01/08/2022
ബസ് ടെർമിനൽ യാഥാർത്ഥ്യമാക്കണം: ട്രുറ.
തൃപ്പൂണിത്തുറ:
കാൽ നൂറ്റാണ്ടിലധികമായി
തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനു സമീപത്തു വിഭാവനം ചെയ്തിരിക്കുന്ന നിർദിഷ്ട ബസ് ടെർമിനൽ നടപ്പിലാക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് തൃപ്പൂണിത്തുറ രാജ നഗരി യൂണിയൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ (ട്രുറ ) മധ്യമേഖലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് പ്രകടനപത്രികയിൽ എഴുതി ചേർക്കുന്നതിനപ്പുറം ബസ് സ്റ്റാന്റ് നിർമിക്കുന്നതിന് ഒരു സെന്റ് ഭൂമി പോലും ഏറ്റെടുക്കാൻ കഴിയാത്തത് നഗരസഭയുടെ പരാജയമാണ്. മെട്രോ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ബസ് ടെർമിനൽ കൂടി യാഥാർത്ഥ്യമായിരുന്നെങ്കിൽ നഗരത്തിന്റെ വളർച്ചക്ക് ആക്കം കൂട്ടുമായിരുന്നെന്ന് പ്രമേയത്തിൽ പറഞ്ഞു. മേഖലാ സമ്മേളനം ട്രുറ ചെയർമാൻ വി.പി പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.രവി അദ്ധ്യക്ഷത വഹിച്ചു. ട്രുറ കൺവീനർ വി.സി ജയേന്ദ്രൻ , കെ.എൻ രഘുനാഥ്, എസ്.കെ ജോയി, ഗോകുൽ ദാസ് എറിയാട്ട്, ജയിംസ് മാത്യു, പോൾ മാഞ്ഞുരാൻ, എ.ടി ജോസഫ്, പി.എം വിജയൻ, എം.എസ് നായർ, സി.എസ് മോഹനൻ, ഡി. മനോഹരൻ,
എ. ശേഷാദ്രി, കെ.ബാലചന്ദ്രൻ, എം.വി.മേരി തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികള ആദരിച്ചു. പുതിയ ഭാരവാഹികളായി എം. രവി - പ്രസിഡന്റ്,
ബാബു മുല്ലക്കര, വേണുഗോപാൽ കെ.എം, പ്രതാപചന്ദ്രൻ.ആർ - വൈസ് പ്രസിഡന്റുമാർ, കെ.ബാലചന്ദ്രൻ - സെക്രട്ടറി,
ജയിംസ് മാത്യു, പത്മനാഭൻ.കെ, മോഹൻ.വി - ജോ. സെക്രട്ടറിമാർ, ഗോകുൽ ദാസ് എറിയാട്ട് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
ഫോട്ടോ: മേഖലാ സമ്മേളനം ട്രുറ ചെയർമാൻ വി.പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.