05/06/2025
അഖില മലങ്കര ബസ്ക്യോമോ അസ്സോസിയേഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി, പുതിയ ബസ്ക്യോമോമാരായിട്ടുള്ളവരെ മോബയുടെ കൂട്ടായ്മയിലേക്ക് പങ്കു ചേർക്കുന്നതിനായ് മോബ യുടെ കോർഡിനേറ്റർമാരായി അഡ്വ. ജൂബി തമ്പാൻ കൊച്ചമ്മയെയും,അഡ്വ. അമല അന്ന തോട്ടു പുറം കൊച്ചമ്മയെയും മോബ പ്രസിഡന്റ് അഭി.ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത നിയമിച്ചു.അങ്കമാലി ഭദ്രാസനത്തിലെ ഉദയഗിരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി ബഹു. ലവിൻ ജോർജ് അച്ചന്റെ സഹധർമ്മിണിയാണ് അഡ്വ. ജുബി തമ്പാൻ കൊച്ചമ്മ. അഡ്വ. അമല അന്ന തോട്ടുപുറം കൊച്ചമ്മ മാവേലിക്കര ഭദ്രാസനത്തിലെ മാർ പക്കോമിയോസ് ശാലേം ഭവൻ അസി.ഡയറക്ടർ ഫാ.ഷെജി രാജന്റെ സഹധർമ്മിണിയാണ്.
ആശംസകൾ;
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്