Kerala Inside

Kerala Inside Kerala Inside. It's all about Kerala

വിപ്ലവ സൂര്യന് വിട; മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അന്തരിച്ചു
21/07/2025

വിപ്ലവ സൂര്യന് വിട; മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അന്തരിച്ചു

നിപ സംശയം: പതിനഞ്ചുകാരിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുനിപ രോഗബാധയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ 15 ...
19/07/2025

നിപ സംശയം:
പതിനഞ്ചുകാരിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

നിപ രോഗബാധയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ 15 വയസുകാരി തൃശ്ശൂര്‍ മെഡിക്കല്‍ ചികിത്സയില്‍. പെരിന്തല്‍മണ്ണ സ്വദേശിയായ 15 വയസുകാരിയെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ രാത്രിയാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ചത്. പരിശോധനാ ഫലം വരുന്നതിനനുസരിച്ച്‌ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്തടുത്തായി നാല് നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും നിപയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരത്ത് പ്രതികരിച്ചു. രോഗ വ്യാപനം തടയാനുള്ള എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍: സെപ്തംബര്‍ 3 മുതല്‍ 9 വരെസംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ സെപ്തംബർ മൂന്നു മുതല്‍ 9 വരെ സംഘടിപ്...
19/07/2025

സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍: സെപ്തംബര്‍ 3 മുതല്‍ 9 വരെ

സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ സെപ്തംബർ മൂന്നു മുതല്‍ 9 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സെപ്തംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തില്‍ ഡിടിപിസിയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നടത്തും.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യത; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരുംജൂലൈ 24 ഓടെ വടക്കൻ ...
19/07/2025

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യത; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരും

ജൂലൈ 24 ഓടെ വടക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉണ്ടെന്നും അതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കനത്ത മഴ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 19,20 തീയതികളില്‍ അതി തീവ്ര മഴയ്ക്കും ജൂലൈ 19 മുതല്‍ 21 വരെ അതിശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഇന്ന് (19/07/2025) മുതല്‍ (22/07/2025) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

മിഥുന് വീട്ടുവളപ്പില്‍ അന്ത്യവിശ്രമം!തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സം...
19/07/2025

മിഥുന് വീട്ടുവളപ്പില്‍ അന്ത്യവിശ്രമം!
തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകള്‍ പൂർത്തിയായി. സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും 11 മണിയോടെയാണ് മിഥുന്റെ മൃതദേഹം സ്‌കൂളില്‍ എത്തിയത്.

ഉച്ചയ്ക്ക് ഒരു മണിവരെ സ്‌കൂളില്‍ പൊതുദര്‍ശനം തുടര്‍ന്നു. കൊച്ചുമകന്റെ ചേതനയറ്റ ശരീരം കണ്ട് മിഥുന്റെ പിതാവിന്റെ അമ്മ മണിയമ്മയും ക്ലാസ് ടീച്ചറും തളര്‍ന്നുവീണു. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് കുഴഞ്ഞുവീണ ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്മ സുജയും അച്ഛൻ മനുവും അന്ത്യചുംബനം നല്‍കി. അനിയൻ സുജിനാണ് മിഥുന്റെ അന്ത്യകർമ്മങ്ങള്‍ ചെയ്തതും ചിതയ്ക്ക് തീ കൊളുത്തിയതും.സ്കൂളില്‍ വെച്ച്‌ കളിക്കുന്നതിനിടെ സ്കൂളിലെ ഷെഡ്ഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുത കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് മിഥുന് ദാരുണാന്ത്യം സംഭവിച്ചത്. 17ാം തീയതിയാണ് സ്കൂളില്‍ വെച്ച്‌ അപകടമുണ്ടാകുന്നത്

ഇന്ന് മുതല്‍ മൂന്നു ദിവസം പോസ്റ്റോഫിസുകള്‍ അടച്ചിടും! പോസ്റ്റോഫിസുകള്‍ ഇന്നു മുതല്‍ മൂന്നു ദിവസം പ്രവർത്തിക്കില്ല. തപാല്...
19/07/2025

ഇന്ന് മുതല്‍ മൂന്നു ദിവസം പോസ്റ്റോഫിസുകള്‍ അടച്ചിടും!

