31/07/2025
ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ലെന്നും അനുശ്രീ പറയുന്നുണ്ട്.
ഒരു ടെക്സ്റ്റൈൽസ് ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അനുശ്രീ. അവിടെ നറുക്കെടുപ്പ് നടക്കുന്നതിനിടെ തന്റെ നമ്പറാണെന്ന് കരുതിയ ഒരു മധ്യവയസ്കൻ വേദിയിൽ വരുന്നുണ്ട്. എന്നാൽ വേദിയിൽ എത്തിയപ്പോഴേക്കും തനിക്കല്ല 10000 രൂപയുടെ സമ്മാനം കിട്ടിയതെന്ന് മനസിലായ അദ്ദേഹം വേദി വിട്ട് പോകുന്നുണ്ട്. അദ്ദേഹത്തിന്റെ സങ്കടം കണ്ട് അനുശ്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഉദ്ഘാടനമെല്ലാം കഴിഞ്ഞ ശേഷം ആ മധ്യവയസ്കന് അനുശ്രീ പണം നൽകുന്നുമുണ്ട്. ഒപ്പം കടയുടമയും. "ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ലെ"ന്നും അനുശ്രീ പറയുന്നുണ്ട്.
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അനുശ്രീയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തുന്നത്.എന്തായാലും ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹത്തിന് വഴിവച്ചിട്ടുണ്ട്.❤️
Anusree