Vision MEDIA

Vision MEDIA Its an unofficial media platforum. Healthy discussion need here. You can get kerala television news.

21/07/2025
ഇന്നലെ രാമപുരത്ത് വച്ച് തീപ്പൊള്ളലേറ്റ രാമപുരത്തെ ജ്വല്ലറി ഉടമ കണ്ണനാട്ട് കെ പി അശോകൻ അല്പം മുമ്പ് കോട്ടയം മെഡിക്കൽ കോളേ...
20/07/2025

ഇന്നലെ രാമപുരത്ത് വച്ച് തീപ്പൊള്ളലേറ്റ രാമപുരത്തെ ജ്വല്ലറി ഉടമ കണ്ണനാട്ട് കെ പി അശോകൻ അല്പം മുമ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

ഇന്നലെ രാവിലെ 10 മണിക്ക് ആണ് രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ, സാമ്പത്തിക തർക്കത്തെ തുടർന്ന് ബിസിനസ് പങ്കാളി ഇളംതുരുത്തിയിൽ തുളസീദാസ് എന്ന് വിളിക്കുന്ന ഹരി കടയിലെത്തി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് തുളസീദാസ് രാമപുരം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരണമടഞ്ഞത്. ആദരാഞ്ജലികൾ🙏🙏

തിരുവനന്തപുരം : ബിരുദവിദ്യാർഥിയായ അക്ഷയ് സുഹൃത്തുക്കൾക്കൊപ്പം കാറ്ററിംഗ് പാർട്ട്‌ ടൈം ജോലി കഴിഞ്ഞ് വരുന്ന വഴിക്കാണ് ഷോക്...
20/07/2025

തിരുവനന്തപുരം : ബിരുദവിദ്യാർഥിയായ അക്ഷയ് സുഹൃത്തുക്കൾക്കൊപ്പം കാറ്ററിംഗ് പാർട്ട്‌ ടൈം ജോലി കഴിഞ്ഞ് വരുന്ന വഴിക്കാണ് ഷോക്കേറ്റ് മരിച്ചത്.

ഈ വഴിയില്‍ ധാരാളം അപകടാവസ്ഥയിലുള്ള മരങ്ങളുണ്ട്. അത് മുറിച്ചു മാറ്റാനുള്ള നോട്ടീസ് കൊടുത്തിരുന്നതാണ്.. ഇനി ഇങ്ങനെയൊരു സംഭവം ഉണ്ടാകാന്‍ പാടില്ല - സുനില്‍, പനവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌'

വിപഞ്ചികയ്ക്ക് പിന്നാലെ അതുല്യയും; ഷാർജയിൽ മലയാളി യുവതി ജീവനൊടുക്കി.ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ...
20/07/2025

വിപഞ്ചികയ്ക്ക് പിന്നാലെ അതുല്യയും; ഷാർജയിൽ മലയാളി യുവതി ജീവനൊടുക്കി.
ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷും അതുല്യയും തമ്മിൽ വഴക്കുണ്ടായതായി ബന്ധുക്കൾ പറഞ്ഞു. ഇതിനു ശേഷം കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം: ഭർത്താവിന്റെയും കുടുംബത്തിന്റെയും ക്രൂരപീഡനം കാരണം കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയും ഒന്നര വയസുകാരി മകളും മരിച്ച ‍നടുക്കം മാറും മുൻപാണ് യുഎഇയിൽ വീണ്ടുമൊരു യുവതി ജീവനൊടുക്കിയത്. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷ് (30) ആണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്.

