
15/05/2025
Seema G Nair
നന്ദൂട്ടൻ പോയിട്ട് നാല് വർഷം ..എത്ര വേഗമാണ് വർഷങ്ങൾ കടന്നുപോകുന്നത് ,നിന്നെ ഓർക്കാത്ത, നിന്നെകുറിച്ച് പറയാത്ത സമയങ്ങൾ അപൂർവം,നിന്റെ അമ്മയോട് സംസാരിക്കുമ്പോളും ഞങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് നന്ദൂട്ടൻ മാത്രം ..അവസാന ശ്വാസംവരെ നിന്റെ അച്ഛനും ,അമ്മയും ,കൂട്ടുകാരും ,നിന്നെ നോക്കിയ ഡോക്ടർമാരും ,നിന്നെ വിട്ടുകൊടുക്കാതിരിക്കാൻ ശ്രമിച്ചു ..പക്ഷെ വിധി എന്ന് പറയുന്ന ആ സത്യത്തിന് മുന്നിൽ എല്ലാവർക്കും തോൽക്കേണ്ടി വന്നു ..തിരിച്ചു വരാൻ സാധിക്കില്ലായെന്നറിയാം ,സത്യമായ ഒന്നേയുള്ളു ആ നിത്യതയിൽ ആണ് നീ ..😓പല വേർപാടുകളും സത്യം എന്നറിയുമ്പോളും അതുൾക്കൊള്ളാൻ കഴിയാതെ പോകുന്നു പലപ്പോളും ,എഴുതാൻ വാക്കുകൾ കിട്ടുന്നില്ല 🙏🙏🙏