Kodungallur Vartha

Kodungallur Vartha ❤ നമ്മുടെ സ്വന്തം കൊടുങ്ങല്ലൂര്‍ ❤
(4)

☔️ തൃശ്ശൂർ ജില്ലയിൽ നാളെയും അവധി ☔️ശക്തമായ മഴ മുന്നറിയിപ്പ്; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങ...
03/08/2026

☔️ തൃശ്ശൂർ ജില്ലയിൽ നാളെയും അവധി ☔️

ശക്തമായ മഴ മുന്നറിയിപ്പ്; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (ചൊവ്വ 04.08.2026) അവധി ⛈️

☔️ തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 3) അവധി ⛈️ജില്ലയിൽ ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന ...
02/08/2026

☔️ തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 3) അവധി ⛈️

ജില്ലയിൽ ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ നാളെ (03.08.2026, തിങ്കൾ) ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടാകില്ല. നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

01/08/2026

🔰 തൃശ്ശൂർ ഒല്ലൂരിൽ ദാരുണ വാഹനാപകടം: രണ്ടുപേർ മരിച്ചു 🔰

ഒല്ലൂരിൽ ഓട്ടോറിക്ഷയും ലോറിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഓട്ടോ ഡ്രൈവർ ഡാനി, യാത്രക്കാരനായ മെജോറിൻ എന്നിവരാണ് മരണപ്പെട്ടത്.
ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ ഓട്ടോറിക്ഷ എതിരെ വന്ന ടൂറിസ്റ്റ് ബസിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

🟥 മഴ ശക്തമാകും :  തൃശൂരിൽ റെഡ് അലർട്ട് 🟥സംസ്ഥാനത്ത് അതിശക്തമായ മഴ.അടുത്ത 3 മണിക്കൂറിൽ മഴ തീവ്രമാകും.6 ജില്ലകളിൽ റെഡ് അലേ...
01/08/2026

🟥 മഴ ശക്തമാകും : തൃശൂരിൽ റെഡ് അലർട്ട് 🟥

സംസ്ഥാനത്ത് അതിശക്തമായ മഴ.
അടുത്ത 3 മണിക്കൂറിൽ മഴ തീവ്രമാകും.
6 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലേർട്ട്.

8 ജില്ലകളിൽ ഓറഞ്ച് അലേർട്ട്.
ജാഗ്രത നിർദേശം നൽകി കാലാവസ്ഥ വകുപ്പ്.

29/07/2026

🔰തൃശ്ശൂർ കൊടുങ്ങല്ലൂർ റോഡ് ; ദുരിതം ഇനിയും ബാക്കി🔰

കഴിഞ്ഞ 4 വർഷമായി തൃശ്ശൂർ കൊടുങ്ങല്ലൂർ റോഡിൽ യാത്രികരുടെ ദുരിതയാത്ര. പല ചർച്ചകൾക്കും ഒടുവിൽ വീണ്ടും ആരംഭിച്ച പണികൾ അതിവേഗം പാലക്കൽ ഭാഗത്ത് പുരോഗമിക്കുമ്പോൾ യാത്രികർക്ക് ദുരിതം ഏറെയാണ്. മഴ ആരംഭിച്ചാൽ ബ്ലോക്കിന്റെ കാര്യം പറയണ്ട .
വൺ സൈഡ് പണികൾ നടക്കവേ ഓപ്പോസിറ്റ് ഒരു വണ്ടി വന്നാൽ പിന്നെ വീണ്ടും ബ്ലോക്ക്, ഇരുചക്രവാഹങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു വേണം പോകാൻ .പലയിടങ്ങളിൽ വണ്ടികൾ തിരിച്ചു വിട്ടാലും ചില വിരുതന്മാർ ഇതൊന്നും ബാധകമല്ലെന്ന കണക്കിലും വരും.
എന്നാൽ രാത്രിയായാൽ ഇതല്ല സ്ഥിതി , ബ്ലോക്ക് ഏറെയാണ് , പലരുടെയും തോന്നിവാസമാണ് , പണി നടക്കുന്ന റോഡിലൂടെ പോലും വണ്ടികൾ പോകും , ആരും നിയന്ത്രിക്കാനോ ചോദിക്കാനോ ഇല്ല.പലയിടങ്ങളിലും പൂർത്തിയാകാത്ത കോൺക്രീറ്റിന് മുകളിലൂടെയാണ് പലരുടെയും യാത്ര. ഇത്തരത്തിലായാൽ റോഡ് പണി ഇനിയും വൈകുമോ എന്ന ആശങ്കയുമുണ്ട് .

