Drishya online news

Drishya online news പ്രാദേശിക വാർത്തകൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ.....

Drishya online News

please subscribe & Like

29/07/2025

ഓട്ടോ മൊബൈൽസ് കേരള കുന്നത്തൂർ യൂണീറ്റ് വാർഷിക സമ്മേളനം നടന്നു

29/07/2025

വന്ധ്യതയുടെ പ്രധാന കാരണങ്ങൾ...? ഇതെങ്ങനെ പരിഹരിയ്ക്കാം... ഡോ.ഗ്രീഷ്മ.ബി.സുനിൽ (ഗൈനക്കോളജി വിഭാഗം മേധാവി, എം.റ്റി എം.എം.മെഡിക്കൽ മിഷൻ, ശാസ്താംകോട്ട ) സംശയങ്ങൾക്ക് മറുപടി നൽകുന്നു

നിര്യാതയായികെ.എസ്.പുരം : ആദിനാട് തെക്ക് കല്ലുംമൂട് ജംഗ്ഷന് സമീപം വിഷ്ണുഭവനത്തിൽ ഭാരതി (81) നിര്യാതയായി. ഭർത്താവ് -പരേതനാ...
27/07/2025

നിര്യാതയായി

കെ.എസ്.പുരം : ആദിനാട് തെക്ക് കല്ലുംമൂട് ജംഗ്ഷന് സമീപം വിഷ്ണുഭവനത്തിൽ ഭാരതി (81) നിര്യാതയായി.
ഭർത്താവ് -പരേതനായ രാഘവൻ മേശരി
മക്കൾ -ശോഭന, പ്രസന്ന, പ്രകാശ്, പരേതനായ പ്രദീപ്, പ്രഭ
മരുമക്കൾ -സുഗതൻ (ആർട്ടിസ്റ്റ് ആർ. എസ് . പാഠം), അശോകൻ, വിജയലക്ഷ്മി, ഗിരിജ,
പള്ളിയിൽ ബാബു സഞ്ചയനം-വ്യാഴാഴ്ച രാവിലെ 8 ന്.(31/ 07/ 2025)

27/07/2025

ആദ്യത്തെ കുട്ടിക്ക് ജനിതക വൈകല്യമുണ്ടായാൽ അടുത്ത കുട്ടിയ്ക്കും ഉണ്ടാകുമോ....? ഡോ.ഗ്രീഷ്മ.ബി.സുനിൽ (ഗൈനക്കോളജി വിഭാഗം മേധാവി, എം.റ്റി എം.എം.മെഡിക്കൽ മിഷൻ, ശാസ്താംകോട്ട ) സംശയങ്ങൾക്ക് മറുപടി നൽകുന്നു

തേവലക്കര ബോയ്സ് ഹൈസ്ക്കൂൾ ഭരണം ഇനി വിദ്യാഭ്യാസ വകുപ്പിന്തേവലക്കര : തേവലക്കരയില്‍ സ്കൂളില്‍വെച്ച്‌ എട്ടാംക്ലാസ് വിദ്യാർഥി...
26/07/2025

തേവലക്കര ബോയ്സ് ഹൈസ്ക്കൂൾ ഭരണം ഇനി വിദ്യാഭ്യാസ വകുപ്പിന്

തേവലക്കര : തേവലക്കരയില്‍ സ്കൂളില്‍വെച്ച്‌ എട്ടാംക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂളിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്.തേവലക്കര ബോയ്സ് ഹൈസ്കൂളിന്റെ മാനേജ്മെന്റിനെ പിരിച്ചുവിട്ട് സ്കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവായതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

ജൂലായ് 17-ന് ക്ലാസ്റൂമിന് സമീപത്തെ സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാൻ കയറിയ മിഥുൻ എം. എന്ന വിദ്യാർഥിക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപം നടന്നതായി കണ്ടെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികള്‍ കൈക്കൊള്ളുന്നത്.

ആദ്യഘട്ടത്തില്‍ സ്കൂളിലെ പ്രധാനാധ്യാപികയ്ക്കെതിരെ മാത്രമായിരുന്നു വിദ്യാഭ്യാസ വകുപ്പ് നടപടി എടുത്തിരുന്നത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സ്കൂള്‍ മാനേജ്മെന്റിനെ സർക്കാർ സംരക്ഷിക്കുന്നു എന്ന് കടുത്ത ആരോപണം ഉയർന്നിരുന്നു. ഇതിനിടയിലാണ് നടപടി.

