Future Kerala

Future Kerala Kerala’s most authentic & leading business
& financial daily

Future Kerala is the leading source of information for the news on business, economy and entrepreneurship in Malayalam language. It provides authoritative insight and opinion on business, politics, innovation, entrepreneurship, and science and technology.

സവ്ജി ധൊലാക്കിയ എന്ന അസാധാരണ സംരംഭകന്റെ ജീവിതത്തിലേക്ക്…179 രൂപ ശമ്പളം വാങ്ങിത്തുടങ്ങിയതാണ് സവ്ജി ധൊലാക്കിയയുടെ കരിയര്‍....
11/06/2025

സവ്ജി ധൊലാക്കിയ എന്ന അസാധാരണ സംരംഭകന്റെ ജീവിതത്തിലേക്ക്…
179 രൂപ ശമ്പളം വാങ്ങിത്തുടങ്ങിയതാണ് സവ്ജി ധൊലാക്കിയയുടെ കരിയര്‍. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ ആസ്തി 12,000 കോടി രൂപയോളം വരും. തന്റെ ജീവനക്കാര്‍ക്ക് ഈ ബിസിനസുകാരന്‍ സമ്മാനമായി നല്‍കുന്നത് ആയിരക്കണക്കിന് കാറുകളും ഫ്‌ളാറ്റുകളും വലിയ ബാങ്ക് നിക്ഷേപങ്ങളുമെല്ലാമാണ്. പേരിനും പ്രശസ്തിക്കും വേണ്ടിയല്ല, മറിച്ച് അവരുടെ മുഖത്തെ പുഞ്ചിരി കാണാനാണ് അത്. അവര്‍ കൂടുതല്‍ ക്ഷമതയോടെ തൊഴിലെടുത്ത് ജീവിതം സമൃദ്ധമാക്കാന്‍. സവ്ജി ധൊലാക്കിയ എന്ന അസാധാരണ സംരംഭകന്റെ ജീവിതത്തിലേക്ക്…

Read more at Future Kerala : സവ്ജി ധൊലാക്കിയ എന്ന അസാധാരണ സംരംഭകന്റെ ജീവിതത്തിലേക്ക്…

179 രൂപ ശമ്പളം വാങ്ങിത്തുടങ്ങിയതാണ് സവ്ജി ധൊലാക്കിയയുടെ കരിയര്‍. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ ആസ്തി 12,000 കോടി രൂ....

ഒരു ലക്ഷം കോടി വിപണി മൂല്യം കടക്കുന്ന കേരളത്തിലെ ആദ്യത്തെ ലിസ്റ്റ് ചെയ്ത കമ്പനിയായി മുത്തൂറ്റ് ഫിനാന്‍സ്മുത്തൂറ്റ് ഫിനാന...
10/06/2025

ഒരു ലക്ഷം കോടി വിപണി മൂല്യം കടക്കുന്ന കേരളത്തിലെ ആദ്യത്തെ ലിസ്റ്റ് ചെയ്ത കമ്പനിയായി മുത്തൂറ്റ് ഫിനാന്‍സ്
മുത്തൂറ്റ് ഫിനാന്‍സ് ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം കടക്കുന്ന കേരളത്തിലെ ആദ്യത്തെ ലിസ്റ്റ് ചെയ്ത കമ്പനിയായി മാറി. ബിഎസ്ഇയില്‍ ഓഹരി വില 2,542.90 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. വിപണി മൂലധനത്തിന്‍റെ കാര്യത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ഇപ്പോള്‍ ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത മികച്ച 100 കമ്പനികളുടെ പട്ടികയില്‍ ഇടം നേടി. ഈ നേട്ടം മുത്തൂറ്റ് ഫിനാന്‍സിന്‍റെ തുടര്‍ച്ചയായ ബിസിനസ്സ് മികവും നിക്ഷേപകരുടെ വിശ്വാസവുമാണ് കാണിക്കുന്നത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം കൈകാര്യം ചെയ്യുന്ന വായ്പ ആസ്തി 1.22 ലക്ഷം കോടി രൂപയിലെത്തി. സ്വര്‍ണ്ണപ്പണ വായ്പ ആസ്തി ഒരു ലക്ഷം കോടി രൂപ കടന്നു, കൂടാതെ 5,352 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. ഇത് കമ്പനിയുടെ ശക്തമായ പ്രകടനത്തെയാണ് കാണിക്കുന്നത്. 2021 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഓഹരി വില 1,120 രൂപയിലെത്തിയപ്പോള്‍ 50,000 കോടി രൂപയുടെ വിപണി മൂല്യം കൈവരിച്ചു.

