mulanthuruthy.in

mulanthuruthy.in Online magazine of Mulanthuruthy village

We offer services for developing strategies to increase f Full-Service Social Media Package
2. Influencer Outreach
7.

Are your social media efforts falling short of expectations? Now more than ever, social media is a “pay-to-play” environment requiring all the resources you have: a cohesive game plan, 100 percent commitment and a well-defined budget. Helps to Manage ·>> Facebook Management · Twitter Management · Instagram Management · LinkedIn Management · YouTube Management · Pinterest ...

We do >>> Original so

cial media posts; Custom images; Cover and profile photo design; Social media network setup and optimization; Social media a

1. Platform-Specific Social Media Management
3. Develop a Social Media Content Strategy
4. Profile Creation and Branding
5. Social Media Content Management
6. Community Management
8. Social Media Advertising
9. Research and Analysis
10. Social Media Training

എറണാകുളം ഡിപ്പോയിൽ നിന്ന് മെയ് മാസത്തിൽ നടത്തുന്ന ഉല്ലാസയാത്ര വിവരങ്ങൾ01. മെയ് 1 = മലക്കപ്പാറ:Rs 640(TRAVEL EXPENSES ONL...
02/05/2025

എറണാകുളം ഡിപ്പോയിൽ നിന്ന് മെയ് മാസത്തിൽ നടത്തുന്ന ഉല്ലാസയാത്ര വിവരങ്ങൾ

01. മെയ് 1 = മലക്കപ്പാറ:Rs 640(TRAVEL EXPENSES ONLY): ONE DAY: 06.00AM-11.00PM

02. മെയ് 1 = മാമലക്കണ്ടം RS 830 (INCLUDING LUNCH) : ONE DAY: 05.15AM - 12.30 AM

03. മെയ് 3 = വാഗമൺ പരുന്തുംപാറ:Rs 760 ( including lunch) : Oneday : 05.30 am- 11.45 pm

04. മെയ് 3 = മാമലക്കണ്ടം RS 830 (INCLUDING LUNCH) : ONE DAY: 05.15AM - 12.30 am

05. മെയ് 4 = കാന്തല്ലൂർ Rs 1410 (including lunch & Jeep safari) : Oneday: 05.15am-12.30am

06. മെയ് 4 = രാമക്കൽമേട് : RS 670 (Travel expense only): One day : 05.15am-12.30am

07. മെയ് 10 = നിലമ്പൂർ Rs 890 (Travel expense only) : One day: 03.30 am- 01.30 am

08. മെയ് 10 = അടവി - ഗവി : Rs 2100(including lunch & gavi entry fees): Oneday : 03.15am - 12.30am

09. മെയ് 11= മാമലക്കണ്ടം RS 830 (INCLUDING LUNCH) : ONE DAY: 05.15AM - 12.30 Am

10. മെയ് 11 = ആലപ്പുഴ ഹൗസ് ബോട്ട്: 1360 Rs (including boat charges and food expenses on boat): oneday : 0815 am - 1100pm

11. മെയ്12 = ചതുരംഗപ്പാറ RS 670 (travel expenses only) : Oneday: 05.30am - 1200am

12. മെയ് 12 = വയനാട് Rs 3830 : (including 2 breakfast 2lunch 1 dinner, 1stay & 1fresh up expenses) : 2 day 3 nyt : 0830pm-05.30am

13. മെയ് 15= തിരുവനന്തപുരം ക്ഷേത്ര ദർശനം: 1760 AC bus (travel expenses only): Oneday : 03.00am-12.30 pm

14. മെയ് 17 = കാന്തല്ലൂർ Rs 1410 (including lunch & Jeep safari) : Oneday: 05.15am-12.30am

15. മെയ് 17 = മാമലക്കണ്ടം RS 830 (INCLUDING LUNCH) : ONE DAY: 05.15AM - 12.30 Am

16. മെയ് 18 = മലക്കപ്പാറ:Rs 640(TRAVEL EXPENSES ONLY): ONE DAY: 06.00AM-11.00PM

17. മെയ് 18= രാമക്കൽമേട് : RS 670 (Travel expense only): One day : 05.15am-12.30am