പോസ്റ്റോഫിസുകള്‍ ഇന്നു മുതല്‍ മൂന്നു ദിവസം പ്രവർത്തിക്കില്ല. തപാല്‍ വകുപ്പില്‍ ആധുനിക സാങ്കേതിക സിസ്റ്റം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്റോഫിസുകള്‍ അടച്ചിടുന്നത്. 20, 21 തീയതികളില്‍ പോസ്റ്റോഫിസ് പ്രവർത്തിക്കില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ പ്രവർത്തിക്കുമെന്നും അറിയിപ്പിലുണ്ട്.

അതേസമയം സാങ്കേതിക വിദ്യ നടപ്പാക്കിയശേഷം 22ന് പോസ്റ്റോഫിസ് തുറക്കുമ്ബോള്‍ പല സേവനങ്ങളുടെ നിരക്കുകളിലും വ്യത്യാസം വരും. രജിസ്‌ട്രേഡ് പോസ്റ്റിന് 10 രൂപയാണ് വർധിക്കുന്നത്. അതുപോലെ റീഡയറക്‌ട് സേവനത്തിന് ആറ് രൂപയും പുതിയ നിരക്ക് അനുസരിച്ച്‌ നല്‍കേണ്ടി വരും

ചക്ക കഴിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപരിശോധനയില്‍ കുടുങ്ങി!ഡ്യൂട്ടിക്ക് മുമ്ബ് ചക്ക കഴിച്ച മൂന്ന് കെഎസ്‌ആര്‍ടിസി...
19/07/2025

ചക്ക കഴിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപരിശോധനയില്‍ കുടുങ്ങി!ഡ്യൂട്ടിക്ക് മുമ്ബ് ചക്ക കഴിച്ച മൂന്ന് കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപാന പരിശോധനയില്‍ 'കുടുങ്ങി'. ഇന്നലെ രാവിലെ പന്തളം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലാണ് സംഭവം. എല്ലാ ദിവസവും രാവിലെ ഡ്രൈവര്‍മാരെ കൊണ്ട് ബ്രത്തലൈസറില്‍ ഊതിപ്പിക്കുന്ന പതിവുണ്ട്. ഒരാള്‍ ഊതിയപ്പോള്‍ ബ്രത്തലൈസറിലെ അളവ് പൂജ്യത്തില്‍ നിന്ന് പത്തായി. താന്‍ മദ്യപിച്ചിട്ടില്ലെന്ന് ഡ്രൈവര്‍ ആണയിട്ടു പറഞ്ഞു. രക്തപരിശോധന നടത്താനും ഡ്രൈവര്‍ ആവശ്യപ്പെട്ടു. ഇതോടെ മറ്റു ഡ്രൈവര്‍മാരെ വിളിച്ചുവരുത്തി ഊതിച്ചു. ചക്ക തിന്നവരെല്ലാം മദ്യപിച്ചെന്ന പോലെയുള്ള ഫലമാണ് യന്ത്രം നല്‍കിയത്. ചക്ക തിന്നാത്തവരെ കൊണ്ട് ഊതിപ്പിച്ചപ്പോള്‍ റിസള്‍ട്ട് പൂജ്യം. എന്നാല്‍, ചക്ക കഴിച്ച്‌ നോക്കിയപ്പോള്‍ റിസള്‍ട്ട് പത്തായി. ഇതോടെ പ്രശ്‌നം ചക്കയാണെന്ന് അധികൃതര്‍ ഉറപ്പിച്ചു.