Read more at Future Kerala : ഒരു ലക്ഷം കോടി വിപണി മൂല്യം കടക്കുന്ന കേരളത്തിലെ ആദ്യത്തെ ലിസ്റ്റ് ചെയ്ത കമ്പനിയായി മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം കടക്കുന്ന കേരളത്തിലെ ആദ്യത്തെ ലിസ്റ്റ് ചെയ്ത കമ്പ...

ഡിസിബി ബാങ്കിനെ പുതുഉയരങ്ങളിലെത്തിക്കുന്ന മലയാളി… പ്രവീണ്‍ അച്യുതന്‍ കുട്ടിആഗോള ധനകാര്യസേവനരംഗത്ത് മൂന്ന് പതിറ്റാണ്ടിലധി...
10/06/2025

ഡിസിബി ബാങ്കിനെ പുതുഉയരങ്ങളിലെത്തിക്കുന്ന മലയാളി… പ്രവീണ്‍ അച്യുതന്‍ കുട്ടി
ആഗോള ധനകാര്യസേവനരംഗത്ത് മൂന്ന് പതിറ്റാണ്ടിലധികം അനുഭവ സമ്പത്തുള്ള ബാങ്കറാണ് മലയാളിയായ പ്രവീണ്‍ അച്യുതന്‍ കുട്ടി. റീട്ടെയ്ല്‍, എസ്എംഇ ബാങ്കിംഗില്‍ ശക്തമായ അടിത്തറയുള്ള അദ്ദേഹം 2024 ഏപ്രില്‍ 29നാണ് പ്രമുഖ സ്വകാര്യ ബാങ്കായ ഡിസിബി ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായി ചുമതലയേല്‍ക്കുന്നത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിസിബി ബാങ്കിന്റെ വിവിധ തലങ്ങളില്‍ 16 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം പുതിയ നിയോഗം ഏറ്റെടുത്തത്. അതിന് മുമ്പ് സിറ്റി ബാങ്കിന്റെ ന്യൂയോര്‍ക്ക് ഡിവിഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാങ്കിംഗിന്റെ ഭാവിയെക്കുറിച്ചും ഡിസിബി ബാങ്കിന്റെ വികസന പദ്ധതികളെക്കുറിച്ചും നയങ്ങളെക്കുറിച്ചുമെല്ലാം ഫ്യൂച്ചര്‍ കേരളയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം

Read more at Future Kerala : ഡിസിബി ബാങ്കിനെ പുതുഉയരങ്ങളിലെത്തിക്കുന്ന മലയാളി… പ്രവീണ്‍ അച്യുതന്‍ കുട്ടി

ആഗോള ധനകാര്യസേവനരംഗത്ത് മൂന്ന് പതിറ്റാണ്ടിലധികം അനുഭവ സമ്പത്തുള്ള ബാങ്കറാണ് മലയാളിയായ പ്രവീണ്‍ അച്യുതന്‍ ക.....

122 വനങ്ങള്‍ തീര്‍ത്ത മലയാളി; ഇത് നായര്‍ജിയുടെ ‘ഗ്രീന്‍ മിഷന്‍’വെളുത്ത മുണ്ടും ഷര്‍ട്ടും, കൂടെ പാളത്തൊപ്പി…ഇതാണ് നായര്‍ജ...
02/06/2025

