Kodungallur news live

Kodungallur news live Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kodungallur news live, Media/News Company, Kodungallur.

ഇന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ-  ഏറ്റവും കൂടുതൽ മഴ കൊടുങ്ങല്ലൂരിൽ, തൊട്ടുപിന്നിൽ ആലുവ
19/05/2022

ഇന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ- ഏറ്റവും കൂടുതൽ മഴ കൊടുങ്ങല്ലൂരിൽ, തൊട്ടുപിന്നിൽ ആലുവ

സന്തോഷ് ജോർജ് കുളങ്ങര മുനയ്ക്കൽ ബീച്ചിൽഅഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിന്റെ ടൂറിസം സാധ്യതകൾ വിലയിരുത്താൻ സംസ്ഥാന പ്ലാനി...
12/05/2022

സന്തോഷ് ജോർജ് കുളങ്ങര മുനയ്ക്കൽ ബീച്ചിൽ
അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിന്റെ ടൂറിസം സാധ്യതകൾ വിലയിരുത്താൻ സംസ്ഥാന പ്ലാനിങ്ങ് ബോഡ് മെമ്പർ സന്തോഷ് ജോർജ് കുളങ്ങര ജനപ്രതിനിധികളോടൊപ്പം ബീച്ചിൽ

കൊടുങ്ങല്ലൂരിൽ വൻ മയക്കുമരുന്ന് വേട്ട
20/04/2022

കൊടുങ്ങല്ലൂരിൽ വൻ മയക്കുമരുന്ന് വേട്ട

കൊടുങ്ങല്ലൂർ: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളഅ് പിടിയിൽ. ശ്രീ നാരായണപുരം പൊരിബസാറിൽ നിന...

02/04/2022

ഉറഞ്ഞുതുളളി കോമരങ്ങള്

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ ഉഴവത്തുകടവ് സ്വദേശിയ...
20/02/2022

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ ഉഴവത്തുകടവ് സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ ആഷിഫ് (41) ഭാര്യ അബീറ, മക്കളായ അസ്‌റ (14) അനൈനുനിസ്സ (7) എന്നിവരെയാണ് വീട്ടിലെ മുകള്‍നിലയിലെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷവാതകം ശ്വസിച്ച് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് ബിജെപിക്കാര്‍ക്ക് ജീവപര്യന്തം ശിക്ഷ.
18/02/2022

ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് ബിജെപിക്കാര്‍ക്ക് ജീവപര്യന്തം ശിക്ഷ.

സിപിഐ എം പ്രവര്‍ത്തകന്‍ ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് ബിജെപിക്കാര്‍ക്ക് ജീവപര്യന്തം ശിക.....

മതിലകത്ത് കനോലി കനാലില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ട് വിദ്യാര്‍ത്ഥികളും മരിച്ചു. മതിലകം പൂവത്തുംകടവില്‍ ആയിരുന്നു അപകട...
01/02/2022

മതിലകത്ത് കനോലി കനാലില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ട് വിദ്യാര്‍ത്ഥികളും മരിച്ചു. മതിലകം പൂവത്തുംകടവില്‍ ആയിരുന്നു അപകടം. പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷ് മകന്‍ സുജിത്ത് (13) കാട്ടൂര്‍ സ്വദേശി പനവളപ്പില്‍ വേലായുധന്‍ മകന്‍ അതുല്‍ (18) എന്നിവരാണ് മരിച്ചത്.

എസ് എന്‍ പുരം പൂവ്വത്തുകടവിലാണ് അപകടം....
01/02/2022

എസ് എന്‍ പുരം പൂവ്വത്തുകടവിലാണ് അപകടം....

ഗാനഗന്ധർവൻ യേശുദാസിൻ്റെ ആലാപന ജീവിതത്തിൻ്റെ അറുപതാണ്ട് പിന്നിടുമ്പോൾ ഓർമ കുറിപ്പുമായി പിതാവ് കെ.എൻ. ഉണ്ണിക്കൃഷ്ണൻ കൊടുങ്...
14/11/2021

ഗാനഗന്ധർവൻ യേശുദാസിൻ്റെ ആലാപന ജീവിതത്തിൻ്റെ അറുപതാണ്ട് പിന്നിടുമ്പോൾ ഓർമ കുറിപ്പുമായി പിതാവ് കെ.എൻ. ഉണ്ണിക്കൃഷ്ണൻ

