Saindhava Books

Saindhava Books Three decades of proficiency in publishing

ജി. ആർ. ഇന്ദുഗോപൻ എഴുതിയ ആത്മസുഗന്ധിയായ  അനുഭവ പുസ്തകം.... ശാന്തമായി, ഒരു പുഴയൊഴുകുംപോലെ, ഒട്ടുമേ ഇടർച്ചയില്ലാത്ത ഇന്ദുഗ...
19/09/2025

ജി. ആർ. ഇന്ദുഗോപൻ എഴുതിയ ആത്മസുഗന്ധിയായ അനുഭവ പുസ്തകം.... ശാന്തമായി, ഒരു പുഴയൊഴുകുംപോലെ, ഒട്ടുമേ ഇടർച്ചയില്ലാത്ത ഇന്ദുഗോപന്റെ ആത്മകഥയാണിത്. ഭൂമിയാണ് ഈ പുസ്തകത്തിന്റെ അടിസ്ഥാനം. ഭൂമിയുടെ അടയാളമാണ് ഗന്ധം. തന്നെ കടന്നുപോയ ഗന്ധങ്ങളിലൂടെ പൂർണമാകുന്ന ആത്മാനുഭവങ്ങൾ.... ഒരു മാലയിലെ പലതരം പൂക്കൾ പോലെ ഒരേ ഭാഷയെ, ഒരേ വഴക്കമുള്ള അക്ഷരം അവരെ ബന്ധിച്ചിരുന്നു. ഏതൊക്കെയോ കാരണങ്ങളാൽ പലതരം മതത്തിലും രാഷ്ട്രീയവിശ്വാസത്തിലും വിശ്വസിക്കുന്നു എന്നു കരുതി, കൊല്ലത്തെ ഒരേ ശ്വാസം ഗന്ധിക്കുന്നവർ എന്ന പരസ്പര്യം അവർ ഒരിക്കലും മറന്നില്ല...................
വാസന
ജി. ആർ. ഇന്ദുഗോപൻ
ആത്മകഥ
വില: 210.00 + തപാൽ ചാർജ്
WhatsApp: 9847949101

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ എം.പി. കുമാരൻ വിവർത്തന പുരസ്കാരം നേടിയ ആർ. പാർവ്വതിദേവി. ബൃന്ദാ കാരാട്ടിന്റെ ഓർമ്മ...
17/09/2025

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ എം.പി. കുമാരൻ വിവർത്തന പുരസ്കാരം നേടിയ ആർ. പാർവ്വതിദേവി. ബൃന്ദാ കാരാട്ടിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ റീത്തയുടെ പാഠങ്ങളുടെ വിവർത്തനത്തിനാണ് പുരസ്കാരം. മാർക്സിസ്റ്റ് താത്വികാചാര്യൻ പി.ജി.ഗോവിന്ദപിള്ളയുടെ മകളും
മന്ത്രി വി.ശിവൻകുട്ടിയുടെ ജീവിത പങ്കാളിയുമായ ആർ. പാർവ്വതിദേവിയുടെ സ്ത്രി ചിന്തയും കാഴ്ചയും പ്രസിദ്ധീകരിച്ചത് സൈന്ധവ ബുക്സ് ആണ്.
ഫോട്ടോ: കണ്ണൻ ഷൺമുഖം.

പുതുപ്പള്ളി രാഘവൻ വിവർത്തനം ചെയ്ത ആന്റൺ ചെക്കോവിന്റെ പെണ്ണിന്റെ സാമ്രാജ്യം എന്ന നോവൽ.ലളിതമായ ഭാഷയും ജീവിതവുമായി ഇഴചേർന്ന...
16/09/2025

പുതുപ്പള്ളി രാഘവൻ വിവർത്തനം ചെയ്ത ആന്റൺ ചെക്കോവിന്റെ പെണ്ണിന്റെ സാമ്രാജ്യം എന്ന നോവൽ.