122 വനങ്ങള്‍ തീര്‍ത്ത മലയാളി; ഇത് നായര്‍ജിയുടെ ‘ഗ്രീന്‍ മിഷന്‍’
വെളുത്ത മുണ്ടും ഷര്‍ട്ടും, കൂടെ പാളത്തൊപ്പി…ഇതാണ് നായര്‍ജിയെന്ന ആര്‍ കെ നായരുടെ സ്ഥിരമായുള്ള വേഷം. കാസര്‍ഗോഡ് നിന്ന് കര്‍ണാടകയിലേക്കും അവിടെനിന്ന് ജോലി തേടി മുംബൈയിലേക്കും വണ്ടി കയറി രാധാകൃഷ്ണന്‍ നായര്‍ വിജയിച്ച സംരംഭകനായി മാറിയെങ്കിലും അദ്ദേഹത്തിന്റെ നിയോഗം മറ്റൊന്നായിരുന്നു. നിരര്‍ത്ഥകമായ വികസനത്തിന്റെ പേര് പറഞ്ഞ് നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള മരങ്ങള്‍ വെട്ടിമുറിക്കപ്പെടുമ്പോള്‍, ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ക്കപ്പെടുമ്പോള്‍, ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും കൊടുമ്പിരികൊള്ളുമ്പോള്‍ ആര്‍ കെ നായര്‍ രാജ്യം മുഴുവന്‍ ഓടി നടന്ന് കാടുകള്‍ സൃഷ്ടിക്കുകയാണ്. ഏത് ഭൂമിയിലും വനവല്‍ക്കരണം സാധ്യമാക്കിയ നായര്‍ജി ഇതിനോടകം 122 വനങ്ങളാണ് സൃഷ്ടിച്ചത്. ഗുജറാത്തില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ മിയാവാക്കി ഫോറസ്റ്റായ സ്മൃതിവനവും അദ്ദേഹം സൃഷ്ടിച്ചതാണ്. അഞ്ച് ലക്ഷത്തിലധികം വൃക്ഷങ്ങളാണ് അവിടെയുള്ളത്. ഭൂഗര്‍ഭ ജലസ്രോതസ് ശക്തിപ്പെട്ടതും താപനില കുറഞ്ഞതും ജൈവവൈവിധ്യവുമെല്ലാം അതിന്റെ സ്വാഭാവിക ഫലങ്ങളാകുന്നു. ഒരൊറ്റ മനുഷ്യന്‍ നൂറിലധികം വനങ്ങള്‍ വെച്ചുപിടിപ്പിച്ച കഥയാണിത്…

Read more at Future Kerala : 122 വനങ്ങള്‍ തീര്‍ത്ത മലയാളി; ഇത് നായര്‍ജിയുടെ ‘ഗ്രീന്‍ മിഷന്‍’

വെളുത്ത മുണ്ടും ഷര്‍ട്ടും, കൂടെ പാളത്തൊപ്പി...ഇതാണ് നായര്‍ജിയെന്ന ആര്‍ കെ നായരുടെ സ്ഥിരമായുള്ള വേഷം. കാസര്‍ഗോഡ.....

മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ കാര്‍ബണ്‍ പതിപ്പ്മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ‘ബിഗ് ഡാഡി ഓഫ് എസ്.യു.വീസ്’ എന്ന് വിശേഷണമ...
27/02/2025

മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ കാര്‍ബണ്‍ പതിപ്പ്
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ‘ബിഗ് ഡാഡി ഓഫ് എസ്.യു.വീസ്’ എന്ന് വിശേഷണമുള്ള സ്‌കോര്‍പിയോ-എന്‍ മോഡലിന്റെ കാര്‍ബണ്‍ പതിപ്പ് പുറത്തിറക്കി. സ്‌കോര്‍പിയോ എന്‍ മോഡലിന്റെ വില്‍പ്പന രണ്ട് ലക്ഷം കൈവരിച്ചതിന്റെ ഭാഗമായാണ് കമ്പനി പുതിയ വകഭേദം പുറത്തിറക്കിയത്. പ്രത്യേകമായി നിര്‍മ്മിച്ച ഇന്റീരിയറുകളോടെയാണ് കാര്‍ബണ്‍ പതിപ്പ് എത്തുന്നത്. പ്രീമിയം ലെതറെറ്റ് സീറ്റുകളും കോണ്‍ട്രാസ്റ്റ് ഡെക്കോ-സ്റ്റിച്ചിംഗും ഉപയോഗിച്ച് ടോണ്‍-ഓണ്‍-ടോണ്‍ ശൈലിയെ എടുത്തുകാണിക്കുന്നതാണ് സ്‌കോര്‍പിയോ-എന്‍ കാര്‍ബണിന്റെ ഇന്റീരിയറുകള്‍. മെറ്റാലിക് ബ്ലാക്ക് തീമും കാര്‍ബണ്‍ പതിപ്പിനെ വേറിട്ടതാക്കുന്നു.

