Kerala Daily Online

Kerala Daily Online Kerala Daily Online - Your Own Online Malayalam Newspaper. Bringing to you latest and trending Malayalam news.

22/03/2023

ചങ്കു പറിയുന്ന വേദന....

08/03/2023

"വീ ആർ ഫോർ ആലപ്പി" എന്ന ഒരു ഓർ​ഗനൈസേഷനിലൂടെ പത്തോളം പുതിയ വീടുകൾ, മുപ്പതിനടുത്ത് വീടുകളുടെ മെയിന്റനൻസ്, പാവപ്പെട്ട രോ​ഗികളുടെ ചികിത്സാചിലവുകൾ, കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ മുഴുവൻ പഠന ചെലവും ഏറ്റെടുക്കൽതുടങ്ങി അവരുടെ കുടുംബത്തിന് സ്ഥിരവരുമാനം കിട്ടുന്ന പദ്ധതികൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇടിത്തീപോലെ ആ വാർത്ത വന്നത്. ശ്രീ. കൃഷ്ണതേജ എന്ന പാവങ്ങളുടെ കളക്ടറെ കുട്ടികളുടെ കളക്ടർമാമ്മനെ മാറ്റി ഉത്തരവായിരിക്കുന്നു. ഒരു വർഷം പോലും ജില്ലയിൽ തുടരാൻ സാധിക്കാതെ അദ്ദേഹത്തെ തൃശ്ശൂരിലേയ്ക്ക് മാറ്റുന്നു. എന്തൊരു നീതിയാണിത്. പ്രിയപ്പെട്ട കളക്ടറെ ഒരു വർഷത്തേയ്ക്കെങ്കിലും തുടരാൻ അനുവദിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം..

05/09/2022

അപ്പു പിള്ള... മായ്ച്ചാലും മായാത്ത പേരാണത് പാതിരപ്പള്ളിക്കാർക്ക്..

അപ്പുപിള്ളച്ചേട്ടന്റെ കടയെന്നു പറഞ്ഞാൽ കൊച്ചു കുട്ടികൾ പോലും അറിയുന്നതായിരുന്നു. ഇന്നത് ശ്രീലതാ സ്റ്റോഴ്സാണ്. കടകൾ കുറവായിരുന്ന പഴയ പാതിരപ്പള്ളിയിൽ എല്ലാം കിട്ടുന്ന സൂപ്പർമാർക്കറ്റായിരുന്നു പിള്ളച്ചേട്ടന്റെ കട. സ്റ്റേഷനറി കടയാണെങ്കിലും, ഫ്രൂട്ട്സും ബേക്കറിയും എന്തിന് ചെരുപ്പും ബാ​ഗും വരെ കിട്ടും. വാടകയ്ക്ക് സൈക്കിളുകൾ ധാരാളമായി എടുത്തിരുന്ന കാലത്ത് പാതിരപ്പള്ളിയുടെ "റെന്റ് എ സൈക്കിൾ" സ്ഥാപനമായിരുന്നു പിള്ളച്ചേട്ടന്റെ കട. കാലിൻമേൽ കാലെടുത്ത് വച്ച് അപ്പുപിള്ളച്ചെട്ടൻ ഇരിക്കുന്നതും സാധനങ്ങൾ കയ്യെത്തിച്ച് പലർക്കായി കൊടുക്കുന്നതും മനസിലെ ഒരു മായാത്ത ചിത്രമാണ്. പ്രത്യേകതകളും കഥകളും ഒരുപാടുണ്ട് പിള്ളച്ചേട്ടനെപ്പറ്റി. ഏത്ര തിരക്കാണെങ്കിലും വരുന്ന ആളുകളെ മുറ അനുസരിച്ച് മാത്രമേ പരി​ഗണിക്കൂ. അതല്ലാതെ ഇടിച്ചു കേറുന്നവരും, അദ്ദേഹത്തിന് ഇഷ്ടമല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവരും ആ നാവിന്റെ ചൂടറിയും. ചോദ്യങ്ങളുടെ രീതിയും താളവുമൊക്കെ ശ്രദ്ധിച്ചുവേണം അപ്പുപിള്ളച്ചേട്ടന്റെ മുന്നിൽ നിൽക്കുമ്പോൾ. ഉത്തരം പറയാൻ മുന്നിലാരെന്ന മടിയുമില്ല. ഒരുപാട് സിലക്ഷനുകൾ ആവശ്യപ്പെടുന്നവർ, കടയിലെ പാത്രത്തിൽ അനുവാദമില്ലാതെ കയ്യിടുന്നവർ, താളം പിടിക്കുന്നവർ തുടങ്ങി വെറുതേ ഒരു ഹോബിക്ക് സാധനങ്ങളുടെ വില അന്വേഷിക്കുന്നവർ വരെ പിന്നീട് ആചോദ്യം ജന്മത്ത് ഒരിടത്തും ചോദിക്കാൻ ധൈര്യപ്പെടില്ല. നിക്കിവിടെ സാധനമില്ല.. നീ ഇത് മേടിക്കേലടാ.. രണ്ടുപേര് ചവിട്ടുന്ന സൈക്കിൾ ഇവിടെയില്ല.. എന്നിങ്ങനെ വളരെ പ്രശസ്ഥവും ഇന്നും ഒരു തലമുറ മറക്കാത്ത മറുപടികൾ പിള്ളച്ചേട്ടന്റെ കടയിൽ നിന്ന് ഇടയ്ക്കിടെ മുഴങ്ങിയിരുന്നു. മൂക്കത്താണ് ശുണ്ഠി എങ്കിലും മികച്ച സംഘാടകനും, പൊതുകാര്യ പ്രസക്തനും കഷ്ടപ്പെടുന്നവന് സഹായവുമായിരുന്നു എന്നത് മറക്കാനാവില്ല. ആർക്കുവേണ്ടിയും ഏതു സമയത്തും തന്റെ പ്രശ്നങ്ങളെല്ലാ മാറ്റിവച്ച് കുതിച്ചെത്തുകയും.. ഏത് അടിയന്തിര ഘട്ടത്തിലും മുൻപന്തിയിലുമുണ്ടാവുകയും ചെയ്യുമായിരുന്ന പിള്ളച്ചേട്ടനെ ഹൃദയത്തിൽ നന്ദിയോടെ സ്മരിക്കുന്നവർ ഒരുപാടുണ്ട്.

