്റ്നയിലെ പാറ്റ്ന സാഹിബ് ഗുരുദ്വാര, പാറ്റ്ന റെയിൽവേ സ്റ്റേഷനിൽ തുടങ്ങി വിവിധ ഇടങ്ങളിലും 5ജി സേവനം നിലവിൽ വന്നു....

മുംബൈ : എയർടെൽ 5ജി സേവനം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. 4 പുതിയ നഗരങ്ങളിലേക്കാണ് എയർടെൽ 5ജി സേവനം വ്യാപിപ.....

കോഴിക്കോട്‌ :  ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക്‌ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി പന്ത്രണ്ടാം ക്ലാസ്‌ വരെ ഉള്ള എല്ലാ വിദ...
28/11/2022

കോഴിക്കോട്‌ : ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക്‌ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി പന്ത്രണ്ടാം ക്ലാസ്‌ വരെ ഉള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന്‌ ഡി ഡി ഇ സി. മനോജ്‌ കുമാര്‍ അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനും വി എച്ച്‌ എസ്‌ സി വിഭാഗത്തിനും അവധിയായിരിക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌ .വടകരയിലാണ്‌ ജില്ലാ സ്കൂള്‍ കലോത്സവം നടക്കുന്നത്‌. ഡിസംബര്‍ ഒന്നിനാണ്‌ കലോത്സവം സമാപിക്കുക.

കോഴിക്കോട്‌ : ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക്‌ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി പന്ത്രണ്ടാം ക്ലാസ്‌ വരെ ഉ.....

Address

Kochi
682019

Alerts

Be the first to know and let us send you an email when The Daily Express posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Daily Express:

Share