News at Net

News at Net News@Net | Your Local News Portal

എന്താണ് നാഡീജ്യോതിഷം, ഭാവി മാറ്റും എന്ന് പറയുന്നതിൽ സത്യമുണ്ടോ; അറിയേണ്ടത് എല്ലാംനാഡി ജ്യോതിഷം ഇന്ത്യയിലെ തമിഴ്‌നാട്ടിലു...
14/08/2026

എന്താണ് നാഡീജ്യോതിഷം, ഭാവി മാറ്റും എന്ന് പറയുന്നതിൽ സത്യമുണ്ടോ; അറിയേണ്ടത് എല്ലാം

നാഡി ജ്യോതിഷം ഇന്ത്യയിലെ തമിഴ്‌നാട്ടിലും സമീപ പ്രദേശങ്ങളിലും, പ്രധാനമായും പഴയ തഞ്ചാവൂർ ദേശത്തും, പ്രചാരത്തിലുണ്ടായിരുന്ന ഒരു ജ്യോതിഷ രൂപമാണ് . പുരാതന കാലത്ത് ഹിന്ദു ഋഷിമാർ പല മനുഷ്യരുടെയും ഇന്നത്തെ ജീവിതം മുൻകൂട്ടി കണ്ടിരുന്നു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഈ മുഴുവൻ ശാസ്ത്രവും ഏറ്റവും ആഴമേറിയതും ഇന്നും അതീവ രഹസ്യമായി സൂക്ഷിക്കപ്പെടുന്ന ഒന്നാണ്. ഈ രഹസ്യങ്ങൾ പലപ്പോഴും പ്രത്യേക സമൂഹത്തിൽ, അതായത് വള്ളുവർമാർക്കും വണ്ണിയാർമാർക്കും മാത്രമായി സൂക്ഷിക്കപ്പെടുന്നു. മറ്റ് സമുദായങ്ങളിൽപ്പെട്ട ആളുകൾക്ക് ഈ രഹസ്യങ്ങൾ അറിയാൻ കഴിയില്ല. താളിയോലയിൽ എഴുതിയിരിക്കുന്ന ഉള്ളടക്കം ശിവനും പാർവതിയും തമ്മിലുള്ള സംഭാഷണമാണെന്ന് അവകാശപ്പെടുന്ന മറ്റൊരു കൂട്ടം ജ്യോതിഷികളും ഉണ്ട്....

നാഡി ജ്യോതിഷം ഇന്ത്യയിലെ തമിഴ്‌നാട്ടിലും സമീപ പ്രദേശങ്ങളിലും, പ്രധാനമായും പഴയ തഞ്ചാവൂർ ദേശത്തും, പ്രചാരത്തില...

സി എസ് ഐ ദക്ഷിണ കേരള മഹായിടവകയുടെ വിവാഹ പദ്ധതിയായ മംഗല്യ പതിനൊന്നാം വർഷത്തിലേക്ക്തിരുവനന്തപുരം: സി.എസ്.ഐ. ദക്ഷിണ കേരള മഹ...
14/08/2026

സി എസ് ഐ ദക്ഷിണ കേരള മഹായിടവകയുടെ വിവാഹ പദ്ധതിയായ മംഗല്യ പതിനൊന്നാം വർഷത്തിലേക്ക്

തിരുവനന്തപുരം: സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക സ്ത്രീ ജനസഖ്യത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 11-ാമത് മംഗല്യ ശുശ്രൂഷ ആഗസ്റ്റ് 15ന് രാവിലെ 10ന് തിരുവനന്തപുരം എം.എം. സി.എസ്.ഐ. കത്തീഡ്രലിൽ നടക്കും. മഹായിടവകയുടെ അധ്യക്ഷൻ ബിഷപ്പ് റൈറ്റ് റവ. ഡോ. പ്രിൻസ്റ്റൻ ബെൻ തിരുമേനിയുടെ മുഖ്യകാർമികത്വത്തിലാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്. മംഗല്യ പദ്ധതിയുടെ ഭാഗമായി അർഹരായ 16 യുവതീയുവാക്കളുടെ വിവാഹമാണ് ഇത്തവണ നടത്തുന്നത്. സഭ വിശ്വാസികളുടെയും വിവിധ സ്ഥാപനങ്ങളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ദക്ഷിണെന്ത്യ സഭ മോഡറേറ്റർ, ഡെപ്യൂട്ടി മോഡറേറ്റർ, സെക്രട്ടറി, ട്രഷറർ, വിവിധ സഭാ നേതാക്കൾ, വൈദികർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും....

തിരുവനന്തപുരം: സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക സ്ത്രീ ജനസഖ്യത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 11-ാമത് മംഗല്....