25/07/2025

ആർത്തവം - ആർത്തവ വിരാമം പ്രശ്നങ്ങളും പരിഹാരവും ഡോ: ഗ്രീഷ്മ.ബി.സുനിൽ (ഗൈനക്കോളജി വിഭാഗം മേധാവി, എം.റ്റി.എം.എം.മിഷൻ ഹോസ്പിറ്റൽ, ശാസ്താംകോട്ട ) വിശദീകരിക്കുന്നു

നിര്യാതയായിതഴവ: മങ്ങാട്ട് ജംഗ്‌ഷന്  സമീപം പുല്ലംപിലാത്ത് വടക്കത്തിൽ രാധ ആനന്ദൻ (72 ) നിര്യാതയായി... ഭർത്താവ്  ആനന്ദൻ (പര...
24/07/2025

നിര്യാതയായി

തഴവ: മങ്ങാട്ട് ജംഗ്‌ഷന് സമീപം പുല്ലംപിലാത്ത് വടക്കത്തിൽ രാധ ആനന്ദൻ (72 ) നിര്യാതയായി... ഭർത്താവ് ആനന്ദൻ (പരേതൻ). മക്കൾ : ഷീജ, ഷീല (സ്റ്റാഫ് ഡെ ടു ഡെ ബേക്കേഴ്‌സ്, മുല്ലശ്ശേരി മുക്ക്) ഉഷ, സന്ദീപ്. മരുമക്കൾ : മധു, മണിക്കുട്ടൻ (പരേതൻ), ബാലചന്ദ്രൻ, അമ്പിളി. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 8 ന് (28/ 07/ 2025)

തിരുവനന്തപുരം :: രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ കെടാത്ത നക്ഷത്രം വി.എസ് അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന ഓർമ.മുൻ മുഖ്...
21/07/2025

തിരുവനന്തപുരം :: രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ കെടാത്ത നക്ഷത്രം വി.എസ് അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന ഓർമ.
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. ഏറെ നാളായി അസുഖം മൂർച്ഛിച്ച് തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

21/07/2025

നാളെ മുതൽ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്..

തഴവയ്ക്ക് ഇത് അഭിമാന നിമിഷംകൽക്കട്ട: ഖരാഗ്പൂർ ഐ.ഐ.റ്റി അഗ്രികൾചറൽ & ഫുഡ് എൻജിനീയറിംഗ് ഡിപ്പാർട്മെന്റിൽ നിന്ന് “അഗ്രികൾചറ...
20/07/2025

തഴവയ്ക്ക് ഇത് അഭിമാന നിമിഷം

കൽക്കട്ട: ഖരാഗ്പൂർ ഐ.ഐ.റ്റി അഗ്രികൾചറൽ & ഫുഡ് എൻജിനീയറിംഗ് ഡിപ്പാർട്മെന്റിൽ നിന്ന് “അഗ്രികൾചറൽ സിസ്റ്റംസ് ആൻഡ് മാനേജ്മെന്റ്” വിഷയത്തിൽ ബിരുദാനന്തര ബിരുദവും (M.Tech) ബംഗളുരുവിൽ ഡാറ്റ സയന്റിസ്റ്റായി ജോലിയും ലഭിച്ച ആകാശ് സുരേഷ്. തഴവ കുതിരപ്പന്തി ആവണിയിൽ റ്റി. സുരേഷിന്റെയും കെ. രേഷ്മയുടെയും മകനാണ് തഴവയുടെ അഭിമാനമായ ഈ മിടുമിടുക്കൻ

നിര്യാതയായിശാസ്താംകോട്ട : പടിഞ്ഞാറേകല്ലട  കോയിക്കൽഭാഗം  വഴവന്നൂർ വീട്ടിൽ ശാന്തമ്മയമ്മ (റിട്ട: ഹെഡ്മിസ്ട്രസ്, ഗവ. എൽവിഎൽപ...
20/07/2025

നിര്യാതയായി

ശാസ്താംകോട്ട : പടിഞ്ഞാറേകല്ലട കോയിക്കൽഭാഗം വഴവന്നൂർ വീട്ടിൽ ശാന്തമ്മയമ്മ (റിട്ട: ഹെഡ്മിസ്ട്രസ്, ഗവ. എൽവിഎൽപിഎസ് മുതുപിലാക്കാട്) അന്തരിച്ചു. സംസ്കാരം ഞായർ പകൽ രണ്ടിന്. ഭർത്താവ്: കെ രാമചന്ദ്രൻപിള്ള (റിട്ട. എച്ച് എം , കരിന്തോട്ടുവ ഗവ. എൽപിഎസ്) മക്കൾ: ദീപ്തി ( അധ്യാപിക, വിദ്യാധിരാജ എൽപിഎസ്, പള്ളിശേരിക്കൽ), ഹരി ( കെ എസ് ആർ ടി സി, കൊട്ടാരക്കര). മരുമക്കൾ: എസ് രഘുനാഥൻപിള്ള ( എച്ച് എം, വിദ്യാധിരാജ എൽ പി എസ് പള്ളിശ്ശേരിക്കൽ), കെ വി അഞ്ജന ( അധ്യാപിക എൻ എസ് എൻ എസ് പി എം , പതാരം)

Address

Kollam
Kollam

Alerts

Be the first to know and let us send you an email when Drishya online news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Drishya online news:

Share