B4blaze News

B4blaze News Latest Malayalam Film News Updates Official News Videos Page of B4blaze Malayalam
(1)

അനുമോൾ പലരെയും തെറ്റിദ്ധരിപ്പിക്കുന്നു…
09/09/2025

അനുമോൾ പലരെയും തെറ്റിദ്ധരിപ്പിക്കുന്നു…

സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരെ നിര്‍മാതാവ് സാന്ദ്രാ തോമസ്. ഹേമാ കമ്മിറ്റിക്കു മുന്നിലെത്തിയ പരാതികള്‍ സമ്മര്‍ദത്തെ...
09/09/2025

സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരെ നിര്‍മാതാവ് സാന്ദ്രാ തോമസ്. ഹേമാ കമ്മിറ്റിക്കു മുന്നിലെത്തിയ പരാതികള്‍ സമ്മര്‍ദത്തെത്തുടര്‍ന്ന് നല്‍കിയതാണെന്ന മന്ത്രിയുടെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണെന്ന് സാന്ദ്രാ തോമസ് ചൂണ്ടിക്കാട്ടി. മന്ത്രിയുടെ പ്രസ്താവന സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നും സാന്ദ്ര കുറ്റപ്പെടുത്തി.
സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയത് സാംസ്‌കാരിക മന്ത്രി എന്നാരംഭിക്കുന്ന കുറിപ്പിലാണ് മന്ത്രിക്കെതിരെ നിര്‍മാതാവ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതിയിൽ കേരളത്തിന്റെ വാദം പൂർത്തിയായി. ബില്ലുകളിൽ ഗവർണർ ഹ്രസ്വ കാലത്തിൽ തീരുമാനമെടുക്കണമ...
09/09/2025

രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതിയിൽ കേരളത്തിന്റെ വാദം പൂർത്തിയായി. ബില്ലുകളിൽ ഗവർണർ ഹ്രസ്വ കാലത്തിൽ തീരുമാനമെടുക്കണമെന്ന് കേരളം വ്യക്തമാക്കി. എത്രയും വേഗം, എന്നാൽ യുക്തിപരമായ സമയപരിധി മാത്രമെന്നും കേരളം അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ അറിയിച്ചു. ജനങ്ങളോട് മറുപടി നല്‍കാന്‍ ഗവർണർക്ക് ബാധ്യതയുണ്ടെന്നും കേരളം വാദിച്ചു. ബില്ലുകൾ റദ്ദാക്കുമ്പോൾ അതിൻ്റെ കാരണം ഗവർണർ പറയണം. ഗവർണർ നിയമനിർമാണസഭയുടെ ഭാഗമാണ്. ഗവർണർ ശത്രുത മനോഭാവത്തിൽ അല്ല പ്രവർത്തിക്കേണ്ടതെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.

സംസ്ഥാനത്ത് പ്ലാസ്റ്റിക് മദ്യക്കുപ്പികൾ നാളെ മുതൽ തിരികെ നൽകാമെന്ന് ബെവ്കോ എം ഡി ഹർഷിത അട്ടല്ലൂരി. ഓരോ കുപ്പിയുടെ മുകളില...
09/09/2025

സംസ്ഥാനത്ത് പ്ലാസ്റ്റിക് മദ്യക്കുപ്പികൾ നാളെ മുതൽ തിരികെ നൽകാമെന്ന് ബെവ്കോ എം ഡി ഹർഷിത അട്ടല്ലൂരി. ഓരോ കുപ്പിയുടെ മുകളിലും ലേബൽ ഉണ്ടാകും. ബോട്ടിൽ തിരികെ ഏൽപ്പിക്കുമ്പോൾ 20 രൂപ തിരികെ നൽകുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു.
അതേസമയം പരമാവധി കുപ്പികൾ എല്ലാവരും തിരികെ ഏൽപ്പിക്കണമെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ പദ്ധതി ആരംഭിക്കുന്നതെന്നും അവർ പറഞ്ഞു. ജനുവരി ഒന്ന് മുതൽ പൂർണ്ണ തോതിൽ പ്രാബല്യത്തിൽ വരും. ക്ലീൻ കേരള കമ്പനിയുമായാണ് ബെവ്കോ ഇതിൽ സഹകരിച്ച് പ്രവർത്തിക്കുന്നത്.