പാതിരപ്പളളി,തൈവെച്ചടത്ത് രാമചന്ദ്രൻ നായർ എന്ന അപ്പുപിളള തലമുറകൾ ചർച്ച ചെയ്യുന്ന കഥകൾ അവശേഷിപ്പിച്ച് നമ്മളിൽ നിന്ന് അകന്നു പോയിട്ട് ഇന്ന് 19 വർഷം തികയുന്നു. അദ്ദേഹത്തിൻ്റെ അനുസ്മരണ ദിനത്തിൽ നിരാലംബരായ 100 കിടപ്പ് രോഗികൾക്ക് സ്നേഹജാലകത്തിലൂടെ ഭക്ഷണം ഒരുക്കിയാണ് അദ്ദേഹത്തിന്റെ കുടുംബം അവരുടെ പ്രിയപ്പെട്ട അച്ഛന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നത്. നിരാലംബരെ ചേർത്തു പിടിച്ച് അദ്ദേഹത്തെ അനുസ്മരിക്കുന്ന കുടുംബാംഗങ്ങൾക്ക് നന്ദി. പ്രിയപ്പെട്ട പിള്ളച്ചേട്ടന്റെ യുടെ ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ സ്നേഹജാലകത്തിന്റെ അശ്രുപുഷ്പങ്ങൾ.

30/08/2022

വടക്കനാര്യാട്, തയ്യിൽ ​ഗോപാലകൃഷ്ണപണിക്കർ എന്നത് പാതിരപ്പള്ളിക്കാർക്ക് അത്ര പരിചിതമായ പേരാവില്ല. പക്ഷേ "ചായക്കട പണിക്കര് ചേട്ടൻ" എന്നു പറഞ്ഞാൽ ആരും മറക്കില്ല. മഹേഷ് ടീ ഷോപ്പ് എന്ന പേരിൽ പാതിരപ്പള്ളി ജം​ഗ്ഷനിൽ നിന്നിരുന്ന ഹോട്ടൽ "പണിക്കര് ചേട്ടന്റെ ചായക്കട" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പഴയ തലമുറയ്ക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ് ഇന്ന് വിസ്മൃതിയിലായ മഹേഷ് ടീ ഷോപ്പ്. പാതിരപ്പള്ളിയിലെ മുഴുവൻ സാധാരണക്കാർക്കും വെറും നയാ പൈസക്ക് പശിയടക്കാൻ സാധിച്ചിരുന്ന ഒരിടം. പണവുമില്ലാതെ വന്ന പലർക്കും ഒരുനേരത്തെ ഭക്ഷണത്തിന് പണിക്കര് ചേട്ടൻ കണക്കെഴുതിയില്ല. തൊണ്ണൂറുകളിൽ മാത്രമല്ല, രണ്ടായിരികത്തിന്റെ തുടക്കങ്ങളിലും പത്തു രൂപയ്ക്ക് പണിക്കര് ചേട്ടന്റെ കടയിൽ ദോശയും മുട്ടയും കഴിച്ച് ചായയും കുടിച്ചിരുന്ന അനേകം പേരുണ്ട്. പ്രത്യേകിച്ചും പാതിരപ്പള്ളിയുടെ വീഥിയ്ക്കിരുപുറമുള്ള കച്ചവടക്കാരും ഓട്ടോ-ടാക്സി ജീവനക്കാരും. സ്വർണ്ണവർണ്ണമാർന്ന കിഴങ്ങു കറിയും, മസാലയുടെ മണം കൈയ്യിൽ മിന്നു മാറാത്ത മുട്ടറോസ്റ്റും, നല്ല തേങ്ങാചമ്മന്തിയിൽ കുതിർന്ന് പതുമയാർന്ന ദോശയുമൊക്കെ അവിടുത്തെ ആസ്വാദക നാവുകളുടെ രസമുകളങ്ങളെ ഉത്തേജിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം അലമാരയിൽ നിറയുന്ന വൈവിധ്യമാർന്ന എണ്ണപ്പലഹാരങ്ങൾ വാഴയിലയിൽ നറുമണവുമായി കൈമറിഞ്ഞിരുന്നു. കാലത്തിന്റെ മാറ്റത്തിൽ ചായക്കടയും അവിടുത്തെ മുഖങ്ങളും മറഞ്ഞുവെങ്കിലും ആ ​ഗന്ധവും രുചിയും മനസിലും നാവിലും നിറഞ്ഞു നിൽക്കും.

