Pukasa

Pukasa Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pukasa, Media, Mathilakam, Kodungallur.

https://m.facebook.com/story.php?story_fbid=258596419078323&id=103066254631341
15/03/2021

https://m.facebook.com/story.php?story_fbid=258596419078323&id=103066254631341

പുകസ തൃശൂർ ജില്ലാ സാംസ്‌കാരിക ജാഥാ സമാപനം ചാലക്കുടിയിൽ
എഴുത്തുകാരനും ചിന്തകനുമായ ശ്രീ.കെ.ഇ.എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
2021 മാർച്ച് 16 നു വൈകീട്ട് 4 മണിക്ക് ചാലക്കുടി ടൗൺ ഹാൾ മൈതാനത്തിൽ

https://m.facebook.com/story.php?story_fbid=258524482418850&id=103066254631341
15/03/2021

https://m.facebook.com/story.php?story_fbid=258524482418850&id=103066254631341

"ജയിച്ച ഫാസിസ്റ്റ് തോറ്റ ഫാസിസ്റ്റിനേക്കാൾ അപകടകാരിയാകുന്നത് അയാൾക്ക് നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണ്. ജനാധിപത്യ വിശ്വാസികളായ നമ്മൾ ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങളെ അംഗീകരിക്കുകയും താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയുമല്ലേ വേണ്ടതെന്ന് ചിന്തിക്കുന്നവരുണ്ടാകാം. അവിടെയാണ് ചരിത്രം നമുക്ക് മാർഗദർശകമാകേണ്ടത്. ഹിറ്റ്ലറുടെ നാസി പാർട്ടി ജർമ്മനിയിൽ വലിയ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിൽ വന്നത്. ടുണീഷ്യയിൽ ബെൻ അലിയും ഈജിപ്തിൽ ഹൊസ്നി മുബാറക്കും ഓരോ തെരഞ്ഞെടുപ്പിലും 90 ശതമാനത്തിലേറെ വോട്ടു നേടിയാണ് ജയിച്ചിരുന്നത്. ഭൂരിപക്ഷം യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാതിരിക്കുകയും തെറ്റായ വഴിക്കു പോകുകയും ചെയ്താൽ അതു തിരുത്താനുള്ള ബാധ്യത നമ്മളെപ്പോലെയുള്ളവർക്കുണ്ട്. അതു നമ്മുടെ ഉത്തരവാദിത്വമാണ്..."

‐ ടി ഡി രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്ന നോവലിൽ നിന്ന്...

https://m.facebook.com/story.php?story_fbid=258025512468747&id=103066254631341
14/03/2021

https://m.facebook.com/story.php?story_fbid=258025512468747&id=103066254631341

കുറെ വര്‍ഷം ഞാന്‍ വോട്ടര്‍ ആയിരുന്ന
നിയോജകമണ്ഡലമായിരുന്ന ഇരിഞ്ഞാലക്കുടയില്‍ എനിക്ക് മകളെപ്പോലെയുള്ള ആര്‍ ബിന്ദു സ്ഥാനാര്‍ഥി ആണെന്നതില്‍ വലിയ സന്തോഷം. സത്യസന്ധതയും കാര്യനിര്‍വ്വഹണ ശേഷിയും വിദ്യാഭ്യാസവുമുള്ള ഇത്തരം ജനപ്രതിനിധികള്‍ ആണ് നമുക്കാവശ്യം. എല്ലാ ആശംസകളും.
(കവി കെ സച്ചിദാനന്ദൻറെ ഫേസ്ബുക്ക് പോസ്റ്റ് )

https://www.facebook.com/103066254631341/posts/257915635813068/
14/03/2021

https://www.facebook.com/103066254631341/posts/257915635813068/

തൃത്താലയിൽ ഇരമ്പുന്നത്
എ.കെ.ജി.സ്മരണ.

തെരഞ്ഞെടുപ്പുകളെ രാഷ്ട്രീയ സമരമായി കാണാനാണ് എനിക്കു താൽപ്പര്യം. അതുകൊണ്ട് സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ ഗുണദോഷങ്ങൾ ചർച്ചക്കു വിഷയമാക്കാറില്ല. എങ്കിലും ചില സന്ദർഭങ്ങളിൽ വ്യക്തികളെ പരാമർശിക്കേണ്ടി വരും.