നിങ്ങളോ ?
09/09/2025

നിങ്ങളോ ?

ഇന്ത്യയുടെ ചെസ് ലോകചാമ്പ്യൻ ഡി ഗുകേഷിനെ അട്ടിമറിച്ച് അമേരിക്കയുടെ 16 കാരൻ താരം അഭിമന്യൂ മിശ്ര. ഉസ്ബെകിസ്താനിലെ സമർകന്ദിൽ...
09/09/2025

ഇന്ത്യയുടെ ചെസ് ലോകചാമ്പ്യൻ ഡി ഗുകേഷിനെ അട്ടിമറിച്ച് അമേരിക്കയുടെ 16 കാരൻ താരം അഭിമന്യൂ മിശ്ര. ഉസ്ബെകിസ്താനിലെ സമർകന്ദിൽ നടക്കുന്ന ഫിഡെ ഗ്രാൻഡ് സ്വിസ് ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ടി​ലാണ് നിലവിലെ ലോക ചാമ്പ്യൻ കൂടിയായ ഡി ഗുകേഷിനെ കൗമാരക്കാരൻ അട്ടിമറിച്ചത്. നിലവിലെ ലോകചാമ്പ്യനെ തോൽപിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യൻ മാതാപിതാക്കളുടെ മകനായി അമേരിക്കയിൽ പിറന്ന ഗ്രാൻഡ്മാസ്റ്റർ അഭിമന്യൂ.

വ്യക്തികളുടെ പേരിലുള്ള വാട്‌സാപ്പ് ചാനലുകളില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ളവയില്‍ നാലാമതാണ് അമലാ ഷാജി. വാട്‌സാപ്പിന...
09/09/2025

വ്യക്തികളുടെ പേരിലുള്ള വാട്‌സാപ്പ് ചാനലുകളില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ളവയില്‍ നാലാമതാണ് അമലാ ഷാജി. വാട്‌സാപ്പിന്റെ ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തൊട്ടുപിന്നില്‍ ഈ മലയാളി പെണ്‍കുട്ടിയാണ്. ഇന്ത്യയിൽ എല്ലാ ഗണത്തിലും പെട്ട ഏറ്റവും അധികം ഫോളോവർമാരുള്ള വാട്സാപ്പ് ചാനലുകളുടെ പട്ടികയിൽ 29-ാം സ്ഥാനമാണ് അമലയ്ക്ക്‌. 12.6 മില്യണ്‍ (1.26 കോടി) ഫോളോവര്‍മാരാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 11.1 മില്യണ്‍ (1.11 കോടി) ഫോളോവര്‍മാരാണുള്ളത്. അമലാ ഷാജിക്ക് 89 ലക്ഷം ഫോളോവര്‍മാരാണുള്ളത്.

ചെരുപ്പ് ഫാക്ടറി... പുതിയ ഗെയിം ടാസ്കിന്റെ പ്രോമോ വന്നു. അതിൽ ആദിലയും നൂറയും തമ്മിൽ ഒരു ഉരസൽ ഉണ്ടാകുന്നുണ്ട്. നൂറയുടെഇപ്...
09/09/2025

ചെരുപ്പ് ഫാക്ടറി... പുതിയ ഗെയിം ടാസ്കിന്റെ പ്രോമോ വന്നു. അതിൽ ആദിലയും നൂറയും തമ്മിൽ ഒരു ഉരസൽ ഉണ്ടാകുന്നുണ്ട്. നൂറയുടെഇപ്പോഴത്തെ ഗെയിം അടിപൊളിയാകുന്നുണ്ട് എന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്.

