12/03/2026
കേരള രാഷ്ട്രീയമേറെ ഉറ്റു നോക്കുന്ന അവസാന മണിക്കൂറുകളിലേക്ക് ആണ് നമ്മൾ പോകുന്നത്.വിപ്ലവഭൂമിയായ ആലപ്പുഴയിൽ പാർട്ടിയുടെ അവസാന വാക്കായിരുന്ന ജി സുധാകരൻ പാർട്ടിക്ക് അകത്തു പുറത്തോ എന്ന ചോദ്യത്തിനാണ് അല്പസമയത്തിനകം ഉത്തരം ഉണ്ടാകാൻ പോകുന്നത്.വിഭാഗീയ കാലത്ത് ആലപ്പുഴയിൽ ഔദ്യോഗിക പക്ഷത്തിന്റെ മുഖമാവുകയും പാർട്ടിയെ നയിക്കുകയും ചെയ്ത സുധാകരനാണ് അന്ന് തന്റെ അനുയായികളാൽ ഒറ്റപ്പെട്ട പാർട്ടിയുടെ പുറത്തേക്കുള്ള വഴി തുറന്നിട്ടിരിക്കുന്നത്.സുധാകരന്റെ ഇടവും വലവും നിന്ന് സജി ചെറിയാനും ആർ നാസറും ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് സുധാകരന്റെ ഏറ്റവും വലിയ ശത്രുക്കളാണ്.പാർട്ടിക്കുള്ളിൽ വെട്ടി അരിയപ്പെട്ടു എന്നുള്ളതാണ് സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്'തന്നെ അപമാനിച്ച ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ പാർട്ടിയുടെ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായതായും സുധാകരന് പരാതിയുണ്ട്.അപ്പോഴും ഉയരുന്ന ഒരു ചോദ്യം ഈ പാർട്ടിയിൽ നിന്ന് സുധാകരനെ നീ എന്താണ് കിട്ടാനുള്ളത് എന്നുള്ളതാണ്.പ്രായമാകുമ്പോൾ മാറിനിൽക്കേണ്ടി വരുമ്പോൾ അതിന് തയ്യാറാകാതെ പാർട്ടിയോട് കലഹിച്ച് പുറത്തുപോയാൽ പറവൂർ പോലെ ഒരു പ്രദേശത്ത് ജി സുധാകരനെ സമാധാനമായി കഴിയാൻ സാധിക്കുമോ എന്ന് ചോദ്യവും ഉയരുന്നുണ്ട്.സുധാകരൻ പൂർണമായും പാർട്ടിയാണ് 63 വർഷമായി ആ സംഘടനയുടെ മുഖവും ആയിരുന്നു.അതേ സുധാകരൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ ശത്രുവാകുമ്പോൾ ആ പാർട്ടി ലൈനിൽ നിന്നുള്ള വേട്ടയാടലുകൾ ഈ പ്രായത്തിൽ താങ്ങാനുള്ള കരുത്ത് സുധാകരന് ഉണ്ടാകുമോ. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ സുധാകരനെതിരായ പ്രധാന പരാതി കരാറുകാരനിൽ നിന്നും വാങ്ങിയവണം തന്നിഷ്ടപ്രകാരം ചിലവഴിച്ചു എന്നുള്ളതായിരുന്നു.അമ്പലപ്പുഴ എംഎൽഎ എച്ച് സലാം നൽകിയ പരാതിയിൽ പാർട്ടി അന്വേഷണ കമ്മീഷനും ആ പരാതി ശരി വച്ചിരുന്നു.അന്വേഷണ റിപ്പോർട്ടിൽ ഒഴിവാക്കപ്പെട്ട പരാമർശങ്ങൾ അടക്കം സുധാകരൻ പാർട്ടിക്ക് പുറത്തു പോയാൽ വലിയ ശക്തിയോടെ സുധാകരനെ തിരിയും എന്ന കാര്യവും ഉറപ്പാണ്.അതിനൊക്കെ സുധാകരൻ നിന്നു കൊടുക്കുമോ എന്നുള്ളതാണ് ഈ മണിക്കൂറുകളിൽ നിന്ന് അറിയേണ്ടത്.പാർട്ടിയോട് ഒപ്പം നിൽക്കുമ്പോൾ മാത്രമാകും പാർട്ടിയും പാർട്ടിയുടെ സംവിധാനങ്ങളും താങ്ങും തണലുമായി നിൽക്കുക എന്നുള്ളത് മറ്റ് ആരെക്കാളും നന്നായി അറിയാവുന്നത് ജി സുധാകരന് തന്നെയാണ് 'പാർട്ടിയെ വെല്ലുവിളിച്ച് രാഷ്ട്രീയ ആയുധമാകാൻ പുറപ്പെട്ടു കഴിഞ്ഞാൽ എം ബി രാഘവനും ഗൗരിയമ്മയ്ക്കും ഒക്കെ ഉണ്ടായ അനുഭവവും സുധാകരനു മുന്നിലുണ്ട്.അവരോളം വലിയ നേതാവൊന്നും അല്ലാത്തതിനാൽ പാർട്ടി സുധാകരൻ പുറത്തു പോയാൽ ഒരു കാരുണ്യവും കാണിക്കും എന്ന് പ്രതീക്ഷിക്കാനും വയ്യ.ഇന്നലെ രാത്രി സുധാകരനെ സന്ദർശിക്കാൻ എത്തിയ ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ സൂചിപ്പിച്ചതും പാർട്ടിയുടെ ആ മുഖം തന്നെയാണ് ' സാക്ഷാൽ വിഎസ് അച്യുതാനന്ദൻ ഇടഞ്ഞു നിന്നപ്പോൾ അദ്ദേഹത്തിന് അധികാരത്തോടെ ആർത്തിയാണെന്ന് പറഞ്ഞ സുധാകരൻ സ്വന്തം കാര്യത്തിൽ ചെയ്യുന്നതും അതുതന്നെയല്ലേ എന്ന ചോദ്യവും ഉയരുകയാണ്.വിഎസിനെ പോലെ സമുന്നതനായിരുന്ന ഒരു നേതാവിനെ കൂടെ നിന്ന് ഒറ്റിയതിന് സുധാകരന് കാലം കാത്തുവെച്ച സമ്മാനമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത് എന്നത് പാർട്ടി അണികൾ തന്നെ പറയുന്നുണ്ട്. VS ന് നൽകേണ്ട എന്ന് സുധാകരൻ തന്നെ സ്വന്തം ബാവുണ്ട് പറഞ്ഞ ഒരു പരിഗണനയും ജി സുധാകരന് നൽകണമോ എന്ന് അദ്ദേഹം തന്നെ പറയട്ടെ എന്നും പറയുന്നത് സ്വന്തം പാർട്ടിയിലെ അണികളാണ്.സുധാകരൻ പാർട്ടിക്ക് പുറത്താണെങ്കിൽ അമ്പലപ്പുഴയിൽ ഉണ്ടാകുന്ന ആ വസന്തം കാലമെത്താതെ പൂത്ത വസന്തമാണോ, തല്ലിക്കൊഴിയാൻ പോകുന്ന വസന്തം ആണോ എന്ന ചോദ്യത്തിനും ഈ തിരഞ്ഞെടുപ്പ് കാലം ഉത്തരം നൽകും.