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് 18കാരന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതരപരിക്ക്! എടത്വായിൽ വാഹനാപകടത്തിൽ വിദ്യാർത്...
05/07/2025

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് 18കാരന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതരപരിക്ക്!
എടത്വായിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് മരണം. എടത്വാ പാലക്കളം പാലത്തിന് സമീപം പുത്തൻപുരയ്ക്കാൽ ജോയിച്ചന്റെ മകൻ ലിജുമോൻ (18) ആണ് മരിച്ചത്.
എടത്വാ പട്ടത്താനം വീട്ടില്‍ മെറിക് (18) അതീവ ഗുരുതരാവസ്ഥയില്‍ തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എടത്വാ സെൻ്റ് അലോഷ്യസ് കോളേജ് വിദ്യാർഥികളാണ് ഇരുവരും. അമ്ബലപ്പുഴ - തിരുവല്ല സംസ്ഥാന പാതയില്‍ തലവടി വെള്ളക്കിണറിന് സമീപം അർദ്ധരാത്രി 12.05 നാണ് സംഭവം നടന്നത്.

ചക്രവാതച്ചുഴി, ന്യൂനമർദ പാത്തി; അടുത്ത അഞ്ച് ദിവസം മഴ തുടരും!സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്...
05/07/2025

ചക്രവാതച്ചുഴി, ന്യൂനമർദ പാത്തി; അടുത്ത അഞ്ച് ദിവസം മഴ തുടരും!
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.
മഹാരാഷ്ട തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. ജൂലൈ 4 മുതല്‍ 7 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു ശക്തമാകാനും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ല!സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവ...
05/07/2025

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ല!

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഉച്ചയ്ക്ക് 12.30 ന് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നിലവില്‍ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് വിഎസ് അച്യുതാനന്ദൻ കഴിയുന്നത്. ഹൃദയാഘാതത്തെ തുടർന്ന്‌ കഴിഞ്ഞ 23 ന് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പാലക്കാട്ട് നിപ ബാധിതയുടെ ബന്ധുവിനും പനി!പാ ലക്കാട്ട് നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിയ്ക്കാണ് പനി ബാധിച്...
05/07/2025

പാലക്കാട്ട് നിപ ബാധിതയുടെ ബന്ധുവിനും പനി!
പാ ലക്കാട്ട് നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിയ്ക്കാണ് പനി ബാധിച്ചത്. കുട്ടിയെ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഇന്നലെ, പാലക്കാട് നിപ ബാധിതയുടെ റൂട്ട് മാപ്പും തയാറാക്കിയിരുന്നു. യുവതി ആദ്യം ചികിത്സ തേടിയത് പാലോട് സ്വകാര്യ ക്ലിനിക്കിലാണ്. ഇവിടെ എത്തിയത് സ്വന്തം കാറിലാണ്. പിന്നീട് കരിങ്കല്ലത്താണിയിലും മണ്ണാർക്കാടും ചികിത്സ തേടി. പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ജൂലായ് ഒന്നിനാണ്.

On National Doctor's Day, we salute the hands that heal, the hearts that care, and the minds that innovate. THANK YOU fo...
01/07/2025

On National Doctor's Day, we salute the hands that heal, the hearts that care, and the minds that innovate. THANK YOU for everything you!
Happy Doctor's Day! 🥼🩺

Address

Kochi

Alerts

Be the first to know and let us send you an email when Kerala Inside posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Inside:

Share

Category

Happy Republic Day

Republic Day is celebrated to commemorate the date when the Constitution of India, which was adopted by the Indian Constituent Assembly on November 26 in 1949, which finally came into effect on January 26, 1950. The Constitution came into effect, making India the largest democracy that it has come to be, and replaced the Government of India Act (1935) as the governing document of India. The Constitution facilitated the transition of India’s democratic government system towards an independent republic. This year India celebrates 69 years of being a republic. Moreover, this day was chosen because on January 26, 1930, the Indian National Congress (INC) proclaimed the declaration of Indian Independence (Purna Swaraj) and opposed the Dominion status that was offered by British Regime.

The main celebration of the day takes place at Rajpath, in Delhi, in front of the President of India. On this day, various parades take place as a tribute to India and all its states. This celebration is also a display of the rich culture and heritage of the country along with its beautiful diversity. Observe the occasion of Republic Day by spreading peace, patriotism and joy by sending these wishes, images, greetings, photos and more to your loved ones.