Salsabeel Media

Salsabeel Media At present SALSABEEL MEDIA does the production and distribution of CD& DVD video of Salafi programmes. We have our own system for recording and production

ലോകത്തിന്റെ വ്യത്യസ്ത ഭാകങ്ങളിലുള്ള മലയാളികള്‍ക്കായി പ്രവാചകന്മാര്‍ കൈമാറിയ സന്ദേശം വിശദീകരിക്കുക
എന്ന മഹത്തായ ദൌത്യ നിര്‍വഹണത്തിന്റെ ഭാകമായി സ്ഥാപിക്കപെട്ടതാണ് SALSABEEL MULTIMEDIA .
ഖുറാനും സുന്നത്തും പൂര്‍വസൂരികള്‍ മനസ്സിലാക്കിയതു പോലെ വിശദീകരിക്കുന്ന പ്രഭാഷണങ്ങളാണ്
MEDIAYIL നിന്നും പുറത്തിറങ്ങികൊണ്ടിരിക്കുന്നത് .

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുസ്ലിംസമൂഹത്തില്‍ അനുദിനം വളര്‍ന്നുകൊ

ണ്ടിരിക്കുകയാണ് .
ഇതിനെ ശക്തമായി എതിര്‍കേണ്ടവര്‍ പോലും ജൂത ക്രിസ്ത്യാനികളില്‍ നിന്നും ആദര്‍ശം കടമെടുത്ത്
പുരോഹിത വേഷം കെട്ടുമ്പോള്‍ ഇത്തരത്തിലുള്ള ശ്രമകരമായ ദൌത്യത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയാണ് .
ഇതിന്റെ ഭാകമായി മുസ്ലിം സമൂഹത്തില്‍ നിന്നും തെറിച്ചുപോയ വ്യത്യസ്ത കക്ഷികളുടെ
ആശയപാപ്പരത്തം വ്യക്തമാക്കി ആഹ്ലുസുന്നയുടെ അജയ്യത ബോധ്യപെടുത്തുന്ന
ഒട്ടേറെ സിഡികളും ഡി വി ഡി കളും ഡോക്ക്യുമന്ററികളും പുറത്തിറങ്ങിക്കഴിഞ്ഞു.

ആനുകാലിക വിഷയങ്ങളും മറ്റു ആദര്‍ശപഠനത്തിനു വേണ്ടിയുള്ള പ്രത്യക വിഷയങ്ങളും പുറത്തിറക്കുന്നതിനു വേണ്ടി
SALSABEEL MEDIAYUDE കീഴില്‍ ഇ ക്രിയേഷന്‍സ് പ്രവര്‍ത്തിച്ചു വരുന്നു, വിശ്വാസ കാര്യങ്ങള്‍ ,സ്വഭാവ കാര്യങ്ങള്‍ , കര്‍മങ്ങള്‍ തുടങ്ങി
മതത്തിന്റെ വ്യത്യസ്ത ഭാകങ്ങള്‍ ഡോകുമെന്ററി രൂപത്തിലും അല്ലാതെയും തയ്യാറാക്കി കൊണ്ടിരിക്കുകയാണ് .
ചെറിയ കുട്ടികള്ക് വേണ്ടി അവരുടെ അഭിരുചി മനസ്സിലാകി കൊണ്ടുള്ള പ്രത്യേക പ്രോഗ്രാമുകള്‍ക്കും ഇ ക്രിയേഷന്‍സ് നേതൃത്വം നല്‍കുന്നുണ്ട് .

ഇരുട്ടിന്റ ശക്തികളെ തുരത്തി അവിടെ നന്മയുടെ പ്രകാശം പരത്താനുള്ള തീവ്രമായ ശ്രമത്തിലാണ് ഞങ്ങളുള്ളത് .
അതിനു വേണ്ടി അതിനൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് ഏറ്റവും മികച്ച രീതിയില്‍ തന്നെ
സിഡികളും ഡി വി ഡി കളും ഡോക്ക്യുമന്ററികളും മറ്റുമായി നിങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ് .
തുടര്‍ന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു .

02/06/2025
16/05/2018

eard Allah's Messenger (ﷺ) saying regarding Ramadan, "Whoever prayed at night in it (the month of Ramadan) out of sincere Faith and hoping for a reward from Allah, then all his previous sins will be forgiven."

17/12/2017

പ്രാർത്ഥന അല്ലാഹുവിനോട് മാത്രം എന്ന വിഷയത്തെ ചുഴലി അബ്ദുള്ള മൗലവി ചെറിയൊരു ഭാഗം

https://youtu.be/s621HU8e8_M
17/12/2017

https://youtu.be/s621HU8e8_M

പ്രാർത്ഥന അല്ലാഹുവിനോട് മാത്രം എന്ന വിഷയത്തെ ചുഴലി അബ്ദുള്ള മൗലവി ചെറിയൊരു ഭാഗം

19/09/2017

"മതത്തിൽ ബലാൽക്കാരമില്ല"

19/09/2017
31/01/2017

🛌 മയ്യിത്ത് നിസ്കാരം

☪നിസ്‍കാര രൂപം.☪

1. നിയ്യത്ത് ചൈത് തക്ബീര്‍ ചൊല്ലി കൈ കെട്ടി ഫാതിഹ സൂറത്ത് ഓതുക.

