01/07/2020
Full A+ അപാരത 🙏🏽🙏🏽👎🏼🙊
➖➖➖➖➖➖➖
SSLC റിസൽട്ട് വന്നു FB യിലും, വാട്സ്അപ്പിലും, ഫുൾ എ പ്ലസ് കിട്ടിയവരുടെയും, അവരുടെ രക്ഷിതാക്കളുടെയും, അധ്യാപകരുടെയും, സന്തോഷം നിറഞ്ഞു തുളുമ്പുന്നു. തീർച്ചയായും ഒരു പരീക്ഷയിലെ മികച്ച വിജയം അഭിനന്ദിക്കപ്പെടുക തന്നെ വേണം. അതോടൊപ്പം അല്പം ഗ്രേഡ് കുറഞ്ഞു പോയ കുട്ടികളെയും, അവരുടെരക്ഷിതാക്കളെയുംവേദനിപ്പിക്കാതിരിക്കാനും നാം ശ്രദ്ധിക്കണം...
പത്താം ക്ലാസ്സിൽ മാർക്ക് കുറഞ്ഞാൽ ഇനി എന്താവുമെന്ന വേവലാതിയൊന്നും വേണ്ട. പത്താം ക്ലാസ്സ് ജീവിതത്തിലെ ഒരേയൊരു പരീക്ഷയല്ല. ഒരുപാട് പരീക്ഷകളുടെ തുടർച്ചയും ഇനി വരാനിരിക്കുന്ന പരീക്ഷകളുടെ തുടക്കവുമാണ്...
ഫുൾ എ പ്ലസ് നേടിയാൽ ഭാവി കൈപ്പിടിയിലായി എന്ന ചിന്തയോ ഗ്രേഡ് കുറഞ്ഞാൽ ഭാവി അവതാളത്തിലായി എന്ന ചിന്തയോ വേണ്ട. രണ്ടും തെറ്റാണ്, ഉന്നത മാർക്ക് നേടിയവർ എത്രയോ പേർ ജീവിതത്തിൽ എങ്ങും എത്താതെ പോയിട്ടുണ്ട്. മാർക്ക് കുറഞ്ഞവർ കയറി വന്നിട്ടുമുണ്ട്. അത് കൊണ്ട് റിസൽട്ടിന് അമിതമായ പ്രാധാന്യം നൽകേണ്ടതേയില്ല...
ഇനിയാണ് പാവം പിള്ളേരുടെ തല പുകയാൻ പോകുന്നത്...
ഇത്രയും നന്നായി പഠിച്ച് ഗ്രേഡ് വാങ്ങിയ കുട്ടി എന്തായാലും സയൻസ് എടുത്താൽ മതി അതാണ് നിൻറെ ഭാവിക്കു നല്ലത് വേറൊന്നും ഇങ്ങോട്ട് പറയണ്ട
മാതാപിതാക്കൾ ഒന്നോർക്കുക മറ്റു വിഷയങ്ങളും ഉണ്ട് നമുക്ക് പഠിക്കാൻ ഞാൻ ഹുമാനിറ്റീസ് കൊമേഴ്സ് പഠിക്കുന്നത് ഗ്രേഡ് കുറഞ്ഞവരോ പഠിക്കാൻ മടിയുള്ളവരോ അലസൻമാരോ അല്ല...
അവൻ ചെറിയ കുട്ടിയാണ് എങ്കിലും അവരുടെ ചിന്തകൾക്ക് അനുസരിച്ച് അവനെ തുറന്നുവിടുക
മകൻ എൻജിനീയർ ആവണം ഡോക്ടർ ആവണം എന്നൊക്കെ സ്വപ്നം ഇന്ന് രാത്രി ഇരുന്ന് കണ്ടോളൂ കാരണമെന്ന് വീട്ടിലെ സന്തോഷം അങ്ങനെയാണ് ..
രക്ഷിതാവായ നിങ്ങൾക്ക് കാരണം സ്വപ്നം കാണാൻ ടാക്സ് കൊടുക്കേണ്ട...
എത്രയൊക്കെ നിങ്ങൾ തല്ലി പഠിപ്പിച്ചാലും അവൻറെ സ്വപ്നങ്ങൾ ആയിരിക്കും അവൻ അവസാനം കണ്ടെത്തുന്നത് ചരിത്രം അങ്ങനെയാണ് പിന്നിലേക്ക് ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി..
സ്പടികം സിനിമയിലെ തോമാച്ചന് ഓർമ്മയുണ്ടോ😁
ചാക്കോ മാഷ് പഠിച്ച പണി പതിനെട്ടും നോക്കി അവസാനം എന്താ സംഭവിച്ചത്..
ഉടുതുണി ഊരി തലയിൽ കെട്ടി എസ് ഐ സോമശേഖരന് ഇടിച്ചു പൊട്ടക്കിണറ്റിൽ ഇട്ടു അതും പോരാത്തതിന് അപ്പൻറെ കൈയും വെട്ടി🙊
പത്താംക്ലാസ് അത് ജീവിതത്തിലെ ഒരു ചെറിയ ചവിട്ടുപടി മാത്രമാണ് അവൻറെ നിർണായകമായ ഘട്ടങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂ
മാർക്കിലൊന്നും ഒത്തിരി ഒന്നും ഇല്ല...
Your attittude towards learning ന് ആണ് കൂടുതൽ പ്രാധാന്യം.