Read more at Future Kerala : മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ കാര്‍ബണ്‍ പതിപ്പ്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്.യു.വി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് 'ബിഗ് ഡാഡി ഓഫ് എസ്.യ....

എ.ഐ. സ്വീകരണത്തിലും നിയന്ത്രണത്തിലും ഇന്ത്യ മുന്നിൽഇന്ത്യ നിർമ്മിത ബുദ്ധി(AI) പരീക്ഷിക്കുക മാത്രമല്ല, എ ഐ-ക്ക് അർഹമായ ശ്...
24/02/2025

എ.ഐ. സ്വീകരണത്തിലും നിയന്ത്രണത്തിലും ഇന്ത്യ മുന്നിൽ
ഇന്ത്യ നിർമ്മിത ബുദ്ധി(AI) പരീക്ഷിക്കുക മാത്രമല്ല, എ ഐ-ക്ക് അർഹമായ ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരന്തരം നയങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു. കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT) യുടെ ആറാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി. ഇന്ത്യ നിർമ്മിത ബുദ്ധിയുടെ (AI) അവസരങ്ങൾ പ്രയോജനപ്പെടുത്തുക മാത്രമല്ല, പങ്കാളികളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് AI എങ്ങനെ നിയന്ത്രിക്കപ്പെടാം എന്നത് രൂപപ്പെടുത്തുന്നുവെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. നിർമ്മിത ബുദ്ധി, ബഹിരാകാശം, ഡ്രോണുകൾ പോലുള്ള അടുത്ത തലമുറ മേഖലകൾ, ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയത്തിലെ പുരോഗതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെൻറ് സംരംഭങ്ങളെ കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു.

Read more at Future Kerala : എ.ഐ. സ്വീകരണത്തിലും നിയന്ത്രണത്തിലും ഇന്ത്യ മുന്നിൽ

തിരുവനന്തപുരം: ഇന്ത്യ നിർമ്മിത ബുദ്ധി(AI) പരീക്ഷിക്കുക മാത്രമല്ല, എ ഐ-ക്ക് അർഹമായ ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് ഉറപ...

ഇന്‍വെസ്റ്റ് കേരള ഉച്ചകോടി: 1,52,905.67 കോടി രൂപയുടെ നിക്ഷേപവാഗ്ദാനങ്ങൾഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ ഇന്ത്യയിലെയ...
24/02/2025

ഇന്‍വെസ്റ്റ് കേരള ഉച്ചകോടി: 1,52,905.67 കോടി രൂപയുടെ നിക്ഷേപവാഗ്ദാനങ്ങൾ
ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും 374 കമ്പനികളില്‍ നിന്നായി കേരളത്തിന് 1,52,905.67 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം. ഈ കമ്പനികളില്‍ 66 എണ്ണം 500 കോടി രൂപയ്ക്കു മുകളില്‍ സംസ്ഥാനത്ത് നിക്ഷേപം നടത്തും. ഉച്ചകോടി(ഐകെജിഎസ് 2025)യുടെ സമാപന സമ്മേളനത്തില്‍ വ്യവസായ നിയമ കയര്‍ മന്ത്രി പി രാജീവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.24 ഐടി കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു.

Read more at Future Kerala : ഇന്‍വെസ്റ്റ് കേരള ഉച്ചകോടി: 1,52,905.67 കോടി രൂപയുടെ നിക്ഷേപവാഗ്ദാനങ്ങൾ

കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും 374 കമ്പനികളില്‍ നിന്നായി കേരളത്തിന് ...