2. രണ്ടാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി ഇബ്രാഹിമീയ സ്വലാത്ത് ചൊല്ലുക.

3. മൂന്നാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി മയ്യിത്തിന് വേണ്ടി ദുആ ചൈയ്യുക.

4. നാലാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി എല്ലാവര്‍കും വേണ്ടി ദുആ ചൈയ്യുക.

5. സലാം വീട്ടുക.

❣1. നിയ്യത്ത്

اُصَلِّي فَرْضَ عَلَى هَاذَ الْمَيِّتِ لِلَّهِ تَعَالَى

ഉസല്ലീ ഫര്‍ള അലാ ഹാദല്‍ മയ്യിത്തി ലില്ലാഹിത്തആലാ

ഈ മയ്യിത്തിന്റെ മേല്‍ നിര്‍വഹിക്കപ്പെടേണ്ട ഫര്‍ളായ നിസ്‍കാരം അല്ലാഹുവിന് വേണ്ടി ഞാന്‍ നിര്‍വഹിക്കുന്നു.

❣2. ഇബ്രാഹിമീയ സ്വലാത്ത്

الَّلهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اَلَّلهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرِاهِيمَ وَعَلَى آلِ إِبْرِاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് വഅലാ ആലി മുഹമ്മദ് കമാ സ്വല്ലൈത്ത അലാ ഇബ്റാഹീമ വഅലാ ആലി ഇബ്റാഹീം ഇന്നക ഹമീദുന്‍ മജീദ്.അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദ് വഅലാ ആലി മുഹമ്മദ് കമാ ബാറക്ത അലാ ഇബ്റാഹീമ വഅലാ ആലി ഇബ്റാഹീം ഇന്നക ഹമീദുന്‍ മജീദ്.

അല്ലാഹുവേ... നിന്റെ അനുഗ്രഹം സയ്യദിനാ മുഹമ്മദിനും കുടുംബാദികളുടെ മേലും നീ ചൊരിയേണമേ, (സയ്യദിനാ ഇബ്രാഹീമിനേയും കുടുംബാദികളേയും നീ അനുഗ്രഹിച്ചത് പോലെ) തീര്‍ച്ചായും നീ മാത്രമാണ് മഹോന്നതനായ സ്തുത്യര്‍ഹന്‍. അല്ലാഹുവേ.. നിന്റെ ബര്‍കത്ത് സയ്യദിനാ മുഹമ്മദിനും കുടുംബാദികളുടെ മേലും നീ ചൊരിയേണമേ (സയ്യദിനാ ഇബ്രാഹീമിനും കുടുംബാദികള്‍കും നീ ബര്‍ക്കത്ത് ചൈതത് പോലെ)തീര്‍ച്ചായും നീ മാത്രമാണ് മഹോന്നതനായ സ്തുത്യര്‍ഹന്‍.

❣3. മയ്യിത്തിന് വേണ്ടിയുള്ള ദുആ

اَلَّلهُمَّ أغْفِرْلَهُ وَرْحَمْهُ وَعْفُ عَنْهُ وَعَافِهِ وَاَكْرِمْ نُزُلَهُ وَوَسِّعْ مَدْخَلَهُ وَغْسِلْهُ بِالْمَاءِ وَثَّلْجِ وَالْبَرَدِ وَنَقِّهِ مِنَالْخَطَايَا كَمَا يُنَقَّ الْثَّوْبُ الْاَبْيَضُ مِنَ الدَّنٍَسِ وَاَبْدِلْهُ دَارً خَيْرً مِنْ دَارِهِ وَاَهْلً خَيْرً مِّنْ اَهْلِهِ وَزَوْجً خَيْرًمِّنْ زَوْجِهِ وَاَدْخِلْهُ الْجَنَّتَ وَاَعِذْهُ مِنْ عَذَابِ الْقَبْرِ وَفِتْنَتِهِ وَمِنْ عَذَابِ الْنَّارٍ

അല്ലാഹുമ്മഗ്ഫിര്‍ലഹൂ വര്‍ഹംഹു വഅഫു അന്‍ഹു വഅക്‍രിം നുസുലഹു വവസ്സിഅ മദ്ഖലഹു വഅഗ്സില്‍ഹു ബില്‍മാഇ വസ്സല്‍ജി വല്‍ബറദി വനഖിഹീ മിനല്‍ഖതായാ കമാ യുനക്ക്വസ്സൌബുല്‍അബ്‍യളു മിനദ്ദനസി വഅബ്‍ദില്‍ഹു ദാറന്‍ ഖൈറന്‍ മിന്‍ ദാരിഹീ വഅഹ്‍ലന്‍ ഖൈറന്‍ മിന്‍ അഹ്‍ലിഹീ വസൌജന്‍ ഖൈറന്‍ മിന്‍ സൌജിഹീ വഅദ്‍ഖില്‍ഹുല്‍ജന്നത്ത വഅഇദ്ഹൂ മിന്‍ അദാബില്‍ കബരി വഫിത്‍നതിഹീ വമിന്‍ അദാബിന്നാര്‍