ലളിതമായ ഭാഷയും ജീവിതവുമായി ഇഴചേർന്ന് നിൽക്കുന്ന രചനാരീതിയുമാണ് ആന്റൺ ചേക്കോവിന്റെ സവിശേഷത. പുതുപ്പള്ളി രാഘവന്റെ തികവുറ്റ പരിഭാഷ ഈ നോവലിനെ മികവുറ്റതാക്കുന്നു. റഷ്യൻ സാഹിത്യത്തിന്റെ പ്രത്യേകതകൾ ഭാവുകത്വപരമായ തനത് പരിപ്രേക്ഷ്യത്തിൽ ആവിഷ്കരിക്കുന്നതിന് സ്വാഭാവികമായും സാധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധാർഹമാണ്.സാധാരണ മനുഷ്യരുടെ അസാധാരണ കഥകൾ പ്രമേയത്തിന്റെ ഘനസാന്ദ്രതയെ സ്വാഭാവികമായും ആഴമുള്ളതാക്കി മാറ്റി യെടുക്കുന്നു...,......,,,,.........
പെണ്ണിന്റെ സാമ്രാജ്യം
ആന്റൺ ചേക്കോവ്
വിവ: പുതുപ്പള്ളി രാഘവൻ
നോവൽ
വില : 125.00+ പോസ്റ്റൽ ചാർജ്
WhatsApp:9847949101

മൂന്നാറിലെ തീവണ്ടി പാത എവിടെ?മലകളും കുന്നുകളും കൊണ്ട് സമ്പന്നമായ മൂന്നാറിൽ 1924 ജൂലൈ വരെ തീവണ്ടി സർവീസ് ഉണ്ടായിരുന്നു. മ...
15/09/2025

മൂന്നാറിലെ തീവണ്ടി പാത എവിടെ?

മലകളും കുന്നുകളും കൊണ്ട് സമ്പന്നമായ മൂന്നാറിൽ 1924 ജൂലൈ വരെ തീവണ്ടി സർവീസ് ഉണ്ടായിരുന്നു.
മൂന്നാർ - ടോപ്പ് സ്റ്റേഷൻ റൂട്ടിലായിരുന്നു തീവണ്ടി. ആദ്യം മോണോ റെയിലായി ആരംഭിച്ച് പിന്നിട് ആവി എഞ്ചിനിലേക്ക് മാറി.
തീവണ്ടിയുടെയും റോപ് വേ യുടെയും ആദ്യ ജലവൈദ്യുതി പദ്ധതിയുടെയും മാത്രമല്ല, മൂന്നാറിൻ്റെ നിരവധി കഥകൾ....
മൂന്നാർ -ചരിത്രം :വിശേഷങ്ങൾ
എം.ജെ. ബാബു
വില:₹250/-
.

യാത്രാവിവരണം ഒരു അനുഭവവിവരണം എന്നതിനുമപ്പുറത്ത് വായനക്കാർക്ക് ഒരളവ് വരെയെങ്കിലും യാത്രാനുഭൂതി നൽകുന്നവയാകണം.കെ. ആർ. അജയന...
15/09/2025

യാത്രാവിവരണം ഒരു അനുഭവവിവരണം എന്നതിനുമപ്പുറത്ത് വായനക്കാർക്ക് ഒരളവ് വരെയെങ്കിലും യാത്രാനുഭൂതി നൽകുന്നവയാകണം.കെ. ആർ. അജയന്റെ യാത്രവിവരണ കൃതിയായ 'കേദാർഗൗള ' ആ അനുഭവമാണ് വായനക്കാർക്ക് പ്രദാനം ചെയ്യുന്നത്. ഹിമാലയത്തിന്റെ ഗാംഭീര്യവും മഞ്ഞുമൂടിക്കിടക്കുന്ന പർവ്വത നിരകളും വരികളിലല്ല മനസ്സിലാണ് ദൃശ്യഭംഗി പകർന്നു നൽകുന്നത്.
'മനുഷ്യാവേശത്തിന്റെ ധൃതാഗമങ്ങളിൽ നിലനിൽപ്പ് തന്നെ അപകടത്തിലാക്കിയാണ് ഹിമാലയം ജീവിക്കുന്നത്. ഋതുക്കളുടെ പതിവുതെറ്റിയുള്ള വരവ് ഉന്മൂലനത്തിന്റെകൂടി വിളംബരമാകുന്നത് അതുകൊണ്ടാണ്.'
എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.