18. മെയ് 20= വാഗമൺ പരുന്തുംപാറ:Rs 760 ( including lunch) : Oneday : 05.30 am- 11.45 pm

19. മെയ് 24 = ചതുരംഗപ്പാറ RS 670 (travel expenses only) : Oneday: 05.30am - 1200am

20. മെയ് 24 = നിലമ്പൂർ Rs 890 (Travel expense only) : One day: 03.30 am- 01.30 am

21. മെയ് 25 = കാന്തല്ലൂർ Rs 1410 (including lunch & Jeep safari) : Oneday: 05.15am-12.30am

22. മെയ് 25 = മാമലക്കണ്ടം RS 830 (INCLUDING LUNCH) : ONE DAY: 05.15AM - 12.30 Am .

NB*: സീറ്റ് ബുക്ക് ചെയ്യാനായി ബുക്ക് ചെയ്യേണ്ട ട്രിപ്പ്,Date, വരുന്ന ആളുകളുടെ പേര്, വയസ്,ഒരാളുടെ ആധാർ നമ്പർ, ഒരു അടിയന്തിര കോൺടാക്ട് നമ്പർ എന്നീ വിവരങ്ങൾ ഏതെങ്കിലും കോർഡിനേറ്ററിനെ ഫോണിൽ വിളിച്ച് സീറ്റ് ഉറപ്പാക്കിയ ശേഷം വാട്സ്ആപ്പ് ചെയ്യുക...

*കോർഡിനേറ്റേർസ്*
മിഥുൻ കൈലാസ്:- 9496800024
ഷാലിമാർ തോമസ്:- 9961042804
മനോജ് കുമാർ:- 8289905075
K R അഭിലാഷ് : 9656197395

ഡേറ്റ് ലഭിക്കാനുള്ള പാക്കേജുകൾ
Silent Valley
കൊട്ടിയൂർ

മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യുക

🔴🔴🔴🔴🔴🔴🔴മക്കൾക്ക് സ്വത്ത് വിഭജനം നടത്തുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...._________ഭൂസ്വത്ത്  ഇഷ്ടദാനമായോ, ദാനമായ...
29/04/2025

🔴🔴🔴🔴🔴🔴🔴
മക്കൾക്ക് സ്വത്ത് വിഭജനം നടത്തുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....
_________

ഭൂസ്വത്ത് ഇഷ്ടദാനമായോ, ദാനമായോ, ഭാഗ ഉടമ്പടിയായോ വിൽപ്പത്രമായോ നമ്മുടെ പ്രിയപ്പെട്ടവർക്ക് കൈമാറാം .

വിൽപ്പത്രം അവകാശികൾ അല്ലാത്തവരുടെ പേരിലും എഴുതിവെക്കാം....

എഴുതി വെച്ച ആളുടെ മരണശേഷം മാത്രമേ വിൽപ്പത്രം പ്രാബല്യത്തിൽ വരികയുള്ളൂ ...

ഇത്തരം കൈമാറ്റങ്ങൾക്ക് മുമ്പേ മാതാപിതാക്കൾ താഴെപ്പറയുന്ന തയ്യാറെടുപ്പുകൾ നടത്തി കഴിഞ്ഞാൽ കൈമാറ്റങ്ങൾ ഒരു പരിധിവരെ പരാതിരഹിതമാകും...

1. വസ്തുവിന്റെ കൃത്യമായ വിസ്തീർണ്ണത്തെക്കുറിച്ച് ബോധ്യം ഉണ്ടായിരിക്കണം. ആധാരത്തിൽ ഒരളവ്, കൈവശത്തിൽ മറ്റൊരളവ്, കരമടച്ച രസീതിൽ വേറൊരു അളവ് എന്നിങ്ങനെ പൊരുത്തക്കേടുകൾ വന്നു കഴിഞ്ഞാൽ അതിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തി അപാകതകൾ ഇപ്പോഴേ പരിഹരിക്കണം.