ഇതൊക്കെ പറയാൻ നീയാരാടാ എന്ന് പലർക്കും തോന്നുന്നുണ്ടാവും തോന്നാത്ത കുറച്ച് ആളുകൾ ഉണ്ട് അവരുടെ കൂടെ ഞാനും സംസാരിക്കുന്നു
പ്രതീക്ഷകൾ ആകാം അമിതമായ പ്രതീക്ഷകൾ ആകരുത് ഒരിക്കലും അടിച്ചേൽപ്പിക്കുകയും ചെയ്യരുത്...
അവർ പഠിക്കട്ടെ ഇതിനിടയിൽ ആരും ഓർക്കാതെ പോകുന്ന കുറച്ച് ചങ്ങാതിമാർ ഉണ്ട്
എൻറെ പത്താംക്ലാസ് ചങ്ങാതിമാർ ഇപ്രകാരമാണ്
ഏതു രാത്രിയിലും സഹായം ആവശ്യപ്പെട്ടാൽ വരുന്ന ഒരുസുഹൃത്ത്.
മറ്റു ചിലരുണ്ട് ഇടിയുണ്ടായാൽ നമ്മളേക്കാൾ മുമ്പിൽ കേറി നിന്ന് ഇടിക്കുന്നവൻ
പ്രണയത്തിൽ സഹായിക്കുന്ന മറ്റൊരു സുഹൃത്ത്.
എല്ലാ മദ്ധ്യത്തിന്റെയും ബ്രാൻഡ് അറിയുന്ന വേറൊരുത്തൻ.
എല്ലാ വാഹനങ്ങളെകുറിച്ചും
അറിവുള്ള മറ്റൊരു ചങ്ങായി.
കമ്മ്യൂണിസ്റ്റ് കാരനായ വേറെ ഒരു ചങ്ങായി.
തമാശകൾ മാത്രം പറയുന്ന ഒരു സുഹൃത്ത്.
ചളിയടിക്കുന്ന നിഷ്കളങ്കനായ ഒരു ചങ്ങായി.
കാശുണ്ടായിട്ടും ഇറക്കാത്ത ഒരുത്തൻ.
മസിലുള്ള ഒരു സുഹൃത്ത്.
ഏതെങ്കിലും ഫിലിം സ്റ്റാറിന് വേണ്ടി മരിക്കാൻ നടക്കുന്ന കട്ട ഫാൻ ആയ ഒരു ചങ്ങായി.
പെൺപിള്ളേരുടെ വിഷയത്തിൽ PHD എടുത്ത ഒരുത്തൻ എന്തായാലും ഉണ്ടാവും.
ഫുൾ ടൈം ട്രിപ്പ് പോവുന്ന ബ്രോ.
അടി എന്ന ബോർഡ് കണ്ടാൽ ഓടുന്ന ഒരുത്തൻ.
ഉത്സവത്തിനോ പെരുന്നാളിനോ കൃത്യമായി ഏണി വെച്ച് എല്ലാരേം തല്ല് കൊള്ളിക്കാനും കൊടുക്കാനും പഠിപ്പിച്ചവൻ.
കറക്റ്റ് ഒരു ബിയറിന്റെ കാശ് കൈയിൽ കൊണ്ട് നടക്കുന്നവൻ.
ഇങ്ങനെയൊക്കെയായിരുന്നു പഠിച്ച പല പാഠങ്ങളും
SSLC ഫലം പ്ലസ് വണ്ണിൽ അഡ്മിഷൻ കിട്ടാനുളള ഒരു യോഗ്യത മാത്രം ആകുന്നു.
ഫുൾ എ പ്ലസ് മേടിക്കാൻ പറ്റാതെപോയ പലരും ആണ് ചരിത്രം തന്നെ രചിച്ചിട്ടുളളത്😎
കുട്ടികളെ നന്നായി പഠിപ്പിച്ച എല്ലാ അധ്യാപിക അധ്യാപകന്മാർ നിങ്ങൾക്ക് അഭിനന്ദനങ്ങൾ
കുട്ടികളേ...
ഫുൾ എ പ്ലസ്
കിട്ടിയിട്ടും
കാര്യമില്ല.
ജീവിതവിജയത്തിന്
ആവശ്യം
മാസ്ക്, സാനിറ്റയ്‌സർ,
സാമൂഹിക അകലം
പാലിക്കൽ
എന്നിവയാണ്.
എല്ലാ അനിയൻ അനിയത്തിമാർക്കും അഭിനന്ദനങ്ങൾ
നിങ്ങൾ തോറ്റു പോയതിൽ ഒരിക്കലും വിഷമിക്കരുത്
"വിജയം മുന്നിൽ കണ്ടുകൊണ്ട് മത്സരത്തെ നേരിടുനവനല്ല യഥാർത്ഥ പോരാളി.
തോൽവി മുന്നിൽ കണ്ടിട്ടും മത്സരത്തെ ചങ്കൂറ്റതൊ ടെ നേരിടുനവനരോ അവനാണ് യഥാർത്ഥ പോരാളി. "
ജീവിതത്തിൽ
കനത്ത തോൽവി
ഏറ്റു വാങ്ങിയവർക്കേ വിജയത്തിൻ്റെ മാധുര്യം തിരിച്ചറിയാൻ കഴിയുകയുള്ളു....
Courtesy
സായ് കൃഷ്ണ✒️