21/07/2025
കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ചു മരിച്ച വിഎസ്... ❤️.
ആരോ കുറിച്ചിട്ടത് വായിച്ചു കണ്ണുനിറഞ്ഞിട്ടുണ്ട്
നിരീശ്വരവാദിയായതെങ്ങിനെയെന്ന് ആരോ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു
" അച്ഛനും, അമ്മയും, സഹോദരങ്ങളും അടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു ഞങ്ങളുടേത്...അങ്ങിനെയിരിക്കെ അമ്മക്ക് മാരക അസുഖമായ വസൂരി പിടിപെട്ടു...അന്നൊക്കെ വസൂരി വന്നാൽ ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ഓലപ്പുര കെട്ടി രോഗിയെ അതിന് അകത്താക്കും...ആരെങ്കിലും ഭക്ഷണമോ വെള്ളമോ മരുന്നോ കൊണ്ടു കൊടുത്താലായി...
പലപ്പോഴും രോഗിയുടെ വേദന കൊണ്ടുള്ള നിലവിളി ദൂരെ കേൾക്കുമായിരുന്നു. ദുരിതത്തിനവസാനം മരിച്ചാൽ പുരയടക്കം കത്തിച്ചു കളയുകയും ചെയ്യും....
എന്റെ അമ്മയേയും പാടത്തെ ഒരു പുരയിലാക്കി...ഞാനന്ന് നന്നേ ചെറുപ്പം...അമ്മയെ കാണണം എന്ന് പറഞ്ഞ് വാശി പിടിക്കുമ്പോൾ, അഛൻ പാടത്തെ വരമ്പത്ത് കൊണ്ടു പോകും...ദൂരെ ഒരു ചെറ്റപ്പുര ചൂണ്ടിക്കാണിച്ച് അമ്മ അതിന് അകത്തുണ്ടെന്ന് പറഞ്ഞു തരും...നോക്കിയാൽ പുര മാത്രം കാണാം....അമ്മ ഒരു പക്ഷെ ഓലപ്പഴുതിലൂടെ ഞങ്ങളെ കാണുന്നുണ്ടായിരിക്കും.
ഒരു നിമിഷം നിശബ്ദനായി....പിന്നെ തുടർന്നു,
''കുറെ കഴിഞ്ഞാൽ ഒന്നും മനസിലാവാതെ അഛനോടൊപ്പം തിരിച്ചു പോരും...അമ്മയുടെ അസുഖം മാറുവാൻ കരഞ്ഞ് പ്രാർത്ഥിക്കുകയല്ലാതെ മറ്റൊന്നും അന്ന് അറിയുമായിരുന്നില്ല...പിന്നീടെപ്പോഴോ അമ്മ പോയി എന്നറിഞ്ഞു...അഛൻ മാത്രമായിരുന്നു പിന്നെ ഏക ആശ്രയം...അഛൻ അമ്മയില്ലാത്ത കുറവ് കാണിക്കാതെ ഞങ്ങളെ നോക്കുമായിരുന്നു...അങ്ങിനെയിരിക്കെ ജ്വരം പിടിപെട്ട് അഛനും മരണക്കിടക്കിയിലായി....
പേടിച്ച് വിറച്ച് ഉറക്കം വരാതെ ചുരുണ്ടു കിടന്ന് രാത്രി മുഴുവൻ അഛനെയെങ്കിലും തിരികെ തരണേ എന്ന് അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് പ്രാർത്ഥിക്കും...പക്ഷെ,...കുരുന്നുകളായ ഞങ്ങളെ തനിച്ചാക്കി അഛനും പോയി...അന്നൊന്നും വിളി കേൾക്കാത്ത ദൈവങ്ങളെ പിന്നെ വിളിക്കേണ്ടെന്ന് തോന്നി...
വിട....VS 💪🏼
ആദരാഞ്ജലികൾ 💐💐💐💐