അഖിൽ ഒരു ദിവസം കൊണ്ട് വളർന്ന മരമല്ല! അങ്ങനെ വെയിലത്തുവാടാനുള്ളതല്ല അവന്റെ നിലപാടുകൾ; കോമഡി ചെയ്താൽ ബഫൂൺ ആക്കാമെന്ന് കരുത...
14/08/2026

അഖിൽ ഒരു ദിവസം കൊണ്ട് വളർന്ന മരമല്ല! അങ്ങനെ വെയിലത്തുവാടാനുള്ളതല്ല അവന്റെ നിലപാടുകൾ; കോമഡി ചെയ്താൽ ബഫൂൺ ആക്കാമെന്ന് കരുതണ്ട

അഖിൽ എൻ ആർ ഡിയെ അറിയാത്ത സോഷ്യൽ മീഡിയ ഉപഭോക്താക്കൾ കുറവാണ്. ഇൻസ്റ്റാഗ്രാം റീൽസ്, മോജ് റീൽ യുട്യൂബ് വീഡിയോസ് അങ്ങനെ അഖിൽ എത്തപെടാത്ത പ്ലാറ്റ്‌ഫോമുകൾ കുറവാണ്,കോമഡിയാണ് അഖിലിന്റെ മെയിൻ ഐറ്റം. യൂട്യൂബിൽ അഞ്ചു മില്യൺ സബ്സ്ക്രൈബേഴ്സിലേക്ക് കുതിക്കുകയാണ് അഖിൽ. ഒരു സെലിബ്രിറ്റി പരിവേഷം ആണ് ഇന്ന് അഖിലിന് ഉള്ളത്. സീരിയയിലിലും സിനിമയിലും ഇതുവരെ അഭിനയിച്ചില്ലെങ്കിലും അഖിലിന്റെ ചാനലിലൂടെ നിരവധി സിനിമകളുടെ പ്രമോഷനും നടക്കാറുണ്ട്. ഇക്കഴിഞ്ഞ ഇടക്കാണ് അഖിലിന്റെ വിവാഹം നടക്കുന്നത്. ഏകദേശം രണ്ടുവര്ഷങ്ങള്ക്ക് മുൻപേ നടന്ന വിവാഹജീവിതത്തിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ആയിരുന്നു സംഭവിച്ചത്....

അഖിൽ എൻ ആർ ഡിയെ അറിയാത്ത സോഷ്യൽ മീഡിയ ഉപഭോക്താക്കൾ കുറവാണ്. ഇൻസ്റ്റാഗ്രാം റീൽസ്, മോജ് റീൽ യുട്യൂബ് വീഡിയോസ് അങ്....

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 65 രൂപ കുറഞ്ഞു. ഒരു ഗ്രാം സ...
14/08/2026

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 65 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ ഇന്ന് 14,015 രൂപ നൽകണം. അതായത് ഇന്നൊരു പവൻ സ്വർണം വാങ്ങണമെങ്കിൽ 1,12,120 രൂപയും അതിനു പുറമെ പണിക്കൂലിയും ജിഎസ്ടിയുമുണ്ടാകും. വെള്ളി വിലയിൽ ഇന്ന് മാറ്റമൊന്നുമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 260 രൂപയാണ്. ഈ ആഴ്ചയിൽ ആദ്യമായാണ് പൊന്നിന് വില കുറയുന്നത്. ഇന്നലെ രാവിലെ ഗ്രാമിന് 25 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,13,760 രൂപയായിരുന്നു. ഉച്ചയോടെ സ്വർണവില ഗ്രാമിന് 140 രൂപ കുറ‍ഞ്ഞിരുന്നു....

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 65 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ ഇന്ന് 14,015 രൂപ ന....

ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി ; ശിക്ഷ 18 ന്ഇ​ടു​ക്കി: പാ​മ്പാ​ടും​പാ​റ​യി​ൽ എ​ട്...
14/08/2026

ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി ; ശിക്ഷ 18 ന്

ഇ​ടു​ക്കി: പാ​മ്പാ​ടും​പാ​റ​യി​ൽ എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി കാ​പ്പി​ത്തോ​ട്ട​ത്തി​ലെ കു​ള​ത്തി​ൽ ക​ല്ലു​കെ​ട്ടി​ത്താ​ഴ്ത്തി​യ കേ​സി​ൽ എ​സ്റ്റേ​റ്റ് സൂ​പ്പ​ർ​വൈ​സ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോടതി. തൊ​ടു​പു​ഴ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തിയാണ് കേസിൽ വാദം കേട്ടത്. ക​ണ്ണ​മു​ണ്ട ഏ​ല​ത്തോ​ട്ട​ത്തി​ലെ സൂ​പ്പ​ർ​വൈ​സ​റാ​യ മാ​ത്യു ദേ​വ​സ്യ (ത​ങ്ക​ച്ച​ൻ - 63) ആ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് ജ​ഡ്ജി സ​നു എ​സ്. പ​ണി​ക്ക​ർ വി​ധി​ച്ച​ത്. കേ​സി​ൽ പ്ര​തി​ക്കു​ള്ള ശി​ക്ഷ ഈ ​മാ​സം 18-ന് ​പ്ര​ഖ്യാ​പി​ക്കും. 2012 ജ​നു​വ​രി മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സംഭവം. തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യും മാ​ത്യു ദേ​വ​സ്യ​യും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് യു​വ​തി ഗ​ർ​ഭി​ണി​യാ​യി. മാ​ത്യു​വി​ന് ഭാ​ര്യ​യും കു​ട്ടി​ക​ളു​മു​ള്ള​തി​നാ​ൽ, യു​വ​തി പ്ര​സ​വി​ച്ചാ​ൽ ത​ന്‍റെ കു​ടും​ബ​ജീ​വി​തം ത​ക​രു​മെ​ന്നും സ​മൂ​ഹ​ത്തി​ലെ സ​ത്‌​പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​കു​മെ​ന്നു​മു​ള്ള ഭ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി....

ഇ​ടു​ക്കി: പാ​മ്പാ​ടും​പാ​റ​യി​ൽ എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി കാ​പ്പി​ത്തോ​ട.....

ലാർ ഗിബ്ബൺ കുരങ്ങിനൊപ്പമുള്ള വീഡിയോ: നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസ്ചെന്നൈ: വംശനാശ ഭീഷണി നേരിടുന്ന ലാർ ഗിബ്ബൺ ഇനത്തിൽപ...
14/08/2026

ലാർ ഗിബ്ബൺ കുരങ്ങിനൊപ്പമുള്ള വീഡിയോ: നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസ്

ചെന്നൈ: വംശനാശ ഭീഷണി നേരിടുന്ന ലാർ ഗിബ്ബൺ ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള നടൻ വിക്രമിന്റെ വീഡിയോ വിവാദമായതിനെ തുടർന്ന് തമിഴ്നാട് വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ വനംവകുപ്പ് നോട്ടീസ് നൽകുകയും, ഈറോഡ് ജില്ലയിലെ പെരുന്തുറയിലുള്ള മൃഗ പ്രജനന കേന്ദ്രത്തിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തുകയും ചെയ്തു.മണിപ്പുരിൽ നിന്ന് പെരുന്തുറയിലെ കേന്ദ്രത്തിലെത്തിച്ച കുരങ്ങാണെന്നാണ് വനംവകുപ്പിന് ലഭിച്ച പ്രാഥമിക വിവരം. മൃഗങ്ങളെ സംസ്ഥാനത്തേക്ക് എത്തിച്ചതിനും കൈവശം വെച്ചതിനുമുള്ള രേഖകൾ ഹാജരാക്കാൻ കേന്ദ്രത്തിന്റെ ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചില രേഖകൾ സമർപ്പിച്ചെങ്കിലും മണിപ്പുരിലെ മുൻ ഉടമയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള പ്രധാന രേഖകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു....

ചെന്നൈ: വംശനാശ ഭീഷണി നേരിടുന്ന ലാർ ഗിബ്ബൺ ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള നടൻ വിക്രമിന്റെ വീഡിയോ വിവാദമായതി...

യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജീവനൊടുക്കിയ നിലയിൽകോഴിക്കോട്: കൊലപാതക കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ. മാളികടവിൽ നട...
14/08/2026

യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: കൊലപാതക കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ. മാളികടവിൽ നടന്ന കൊലപാതക കേസിലെ പ്രതി വൈശാഖനെ തടമ്പാട്ടുതാഴത്തുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എലിവിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകം നടന്ന് ഏഴ് മാസങ്ങൾക്ക് ശേഷമാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നിച്ചു മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ഈ ജനുവരിയിലായിരുന്നു ഇയാൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ വൈശാഖൻ അറസ്റ്റിലായിരുന്നു. അകന്ന ബന്ധു കൂടിയായ യുവതിയെ യുവതിയെ വൈശാഖൻ പ്രായപൂർത്തിയാകുന്നതിനു മുമ്പ് തന്നെ പീഡനത്തിരയാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു....

കോഴിക്കോട്: കൊലപാതക കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ. മാളികടവിൽ നടന്ന കൊലപാതക കേസിലെ പ്രതി വൈശാഖനെ തടമ്പാട്ടു....