കൊടുങ്ങല്ലൂർ ∙ മാസ്മരിക ശബ്ദത്തിന്റെ മാധുര്യവുമായി
സംഗീത ചക്രവാളത്തിലേക്കു പറന്നുയർന്ന യേശുദാസിന്റെ ആലാപന ജീവിതത്തിനു
അറുപതാണ്ട് പിന്നിടുമ്പോൾ യേശുദാസുമൊത്ത് ചെലവഴിച്ച സുന്ദര മുഹുർത്തങ്ങൾ
ഓർത്തെടുക്കുകയാണ് ഗുരുധർമ പ്രചാരകനായ കൊടുങ്ങല്ലൂർ കാര്യേഴത്ത് വീട്ടിൽ
ഉണ്ണിക്കൃഷ്ണൻ.
യേശുദാസ് എന്ന പ്രതിഭ തീർത്തും യാദൃശ്ചികമായാണ് എന്റെ മുന്നിൽ
പ്രത്യക്ഷപ്പെട്ടത്. അന്ന് യേശുദാസ് എന്ന പേര് സംഗീത ആസ്വാദകർക്കിടയിൽ
അത്ര സുപരിചിതമല്ലായിരുന്നു. മെലിഞ്ഞു സൗമ്യനായ ചെറുപ്പക്കാരൻ.
അത്രമാത്രം. കൂടെയുണ്ടായിരുന്ന നെല്ലിക്കോട് ഭാസ്കരനും ജോൺസണും
പരിചയപ്പെടുത്തി. ഇതു പ്രശസ്തനായ അഗസ്റ്റിൻ ജോസഫിന്റെ മകൻ യേശുദാസ്.
പിന്നീട് യേശുദാസ് നെന്നിന്ത്യൻ സിനിമയിലെ ഗാനചക്രവർത്തിയായി മാറിയെന്നതു
ചരിത്രം. 1962 മാർച്ച് മാസത്തിലാണ് ചെന്നൈയിലെ റായ്പേട്ടയിൽ സ്വാമീസ്
ലോഡ്ജിൽ യേശുദാസിനെ കണ്ടത്. ലോഡ്ജ് ജീവനക്കാരനായിരുന്ന തനിക്കു സിനിമാ
താൽപര്യമുള്ളതിനാൽ ഇവർക്കിടയിൽ സ്വാധീനമുണ്ടായിരുന്നു.

ശ്രീനാരായണഗുരു സിനിമ ചിത്രീകരണത്തിനു എത്തിയ ഭൂരിഭാഗം പേരും താമസിച്ചത്
സ്വാമീസ് ലോഡ്ജിൽ ആയിരുന്നു. ആദ്യ കൂടിക്കാഴ്ചയോടെ സൗഹൃദമായി.
പിന്നീടുള്ള ദിവസങ്ങളിൽ ചെന്നൈ മറീന കടപ്പുറത്തും ടൗണിലും പലപ്പോഴും
യേശുദാസുമൊത്ത് കറങ്ങി നടന്നു. ഒരിക്കൽ പടിത്താൽ മറ്റും പോതുമോ എന്ന
തമിഴ് സിനിമയിലെ ഗാനം ഒരുമിച്ചു പാടി. പൊന്നുണ്ട് കേണ്ടേൽ,പെണ്ണങ്ക്
ഇല്ലേയ്, എൻ ഏന്റ് ഞാൻ ചൊല്ലൽ ആകുമോ.. തന്റെ താളം പിഴച്ചപ്പോൾ യേശുദാസ്
പാട്ട് നിർ‍ത്തുകയായിരുന്നു. ഉണ്ണിക്കൃഷ്ണൻ ഓർക്കുന്നു.
65 ൽ മദ്രാസിൽ നിന്നു നാട്ടിലേക്കു തിരികെ പോന്നതിനു ശേഷം പിന്നീട്
യേശുദാസിനെ കണ്ടില്ല. യേശുദാസ് സംഗീത ലോകത്തെ വിസ്മയമായി
മാറുകയായിരുന്നു. 2013 ഫെബ്രുവരിയിൽ പി. ഭാസ്കരൻ ഫൗണ്ടേഷന്റെ
അവാർഡ് ഏറ്റുവാങ്ങാൻ എത്തിയപ്പോൾ പറവൂരിൽ ശാന്തി നഴ്സിങ് ഹോം ഉടമ ഡോ.
രാധാകൃഷ്ണന്റെ വസതിയിൽ വെച്ചു പരിചയും പുതുക്കി. നാലര പതിറ്റാണ്ടു
പിന്നിട്ട ആ കൂടിക്കാഴ്ച ഇന്നും മനസു തൊടുന്ന ഓർമയാണ്. കെ.എൻ.
ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

നന്ദി...
കെ.എം. മൈക്കിൾ
കേരള കൗമുദി

ദൈവദശകം
വിശ്വവിശാലതയിലേക്കു പദ്ധതിയുമായി ബന്ധപ്പെട്ടു ഞാൻ ചെന്നൈയിൽ ചെന്നപ്പോൾ
ഈ സൗഹൃദം പുതുക്കിയിരുന്നു.

കാലവർഷക്കെടുതിയുടെ ഭാഗമായി വ്യാപകമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്.  പൊതുജന...
16/10/2021

കാലവർഷക്കെടുതിയുടെ ഭാഗമായി വ്യാപകമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. ഇത്തരത്തിൽ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ അതത് കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ, വൈദ്യുതി അപകടങ്ങൾ അറിയിക്കാനുള്ള പ്രത്യേക എമർജൻസി നമ്പറായ 94960 10101 ലോ അറിയിക്കേണ്ടതാണ്.
വൈദ്യുതി ജീവനക്കാരെത്തി അപകടസാധ്യത ഒഴിവാക്കുന്നതുവരെ സമീപത്തേക്ക് പോകാനോ മറ്റുള്ളവരെ പോകാനനുവദിക്കാനോ പാടില്ല.

16/10/2021

വെള്ളത്തിലായ കൊടുങ്ങല്ലൂർ ബൈപ്പാസ്

14/10/2021

അഴിക്കോട് ഭൂചലനം തീരദേശം ആശങ്കയിൽ

Address

Kodungallur
680664

Alerts

Be the first to know and let us send you an email when Kodungallur news live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share