02/10/2024
1869 ഒക്ടോബർ 2-ന് കരംചന്ദ് ഗാന്ധിയുടെയും പുത്ലീ ഭായിയുടെയും മകനായി ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. 20204 അദ്ദേഹത്തിന്റെ നൂറ്റിഅൻപത്തി അഞ്ചാം ജന്മ വാർഷികമാണ്.
ഒക്ടോബർ 2 ഗാന്ധി ജയന്തി അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിച്ച് വരികയാണ്. 2007 ൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് അഹിംസാദിനം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ പര്യായമായി മാറിയ ഗാന്ധിജി അഹിംസാ മന്ത്രം ഉയർത്തിപ്പിടിച്ചാണ് കൊളോണിയൽ ഭരണത്തിൽ നിന്നും ഭാരതത്തിന് മോചനം നേടി തന്നത്.