ഉദാഹരണത്തിന്, നാഥുറാം വിനായക് ഗോഡ്സെ എങ്ങനെയെങ്കിലും പുനർജീവിച്ച് വന്ന് രാജ്യത്ത് എവിടെയെങ്കിലും ഒരു തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി വോട്ടുതേടുകയാണ് എന്നു കരുതുക. "ഇയാൾ മാഹാത്മജിയെ കൊന്നവനാണ്" എന്നു വികാരവായ്പ്പോടെ വിളിച്ചു പറയാതിരിക്കാൻ ഇന്ത്യക്കാരനായി ജനിച്ച ഒരു മനുഷ്യന് കഴിയുമോ? ഇവിടെ ആ വിളിച്ചു പറയൽ സ്ഥാനാർത്ഥിക്കെതിരായ വ്യക്തിപരമായ പരാമർശനമല്ല. കാരണം നാഥുറാം ഗോദ്സെ വ്യക്തി എന്ന നിലയിലും ഒരു രാഷ്ട്രീയമാണ്.

രണ്ടോ മൂന്നോ വർഷം മുമ്പാണ് തൃത്താല എം.എൽ.എ. ശ്രീ.വി.ടി.ബലറാം സമുന്നതനായ സ്വാതന്ത്ര്യസമരസേനാനി സഖാവ് എ.കെ.ജി.യുടെ സ്മരണയെ അപമാനിച്ചുകൊണ്ട് തൻ്റെ ഫേസ്ബുക്ക് പേജിൽ എഴുതിയത്. വലിയ മട്ടിലുള്ള ജനകീയ പ്രതിരോധം അക്കാലത്ത് എം.എൽ.എ.ക്ക് നേരെ ഉണ്ടായി. നിൽക്കക്കള്ളിയില്ലാതെ കോൺഗ്രസ്സ് പാർടി തന്നെ അദ്ദേഹത്തോട് പോസ്റ്റ് പിൻവലിക്കാനും ഖേദം പ്രകടിപ്പിക്കാനും ആവശ്യപ്പെട്ടു. അദ്ദേഹം അതിനു തയ്യാറായില്ല. അത്തരം ഒരാൾ വീണ്ടും ജനവിധി തേടുമ്പോൾ "ഇയാളാണ് എ.കെ.ജി.സ്മരണയെ അപമാനിച്ചത്" എന്ന് മണ്ണിൽ ചവിട്ടിനിൽക്കുന്ന മലയാളിക്ക് പറയാതിരിക്കാനാവുമോ?
അങ്ങനെ പറയുന്നത് സ്ഥാനാർത്ഥിക്കെതിരായ വ്യക്തിപരാമർശമായി കാണാനാവില്ല. കാരണം എ.കെ.ജി.ക്കെതിരായ ബലറാമിൻ്റെ നീക്കം ചരിത്രം രൂപപ്പെടുത്തിയ ഒരു വക പ്രതികാരരാഷ്ട്രീയമാണ്. അത് കോൺഗ്രസ് പാർടിയുടേതാണെന്ന് ഞാൻ കരുതുന്നില്ല.

'പാവങ്ങളുടെ വലിയ പടത്തലവൻ' എന്ന് എ.കെ.ജി.യെ വിശേഷിപ്പിച്ചത് എ.കെ.ആൻ്റണിയാണ്. സ്വാതന്ത്ര്യസമരത്തിലെ ഈ വീരനായകൻ മണ്ണിനു വേണ്ടി ഇന്ത്യൻ കർഷകൻ നടത്തിയ എല്ലാ സമരത്തിലും മുന്നിലുണ്ടായിരുന്നു. ബഹിഷ്കൃതൻ്റെ ശബ്ദം ഇന്ത്യൻ പാർലിമെൻ്റ് കേട്ടത് ഈ ജനനായകൻ്റെ ഹൃദയഭാഷയിലായിരുന്നു. അധസ്ഥിതന് വഴിനടക്കാൻ വേണ്ടി പയ്യന്നൂരിലും ക്ഷേത്രത്തിൽ കടക്കാനായി ഗുരുവായൂരിലും സമരം ചെയ്ത് ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയ ഈ നവോത്ഥാന നായകൻ എക്കാലത്തും കക്ഷിഭേദമന്യേ കേരളീയ മനസ്സുകളിൽ തിളങ്ങി നിൽക്കുന്നു.

