01/01/2026
പേടി തോന്നുന്നു 💔🔥 - മോഹൻലാലിന്റെ അമ്മ മരണപ്പെട്ടതറിഞ്ഞു അനുശോചന സന്ദർശനം നടത്താൻ വന്ന മമ്മൂക്കക്ക് ചുറ്റും കൂടിയ പാപ്പരാസികളെ കണ്ടോ ? മൊബൈൽ ക്യാമറയും ചുമന്നു നിൽക്കുന്ന പാപ്പരാസികളുടെ എണ്ണം കണ്ടോ ? അത് കണ്ടിട്ട് ശരിക്കുമെനിക്ക് പേടി തോനുന്നു.
അമ്മയെ നഷ്ടപ്പെട്ട ഒരു മകന്റെ വ്യക്തിഗത ദുഃഖത്തിൽ ആ മകനെ ആശ്വസിപ്പിക്കാനും ആ മകനെ അവസാനമായി കാണാനും വന്ന, ആ കുടുംബത്തിന് വളരെയധികം വേണ്ടപ്പെട്ട ഒരാൾക്കണ് സകലവിധ സ്വകാര്യതയുമിങ്ങനെ നിഷേധിക്കപ്പെടുന്നത്. അതും പാപ്പരാസികൾ കാരണം. അമ്മയെ നഷ്ടപ്പെട്ട മകനും, അനുശോചന സന്ദർശനം നടത്തുന്ന നടനുമൊക്കെ സൂപ്പർസ്റ്റാർ ആണെന്ന കാരണത്താൽ അവർക്ക് പിന്നാലെ ക്യാമറയും ഓൺ ചെയ്തു ഓടുന്നത് എന്ത് വാർത്ത ശേഖരമെന്നാണ് ഇവർ ധരിച്ചു വെച്ചിരിക്കുന്നത് ? അത് വാർത്ത ശേഖരണം അല്ല.
ദുഃഖത്തിന്റെ മേലുള്ള അധിനിവേശമാണ്.
അതായത് മരണം, ശോകം, അനുശോചനം, ഇവയൊന്നും പൊതു പരിപാടികൾ അല്ല.
അത് മനുഷ്യരുടെ ഏറ്റവും സ്വകാര്യ നിമിഷങ്ങളാണ്. അവിടെ മനുഷ്യർക്ക് സ്വകാര്യത നിഷേധിക്കപ്പെടുന്നത് തന്നെ മനുഷ്വത്വ വിരുദ്ധമാണ്. ഇവിടെ തെറ്റ് ചെയ്യുന്നത് പാപ്പരാസികളാണ്. ചോദ്യം ചെയ്യേണ്ടത് നമ്മളും.
പ്രിയപ്പവരെ,
ദുഃഖത്തിനും ഒരു സ്വകാര്യത വേണം. അത് സംരക്ഷിക്കാനാവാത്ത ഒരു സമൂഹം നമുക്കുണ്ടെന്നാൽ അതിനർത്ഥം
സ്വയം പരിശോധിക്കേണ്ട ഒരു സമയമായി കഴിഞ്ഞുവെന്നാണ്.
അതിൽപ്പരം അർത്ഥം മറ്റൊന്നുമില്ല. മറ്റൊന്നും!