കൊല്ലം നീണ്ടകര ഹാർബറിൽ നിന്നും 😊
18/07/2025

കൊല്ലം നീണ്ടകര ഹാർബറിൽ നിന്നും 😊

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ (13) ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധികൃതരുടെ അനാസ്ഥവ...
17/07/2025

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ (13) ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധികൃതരുടെ അനാസ്ഥവ്യക്തം. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
പ്രാഥമിക വിവരമനുസരിച്ച്, സ്കൂൾ കെട്ടിടത്തിന് മുകളിൽ ഉയർന്ന വോൾട്ടേജ് വൈദ്യുതി ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് മിഥുന്റെ ചെരിപ്പ് വീണത്. ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. ഉടൻതന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീണ്ടും ചോറ്റാനിക്കര അമ്മയുടെ കഥയുമായി മലയാള സിനിമ.ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലൻ നിർമിക്കുന്ന പുതിയ ചിത്രം പ്...
13/07/2025

വീണ്ടും ചോറ്റാനിക്കര അമ്മയുടെ കഥയുമായി മലയാള സിനിമ.
ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലൻ നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി’ എന്നാണ് ചിത്രത്തിന്റെ പേര്. ചോറ്റാനിക്കര അമ്മയും ആനയും പ്രധാന കഥാസന്ദർഭങ്ങളിൽ വരുന്ന ഈ സിനിമ അനൗൺസ് ചെയ്ത് കൊണ്ടുള്ള ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ‘മാളികപ്പുറം’ സിനിമ എഴുതിയ അഭിലാഷ് പിള്ളയാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. എം മോഹനന്‍ ആണ് സംവിധാനം. അരവിന്ദന്റെ അതിഥികൾ, ഒരു ജാതി ജാതകം എന്നിവയ്ക്ക് ശേഷം മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ആദരാഞ്ജലികൾ.🌹🌹വാഗമൺ വഴിക്കടവിലെ ചാർജിങ് സ്റ്റേഷനിൽ ചാർജ് ചെയ്യാനെത്തിയ കാറിടിച്ച് മരണപ്പെട്ട തിരുവനന്തപുരം നേമം, ശാന്തി ...
13/07/2025

ആദരാഞ്ജലികൾ.🌹🌹
വാഗമൺ വഴിക്കടവിലെ ചാർജിങ് സ്റ്റേഷനിൽ ചാർജ് ചെയ്യാനെത്തിയ കാറിടിച്ച് മരണപ്പെട്ട തിരുവനന്തപുരം നേമം, ശാന്തി വില്ല നാഗമ്മൽ വീട്ടിൽ എസ്. അയാൻസ്‌നാഥ്.

എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്‌നിക്ക് അധ്യാപികയായ ആര്യ മോഹന്റെയും മകനാണ് അയാൻസ്‌നാഥ്.
ശബരിനാഥ് അവധിക്കെത്തിയപ്പോൾ കുടുംബസമേതം വാഗമൺ സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. വഴിക്കടവിൽ ഇവരുടെ കാർ ചാർജ് ചെയ്യാൻ നിർത്തിയിട്ടപ്പോൾ, സമീപത്ത് ഇരിക്കുകയായിരുന്ന അമ്മയുടേയും കുഞ്ഞിന്റേയും മേലാണ് മറ്റൊരു കാർ വന്ന് ഇടിച്ചത്. ആര്യ മോഹൻ (30) പരിക്കുകളോടെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മഴവിൽ മനോരമ ഒരു ചിരി ബംബർ ചിരി അവതാരകനും യു ട്യൂബറുമായ  കാർത്തിക് സൂര്യ വിവാഹിതനായി.കാര്‍ത്തികിന്റെ അമ്മയുടെ സഹോദരന്റെ മ...
12/07/2025

മഴവിൽ മനോരമ ഒരു ചിരി ബംബർ ചിരി അവതാരകനും യു ട്യൂബറുമായ കാർത്തിക് സൂര്യ വിവാഹിതനായി.കാര്‍ത്തികിന്റെ അമ്മയുടെ സഹോദരന്റെ മകളായ
വർഷയാണ് വധു.🥰🥰😳❤️
🌹വിവാഹമംഗളാശംസകൾ.🌹
-
-

Address

Kollam

Website

Alerts

Be the first to know and let us send you an email when Vision MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share