ബി. മുരളി എഴുതുന്നു, 'സാമൂഹിക പരിസരങ്ങളുടെ ഉയരമില്ലായ്മയെ പൂരിപ്പിക്കാൻ നമ്മൾ പ്രകൃതിയുടെ ഉയരങ്ങളെ സ്പർശിക്കാൻ വ്യഗ്രതപ്പെടുന്നു. ആ യാത്രയ്ക്ക് ആനന്ദത്തിനപ്പുറം വിശേഷമായ ഒരു അന്വേഷണ സ്വഭാവമുണ്ട്. ആ അനുഭവത്തെ രേഖപ്പെടുത്തുന്നത് ഇത്തരത്തിൽ നോക്കിയാൽ ഒരു സാമൂഹിക ഉത്തരവാദിത്തം കൂടിയാകുന്നു '.
ഹിമാലയം അനുഭവം ആകുന്ന യാത്രാവിവരണം.
…............

കേദാർഗൗള
കെ. ആർ. അജയൻ
വില : 180.00+ പോസ്റ്റൽ ചാർജ്
WhatsApp :9847949101

എഴുത്തുകാരനും പ്രഭാഷകനുമായ  വി.വിജയകുമാർ എഴുതുന്നു.ചൊല്ലുന്ന വാക്കിന് വിലയിട്ട് വരികളാൽ പടർത്തപ്പെടുന്ന 35 കവിതകളുടെ സമാ...
15/09/2025

എഴുത്തുകാരനും പ്രഭാഷകനുമായ വി.വിജയകുമാർ എഴുതുന്നു.

ചൊല്ലുന്ന വാക്കിന് വിലയിട്ട് വരികളാൽ പടർത്തപ്പെടുന്ന 35 കവിതകളുടെ സമാഹാരമാണ് രജനി മാധവികുട്ടിയുടെ എനിക്ക് നിന്നോട് പറയാനുള്ളത് എന്ന കൃതി.
എപ്പോഴും പറഞ്ഞു കൊണ്ടിരിക്കലല്ല, തനിക്കു ചുറ്റും ആസുരതകൾ ഫണം വിടർത്തിയാടുമ്പോൾ തൊണ്ടക്കുഴികളിൽ വന്നുമൂടുന്ന ഗദ്ഗദം കവിതകളായ് ഇവിടെ പുനർജനിക്കുകയാണ്. എന്തിനെഴുതുന്നു എന്ന് എല്ലാ കവികളും നേരിടേണ്ടി വരുന്ന ചോദ്യത്തോട് 'എഴുതാതിരിക്കാനെനിക്കാവതില്ലേ' എന്നു പ്രസ്ഥാവിക്കുന്ന കവിതകൾ . തിടംവച്ച് മുന്നേറുന്ന സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾകെല്ലാമപ്പുറത്തും അത്രമേൽ നരച്ചുപോയ സർഗാത്മക സ്ത്രീ ജീവിതങ്ങളാണ് ഏതു ദേശത്തും ഏതു കാലത്തുമുള്ളതെന്ന് രജനി മാധവിക്കുട്ടി തന്റെ കവിതകളിൽ ആവർത്തിച്ച്, ഉറക്കെ പറയുന്നു. അക്ഷരം അന്യമായിപ്പോയ അഫ്ഗാൻ പെൺകൊടികളുടെ വേപഥുവിൽ തുടങ്ങി ഇടനെഞ്ചിലുറയുന്ന വേദനകൾ നമുക്ക് സമ്മാനിച്ച ഹൃദയ കല്പനകൾ അവസാനിക്കും വരെയും ഈ കവിതകൾ നമ്മെ നമ്മെ വിടാതെ പിന്തുടരും. എനിക്ക് നിന്നോട് പറയാനുള്ളത് വായിച്ചു മടക്കുമ്പോൾ മുതൽ നാം തുടങ്ങുന്ന ഒരാത്മാന്വേഷണമാണ് യഥാർത്ഥത്തിൽ ഈ കൃതി നൽകുന്ന ഫലശ്രുതി.

