10/02/2015
യാസിറിന് ആശ്വാസമായി വിദ്യാര്‍ഥികളുടെ സഹായം
തിരൂര്‍: ജോലിക്കിടെ വീണുപരിക്കേറ്റ് ശരീരം തളരുകയും സംസാരശേഷി നഷ്ടപ്പെടുകയുംചെയ്ത യുവാവിന് കൈത്താങ്ങുമായി മാതൃവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍. ഏഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇവിടത്തെ പൂര്‍വവിദ്യാര്‍ഥിയായ പൊന്നാത്ത് യാസിറിന് സഹായവുമായെത്തിയത്. വിദേശത്ത് ജോലിക്കിടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് കിടപ്പിലായ യുവാവിനെ സഹായിക്കാന്‍ ജൂനിയര്‍ റെഡ്‌ക്രോസിന്റെ നേതൃത്വത്തില്‍ ഒന്നരലക്ഷംരൂപയാണ് പിരിച്ചെടുത്തത്.
യാസിറിനെ സഹായിക്കാന്‍ മാതൃകകാട്ടിയ ജൂനിയര്‍ റെഡ്‌ക്രോസ് വിദ്യാര്‍ഥികളെ വിദ്യാലയത്തില്‍നടന്ന ചടങ്ങില്‍ അനുമോദിച്ചു. യോഗം കെ. സഫിയ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് എ.കെ. സെയ്താലിക്കുട്ടി അധ്യക്ഷതവഹിച്ചു. ജെ.ആര്‍.സി േകഡറ്റുകള്‍ക്ക് സി.പി. വിമല്‍കുമാര്‍ ഉപഹാരംനല്‍കി. കെ. അബ്ദു, എ.കെ. താഹിറ, കെ.പി. മുഹമ്മദലി, കെ. സുനില്‍കുമാര്‍, ഐ.പി. ഷാജിറ, കെ.സി. ജോര്‍ജ്, എന്‍. രമാദേവി, ടി.വി. വര്‍ഗീസ്, പി. ഗംഗാധരന്‍, പി. അബ്ദുള്‍ഹമീദ്, ആര്‍. ശശിധരന്‍പിള്ള, കെ.പി. അലീന, കെ. ഹസ്സന്‍, സി. ബാബു എന്നിവര്‍ പ്രസംഗിച്ചു.