കോവിഡിന്റെ രൂക്ഷതിയിൽ നാടു വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് പണിക്കര് ചേട്ടൻ നമ്മെ വിട്ടുപോയത്. ഒരുപാട് പേർക്ക് അന്നമൂട്ടിയ അദ്ദേഹത്തിന്റെ ഒന്നാം ആണ്ട് നിരാലംബരായ കിടപ്പ് രോ​ഗികൾക്ക് ഭക്ഷണം നൽക്കൊണ്ടാണെന്നത് കാലത്തിന്റെ നീതിയാവാം. മുഴുവൻ പേർക്കും സാധാരണ കൊടുക്കുന്ന ഭക്ഷണം മാറ്റി എല്ലാവർക്കും പായസം കൂട്ടിയുള്ള സദ്യ തന്നെ വേണമെന്നാണ് ആ കുടുംബം ആവശ്യപ്പെട്ടത്. അതുകൊണ്ടുതന്നെ ഇന്ന് സ്നേഹജാലകത്തിന്റെ പ്രിയപ്പെട്ട കിടപ്പുരോ​ഗികൾക്ക് സ്പെഷ്യൽ സദ്യയാണ്. ഓണത്തിന്റെ ദിനങ്ങളിലേയ്ക്ക് അടുക്കുന്ന ഈ സമയം എല്ലാവരും അവിയലും, സാമ്പാറും, പുളിശ്ശേരിയും, പായസവുമൊക്കെ ചേർത്ത് ഒരു സദ്യ കഴിക്കും.

പ്രിയ പണിക്കര് ചേട്ടന്റെ ഭാര്യ ഓമനയമ്മയ്ക്കും മക്കൾക്കും നന്ദി... പാതിരപ്പള്ളിയുടെ മറക്കാത്ത മുഖങ്ങളിലൊന്നായ പ്രിയ പണിക്കര് ചേട്ടന്റെ ഓർമ്മകൾക്കു മുന്നിൽ സ്നേഹജാലകത്തിന്റെ പ്രണാമം.

29/07/2022
26/07/2022

കോമളപുരം, വട്ടവിളയിൽ ലാറൻസിയ ഓർമ്മയായിട്ട് ഇന്ന് 6 വർഷങ്ങൾ തികയുന്നു. അമ്മയുടെ അനുസ്മരണ ദിനത്തിൽ നിരാലംബരായ 25 കിടപ്പ് രോഗികൾക്ക് സ്നേഹ ജാലകത്തിലൂടെ ഭക്ഷണം ഒരുക്കുകയാണ് മകൾ തുമ്പോളി, കണ്ടത്തിൽ മോളി. ജീവിത യാത്രയിൽ തനിക്ക് തുണയായിരുന്ന, കടന്നുവന്ന വഴിയിൽ ഒളിമങ്ങാത്ത ഓർമ്മകൾ അവശേഷിച്ച് പിരിഞ്ഞ അമ്മയുടെ അനുസ്മരണദിനത്തിൽ നിരാലംബരെ ചേർത്തു പിടിച്ച് പ്രണാമം അർപ്പിക്കുന്ന മോളിക്ക് നന്ദി. പ്രിയപ്പെട്ട അമ്മയുടെ ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ സ്നേഹജാലകത്തിന്റെ അശ്രുപുഷ്പങ്ങൾ.

19/07/2022

ഹാപ്പി ബർത്ത്ഡേ ഡിയർ സച്ചിൻ സജി..