പരസ്പരം അകന്നുപോയ മനസുകളെ ,
പരസ്പരം മറന്നുപോയ ഉടലുകളെ
എങ്ങനെയാണ് നാമൊരുമിക്കുക? എന്ന എന്നൊരു ചോദ്യം കവിതയിൽ നിന്നുയരുകയും അത് ചാട്ടുളി പോലെ പതിച്ച് വായനക്കാരനെ ചുട്ടുപൊള്ളിക്കുകയും ചെയ്യുന്നുണ്ട്.
'കഴിയുമോ നിനക്കെന്റെ ചിന്തയിൽ നിറയുന്ന വേപഥുകൊണ്ടൊരു ശ്രാവണം തീർക്കുവാൻ ?' എന്നെഴുത്തുകാരി നമ്മോട് ഹൃദയം തൊട്ട് ചോദിക്കുമ്പോൾ നമുക്ക് നമ്മോട് തന്നെ എന്തൊക്കെയോ പറയാനുണ്ട് എന്ന് ഈ കൃതി നമ്മെ ഓർമ്മിപ്പിക്കുകയും അവിടെ രജനി മാധവിക്കുട്ടി എന്ന എഴുത്തുകാരി ആത്യന്തികമായി വിജയിക്കുകയും ചെയ്യുന്നു........
എനിക്ക് നിന്നോട് പറയാനുള്ളത്.
കവിതകൾ
രജനി മാധവിക്കുട്ടി.
വില:₹120/-

ലളിതകല അക്കാദമി അവാർഡ് ജേതാവ് സന്തോഷ്‌ ആശ്രാമം എഴുതിയ 'ചിത്രകലയിലെ വിശ്വപ്രതിഭകൾ ' ലോകപ്രശസ്തരായ ചിത്രകാരന്മാരെപ്പറ്റിയു...
14/09/2025

ലളിതകല അക്കാദമി അവാർഡ് ജേതാവ്
സന്തോഷ്‌ ആശ്രാമം
എഴുതിയ 'ചിത്രകലയിലെ വിശ്വപ്രതിഭകൾ ' ലോകപ്രശസ്തരായ ചിത്രകാരന്മാരെപ്പറ്റിയും അവരുടെ രചനകളെപ്പറ്റിയും എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്.
ഇറ്റാലിയൻ ചിത്രകാരനായ ജിയോട്ടൊ മുതൽ റെംബ്രാന്റ്, വാൻഗോഗ്, ജോർജ് സൂററ്റ്, പോൾ സെസാൻ, പിക്കാസോ,പോൾ ക്ലീ തുടങ്ങി മലയാളിയായ എ. രാമചന്ദ്രൻ വരെ നീളുന്ന നിരവധി കലാകാരന്മാരെ കണ്ണിചേർത്തൊരുക്കിയ പുസ്തകം. ചിത്രങ്ങൾ സംവദിക്കുന്ന ഭാവുകത്വപരമായ സങ്കല്പനങ്ങളെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നുവെന്നത് ഈ കൃതിയുടെ സവിശേഷതയാണ്...........
ചിത്രകലയിലെ വിശ്വപ്രതിഭകൾ
സന്തോഷ്‌ ആശ്രാമം
വില :270.00 +പോസ്റ്റൽ ചാർജ്
WhatsApp: 9847949101

1960 - 80 കാലഘട്ടത്തിൽ മലയാള സിനിമയുടെ ജനകിയ  സംവിധായകനായിരുന്നു എം. കൃഷ്ണൻ നായർ.ഏതാണ്ട് 120 ൽ സിനിമകൾ മൂന്ന് ഭാഷയിലായി ...
13/09/2025

1960 - 80 കാലഘട്ടത്തിൽ മലയാള സിനിമയുടെ ജനകിയ സംവിധായകനായിരുന്നു എം. കൃഷ്ണൻ നായർ.ഏതാണ്ട് 120 ൽ സിനിമകൾ മൂന്ന് ഭാഷയിലായി സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൻ പ്രസിദ്ധ കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ ആണ്.
ജെ.സി.ഡാനിയേൽ അവാർഡ് ജേതാവു കൂടിയായ എം.കൃഷ്ണൻ നായരെക്കുറിച്ചുള്ള മകന്റെ സ്മരണകൾ . തികച്ചും വ്യക്തിപരമായതും അച്ഛൻ - മകൻ ബന്ധത്തിന്റെ വ്യാപ്തിയുടെ ഘടകങ്ങളെ സാന്ദ്രമായ വിതാനത്തിലേക്ക് വിന്യസിച്ചുകൊണ്ടുള്ളതുമായ ഓർമ്മകളുടെ അടയാളപ്പെടുത്തലാണീ എഴുത്ത്.............
കൃഷ്ണപക്ഷം
സ്മരണ
കെ. ജയകുമാർ
വില :150.00
WhatsApp :9847949101

