10/07/2025
മഹേഷിന്റെ ചായക്കട [ചായ മാത്രം ഇവിടില്ല ]മട്ടാഞ്ചേരിയിൽ പ്രസിദ്ധമാണ് കാരണം സാധാരണക്കാർക്ക് എന്നും വന്ന് കഴിച്ച് പോകാൻ പറ്റിയ ഒരു കടയാണ്. വൈകിട്ട് അഞ്ചരയ്ക്ക് ശേഷം ആണ് ഈ കട പ്രവർത്തിക്കുന്നത് ഏകദേശംരാത്രി ഒമ്പതര 10 മണി വരെ ഉണ്ടാകും.പൊറോട്ട, ദോശ, മണിപ്പുട്ട് ,വെള്ളേപ്പം ഇതെല്ലാം ഏഴു രൂപ. ഗ്രീൻപീസ് കറി ,വടകറി,കടലക്കറി ,കോഴിമുട്ട കറി ഇതെല്ലാം 20രൂപ. കൂടാതെ ചിക്കൻ പാട്സ് ചിക്കൻ ഫ്രൈ, പോട്ടിക്കറി, പോട്ടി ഫ്രൈ ചിക്കൻ ഫ്രൈ,ഓംലെറ്റ് എന്നിവയും ഉണ്ട്.
*ഈ കട സ്ഥിതിചെയ്യുന്നത് മട്ടാഞ്ചേരി ടി ഡി സ്കൂളിനോട് ചേർന്ന്പടിഞ്ഞാറ് ഭാഗത്തായിട്ടാണ്.*
നമ്മൾ അപ്പമോ, പൊറോട്ടയോ എന്ത് വാങ്ങിയാലും കറി വാങ്ങിയില്ലെങ്കിലും അതിനൊപ്പം ഏത് കറിയുടെ ഗ്രേവി എത്ര പ്രാവശ്യംവേണമെങ്കിലും ഫ്രീയായി [ ഫ്രീയായി എന്നു പറയാൻ കാരണം പശ്ചിമകൊച്ചിയിൽ തന്നെ പല കടകളിലും ഗ്രേവിക്ക് 10 രൂപ ചാർജജ് ചെയ്യാറുണ്ട്] തികഞ്ഞ സന്തോഷത്തോടുകൂടി *നിഷ്കളങ്കതയോട്*കൂടി നമുക്ക് സെർവ് ചെയ്യാൻ ഒട്ടും മടിയില്ലാത്ത ആളാണ് മഹേഷ് .ഞാൻ മനസ്സിലാക്കുന്നത് മട്ടാഞ്ചേരിയിൽ വളരെയധികം പാവപ്പെട്ടവർ ഏറ്റവും ചുരുങ്ങിയ ഈ തുകയ്ക്ക് അവിടെ വന്ന് മനസ്സ് നിറഞ്ഞ് ഭക്ഷണം കഴിച്ച് പോകുന്നു എന്നാണ്.ചുരുക്കി പറഞ്ഞാൽ14 രൂപയുണ്ടെങ്കിൽ രണ്ടു പൊറോട്ടയും ഏതെങ്കിലും കറിയുടെ ഗ്രേവിയും കൂട്ടി ഒരു നേരത്തെ വിശപ്പകറ്റാം എന്നുള്ളതാണ് വാസ്തവം.
മഹേഷിന് വേണമെങ്കിൽ തൻറെ കടയിൽ ചായയും കടിയും കൊടുക്കാം പക്ഷേ മറ്റുള്ളവരെ മനസ്സിലാക്കി ജീവിക്കുന്ന ഒരു മനുഷ്യൻ എന്ന നിലയിലും ഭക്ഷണം കൊടുക്കുന്നത് ഒരു സേവനമായി കാണുന്നു എന്ന നിലയിലും പ്രവർത്തിക്കുന്നത് കൊണ്ടാകാം ചായയും കടിയും തന്റെ സ്വന്തം കടയിൽ ഒഴിവാക്കിയത്എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
❤️