പൂങ്കാവ്, തൈപ്പറമ്പിൽ സജി കൃഷ്ണൻകുട്ടിയുടേയും മിനി സജിയുടേയും മകൻ സച്ചിൻ സജിക്ക് ഇന്ന് 24 വയസു തികയുന്നു. മകൻ ബാല്യവും കൗമാരവും പിന്നിട്ട് യൗവ്വനത്തിന്റെ പടികയറുമ്പോൾ കടന്നുപോയ വർഷങ്ങൾ ഇന്നലെ കണ്ട സ്വപ്നം പോലെയാണ് സജിക്കും മിനിക്കും. മകന്റെയൊപ്പമുള്ള ഓർമ്മകളുടെ യാത്രയിൽ ഒരു പിടി മായാത്ത ഓർമ്മകൾ ഒരു ചലചിത്രം പോലെ മനസിലൂടെ പോകുന്നുണ്ട്. ഓരോ നാഴിക കല്ലുകൾ പിന്നിടുമ്പോഴും ജീവിതയാത്രയുടെ ഓർമ്മ പുസ്തകത്തിലേയ്ക്ക് ചേർക്കാൻ ഒരേട് കുറിച്ചുവയ്ക്കുകയാണ് അച്ഛനും അമ്മയും. സച്ചിന്റെ പിറന്നാൾ ദിനം സ്നേഹജാലകത്തിന്റെ 50 കിടപ്പുരോ​ഗികൾക്ക് ഒരുനേരത്തെ ഭക്ഷണം നൽകികൊണ്ടാണ് അവർ ധന്യമാക്കുന്നത്. മകന് കാരുണ്യത്തിന്റെയും പങ്കുവയ്ക്കലിന്റേയും വലിയ ഒരു പാഠം കൂടി ഈ പിറന്നാളിന് പകർന്നു നൽകുന്ന പ്രിയ മാതാപിതാക്കൾക്ക് സ്നേഹജാലകത്തിന്റെ നന്ദി.. സച്ചിന് ഏല്ലാവിധ ഭാവുകങ്ങളും..

01/07/2022

കഴിഞ്ഞ നാല് ആണ്ടുകളിൽ അമ്മ കൂടെയില്ലെങ്കിലും ആ സാമ്യീപ്യം അനുഭവിക്കാത്ത ഒരു ദിനം പോലും ആലപ്പുഴ കൊറ്റംകുളങ്ങര അവലൂക്കുന്ന് നീഹാരത്തിൽ ശ്രീമതി ടി.സിന്ധുവിന് ഉണ്ടായിട്ടില്ല. എല്ലാമെല്ലാമായിരുന്ന അമ്മ സരോജനി മടങ്ങിവരാത്ത മറ്റൊരു ലോകത്താണെന്ന് ഇന്നും മനസിനെ പലപ്പോഴും വിശ്വസിപ്പിക്കാനാവുന്നില്ല ആലപ്പുഴ കൃഷി അസിസ്റ്റന്റ് ഓഫീസിലെ ജീവനക്കാരിയായ ശ്രമതി സിന്ധുവിനും സഹോദരങ്ങൾക്കും. ജൂൺ 30 എന്ന ഈ ദിനം പ്രിയ അമ്മയുടെ സ്നേഹവും കരുതലും ഒരു വിങ്ങലായ്.. നൊമ്പരമായ് മാത്രമേ ഓർമ്മിക്കാൻ കഴിയൂ.

മറ്റു വലിയ ചടങ്ങുകളൊന്നുമില്ലെങ്കിലും സ്നേഹം വിളമ്പി കടന്നു പോയ ആ അമ്മയുടെ ഓർമ്മയ്ക്കായി ഏറ്റവും അർത്ഥപൂർണ്ണമായ ഒരു കർമ്മം ചെയ്യാൻ മറക്കാറില്ല ആ കുടുംബം. പതിവുപോലെ, പാതിരപ്പള്ളിയിലെ സ്നേഹജാലകം ജനകീയ ഭക്ഷണശാല വഴി നിരാലംബരും കിടപ്പു രോഗികളുമായ 500 പേർക്ക് അന്നം വിളമ്പാൻ ഇന്നും മുടക്കിയില്ല...

ഈ ദിനം സ്നേഹജാലകം കിടപ്പുരോ​ഗികൾക്കൊപ്പം അമ്മയുടെ ഓർമ്മ പങ്കുവയ്ക്കുന്ന കുടുംബത്തിന് നന്ദി.. ഒപ്പം ആ ഓർമ്മകൾക്കു മുന്നിൽ സ്നേഹജാലകത്തിന്റെ പ്രണാമം...

Kochi
01/05/2021

Kochi

Address

Globnet Media
Kochi
682036

Alerts

Be the first to know and let us send you an email when Kerala Daily Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share