സീനിയർ ജേർണലിസ്റ്റ് എം.ജെ.ബാബു എഴുതുന്നു.....എന്തു കൊണ്ടായിരിക്കാം കേരളത്തിലെ ഗതാഗത മന്ത്രിമാർ അഞ്ചു വർഷ കാലാവധി പൂർത്തി...
13/09/2025

സീനിയർ ജേർണലിസ്റ്റ്
എം.ജെ.ബാബു എഴുതുന്നു.....
എന്തു കൊണ്ടായിരിക്കാം കേരളത്തിലെ ഗതാഗത മന്ത്രിമാർ അഞ്ചു വർഷ കാലാവധി പൂർത്തിയാക്കാത്തത്? 1957 ന് ശേഷം നിരവധി മന്ത്രിമാർ അധികാരമേറ്റുവെങ്കിലും ഒരാൾ മാത്രമാണ്, ആ മന്ത്രിസഭയുടെ കാലാവധി തീരുന്നത് വരെ തുടർന്നത് - അത് 4 വർഷം മാത്രം.1987 മുതൽ 1991 വരെ K ശങ്കരനാരായണ പിള്ള. നായനാർ മന്ത്രിസഭയിലാണ് അദ്ദേഹം മന്ത്രിയായത്. എന്നാൽ കൂടുതൽ കാലം ഗതാഗത മന്ത്രിയായത് ആർ ബാലകൃഷ്ണ പിള്ളയാണ്.1991 മുതൽ 1995 ജൂലൈ വരെയും മുമ്പും പിന്നിടും.
1957 ൽ ടി വി തോമസായിരുന്നു ആദ്യ ഗതാഗത മന്ത്രി. തുടർന്ന് കെ.ടി.അച്യുതൻ, ഇ.കെ ഇമ്പിച്ചിബാവ, കെ എം ജോർജ്, പി എസ് ശ്രീനിവാസൻ ,എം എൻ ഗോവിന്ദൻ. നായർ ,കെ നാരായണ കുറുപ്പ് ,സി എച്ച് മുഹമ്മദ് കോയ, ലോനപ്പൻ നമ്പാടൻ, കെ കെ ബാലകൃഷ്ണൻ, സുന്ദരൻനാടാർ, പി ആർ കുറുപ്പ് ,നീലലോഹിത ദാസ് , സി കെ നാണു, എൻ ശക്തൻ, മാത്യം ടി തോമസ്, ജോസ് തെറ്റയിൽ, വി എസ് ശിവകുമാർ ,ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ, എ കെ ശശീന്ദ്രൻ, തോമസ് ചാണ്ടി, ആൻ്റണി രാജൂ ,കെ ബി ഗണേശ് കുമാർ എന്നിവരും മുമ്പ് മന്ത്രിമാരായി. ഇടക്ക് മുഖ്യമന്ത്രിമാരും ചുമതല വഹിച്ചിട്ടുണ്ട്..
ഇങ്ങനേയും ഒരാൾ
മുൻ ഗതാഗത മന്ത്രി കെ. ശങ്കരനാരായണ പിള്ള സ്മരണ .
വില: 250/-
കോപ്പി ലഭിക്കാൻ:
098479 49101

വയലാർ രാമവർമ എഴുതിയ ഡയറികുറിപ്പുകൾ. സരസമായി എഴുതിയതാണെങ്കിലും നിശീതമായ നിരീക്ഷണങ്ങളാൽ സമ്പന്നം. ചരിത്രത്തിലും സമൂഹത്തിലു...
12/09/2025