കേരളത്തിൽ മൂന്ന് ലക്ഷം കോടിരൂപയുടെ ദേശീയപാതാ പദ്ധതികള്‍: കേന്ദ്രമന്ത്രി ഗഡ്കരിസംസ്ഥാനത്ത് 50,000 കോടി രൂപയുടെ 31 പുതിയ ദ...
22/02/2025

കേരളത്തിൽ മൂന്ന് ലക്ഷം കോടിരൂപയുടെ ദേശീയപാതാ പദ്ധതികള്‍: കേന്ദ്രമന്ത്രി ഗഡ്കരി
സംസ്ഥാനത്ത് 50,000 കോടി രൂപയുടെ 31 പുതിയ ദേശീയപാതാ പദ്ധതികള്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന സദസ്സിനെ ഓണ്‍ലൈനിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്‍റെ സമഗ്രവികസനത്തിന് മോദി സര്‍ക്കാരിന്‍റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. സംസ്ഥാനത്തെ ദേശീയപാതകള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും. ഇതിലൂടെ ടൂറിസം, എംഎസ്എംഇ മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം കൈവരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ നടത്തുന്നതും പുതിയതുമായ മൂന്ന് ലക്ഷം കോടി രൂപയുടെ റോഡ് നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

Read more at Future Kerala : കേരളത്തിൽ മൂന്ന് ലക്ഷം കോടിരൂപയുടെ ദേശീയപാതാ പദ്ധതികള്‍: കേന്ദ്രമന്ത്രി ഗഡ്കരി

കൊച്ചി: സംസ്ഥാനത്ത് 50,000 കോടി രൂപയുടെ 31 പുതിയ ദേശീയപാതാ പദ്ധതികള്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിഥിന്‍ ഗ....

സുസ്ഥിര ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ കേരളത്തിന് കഴിയും: ഐകെജിഎസ്തന്ത്രപരമായ നിക്ഷേപങ്ങള്‍, സുസ്ഥി...
22/02/2025

സുസ്ഥിര ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ കേരളത്തിന് കഴിയും: ഐകെജിഎസ്
തന്ത്രപരമായ നിക്ഷേപങ്ങള്‍, സുസ്ഥിര വികസനം, അഭിവൃദ്ധി പ്രാപിച്ച വ്യാവസായിക ആവാസവ്യവസ്ഥ എന്നിവയിലൂടെ 2047 ഓടെ കേരളം 88 ലക്ഷം കോടി രൂപ (1 ട്രില്യണ്‍ ഡോളര്‍) സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് വിദഗ്ധര്‍. കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ദ്വിദിന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി (ഐകെജിഎസ് 2025) യില്‍ ‘കേരളം ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക്’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്. ഇന്ത്യയിലെ ആദ്യത്തെ സുസ്ഥിര ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ കേരളത്തിന് കഴിയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Read more at Future Kerala : സുസ്ഥിര ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ കേരളത്തിന് കഴിയും: ഐകെജിഎസ്

കൊച്ചി: തന്ത്രപരമായ നിക്ഷേപങ്ങള്‍, സുസ്ഥിര വികസനം, അഭിവൃദ്ധി പ്രാപിച്ച വ്യാവസായിക ആവാസവ്യവസ്ഥ എന്നിവയിലൂടെ 2047 ...

വിഴിഞ്ഞം സജ്ജമാകുന്നതോടെ കേരളത്തിന് അടുത്ത സിംഗപ്പൂരാകാന്‍ സാധ്യത: ഐകെജിഎസ്വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നതോടെ ...
22/02/2025

