Nattuvartha Punalur

Nattuvartha Punalur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nattuvartha Punalur, News & Media Website, Punalur, Kollam.

ഇടമൺ 34 റേഷൻ കടയുടെ സമീപം  ഉണ്ടായ അപകടം ട്രെയിലർ ഡ്രൈവർ നിസ്സാര പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ 02.1...
02/12/2025

ഇടമൺ 34 റേഷൻ കടയുടെ
സമീപം ഉണ്ടായ അപകടം
ട്രെയിലർ ഡ്രൈവർ നിസ്സാര പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ

02.12.2025

29/11/2025

പുനലൂർ വെട്ടിത്തിട്ടയിൽ കെഎസ്ആർടിസി ബസും മിനി ഫ്രീസർ വാനും കൂട്ടിയിടിച്ച് അപകടം

12 ഓളം പേർക്ക് പരുക്കേറ്റു

രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

27/11/2025

കൊല്ലം പുനലൂരിൽ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ യുവാവിൻ്റെ അക്രമം.


ഇന്ന് രാവിലെ 11 മണിയോടെ കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ എത്തിയ പുനലൂർ വാളക്കോട് സ്വദേശി സജിനാണ് കമ്പ്യൂട്ടർ ഉൾപ്പെടെ ഉള്ള ഉപകരണങ്ങൾ തല്ലി തകർക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തത്.

26/11/2025

ശബരിമല നിലക്കൽ പാർക്കിങ് ഗ്രൗണ്ടിൽ ഇറങ്ങിയ കാട്ടാന

ഒമാൻ സോഹാറിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പുനലൂർ സ്വദേശി മരണപ്പെട്ടു.പുനലൂർ വിളക്കുടി ഫായിസ് മൻസിലിൽ ഷ...
26/11/2025

ഒമാൻ സോഹാറിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പുനലൂർ സ്വദേശി മരണപ്പെട്ടു.
പുനലൂർ വിളക്കുടി ഫായിസ് മൻസിലിൽ ഷാഹുൽ ഹമീദ് (42) ആണ് മരണപ്പെട്ടത്.

തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ 2,56,934  ഉദ്യോഗസ്ഥർതദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,9...
25/11/2025

തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ 2,56,934 ഉദ്യോഗസ്ഥർ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും 28 അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമാണുള്ളത്. 1249 റിട്ടേണിംഗ് ഓഫീസർമാർ, 1321 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, 1034 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവരും തിരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുമായുണ്ട്.

വോട്ടെടുപ്പ്, പോളിംഗ് സാമഗ്രികളുടെ വിതരണം, വോട്ടെണ്ണൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷത്തിഎൺപതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങൾക്കായി 70,000 പൊലീസുകാരെ വിന്യസിക്കും. തിരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ 14 പൊതു നിരീക്ഷകരേയും 70 ചെലവു നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 2300 സെക്ടറൽ ഓഫീസർമാർ, 184 ആന്റി-ഡിഫേസ്‌മെന്റ് സ്ക്വാഡുകൾ, 70 ജില്ലാതല പരിശീലകർ, 650 ബ്ലോക്കുതല പരിശീലകർ എന്നിവരുമാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേർപ്പെടുന്നത്.

WALK IN INTERVIEW
25/11/2025

WALK IN INTERVIEW

അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കോലംവരവീടിന്റെ മുന്‍ഭാഗത്തെയാണ് കോലായില്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കളം വരയ്ക്കുക എ...
23/11/2025

അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കോലംവര

വീടിന്റെ മുന്‍ഭാഗത്തെയാണ് കോലായില്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കളം വരയ്ക്കുക എന്നത് ഒരാചാരമാണ്. ഈശ്വരാനുഗ്രഹത്തിനായി കുളിച്ച് ഈറനായി വറപൊടിയോ അരിപ്പൊടിയോ ഉപയോഗിച്ചാണ് കളം വരയ്ക്കുന്നത്. ഏതൊരു പൂജ നടത്തുന്നതിനു മുമ്പും കളം വരയ്ക്കാറുണ്ട്. മൃത്യുദേവനും, വിഷ്ണുവിനും, ദുര്‍ഗ്ഗയ്ക്കുമെല്ലാം പ്രത്യേക സങ്കല്പങ്ങളിലാണ് കളം വരയ്ക്കാറുള്ളത്.