ഗുരുവായൂർ സത്യഗ്രഹത്തിൽ സമരഭടന്മാർക്കൊപ്പം ഭജന പാടി മുന്നോട്ടു നടന്ന എ.കെ.ജി.യെ സവർണ്ണ പൗരോഹിത്യത്തിൻ്റെ ഗുണ്ടകൾ അടിച്ചുവീഴ്ത്തി. ക്രൂരമായ മർദ്ദനത്തിന് വിധേയനായ അദ്ദേഹത്തിന് ഒരാഴ്ച കഴിഞ്ഞാണ് ബോധം തെളിഞ്ഞത്. എ.കെ.ജി.യുടേയും പി.കൃഷ്ണപിള്ളയുടേയും ചോര ഗുരുവായൂർ നടയിൽ ഒഴുകിയെങ്കിലും പൗരോഹിത്യത്തിന് തോറ്റു പിൻമാറേണ്ടി വന്നു. കേരളത്തിലെ വഴികൾ അവർണ്ണർക്കായി തുറന്നു.

നവോത്ഥാന മുന്നേറ്റത്തിൽ പരാജയപ്പെട്ടു പിൻവാങ്ങിയ ജന്മി നാടുവാഴി പൗരോഹിത്യ പുരുഷമേധാവിത്തമാണല്ലോ ഇവിടെ ആർ.എസ്.എസ്. ആയി പുനരുത്ഥാനം ചെയ്തിരിക്കുന്നത്. കോൺഗ്രസ്സിലെ ആർ.എസ്.എസുകാരിൽ ഒരാളാണ് ശ്രി.വി.ടി.ബലറാം എം.എൽ.എ. ഗുരുവായൂരിലെ പഴയ പൗരോഹിത്യഗുണ്ടകൾ ബാക്കിവെച്ച പ്രതികാരത്തിൻ്റെ വ്രണമാണ് അദ്ദേഹത്തിലൂടെ പൊട്ടിയൊഴുകുന്നത്.

1977 ൽ മരിക്കുമ്പോൾ സഖാവ് എ.കെ.ജി. പാലക്കാട്ടുനിന്നുള്ള പാർലിമെൻ്റ് അംഗമായിരുന്നു. രണ്ടുവട്ടം പാലക്കാട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച എം.ബി.രാജേഷ് തൃത്താലയിൽ ഇപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി തൃത്താലയിൽ മത്സരിക്കുന്നു.

എ.കെ.ജി.യെ പിന്തുടരുന്ന ജനകീയ നേതാവാണ് എം.ബി.രാജേഷ്. ജ്ഞാനവും സമരവും സമ്മേളിക്കുന്ന സ്നേഹസമ്പന്നൻ. സംസ്കാരസമ്പന്നമായ വാക്കുകൾ കൊണ്ട് മുൻപ് പാർലിമെൻ്റിനെ എന്ന പോലെ ഇപ്പോൾ സമകാലിക രാഷ്ട്രീയ സംവാദങ്ങളെ പ്രകാശമാനമാക്കിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയത്തിലെ രണ്ട് സംസ്കാരങ്ങളാണ് തൃത്താലയിൽ ജനവിധി തേടുന്നത്. മഹാനായ എ.കെ.ജി.യെ അപമാനിച്ച നെറികേടിൻ്റെ സംസ്കാരത്തിന് രാജ്യത്തിനു വേണ്ടി വി.ടി.ഭട്ടതിപ്പാടിൻ്റെ നാട് മറുപടി പറയും.