വിഴിഞ്ഞം സജ്ജമാകുന്നതോടെ കേരളത്തിന് അടുത്ത സിംഗപ്പൂരാകാന്‍ സാധ്യത: ഐകെജിഎസ്
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നതോടെ അടുത്ത സിംഗപ്പൂരാകാനുള്ള എല്ലാ സാധ്യതകളും കേരളത്തിനുണ്ടെന്ന് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ (ഐകെജിഎസ് 2025) പങ്കെടുത്ത വിദഗ്ധര്‍. അനുകൂല നയങ്ങളും ഫലപ്രദമായ ആവാസവ്യവസ്ഥയും ഇതിനായി രൂപപ്പെടുത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ‘കേരളം: വലിയ അവസരങ്ങളുടെ ചെറിയ ലോകം’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്. നീതി ആയോഗ് മുുന്‍ സിഇഒയും ജി20 ഷെര്‍പ്പയുമായ അമിതാഭ് കാന്ത് മോഡറേറ്ററായിരുന്ന ചര്‍ച്ചയിലാണ് വിഴിഞ്ഞം ആഴക്കടല്‍ തുറമുഖത്തിന്‍റെ അനന്തമായ സാധ്യതകളെ സംബന്ധിച്ചുള്ള വിദഗ്ധരുടെ ആശയങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്.

Read more at Future Kerala : വിഴിഞ്ഞം സജ്ജമാകുന്നതോടെ കേരളത്തിന് അടുത്ത സിംഗപ്പൂരാകാന്‍ സാധ്യത: ഐകെജിഎസ്

കൊച്ചി: വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നതോടെ അടുത്ത സിംഗപ്പൂരാകാനുള്ള എല്ലാ സാധ്യതകളും കേരളത്തിനുണ.....

അദാനി ഗ്രൂപ്പ് കേരളത്തില്‍ 30,000 കോടി നിക്ഷേപിക്കും: കരണ്‍ അദാനിഅടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തി...
21/02/2025

അദാനി ഗ്രൂപ്പ് കേരളത്തില്‍ 30,000 കോടി നിക്ഷേപിക്കും: കരണ്‍ അദാനി
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തിലെ വിവിധ പദ്ധതികളിലായി 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി പോര്‍ട്സ് ആന്‍ഡ് സെസ് ലിമിറ്റഡ് (എപിഎസ്ഇഇസെഡ്) എംഡി കരണ്‍ അദാനി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിനായുള്ള 20,000 കോടി രൂപയുടെ അധിക നിക്ഷേപവും ഇതില്‍ ഉള്‍പ്പെടും. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്‍റെ (ഐകെജിഎസ് 2025) ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള വാണിജ്യമേഖലയുടെ സുപ്രധാന സ്ഥാനത്ത് ഇന്ത്യയെ നിലനിര്‍ത്താന്‍ വിഴിഞ്ഞം തുറമുഖത്തിലൂടെ സാധിക്കും.

Read more at Future Kerala : അദാനി ഗ്രൂപ്പ് കേരളത്തില്‍ 30,000 കോടി നിക്ഷേപിക്കും: കരണ്‍ അദാനി

കൊച്ചി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തിലെ വിവിധ പദ്ധതികളിലായി 30,000 കോടി രൂപ നിക്ഷേപിക്.....

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് തുടക്കമായിഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചികയില്‍ കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്...
21/02/2025

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് തുടക്കമായി
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചികയില്‍ കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. കൂടാതെ കേരളത്തിന്‍റെ സംരംഭക വര്‍ഷം പദ്ധതി ദേശീയ തലത്തില്‍ മികച്ച മാതൃകയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഗതാഗത സൗകര്യങ്ങള്‍, തടസ്സമില്ലാത്ത വൈദ്യുതി എന്നിവയുള്‍പ്പെടെയുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ കേരളത്തിനുണ്ട്. ഭാവി സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്ന വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഏറ്റവും മികച്ച മാനവ വിഭവശേഷി സംസ്ഥാനം വാഗ്ദാനം ചെയ്യുന്നു. കേരളത്തിന്‍റെ ഈ വ്യവസായ ആവാസവ്യവസ്ഥയുടെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത് നിക്ഷേപകരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read more at Future Kerala : ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് തുടക്കമായി

കൊച്ചി: വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് കേരളത്തിലേക്ക് വരുന്ന നിക്ഷേപകര്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വരില്ല...

Address

Kochi

Alerts

Be the first to know and let us send you an email when Future Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category