08/12/2025
കളങ്കാവലിലെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം സയനൈഡ് മോഹന്റേതാണെന്ന് അറിയാമല്ലോ, അവർക്കായി..!! 👇
പേര് പ്രൊഫസർ മോഹൻ കുമാർ അഥവാ സയനൈഡ് മോഹൻ..!!
ഇരകൾ 32 ൽ അധികം യുവതികൾ..!! 😱
വിവാഹം വാഗ്ദാനം ചെയ്ത് ഗർഭനിരോധന ഗുളികയുടെ രൂപത്തിൽ സൈനൈഡ് നൽകി കൂട്ട..ക്കൊല..!!
ഇന്ത്യൻ സീ..രിയൽ കി..ല്ലർമാരുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അധ്യായമാണ് കർണ്ണാടകയിലെ സൈനൈഡ് മോഹൻ എന്നറിയപ്പെട്ട മോഹൻ കുമാറിന്റേത്..!!
1980 മുതൽ 2003 വരെ ഒരു പ്രൈമറി സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറായിരുന്നു ഇയാൾ..!!
സ്ത്രീധനം നൽകാൻ കഴിയാത്ത, വിവാഹം നടക്കാത്ത, അല്ലെങ്കിൽ വിവാഹബന്ധം വേർപെടുത്തിയ 20-നും 30-നും ഇടയിൽ പ്രായമുള്ള യുവതികളായിരുന്നു ഇയാളുടെ ഇരകൾ..!!
2003 നും 2009 നും ഇടയിൽ കർണാടകയിലെ 5 ജില്ലകളിൽ നിന്നായി 20 യുവതികളുടെ മൃ. തദേ..ഹം ബസ് സ്റ്റാൻഡിനടുത്തുള്ള പൊതു ടോയ്‌ലെറ്റുകളിൽ കണ്ടെത്തി..!!
മരിച്ചവരെല്ലാം വിവാഹ വേഷത്തിലായിരുന്നു, എന്നാൽ ആഭരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല..!!
2009-ൽ കാണാതായ അനിത എന്ന യുവതിയുടെ കേസ് സമുദായ സമ്മർദ്ദത്തെ തുടർന്ന് പോലീസ് ഗൗരവമായി എടുത്തു..!!
അങ്ങനെയാണ് പോലീസ് അന്വേഷണം വഴിത്തിരിവിൽ എത്തിയത്..!!
അനിതയുടെ ഫോൺ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ അവൾ ഒരു പ്രത്യേക നമ്പറിലേക്ക് സ്ഥിരമായി വിളിച്ചിരുന്നതായി കണ്ടെത്തി..!!
ആ നമ്പർ പരിശോധിച്ചപ്പോൾ അത് കാവേരി എന്ന മിസ്സിംഗ് കേസിലെ ഇരയുടേത്..!!
കാവേരിയുടെ കോളുകൾ പരിശോധിച്ചപ്പോൾ അടുത്ത ഇരയുടെ നമ്പർ, ഇങ്ങനെ 19 പേരുടെ മിസ്സിംഗ് ചെയിൻ പോലീസിന് ലഭിച്ചു..!!
ഒടുവിൽ കാവേരിയുടെ ഫോൺ ഓൺ ആയപ്പോൾ ട്രാക്ക് ചെയ്ത് എത്തിയത് മോഹൻ കുമാറിന്റെ അനന്തരവൻ ധനുഷിന്റെ കയ്യിൽ..!!
പിടിയിലായ പ്രൊഫസർ മോഹൻ കുമാർ 32 കൊല. പാതകങ്ങൾ ചെയ്തതായി സമ്മതിച്ചു. ഈ ഞെട്ടിക്കുന്ന കേസിൽ 2013 ൽ ഇയാൾക്ക് വധശിക്ഷ ലഭിച്ചു..!!
© Aishwarya GR