15/09/2025
പാക് ടീമിൽ നിലവിൽ ഒരു മാച്ച് വിന്നർ ബാറ്റ്സ്മാൻ പോലുമില്ല.’ 🏏
ഏഷ്യാ കപ്പിൽ ഇന്ത്യയോടേറ്റ ദയനീയ തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ടീമിനെ രൂക്ഷമായി വിമർശിച്ച് മുൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി. സൈം അയ്യൂബ് അടക്കമുള്ള ബാറ്റ്സ്മാൻമാരുടെ മോശം പ്രകടനത്തെയും അഫ്രീദി വിമർശിച്ചു.
അഫ്രീദിയുടെ വാക്കുകൾ:
'മത്സരങ്ങൾ ജയിക്കാൻ ഈ ബാറ്റ്സ്മാൻമാർ റൺസ് നേടണം. സൈം അയ്യൂബ് തൻ്റെ മനസ്സ് ശാന്തമാക്കണം, ശാന്തമായിരിക്കാൻ അവനോട് പറയണം. സാഹചര്യങ്ങളും പിച്ചും മനസ്സിലാക്കണം, ആദ്യ ബോൾ കളിച്ചു തുടങ്ങുമ്പോൾ തന്നെ ഷാഹിദ് അഫ്രീദിയാകാൻ ശ്രമിക്കരുത്.'
'മികച്ച ഫാസ്റ്റ് ബൗളർമാർക്ക് വിശ്രമം നൽകിയിരിക്കുന്നു. ഈ അലസമായ ആക്രമണം ഇന്ത്യക്കെതിരെ ഫലം ചെയ്യില്ല. നിലവിൽ ഈ ടീമിൽ വിജയം നേടാൻ കഴിവുള്ള ഒരൊറ്റ ബാറ്റ്സ്മാൻ പോലുമില്ല.' - ഷാഹിദ് അഫ്രീദി