അയൽവാസികൾ ആരെങ്കിലും വസ്തുവിൽ അതിക്രമിച്ച് കടന്നിട്ടുണ്ടെങ്കിൽ അത്തരം അപാകതകളുടെ പരിഹാരം അടുത്ത തലമുറയെ ഏൽപ്പിക്കാനിടയാവരുത്. മാതാപിതാക്കളുടെ ജീവിതകാലത്തുതന്നെ പരിഹരിക്കുവാൻ ശ്രമിക്കണം.

2. വസ്തുവിന് കൃത്യമായിട്ടുള്ള അതിർത്തി ഉണ്ടായിരിക്കണം. അയൽവാസി എത്ര സ്നേഹസമ്പന്നനായാലും നമ്മുടെ ഇടപെടലുകളിലും ഭൂമിയിലും കൃത്യമായ അതിർത്തികൾ നിശ്ചയിച്ചേ പറ്റൂ. മതിൽ കെട്ടാൻ പറ്റുമെങ്കിൽ മതിൽ കെട്ടണം അല്ലെങ്കിൽ കല്ലിട്ട് തിരിച്ച് വേലി കെട്ടണം.

വീട്പൂട്ടി കുടുംബമൊന്നാകെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇക്കാലയളവിൽ വസ്തുക്കൾ അതിർത്തിരഹിതമാകുന്നത് അപകടകരമാണ്.

3. ലൈസൻസ് ഉള്ള ഒരു പ്രൈവറ്റ് സർവെയർ സ്ഥലം അളന്ന് തയ്യാറാക്കിയ സ്കെച്ച് കൈവശം ഉണ്ടായിരിക്കണം. സ്കെച്ചിലെ വിവരങ്ങൾ കരമടച്ച രസീതിലെയും ആധാരത്തിലെയും വിവരങ്ങളുമായി ഒത്തുപോകുന്നു എന്ന് ഉറപ്പു വരുത്തണം. പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ സ്ഥലത്തിന്റെ സ്കെച്ചും കൂടി ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യുന്നത് സുരക്ഷിതമാണ്. വഴിക്കു വേണ്ടിയും സ്വന്തം സ്ഥലത്തിന്റെ ഗുണപരമായ ഉപയോഗത്തിന് വേണ്ടി അയൽക്കാരനിൽ നിന്ന് ചെറിയ വിസ്തീർണ സ്ഥലം വാങ്ങുമ്പോഴും രജിസ്റ്റർ ചെയ്തു തന്നെ വാങ്ങണം. വാക്കാൽ പറഞ്ഞോ എഗ്രിമെന്റ് മുഖേനയോ വാങ്ങുന്നത് ഭാവിയിൽ പല ദോഷങ്ങളും ചെയ്തേക്കാം.

നമ്മുടെ സ്ഥലത്തിന്റെ സ്കെച്ച് വില്ലേജ് ഓഫീസിലുള്ള റിക്കാർഡുകളിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ ഫാറം-8ൽ ഭൂരേഖ തഹസിൽദാർക്ക് ആധാരം, കരമടച്ച രസീത്, കൈവശമുള്ള സ്കെച്ച് എന്നിവ സഹിതം അപേക്ഷ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ആ ജോലി മക്കൾക്ക് വിട്ടുകൊടുക്കേണ്ടതില്ല.

4. ഭൂ ഉടമയുടെ കൈവശം ഉടമസ്ഥാവകാശ രേഖയുടെ ഒറിജിനൽ ഉണ്ടായിരിക്കണം . മുൻ ആധാരത്തിന്റെ കോപ്പി അറ്റസ്റ്റ് ചെയ്ത് കൈവശമുണ്ടാവണം. ഓരോ വർഷവും ഭൂമിയുടെ കരമടച്ച രസീതും, കെട്ടിടനികുതി അടച്ച രസീതും നഷ്ടപ്പെടാതെ ക്രമമായി സൂക്ഷിച്ചുവെക്കണം. ഭൂമിയുടെ കരമടയ്ക്കുന്നത് വസ്തു ഉടമയുടെ പേരിൽ അല്ലെങ്കിൽ പോക്കുവരവ് നടപടിക്രമങ്ങൾ നടത്തി വസ്തു സ്വന്തം പേരിൽ തണ്ടപ്പേർ പിടിച്ച് കരമടയ്ക്കണം......
ഇനിയുമുണ്ട് കാര്യങ്ങൾ......!!!!