ലക്ഷ്മീദേവിയെ പ്രസാദിപ്പിക്കുവാനാണ് ദിവസവും കോലായില്‍ കളം വരയ്ക്കുന്നത്. രാവിലെ തന്നെ വീടും പരിസരവും തൂത്ത് വൃത്തിയാക്കി ജലം തളിച്ച് ശുദ്ധമാക്കുന്നു. പണ്ട് ചാണകം മെഴുകിയ തറയിലായിരുന്നു കോലം വരച്ചിരുന്നത്. നാട്ടുമ്പുറത്തിതിനെ കോലം വരയ്ക്കുക എന്ന് പറയുന്നു. ഗൃഹത്തിനു മുന്നിലാണ് കോലം വരയ്ക്കുന്നത്. ഗൃഹം എന്നാല്‍ കുടുംബമാണ്.

മര്‍ത്യാമര്‍ത്യ ആവാസസ്ഥാനമാണ് വാസ്തു. മരണമുള്ളവയ്ക്കും മരണമില്ലാത്തവയ്ക്കുമുള്ള വാസസ്ഥാനത്തെയാണ് വാസ്തു എന്നു പറയുന്നത്. പ്രാണനുള്ളവയെയെല്ലാം വാസ്തു ഉള്‍ക്കൊള്ളുന്നു. ആയതിനാല്‍ കോലം വരയ്ക്കുന്നത് ഭൂതദയയുടെ ഭാഗം കൂടിയാണ്. ഭൂതം എന്നാല്‍ ജീവനുള്ളത് എന്നാണര്‍ത്ഥം. വീട് എന്നാല്‍ വീടാനുള്ളത് എന്നാണര്‍ത്ഥം. ശരീരത്തെ വീടുംവരെ കഴിയാനുള്ളിടമാണ്. ആ വീട്ടില്‍ ജിവിക്കുന്ന മരണമുള്ള മനുഷ്യന്റെ ആത്മീയതയുടെ ഓര്‍മ്മപ്പെടുത്തലാണ് കോലം വരയ്ക്കല്‍.

ഉറുമ്പുകള്‍ക്കും, പൂച്ചികള്‍ക്കും, പ്രാണികള്‍ക്കും, പുഴുക്കള്‍ക്കും ആഹാരം നല്‍കുക എന്ന ശാസ്ത്രീയമായ ഒരു പരിഗണനകൂടി കോലം വരയ്ക്കലിലുണ്ട്. പഞ്ചഭൂത അനുപാതത്താല്‍ നിര്‍മ്മിതമായ ഗൃഹത്തില്‍ സന്തോഷപൂര്‍ണ്ണമായി ജീവിക്കണമെങ്കില്‍ ഭൂതയജ്ഞം അനിവാര്യമാണ്. പ്രപഞ്ചത്തിലെ സകലതിനേയും രക്ഷിക്കുന്നവനാണ് ഗൃഹസ്ഥന്‍. ആയതിനാല്‍ ചുറ്റുപാടുമുള്ള എല്ലാ ജീവികള്‍ക്കും ആഹാരം കൊടുക്കണമെന്ന് നമ്മുടെ പൂര്‍വ്വികര്‍ പഠിപ്പിച്ചിരിക്കുന്നു. വറപൊടിയും അരിപ്പൊടിയും ചെറു പ്രാണികള്‍ക്ക് പറ്റിയ ആഹാരമാണ്. ആയതിനാലാണ് കോലം വരയ്ക്കാന്‍ അരിപ്പൊടി ഉപയോഗിക്കുന്നത്. മനുഷ്യന്‍ വച്ചുപിടിപ്പിക്കുന്ന ഫല വൃക്ഷങ്ങളും കായ്മരങ്ങളും പക്ഷികള്‍ക്ക് തീറ്റ ലഭിക്കാന്‍ സഹായമാകുന്നു. ചെറു പ്രാണികളും നമുക്ക് ആവശ്യമാണ്. അവയ്ക്ക് തീറ്റ കൊടുത്തു വളര്‍ത്താം എന്ന നന്മയെ ആചാരമാക്കിയതാണ് കോലായിലെ കളം വരയ്ക്കല്‍. ചാണകം വിതറുന്ന മണ്ണില്‍ മാത്രമേ സൂക്ഷ്മ ജീവികളുണ്ടാകു. ഇത്തരം സ്ഥലങ്ങളില്‍ മാത്രമേ പ്രാണികള്‍ രൂപപ്പെടുകയുള്ളു. പരാഗണവും കീട നിയന്ത്രണവുമൊക്കെ നടത്തുവാന്‍ പ്രാണികള്‍ അത്യാവശ്യമാണ്. കുളിച്ച് ശുദ്ധവസ്ത്രം ധരിച്ച് വളരെ ആകര്‍ഷകമായ കോലം ഭക്തിപൂര്‍വ്വം വരയ്ക്കുമ്പോള്‍ നമ്മുടെ വീട്ടമ്മമാര്‍ ലക്ഷ്മിദേവിയെപ്പോലെ കടാക്ഷിക്കുന്നത് ജീവനുള്ള പ്രാണികളെയാണ്. ഇതിന് നാം ഭൂതയജ്ഞം എന്ന് പറയുന്നു.

