27/02/2026
ഗൗരവമേറിയ ഒരു വിഷയത്തെക്കുറിച്ചാണ് സുജിത്ത് ഭക്തന്റെ പുതിയ വീഡിയോ. ഓസ്‌ട്രേലിയക്ക് മുകളിലായി പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഫിജി എന്ന ചെറുരാജ്യത്തിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് ആ കാഴ്ച കണ്ണിൽപ്പെടുന്നത്. ഒരു നഗരത്തിലെ തിയേറ്ററിന് മുന്നിൽ തൂങ്ങിയിരുന്ന ഒരു ബോർഡ് — ‘കേ.രള സ്റ്റോ.റി 2’ റിലീസ് പ്രഖ്യാപനം.
ആയിരങ്ങൾ കിലോമീറ്റർ അകലെയുള്ള അന്യനാട്ടിൽ നിന്നുകൊണ്ട് സ്വന്തം നാടിന്റെ പേരിൽ ഒരു സിനിമ വീണ്ടും വിവാദത്തിന്റെ നിഴൽ വിതറാൻ തയ്യാറെടുക്കുന്നു എന്ന തിരിച്ചറിവ്… അതൊരാളായ മലയാളിയെയും പോലെ സുജിത്തിനെയും ചൊടിപ്പിച്ചു. 🤷🏻♂️
“നമ്മുടെ നാടിനെയും സംസ്കാരത്തെയും അന്താരാഷ്ട്ര തലത്തിൽ ഇങ്ങനെ നാണംകെടുത്താൻ വേണ്ടി മാത്രമാണോ ഇത്തരം സിനിമകൾ?” — ഈ ചോദ്യമാണ് അദ്ദേഹം ആ വീഡിയോയിൽ വീണ്ടും വീണ്ടും ഉയർത്തുന്നത്.
കേരളത്തെയും ഇവിടുത്തെ ജനങ്ങളെയും ലോകത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കുന്ന ഇത്തരം ‘അലവലാതി’ സിനിമകളെ ഒന്നടങ്കം ബഹിഷ്കരിക്കണമെന്ന ആവശ്യം അദ്ദേഹം തുറന്നുപറയുന്നു.
“ഈ സിനിമ സംവിധാനം ചെയ്യുന്നവന്റെ അപ്പന്റെ വകയാണോ കേരളം?” — ആ ചോദ്യം വെറും കോപമല്ല, ആത്മാഭിമാനത്തിന്റെ പൊട്ടിത്തെറിയാണ്.
അന്യനാട്ടിൽ നിന്നുകൊണ്ട് സ്വന്തം മണ്ണിന്റെ മാനത്തിനായി ശബ്ദമുയർത്തിയ സുജിത്തിന് കട്ട സപ്പോർട്ട്! 💯🔥
കാരണം, കേരളം ഒരു സിനിമയുടെ പേരില്‍ മോശം ആവാൻ പാടില്ല … അത് ലക്ഷക്കണക്കിന് മനുഷ്യരുടെ അഭിമാനവും ജീവിതവുമാണ്.