തയ്യാറാക്കിയത്

🟡Adv. K. B Mohanan
9847445075🟡

ഈ വിവരങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിൽ ഉപകാരപ്പെടുമെന്ന് തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും ഷെയർ ചെയ്യുവാൻ മറക്കേണ്ട..... കാരണം ഈ അറിവ് അവർക്ക് ഒരു തിരിച്ചറിവായി മാറും......
©️®️
(Consumer Complaints & Protection Society)

ബൈബിളിലെ പുതിയ നിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, യേശുക്രിസ്തുവിന്റെ കാതലായ പഠിപ്പിക്കലുകൾ സ്നേഹം, കാരുണ്യം, വിനയ...
18/04/2025

ബൈബിളിലെ പുതിയ നിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, യേശുക്രിസ്തുവിന്റെ കാതലായ പഠിപ്പിക്കലുകൾ സ്നേഹം, കാരുണ്യം, വിനയം, ദൈവരാജ്യം എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ്. ചില പ്രധാന തത്വങ്ങൾ ഇതാ:

1. **ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കുക**:

- *"നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും ആത്മാവോടും മനസ്സോടും കൂടെ സ്നേഹിക്കുക"* (മത്തായി 22:37)

- *"നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക"* (മത്തായി 22:39)

2. **സുവർണ്ണ നിയമം**:

- *"മറ്റുള്ളവർ നിങ്ങളോട് ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് അവരോടും ചെയ്യുക"* (മത്തായി 7:12)

3. **ക്ഷമയും കരുണയും**:

- ദൈവം നിങ്ങളോട് ക്ഷമിക്കുന്നതുപോലെ മറ്റുള്ളവരോടും ക്ഷമിക്കുക (മത്തായി 6:14-15)

- നിങ്ങളുടെ ശത്രുക്കളോട് പോലും കരുണ കാണിക്കുക (ലൂക്കോസ് 6:27-36)

4. **എളിമയും ദാസത്വവും**:

- *"വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനാകണം"* (മർക്കോസ് 10:43)

- എളിമയുള്ള സേവനത്തിന്റെ മാതൃകയായി യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി (യോഹന്നാൻ 13:14-15)

5. **വിശ്വാസവും വിശ്വാസവും ദൈവം**:
- നമ്മുടെ ആവശ്യങ്ങൾക്കായി ദൈവത്തിൽ ആശ്രയിക്കുന്നതിലും വിഷമിക്കാതിരിക്കുന്നതിലും ഊന്നൽ നൽകുക (മത്തായി 6:25-34)
- *"ദൈവത്തിന് എല്ലാം സാധ്യമാണ്"* (മത്തായി 19:26)

6. **മാനസാന്തരവും ആന്തരിക പരിവർത്തനവും**:
- *"മാനസാന്തരപ്പെടുക, കാരണം സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു"* (മത്തായി 4:17)
- ബാഹ്യമായ പെരുമാറ്റത്തിൽ മാത്രമല്ല, ഹൃദയശുദ്ധിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക (മത്തായി 5–7, ഗിരിപ്രഭാഷണം)

7. **സമാധാനവും അനുരഞ്ജനവും**:
- *"സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ"* (മത്തായി 5:9)
- ആരാധന നടത്തുന്നതിനുമുമ്പ് മറ്റുള്ളവരുമായി അനുരഞ്ജനത്തിന് ശ്രമിക്കുക (മത്തായി 5:23-24)

8. **ദൈവരാജ്യം**:
- ദൈവരാജ്യം അടുത്തിരിക്കുന്നതിനെക്കുറിച്ചും ദൈവരാജ്യവുമായി പൊരുത്തപ്പെടുന്ന ഒരു പുതിയ ജീവിതരീതിയിലേക്ക് ആളുകളെ ക്ഷണിക്കുന്നതിനെക്കുറിച്ചും യേശു പലപ്പോഴും ഉപമകളിലൂടെ സംസാരിച്ചു.