അശോകൻ ചരുവിൽ
13 03 2021

https://m.facebook.com/story.php?story_fbid=257412465863385&id=103066254631341
13/03/2021

https://m.facebook.com/story.php?story_fbid=257412465863385&id=103066254631341

കേരളത്തോടൊപ്പം വളർന്നുവന്ന ചില 'അഹങ്കാര'ങ്ങളെപ്പറ്റി.
തുടർഭരണം എന്ന അത്യാപത്തിൽ നിന്ന് തങ്ങളുടെ 'പ്രിയപ്പെട്ട' ഇടതുപക്ഷത്തെ രക്ഷിക്കാനായി ചില സുഹൃത്തുക്കൾ എത്തിയിരിക്കുന്നു. എൽ.ഡി.എഫിന് തുടർഭരണം കിട്ടുന്നത് കേരളത്തിന് അനുഗ്രഹമാണ് എന്നതിൽ അവർക്കു സംശയമില്ല. പക്ഷേ അതുണ്ടായാൽ എൽ.ഡി.എഫ്. അഹങ്കരിക്കും. അഹങ്കാരം കൊണ്ട് അവർ ചീത്തയാവും. എൽ.ഡി.എഫ്. ചീത്തയാവാതിരിക്കാൻ യു.ഡി.എഫ്. എന്ന പാലാരിവട്ടം മോഡൽ അഴിമതി ഭരണത്തെ സഹിക്കാൻ അവർ തയ്യാറെടുക്കുകയാണത്രെ!
അരിയാഹാരം കഴിക്കുന്നവരായതുകൊണ്ട് അക്കൂട്ടരുടെ അതിർകവിഞ്ഞ ഇടതുപക്ഷസ്നേഹം മനസ്സിലാക്കാൻ കേരളീയർക്ക് ബുദ്ധിമുട്ടുണ്ടാവില്ല. ആ ധൃതരാഷ്ട്ര (മതരാഷ്ട്ര?) സ്നേഹം അവിടെ നിൽക്കട്ടെ.
പക്ഷേ അവർ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന "അഹങ്കാരം" എന്ന വാക്ക് വളരെ പ്രധാനപ്പെട്ടതാണ് എന്നു പറയാനാണ് ഈ എഴുത്ത്.. ആ വാക്ക് വ്യത്യസ്തമായ അർത്ഥലോകങ്ങളിൽ സഞ്ചരിക്കുന്നുണ്ട്. നവോത്ഥാനത്തെ തുടർന്ന് കേരളത്തിൽ വളരെയേറെ ഉപയോഗിക്കപ്പെട്ട വാക്കാണത്.
"അയിത്തം ഇല്ലാണ്ടായതൊക്കെ നല്ല കാര്യാണ്. പക്ഷേ അതിൻ്റെ ഫലായിട്ട് കീഴ്ജാതിക്കാര്ക്ക് വല്ലാണ്ട് അഹങ്കാരം പെരുത്തിരിക്കുന്നു. അതവരടെ നാശത്തിലാണ് കലാശിക്ക്യാ."
എന്ന മട്ടിലുള്ള സ്നേഹസംഭാഷണം കുട്ടിക്കാലത്ത് ഞാൻ കുറേ കേട്ടിട്ടുണ്ട്.
"എങ്ങന്യാ കൃഷിപ്പണി നടത്ത്വാ? എല്ലാവരും പ്പൊ സ്കൂളില് പൂവ്വല്ലേ? ഞാറ്റുപണിക്കാരടെ അഹങ്കാരം സഹിക്കാൻ പറ്റണില്ല. വെളക്കും നെറേം വെച്ച് സ്വീകരിച്ചാലേ അവരു വരൂന്നായിരിക്കുന്നു."
പിന്നെയുമുണ്ടായിരുന്നു ബഹുവിധ അഹങ്കാരങ്ങൾ.
ഇരിഞ്ഞാലക്കുട കുട്ടംകുളം വഴിയിലൂടെ സാരിയുടുത്തു നടന്ന പുലയ മഹാസഭാ യുവതികളുടെ അഹങ്കാരം.
ചെയ്ത പണിക്ക് കൂലി ചോദിക്കാൻ തുടങ്ങിയ തൊഴിലാളിയുടെ അഹങ്കാരം.
ഏറ്റക്കാരൻ്റെ മീശവെച്ച അഹങ്കാരം.
തലക്കെട്ടുകെട്ടിയ ചുമട്ടുതൊഴിലാളിയുടെ അഹങ്കാരം.
'ഉദ്യോഗം ഭരിക്കാൻ' തുടങ്ങിയ സ്ത്രീകളുടെ അഹങ്കാരം.
ഗൾഫിൽ പോയി പണിയെടുത്ത് പണവുമായി വന്ന മുസ്ലീം മാപ്പിളയുടെ അത്തർ പൂശിയ അഹങ്കാരം.
