
20/03/2023
വൈജാത്യങ്ങളെ ഏകീകരിച്ച മനോഹരമായ ഭൂതകാലത്തെ തകർത്തെറിഞ്ഞ വാനര ഭരണമാണ് രാജ്യത്ത് നില നിൽക്കുന്നത് എന്ന് മാത്യു കുഴൽ നാടൻ എം എൽ എ പറഞ്ഞു. യൂത്ത് കോൺഗ്രസ് കൈപ്പമംഗലം നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിലനിന്നിരുന്ന ഉച്ചനീചത്തങ്ങളെ തുടച്ച് നീക്കി എല്ലാ വിഭാഗങ്ങൾക്കും രാജ്യത്ത് തുല്യാവകാശം സ്ഥാപിക്കാൻ നേതൃത്വം നൽകിയത് കോൺഗ്രസാണ്. രാജ്യത്ത് ഈ മാറ്റങ്ങൾക്ക് നാന്ദി കുറിച്ച കാലം മുതൽ കോൺഗ്രസിന്റെ ലക്ഷ്യത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും കുതന്ത്രങ്ങൾ മെനഞ്ഞവരാണ് ആർ എസ് എസിന് രൂപം നൽകിയത്. നൂറ് വർഷങ്ങളായുള്ള ആർ എസ് എസിന്റെ കുതന്ത്രങ്ങളാണ് ബിജെപിയിലേക്ക് ഭരണമെത്താൻ കാരണമായത്. അദ്ദേഹം പറഞ്ഞു.
ദൗർഭാഗ്യവശാൽ സംഘ്പരിവാറിനേക്കാൾ ശക്തമായി കോൺഗ്രസിനെ പരാജയപ്പെടുത്താൻ മുൻ കൈയ്യെടുത്തത് സി പി എം ആണ്. കോൺഗ്രസ് പോരാടുന്നത് ഈ രണ്ട് ദുഷ്ട ശക്തികളോടാണ് എന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി എറിയാട് ചന്തയിൽ ചേർന്ന പൊതുസമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് മനാഫ് അഴീക്കോട് അധ്യക്ഷനായി സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുബിൻ , കെ എ ആബിദലി ജില്ലാ പ്രസിഡണ്ട് ഒ ജെ ജിനേഷ് ഡിസിസി സെക്രട്ടറി മാരായ സി എസ് രവീന്ദ്രൻ , പി എച്ച് മഹേഷ്, നൗഷാദ് ആറ്റ് പറമ്പത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി കെ ഷംസുദ്ദീൻ , സലീം കൈപ്പമംഗലം, പി എസ് ഷാഹിർ , ഷഫീഖ് ഇ എ
, പ്രവിത ഉണ്ണികൃഷ്ണൻ , ഷഫീർ മാസ്റ്റർ, പി ആർ സർവോത്തമൻ എൻ എം ഫിറോസ് , ആസിഫ് മുഹമ്മദ്, ഹഫീസ് ഇല്ലത്ത്, ഇസ്ഹാഖ് ഹുസൈൻ പി കെ ഐജാസ് , സാബിക് കൊണ്ടാമ്പുള്ളി , എന്നിവർ സംസാരിച്ചു. ഫിറോസ് ഷരീഫ് സ്വാഗതവും, എം എം ഷാബി നന്ദിയും പറഞ്ഞു.