17/04/2025

Emotional Literacy
വൈകാരിക സാക്ഷരത
🌿
Mental Awareness
മാനസിക അവബോധം
☘️
Interpersonal Relationship
മനുഷ്യ ബന്ധങ്ങൾ

17/04/2025

വേസ്റ്റ് പൊതുവഴിയിൽ വലിച്ചെറിയുന്നവർക്ക് മുട്ടൻ പണി കൊടുക്കുക ✌️✌️✌️

ശ്രദ്ധാഞ്ജലി – പി. ജോർജ് വർഗീസ് സാർFCI OEN Connectors കമ്പനിയുടെ ആദ്യ മാനേജിങ് ഡയറക്ടറും, ഇന്ന് ആഗോള തലത്തിൽ ഉയർന്നു നിൽ...
14/04/2025

ശ്രദ്ധാഞ്ജലി – പി. ജോർജ് വർഗീസ് സാർ

FCI OEN Connectors കമ്പനിയുടെ ആദ്യ മാനേജിങ് ഡയറക്ടറും, ഇന്ന് ആഗോള തലത്തിൽ ഉയർന്നു നിൽക്കുന്ന Amphenol FCIയുടെ വളർച്ചയ്ക്ക് അടിത്തറ ഒരുക്കിയ പ്രധാന ആലോചകനുമായിരുന്ന പി. ജോർജ് വർഗീസ് സാർ ഇന്ന് രാവിലെ നമ്മെ വിട്ട് മറഞ്ഞിരിക്കുന്നു.🙏🏼🙏🏼

തൊഴിലവസരങ്ങൾ നാടിന്റെ കാതൽ കവാടങ്ങളായി മാറ്റിയ അദ്ദേഹത്തിന്റെ ദൂരദർശിത്വവും, മാനേജീരിയൽ മികവുമാണ് ഇന്ന് നമുക്ക് അഭിമാനമായി നിലകൊള്ളുന്ന ഈ വ്യവസായ സംരംഭത്തെ ആധികാരികതയും ആഗോള അംഗീകാരവുമുള്ള ഒരു സ്ഥാപനമാക്കി മാറ്റിയത്. നിരവധി കുടുംബങ്ങൾക്കു നിത്യവാസ്തവങ്ങളിലേക്കുള്ള സ്വപ്നദ്വാരങ്ങൾ തുറന്നുകൊടുത്തത് ജോർജ് സാറിന്റെ കരുണയും കഠിനാധ്വാനവുമാണ്.

നമ്മുടെ നാടിന്റെ തൊഴിൽ അഭിവൃദ്ധിക്ക് വലിയ സംഭാവന നൽകിയ ഒരു അസാധാരണനായ മേധാവിയെ നമുക്ക് നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ സേവനവും ആത്മാർത്ഥതയും എന്നും നമുക്ക് മാതൃകയായിരിക്കും. O/E/N
ഇന്ത്യ ltd MD പാമില അന്ന മാത്യു ആണ് ഭാര്യ.....

സ്നേഹപൂർവ്വം അന്തിമാഞ്ജലി അർപ്പിക്കുന്നു... 🙏🏼🙏🏼

11/04/2025
ഇനി കുറച്ച് സീറ്റുകൾ മാത്രം ബാക്കി..🙏🏾🌿
11/04/2025

ഇനി കുറച്ച് സീറ്റുകൾ മാത്രം ബാക്കി..🙏🏾🌿

11/04/2025

Address

Kochi

Alerts

Be the first to know and let us send you an email when mulanthuruthy.in posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to mulanthuruthy.in:

Share