അല്ലാഹുവേ നീ ഈ വ്യക്തിക്ക് പൊറുത്ത് കൊടുക്കുകയും കാരുണ്യം ചൊരിയുകയും പാപമോചനം നല്‍കുകയും ഈ ആളുടെ വാസസ്ഥലത്തെ ബഹുമാനിക്കുകയും ഖബറിനെ വിശാലമാക്കി കൊടുക്കകയും ചെയ്യേണമേ. ഇദ്ധേഹത്തെ പരിശുദ്ധ വെള്ളം കൊണ്ടും മഞ്ഞുവെള്ളം കൊണ്ടും ആലിപ്പഴം കൊണ്ടും കുളിപ്പിക്കുകയും വെള്ള വസ്ത്രത്തെ അലക്കി വൃത്തിയാക്കും വിധം ഇയാളുടെ ദോഷങ്ങളെ നീ ശുദ്ധിയാക്കുകയും ദുരിതങ്ങളെ അകറ്റുകയും ചെയ്യേണമേ.സ്വത്തിനേക്കാള്‍ നല്ല സ്വത്തിനേയും കുടുംബാദികളേക്കാള്‍ നല്ല കുടുംബത്തേയും ഇണകളില്‍ വെച്ചേറ്റവും നല്ല ഇണകളേയും പ്രതിഫലം നല്‍കേണമേ, ഇയാളെ സ്വര്‍ഗ്ഗത്തില്‍ കടത്തുകയും കബറിലെ ശിക്ഷകളില്‍ നിന്ന് രക്ഷിക്കുകയും ചൈയ്യണേമേ.

❣4. എല്ലാവര്‍കും വേണ്ടിയുള്ള ദുആ

اَلَّلهُمَّ لاَ تُحَرِّمْنَا اَجْرَهُ وَ لاَ تَفْتِنَّا بَعْدَهُ وَغْفِرْلَنَا وَلَهُ رَبَّنَا اَتِنَا فِي الدُّنْياَ حَسَنَتً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَبَ النَّارِ

അല്ലാഹുമ്മ ലാ തുഹര്രിംമ്‍നാ അജ്റഹൂ വലാ തഫ്‍തിന്നാ ബഅദഹൂ വഗ്ഫിര്‍ലനാ വലഹൂ. റബ്ബനാ ആതിനാ ഫിദുന്‍യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വക്വിനാ അദാബന്നാര്‍

അല്ലാഹുവേ ഞങ്ങളെ നീ ഇതിന്റെ പ്രതിഫലത്തില്‍ നിന്നും തടയപ്പെട്ടവരാക്കല്ലേ, അദ്ധേഹത്തിന് ശേഷം നാശത്തിലകപ്പെട്ടവരുമാക്കല്ലേ...അയാള്‍കും ഞങ്ങള്‍കും നീ പൊറുത്ത് തരികയും ചൈയ്യേണമേ.

ഞങ്ങളുടെ രക്ഷിതാവേ... ഞങ്ങള്‍ക് നീ ഇഹലോകത്തെ ഗുണങ്ങളേയും പരലോകത്തെ ഗുണങ്ങളേയും നല്‍കേണമേ

❣5. സലാം വീട്ടല്‍

അസ്സലാമു അലൈകും വറഹ്‌മത്തുല്ലാഹി വബറക്കാത്തുഹൂഎന്ന് ചൊല്ലിയാണ് സലാം വീട്ടേണ്ടത്.

____________________________________________________

വിജ്ഞാനം പകർന്നുനൽകുന്നത് ഒരു സ്വദഖയാണ് അത് കൈമാർന്തോറും പുണ്യം വർദിച്ചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടി ഷെയർ ചെയാൻ മറക്കരുത്. അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കുമാറകട്ടെ.ആമീൻ...(kadapad)

04/01/2017

പുളിക്കല്‍ ജെ.എസ്‌ ഫാർമസി കോളേജിൽ നടന്ന പ്രീ-പ്രോഫ്കോൺ മീറ്റ്‌ ടി.പി അബ്ദുറസാഖ്‌ ബാഖവി ഉദ്ഘാടനം ചെയ്യുകയും അലിഷാകിർ മുണ്ടേരി വിദ്യാർത്ഥികളോട്‌ സംവദിക്കുകയും ചെയ്യുന്നു.

Address

SALAFI CENTRE MATTANCHERY
Kochi
682005

Telephone

+918891655429

Website

Alerts

Be the first to know and let us send you an email when Salsabeel Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share