കമ്യൂണിസ്റ്റ് പങ്കാളിത്തമുള്ള സർക്കാരുകൾ ഉള്ള കാലങ്ങളിലൊക്കെ അഹങ്കാരം യഥേഷ്ടം മേഞ്ഞു നടക്കുകയായിരുന്നു. അന്ന് മനോരമകളുടെ മാതൃഭൂമികളുടേയും പൂമുഖത്ത് മുറുക്കിത്തുപ്പുന്ന പ്രധാന വിമർശനം: ഭരണമൊക്കെ കൊള്ളാം. പക്ഷേ അതിൻ്റെ പേരിൽ സഖാക്കളുടെ മുഖത്തു കാണുന്ന ഈ അഹങ്കാരമുണ്ടല്ലോ. അത് കടുപ്പമാണ്.
കേരളത്തിൻ്റെ നവോത്ഥാനത്തിലും അതിനൊപ്പമുള്ള ദേശീയസമരത്തിലും എല്ലാവിഭാഗവും പങ്കെടുത്തിട്ടുണ്ട്. വൈക്കത്തെ സവർണ്ണ ജാഥയും ഗുരുവായൂരിലെ റഫറണ്ടവും സ്മരിക്കാം. അതിനു കാരണം സവർണ്ണ അവർണ്ണ ഭേദമില്ലാതെ അഭിമാനബോധമുള്ള എല്ലാവരും അന്ന് ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അസ്വതന്ത്രരായിരുന്നു എന്നതാണ്. നവോത്ഥാന മുന്നേറ്റം സ്വതന്ത്രരാക്കിയത് ഇവിടത്തെ മുഴുവൻ മനുഷ്യരേയുമാണ്.
പണിയെടുക്കുന്നവനെ സ്കൂളിൽ ചേർത്താനും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാനും എല്ലാവർക്കും ഉത്സാഹമായിരുന്നു. പക്ഷേ അതിനു തൊട്ടുപുറകെ അവൻ കൃഷിഭൂമിയാൽ അവകാശം ചോദിച്ചു. പണിയെടുത്തത്തതിന് കൂലി ചോദിച്ചു. അത് പലരും പ്രതീക്ഷിച്ചില്ല എന്നു തോന്നുന്നു. അതോടെ ധിക്കാരവും അഹങ്കാരവും ഭാഷയിലെ പ്രധാന വാക്കുകളായി. മുറുമുറുപ്പുയർന്നു: "ഇതൊന്നും വേണ്ടീരുന്നില്ല."
വന്നു വന്ന് ചെത്തുതൊഴിലാളിയുടെ മകൻ മുഖ്യമന്ത്രിയായി ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്ന അവസ്ഥ വരെ ഉണ്ടായി! അഹങ്കാരത്തിൻ്റെ ആകാശയാത്ര!
ഫ്യൂഡൽ ജീർണ്ണതയുടെ കേരളത്തിലെ അവശേഷിപ്പുകൾ ഇനിയും സങ്കടപ്പെടേണ്ടി വരുമെന്നാണ് എനിക്കു തോന്നുന്നത്. ആധുനിക ജനാധിപത്യ കേരളത്തിനൊപ്പം അഹങ്കാരത്തിന് ഇനിയും കുറെയേറെ മുന്നോട്ടു പോകേണ്ടതുണ്ട്.
അശോകൻ ചരുവിൽ
12 03 2021

https://m.facebook.com/story.php?story_fbid=250538986550733&id=103066254631341
01/03/2021

https://m.facebook.com/story.php?story_fbid=250538986550733&id=103066254631341

വേലൂർ മണലിക്കാവിലെ മാറുമറയ്ക്കൽ സമരത്തിൻറെ 65-ആം വാർഷികത്തോടനുബന്ധിച്ച് പുകസ വേലൂർ പഞ്ചായത്ത് കമ്മിറ്റി സഘടിപ്പിക്കുന്ന സാംസ്‌കാരിക സെമിനാർ 4 മണിക്ക് പുകസ ഫേസ്ബുക്ക് പേജിൽ തത്സമയം

Address

Mathilakam
Kodungallur
680685

Website

Alerts

Be the first to know and let us send you an email when Pukasa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category