28/07/2026

♥️ കൊടുങ്ങല്ലൂരിൽ ഇനി എന്തും കിട്ടും ♥️

#180

21/07/2026

🪎💛 കൊടുങ്ങല്ലൂരിൽ സ്വർണമഴ ; അറിഞ്ഞോ 💛🪎

17/07/2026

🚌 കൊടുങ്ങല്ലൂർ KSRTC ജൂലൈ ഉല്ലാസയാത്രകൾ! 🌲✨

🏞️ 1. മറയൂർ - കാന്തല്ലൂർ യാത്ര
📅 തീയതി: ജൂലൈ 19 (ഞായറാഴ്ച)
⏰ സമയം: രാവിലെ 5:00 AM മുതൽ രാത്രി 11:00 PM വരെ
💰 ചാർജ്: ₹1,460/-
🍱 പ്രത്യേകത: രുചികരമായ ഉച്ചഭക്ഷണവും (Lunch) ആവേശമുണർത്തുന്ന ട്രെക്കിംഗും ഇതിൽ ഉൾപ്പെടുന്നു!
⛰️ 2. ഇല്ലിക്കൽ കല്ല് - ഇലവീഴാപൂഞ്ചിറ യാത്ര
📅 തീയതി: ജൂലൈ 25 (ശനിയാഴ്ച)
⏰ സമയം: രാവിലെ 6:00 AM മുതൽ രാത്രി 11:00 PM വരെ
💰 ചാർജ്: ₹590/- (ബസ് ഫെയർ മാത്രം)
🥦 3. വട്ടവട യാത്ര
📅 തീയതി: ജൂലൈ 26 (ഞായറാഴ്ച)
⏰ സമയം: രാവിലെ 5:00 AM മുതൽ രാത്രി 11:00 PM വരെ
💰 ചാർജ്: ₹1,300/-
🍱 പ്രത്യേകത: ഉച്ചഭക്ഷണവും ട്രെക്കിംഗും ചാർജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്!

📞 സീറ്റുകൾ പരിമിതം! നിങ്ങളുടെ സീറ്റ് എത്രയും വേഗം ഉറപ്പാക്കാൻ ഇപ്പോൾ തന്നെ വിളിക്കൂ:
👉 9747278288 📞

16/07/2026

♥️ ₹189 ഇനി എന്തും കിട്ടും; വേഗം വാങ്ങിക്കോ ♥️

#189

16/07/2026

🔰മൊബൈൽ ഷോപ്പിൽ വന്ന യുവാവിനെ ആക്രമിച്ച് കവർച്ച: രണ്ട് പ്രതികൾ അറസ്റ്റിൽ🔰

ചെന്ത്രാപ്പിന്നിയിൽ മൊബൈൽ ഷോപ്പിലെത്തിയ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, ഭീഷണിപ്പെടുത്തി പണം കവരുകയും ചെയ്ത സംഭവത്തിൽ സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള രണ്ട് പേർ പിടിയിൽ. ചെന്ത്രാപ്പിന്നി കണ്ണനാംകുളം എറാക്കൽ വീട്ടിൽ ‘അനു’ എന്ന് വിളിക്കുന്ന സൂരജ് (40), ഒല്ലൂർ പൊന്നൂക്കര പുറങ്ങാപറമ്പിൽ വീട്ടിൽ വിഷ്ണു (33) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

2026 ജൂലൈ 12-ന് വൈകുന്നേരം 6:45 ഓടെ ചെന്ത്രാപ്പിന്നി ജംഗ്ഷനിൽ ‘ഈസി മൊബൈൽ’ ഷോപ്പിൽ ഫോൺ നന്നാക്കാനെത്തിയ ചാമക്കാല സ്വദേശി യദുവിനെ (31), യാതൊരു പ്രകോപനവുമില്ലാതെ പ്രതികൾ കടയ്ക്കുള്ളിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കൈകൾ കൊണ്ടും കീ-ചെയിനിലുണ്ടായിരുന്ന ചെറിയ കത്രിക ഉപയോഗിച്ചും പ്രതികൾ യദുവിനെ പരിക്കേൽപ്പിച്ചു. തുടർന്ന് യദുവിന്റെ സ്കൂട്ടർ താക്കോൽ ബലമായി പിടിച്ചുവാങ്ങി ഭീഷണിപ�

Address

Kodungallur
680664

Alerts

Be the first to know and let us send you an email when Kodungallur Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kodungallur Vartha:

Shortcuts

Share