15/01/2026
വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രം മുഖം കാണിച്ചൊരു നടനെ തന്റെ പുതിയ സിനിമയിലേക്ക് പരിഗണിക്കുമ്പോൾ ആ ചിത്രത്തിന്റെ സംവിധായകൻ നടനോട്
ഒരു നിർദേശം വക്കുകയാണ്...
" നിങ്ങളുടെ പേര് ഒരു സിനിമാക്കാരന് പറ്റിയ പേരല്ല! നിങ്ങൾക്ക് ഞാൻ ഒരു പുതിയ പേര് നൽകാം " സജിൻ " എന്താ പേര് ഓക്കേ അല്ലെ......?
ഒരു അവസരത്തിനു വേണ്ടി ഓടി നടന്ന ആ നടന് എന്ത് പേരും ഓകെ ആയിരുന്നു!
അങ്ങനെ ആ മനുഷ്യൻ തന്റെ ഐഡന്റിറ്റി ആയിരുന്ന പേര് മാറ്റി "സജിൻ " ആയി മാറുകയാണ്....
പിറ്റേന്ന് മുതൽ ഷൂട്ടിംഗ് സെറ്റിൽ എത്തി തന്റെ ജോലി തുടങ്ങുകയും.....
ജയിലിൽ നിന്നും നായകനായ സുകുമാരൻ
മതിൽ ചാടി രക്ഷപ്പെടുന്ന സീൻ ഷൂട്ട് ചെയ്യുവാൻ പോകുകയാണ്....
വലിയ പൊക്കമുള്ള മതിൽ ആയതു കൊണ്ടു തന്നെ, അദ്ദേഹത്തിന്റെ സുരക്ഷക്ക് വേണ്ടി താഴെ നല്ല കട്ടിയുള്ള ഫോം ബെഡും വിരിച്ചിട്ടുണ്ട്..
ആ കൂടെ താഴെക്ക് ചാടേണ്ടിയിരുന്ന സജിൻ വന്നു വീഴുന്നിടത്ത് ബെഡ് കാണാത്തതിൽ ഒരല്പം ആശങ്കപ്പെട്ട നിർമ്മാതാവിനോട്
"ഇവർക്കൊന്നും ബെഡ് നൽകേണ്ടതില്ല, ഇവരെ പോലുള്ളവരൊക്കെ സിനിമയിൽ വന്നും പോയും ഇരിക്കുന്നവരാണ് ഇവർക്ക് ഇതൊക്കെ മതി "
എന്നായിരുന്നു സംവിധായകന്റെ മറുപടി.....!
വേണ്ടത്ര സുരക്ഷയൊന്നുമില്ലെങ്കിലും താഴേക്ക് ചാടുവാൻ തന്നെ ആയിരുന്നു സജിന്റെ തീരുമാനം.
കാരണം...
ഒരു നടൻ ആയി തീരണം എന്നത് അയാളുടെ ജീവിത അഭിലാഷം ആയിരുന്നു അതിനു വേണ്ടി എന്തും ചെയ്യുവാൻ അയാൾ തയാറായിരുന്നു....
എങ്ങനെയെങ്കിലും ഒരു നടൻ ആകണം എന്ന ആഗ്രഹത്തെ ഉൾകൊള്ളുവാൻ അയാളുടെ ശരീരത്തിനു വെമ്പൽ ആയിരുന്നുവെങ്കിലും,
നല്ല ഉയരമുള്ള മതിലിൽ നിന്നുമുള്ള ചാട്ടത്തെ ഉൾകൊള്ളുവാനുള്ള കരുത്ത് അയാളുടെ കാലുകൾക്ക് ഇല്ലെന്നത് അയാൾക്ക് ബോധ്യമാകുന്നത് നിലത്ത് വീണു കാലിനു ഒടിവുണ്ട് എന്ന് തിരിച്ചറിഞ്ഞപ്പോൾ മാത്രമായിരുന്നു......!
ഒടിഞ്ഞ കാലുമായി ശേഷമുള്ള ഭാഗങ്ങൾ അഭിനയിച്ച ശേഷം സൈറ്റിൽ നിന്നും പോകുമ്പോൾ അയാൾക്ക് ആ സംവിധായകനോട് ഒന്നേ പറയുവാനുണ്ടായിരുന്നുള്ളു
" സാറിന്റെ അടുത്ത പടത്തിൽ എന്തേലും ഒരു അവസരം നൽകണം എന്നെക്കൊണ്ടാകും വിധം ഞാനത് നന്നായി ചെയ്യും....!" ( ചിത്രം - സ്‌ഫോടനം )
പേരും പെരുമയും ഇല്ലാത്തതു കൊണ്ടു ഷൂട്ടി നിടെ വേണ്ടത്ര സുരക്ഷ നൽകാത്തതിനാൽ കാലിനു പരിക്കേൽക്കേണ്ടി വന്ന.....
" ശബ്ദം പോരെന്നും" പറഞ്ഞു ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നും ഇറക്കി വിട്ട....
തന്റെ പേര് വരെ മാറ്റേണ്ടി വന്ന.....
" സിനിമയിൽ വന്നും പോയും ഇരിക്കുന്ന ഒരുപാട് പേരിൽ ഒരാൾ " മാത്രമായ..
ആ മനുഷ്യൻ പിന്നീട് അതെ സംവിധായകന്റെ സിനിമകളിൽ നായകനായി അഭിനയിച്ചു അദ്ദേഹത്തിന് നിരവധി സൂപർ ഹിറ്റുകൾ നൽകുന്ന കാഴ്ചയും...
,അയാൾ പിന്നീട് കേരള ബോക്സ് ഓഫിസിന്റെ കടിഞ്ഞാൺ ഒരറ്റത്തു നിന്നു ഏറ്റെടുക്കുന്ന കാഴ്ചയും ഒരു മുത്തശ്ശി കഥയെക്കാൾ വിചിത്രം എന്നെ വിശേഷിപ്പിക്കാനാവു......!
മമ്മൂക്ക ❤️..
ജീവിതത്തിൽ കഠിനമായി പരിശ്രമിച്ചിട്ടും, വിട്ടു വീഴ്ചകളേറെ ചെയ്തിട്ടും വേണ്ടത്ര പരിഗണനയും, അവസരങ്ങളും ലഭിക്കുന്നില്ലലോ എന്നൊരു നിരാശയിൽ എല്ലാം അവസാനിപ്പിക്കുവാൻ തീരുമാനിക്കുന്നതിനു മുൻപ് ഒരു നിമിഷം ഇങ്ങേരെക്കുറിച്ചു ആലോചിക്കാം.....
പരിശ്രമിച്ചാൽ ഒരു നാൾ ഫലം ഉണ്ടാകും എന്നൊരുറപ്പോടെ മുന്നോട്ടു പോകാം
മുന്നോട്ടു