വയലാർ രാമവർമ എഴുതിയ ഡയറികുറിപ്പുകൾ. സരസമായി എഴുതിയതാണെങ്കിലും നിശീതമായ നിരീക്ഷണങ്ങളാൽ സമ്പന്നം. ചരിത്രത്തിലും സമൂഹത്തിലും ദൃശ്യമാകാത്ത ഒട്ടേറെ വ്യക്തിപരമായ അനുഭവലോകങ്ങൾ അനാവരണം ചെയ്യുന്നുണ്ട് ഈ കൃതിയിൽ.
"എനിക്ക് കുറെ ദിവസങ്ങളായി നിരവധി ഭീഷണിക്കത്തുകൾ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. ഞാൻ മദിരാശിയിൽ നിന്ന് മടങ്ങി വീട്ടിലെത്തിയപ്പോൾ എന്റെ അമ്മ ആകെ പരിഭ്രാന്തയായിരിക്കുന്നതു കണ്ടു. അമ്മയുടെ പേർക്കും കത്തുകളയക്കപ്പെട്ടിരിക്കുന്നു.എല്ലാം സത്യസായി ബാബയുടെ ഭക്തന്മാരുടേതാണ്."
" എനിക്ക് കരയാൻ തോന്നുന്നു. ഞാൻ ഞെട്ടിപ്പോകുന്നു. ഇത്രയും കാലമായി സെക്കുലറിസം -മതേതരത്വം - പ്രചരിപ്പിക്കുവാൻ, അത് സ്വാതന്ത്ര്യഭാരത പൗരന്റെ ബോധധാരയാക്കുവാൻ ശ്രമിച്ച ഇന്ത്യക്ക്, ഭസ്മക്കുറിയും ശിഖയും പൂണുനൂലുമുള്ള ഒരു മനുഷ്യ വിരുദ്ധ മുദ്രാവാക്യ സേനയെ വളർത്താൻ മാത്രമാണല്ലോ കഴിഞ്ഞതെന്നോർക്കുമ്പോൾ ഭയം തോന്നുന്നു. ".....
ഒരു കവിയുടെ ഡയറി
വയലാർ രാമവർമ്മ
വില : 110.00
WhatsApp : 9847949101

യാത്ര അനുഭവങ്ങളുടെ അക്ഷയവൈഖരികളാണ്. കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മ നടത്തിയ യാത്രകളുടെ പുസ്തകമാണ് 'പുരുഷാന്തരങ്ങളില...
10/09/2025

യാത്ര അനുഭവങ്ങളുടെ അക്ഷയവൈഖരികളാണ്. കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മ നടത്തിയ യാത്രകളുടെ പുസ്തകമാണ് 'പുരുഷാന്തരങ്ങളിലൂടെ '. ചരിത്രമുറങ്ങുന്ന സ്ഥലരാശിയിലൂടെ നിമ്നമണ്ഡലങ്ങളെ കാവ്യഭാഷയുടെ സാന്ദ്രചാരുതയാലും സൂക്ഷ്മദൃക്കിന്റെ അന്വേഷണപാടവത്താലും അനാവരണം ചെയ്യുന്നു ഈ യാത്രകളിലൊരോന്നിലും.
" ഹാളിന്റെ വിശാലതയിലേക്ക് മുഖം തിരിച്ചു നിൽക്കുന്ന ആ മണ്ഡപത്തിന്റെ പിന്നിലൂടെ താഴോട്ടു കെട്ടിയിറക്കിയിരിക്കുന്ന കല്പടവുകൾ ചെന്നു നിൽക്കുന്നത് മനോഹരമായ മറ്റൊരുദ്യാനത്തിലേക്കാണ്. ഷാജഹാനും മുംതാസും മാത്രം സഞ്ചരിച്ചിരുന്ന ആ ഇടനാഴികളിലെ പടവുകളിലൂടെ അപ്പുറത്തേക്കിറങ്ങിയപ്പോൾ ഞാനാലോചിച്ചുകൊണ്ടിരുന്നത് ചരിത്രത്തിൽ വന്നു വീണിട്ടുള്ള മഹാപരിണാമങ്ങളെക്കുറിച്ചാണ്. "
വയലാർ ഇന്ത്യയുടെ ചരിത്രത്തിന്റെ സ്പന്ദനങ്ങളിലേക്ക് നടത്തുന്ന ജ്ഞാനയാനങ്ങളുടെ സമാഹാരം...................
പുരുഷാന്തരങ്ങളിലൂടെ
വയലാർ രാമവർമ്മ
യാത്രവിവരണം
വില : 100.00+പോസ്റ്റൽ ചാർജ്
WhatsApp No: 9847949101

Address

Punthalathazham
Kollam
691004

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Saindhava Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category