ജെൻസി പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ നേപ്പാൾ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു. യുവജന പ്രക്ഷോപത്തിന് പിന്നാലെയാണ് രാ...
09/09/2025

ജെൻസി പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ നേപ്പാൾ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു. യുവജന പ്രക്ഷോപത്തിന് പിന്നാലെയാണ് രാജി. മണിക്കൂറുകൾക്ക് മുൻപാണ് ഇദ്ദേഹത്തിന്റെ ഔദ്യോ​ഗിക വസതി പ്രക്ഷോഭകർ കൈയേറി കത്തിച്ചത്. ശർമ ഒലിയുടെ രാജി ഇന്നലെ മുതൽ പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു. 19 പ്രക്ഷോഭകരെ നേർക്കുനേർ വെടിവെച്ചുകൊന്നതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം.

സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികള്‍ യാ...
09/09/2025

സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികള്‍ യാത്രമധ്യേ കുടങ്ങി. നിരവധി മലയാളി വിനോദ സഞ്ചാരികളാണ് കാഠ്മണ്ഡുവിൽ കുടുങ്ങിയത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂര്‍ എന്നിവിടങ്ങളിൽ നിന്ന് നേപ്പാളിലേക്ക് പോയ 40ഓളം വിനോദ സഞ്ചാരികലാണ് വഴിയിൽ കുടുങ്ങിയത്. കാഠ്മണ്ഡു‍വിന് സമീപമാണ് ഇവര്‍ നിലവിലുള്ളത്. റോഡിൽ ടയര്‍ ഇട്ട് കത്തിച്ചുള്ള പ്രക്ഷോഭം തുടരുന്നതിനാൽ ഇവര്‍ക്ക് മുന്നോട്ട് പോകാനായിട്ടില്ല. സമൂഹിക മാധ്യമ നിരോധനം പിന്‍വലിച്ചെങ്കിലും നേപ്പാളിൽ ഇപ്പോഴും സംഘര്‍ഷത്തിന് അയവില്ല.

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം...
09/09/2025

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്നലെ രാത്രി മജിസ്‌ട്രേറ്റിന് മുന്നിൽ സനൽകുമാറിനെ ഹാജരാക്കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അപവാദ പ്രചാരണം നടത്തൽ, വ്യാജശബ്ദസന്ദേശം പ്രചരിപ്പിക്കൽ തുടങ്ങിയ പരാതികളാണ് സംവിധായകനെതിരെ നടി നൽകിയിട്ടുള്ളത്. അതേസമയം തനിക്കെതിരെയുള്ള പരാതികൾ കെട്ടിച്ചമച്ചതാണെന്നാണ് സനൽകുമാറിന്റെ വാദം.

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയെ ഇന്ന് അറിയാം. എൻഡിഎ സ്ഥാനാർത്ഥിയായ സി പി രാധാകൃഷ്ണനും ഇന്ത്യാ സഖ്യത്തിന്റെ ബി സുദർശ...
09/09/2025

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയെ ഇന്ന് അറിയാം. എൻഡിഎ സ്ഥാനാർത്ഥിയായ സി പി രാധാകൃഷ്ണനും ഇന്ത്യാ സഖ്യത്തിന്റെ ബി സുദർശൻ റെഡ്ഡിയും തമ്മിലാണ് മത്സരം. രാവിലെ 10 മണിക്ക് വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറിനാണ് വോട്ടെണ്ണൽ. ജഗ്‌ദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 239 രാജ്യസഭാ എംപിമാരും 542 ലോക്സഭാ എംപിമാരും ഉൾപ്പെടെ 781 എംപിമാരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്നത്.

Address

B4 Entertainments Private Limited, Madathilkarazhma P. O Oachira
Kollam (Quilon)
690526

Telephone

+914762696444

Website

https://b4blaze.in/

Alerts

Be the first to know and let us send you an email when B4blaze News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to B4blaze News:

Share

Category