Team News

Team News സഭ്യം സത്യം സന്ദേശം
(5)

Video or content in this channel are prepared on the basis of primary information, if the facts mentioned in it are later corrected by the channel, it is not prepared to insult any person or institution, it is done only from within the freedom of expression provided by the Constitution of our country.The channel is not responsible for the comments made in this platform, viewers should try to share

comments that are polite, courteous and good to the community, otherwise they will be responsible for the comments made.

11/08/2026

പട്ടാഴിയിൽ മുൻ സിപിഎം വാർഡ് മെമ്പർ മുൻ എം. എൽ. എ യുടെ അവകാശവാദങ്ങളെ പൊളിക്കുന്നു, വികസന നായകൻ എന്ന് വിശേഷിപ്പിച്ച ഗണേഷ്കുമാർ തൻ്റെ വാർഡിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നിരന്തരം അവഗണിച്ചെന്ന് പരാതി...
വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുന്ന സംഭവമാകുമെന്ന് പട്ടാഴിയിൽ വാർത്തകൾ പരക്കുന്നു...

പ്രിയപ്പെട്ട മുരളി ശ്രീലകത്തിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് രാത്രി 8 മണിയോടുകൂടി സ്വവസതിയിൽ നടക്കുമെന്ന് ബന്ധുമിത്രാദികൾ അറ...
10/08/2026

പ്രിയപ്പെട്ട മുരളി ശ്രീലകത്തിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് രാത്രി 8 മണിയോടുകൂടി സ്വവസതിയിൽ നടക്കുമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു,🙏🌹

ആദരാഞ്ജലികൾ 🙏🌹ഫോട്ടോഗ്രാഫർ, ഗാനരചയിതാവ്, മാധ്യമ പ്രവർത്തകൻ, അദ്ധ്യാപകൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ...
10/08/2026

ആദരാഞ്ജലികൾ 🙏🌹

ഫോട്ടോഗ്രാഫർ, ഗാനരചയിതാവ്, മാധ്യമ പ്രവർത്തകൻ, അദ്ധ്യാപകൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പട്ടാഴിയുടെ സ്വന്തം ബഹുമുഖ പ്രതിഭ ശ്രീ. മുരളി പട്ടാഴി ( ശ്രീലകം സ്റ്റുഡിയോ )
അന്തരിച്ചു. കഴിഞ്ഞ ദിവസം പട്ടാഴിയിലുണ്ടായ ഒരു അപകടത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, തുടർന്നു അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം,

ഞങ്ങളുടെ സഹപ്രവർത്തകന് പ്രണാമങ്ങൾ..🌹🌹🌹

അർഹതയ്ക്കുള്ള അംഗീകാരം,👏👏ബിജെപി സംസ്ഥാന സമിതി അംഗം, മുൻ കർഷക മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ, മുൻ ബിജെപി മണ്ഡലം പ്രസിഡൻറ് തുടങ...
07/08/2026

അർഹതയ്ക്കുള്ള അംഗീകാരം,👏👏
ബിജെപി സംസ്ഥാന സമിതി അംഗം, മുൻ കർഷക മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ, മുൻ ബിജെപി മണ്ഡലം പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പൊതുപ്രവർത്തന ജീവിതത്തിൽ സജീവമായിരിക്കുന്ന സുഭാഷ് പട്ടാഴി പത്തനാപുരം താലൂക്ക് ലാൻഡ് അസൈമെൻറ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു,

ടീം ന്യൂസിന്റെ അഭിനന്ദനങ്ങൾ..🙏

പട്ടാഴി പഞ്ചായത്തിൽ എച്ച്. എസ്സ് വാർഡിൽ സെൻ്റ് പോൾസ് വില്ലായിൽ പോളിൻ്റെയും ടിജിയുടെയും മകൻ ഷിജിൻ പോൾ (27) മരണപ്പെട്ടു. ദ...
04/08/2026

പട്ടാഴി പഞ്ചായത്തിൽ എച്ച്. എസ്സ് വാർഡിൽ സെൻ്റ് പോൾസ് വില്ലായിൽ പോളിൻ്റെയും ടിജിയുടെയും മകൻ ഷിജിൻ പോൾ (27) മരണപ്പെട്ടു. ദുബായിലെ ശൈഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ ഉണ്ടായ തീപിടുത്തത്തിൽ കൊല്ലം കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിൻ പോൾ ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷിജിൻ, ദുബായിലെ ദിക്കാർ സൂപ്പർ സ്റ്റോറിൽ വീഡിയോഗ്രാഫർ ആയി ജോലി ചെയ്യുകയായിരുന്നു, ദി കാർ സൂപ്പർ സ്റ്റോറിൽ ഷിജിൻ എത്തിയിട്ട് എട്ടുമാസം മാത്രമേ ആയിട്ടുള്ളൂ, ഒരു വർഷം മുമ്പാണ് വിവാഹിതനായത്, പാലക്കാട് സ്വദേശിനി ശ്രുതി മോഹനാണ് ഭാര്യ. കഴിഞ്ഞദിവസം ഉണ്ടായ തീപിടുത്തത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ദുബായ് സിവിൽ ഡിഫൻസ് എത്തിയാണ് തീയാണച്ചതെന്നും വാർത്ത ലഭിക്കുന്നു.

ടീം ന്യൂസിന്റെ ആദരാഞ്ജലികൾ...🙏🙏🙏

03/08/2026

ഇതാവണം മന്ത്രി..❤️❤️❤️ആറ്റ്നോറ്റു വളർത്തിയ ഗർഭിണിയുൾപ്പെടെയുള്ള പശുക്കളെ നഷ്ടപ്പെട്ട അനിൽകുമാറിന് മന്ത്രിയുടെ സ്നേഹക്കരുതൽ..🙏

03/08/2026

ഓഡിറ്റോറിയത്തിൻ്റെ കൂറ്റൻ കോൺക്രീറ്റ് ഭിത്തി മറിഞ്ഞ് വീണ് വീട് നശിച്ചു. തലവൂർ പറങ്കിമാം മുഗളിലാണ് സംഭവം. വീട്ടുകാർ ദൈവത്തിൻ്റെ കൃപയാൽ രക്ഷപ്പെട്ടു.

03/08/2026

പട്ടാഴി വടക്കേക്കര യുഡിഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

03/08/2026

പട്ടാഴി വടക്കേക്കര കാർഷിക വികസന സംഘത്തിന്റെ ആഭിമുഖ്യത്തിൽ സഹകാരി സംഗമവും അനുമോദന ചടങ്ങും നടത്തി...ചടങ്ങ് പത്തനാപുരം എം.എൽ.എ ജ്യോതികുമാർ ചാമക്കാല ഉദ്‌ഘാടനം ചെയ്തു

01/08/2026

കോൺഗ്രസ്സ് എച്.എസ്, നടുത്തേരി വാർഡുകളുടെ നേതൃത്വത്തിൽ 'മികവ് 2026' പത്തനാപുരം എം.എൽ.എ ജ്യോതികുമാർ ചാമക്കാല ഉദ്‌ഘാടനം ചെയ്തു.

Address

Pattazhy
Kollam
691522

Alerts

Be the first to know and let us send you an email when Team News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Team News:

Shortcuts

Share