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഭരണച്ചുമതല ഇന്ന് മുതൽ എസ്‌ഐമാർ ഏറ്റെടുക്കുംസംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഭരണച്ചുമത...
14/08/2026

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഭരണച്ചുമതല ഇന്ന് മുതൽ എസ്‌ഐമാർ ഏറ്റെടുക്കും

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഭരണച്ചുമതല ഇന്ന് മുതൽ സബ് ഇൻസ്‌പെക്ടർമാർ (എസ്‌ഐമാർ) ഏറ്റെടുക്കും. പൊലീസിനെ കൂടുതൽ ജനകീയവും സേവനകേന്ദ്രിതവുമായി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘എന്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് തിരുവനന്തപുരത്ത് നിർവഹിക്കും.സംസ്ഥാനത്തെ പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടർമാർ തന്നെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (എസ്‌എച്ച്ഒ) തുടരും. ഇന്ത്യയിൽ ആദ്യമായാണ് പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ഇത്തരമൊരു സമഗ്ര പൊലീസ് പരിഷ്‌കരണത്തിന് നേതൃത്വം നൽകുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി....

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഭരണച്ചുമതല ഇന്ന് മുതൽ സബ് ഇൻസ്‌പെക്ടർമാർ (എസ്‌ഐമാർ) ഏറ്റെടുക്കും. പൊലീസിനെ ....

എടപ്പാളിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ: രണ്ട് പേർക്ക് ദാരുണാന്ത്യംമലപ്പുറം: എടപ്പാൾ ടൗണിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ്...
14/08/2026

എടപ്പാളിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ: രണ്ട് പേർക്ക് ദാരുണാന്ത്യം

മലപ്പുറം: എടപ്പാൾ ടൗണിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നടത്തിയ മരണപ്പാച്ചിലിൽ രണ്ട് തമിഴ്‌നാട് സ്വദേശികൾ മരണപ്പെട്ടു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ 8.30-ഓടെ എടപ്പാൾ ടൗണിൽ തൃശ്ശൂർ റോഡിലെ മേൽപ്പാലം തുടങ്ങുന്ന ഭാഗത്താണ് അപകടമുണ്ടായത്. തമിഴ്നാട് പുതുച്ചേരി കട്ടപ്പിലൈ മരിക്കാർ തോട്ടം തിരുമലൈരായൻപട്ടണം മാരിയപ്പൻ (53), ഒപ്പമുണ്ടായിരുന്ന മുരുകേശൻ (60) എന്നിവരാണ് മരിച്ചത്. നാട്ടുകാർ പരിക്കേറ്റവരെ എടപ്പാൾ ആശുപത്രിയിലെത്തിച്ചെങ്കിലും മാരിയപ്പൻ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മുരുകേശനെ വിദഗ്ദചികിത്സയ്ക്കായി തൃശ്ശൂരിലെ ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയിലുണ്ടായിരുന്ന വിജിൽ (37), ബൈക്ക് യാത്രികൻ ദിനേശൻ (63) എന്നിവർക്കാണ് പരിക്കേറ്റത്....

മലപ്പുറം: എടപ്പാൾ ടൗണിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നടത്തിയ മരണപ്പാച്ചിലിൽ രണ്ട് തമിഴ്‌നാട് സ്വദേശികൾ .....

ശരീരത്തിൽ വിറ്റാമിൻ ഡി കുറഞ്ഞാൽ പ്രകടമാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾഇന്ത്യക്കാരിൽ വിറ്റാമിൻ ഡി-യുടെ കുറവ് വളരെ സാധാരണമാണ...
14/08/2026

ശരീരത്തിൽ വിറ്റാമിൻ ഡി കുറഞ്ഞാൽ പ്രകടമാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ഇന്ത്യക്കാരിൽ വിറ്റാമിൻ ഡി-യുടെ കുറവ് വളരെ സാധാരണമാണ്. ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേരും വിറ്റാമിൻ ഡി-യുടെ കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. Also Read: മിൽമ ചെയർമാൻ്റെ പദവി തുലാസിൽ; യോഗ്യതയില്ലെന്ന് ക്ഷീരവകുപ്പ് റിപ്പോർട്ട്; ‘സ്വന്തമായി പശുവോ ഫാമോ ഇല്ല’ ശരീരത്തിൽ വിറ്റാമിൻ ഡി കുറഞ്ഞാൽ പ്രകടമാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഇന്ത്യക്കാരിൽ വിറ്റാമിൻ ഡി-യുടെ കുറവ് വളരെ സാധാരണമാണ്. ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേരും വിറ്റാമിൻ ഡി-യുടെ കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. ശരീരത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ, കൊഴുപ്പിൽ അലിയുന്ന ഒരു പോഷകമാണ് വിറ്റാമിൻ ഡി....

ഇന്ത്യക്കാരിൽ വിറ്റാമിൻ ഡി-യുടെ കുറവ് വളരെ സാധാരണമാണ്. ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേരും വിറ്റാമിൻ ഡി-യുടെ കു....

Address

Kollam
691001

Alerts

Be the first to know and let us send you an email when News at Net posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share