പ്രത്യുപകാര പ്രതീക്ഷയില്ലാതെ കര്‍മ്മം ചെയ്യുന്ന മാതൃത്വത്തിന്റെ പൂര്‍ണ്ണതയാണ് കോലം വരയ്ക്കലില്‍ കാണപ്പെടുന്നത്. ജൈവ ശാസ്ത്രത്തിന്റെ ഇടര്‍ച്ചയില്ലാത്ത തുടര്‍ച്ചയ്ക്കായി കാലം നമുക്ക് നല്‍കിയ കരുത്താണ് അരിപ്പൊടിയിലുള്ള ഈ കോലം വരയ്ക്കല്‍. ആരോടും പരിഭവമില്ലാതെ പ്രകൃതിയോട് നന്ദി കാട്ടുന്ന അന്നദാതാക്കളായി മാറുന്നതുകൊണ്ടാണ് പ്രകൃതി നമുക്ക് അന്നവും വായുവും ജലവും ആഹാരവുമൊക്കെ നല്‍കുന്നത് എന്ന വിശാലമായ ഒരു അര്‍ത്ഥതലം ഈ ചടങ്ങിനു പിന്നിലുണ്ട്. സ്വാര്‍ത്ഥത പെരുകിയപ്പോള്‍ കോലായിലെ കളം വരയ്ക്കലും കുറേശ്ശെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
കടപ്പാട് BGG

21/11/2025

ദുബായില്‍ തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടം; പൈലറ്റ് മരിച്ചു; സ്ഥിരീകരിച്ച് വ്യോമസേന

ദുബായില്‍ എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റിന് ദാരുണാന്ത്യം. വ്യോമസേനയാണ് പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചത്. നെഗറ്റീവ് ജി ഫോഴ്‌സ് ടേണില്‍ നിന്ന് വിമാനത്തെ സാധാരണ നിലയിലാക്കാന്‍ പൈലറ്റിന് സാധിച്ചില്ല എന്നാണ് നിഗമനം. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

ദുബായില്‍ തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടം; പൈലറ്റ് മരിച്ചു; സ്ഥിരീകരിച്ച് വ്യോമസേന
സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു
ദുബായില്‍ തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടം; പൈലറ്റ് മരിച്ചു; സ്ഥിരീകരിച്ച് വ്യോമസേന

ദുബായില്‍ എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റിന് ദാരുണാന്ത്യം. വ്യോമസേനയാണ് പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചത്. നെഗറ്റീവ് ജി ഫോഴ്‌സ് ടേണില്‍ നിന്ന് വിമാനത്തെ സാധാരണ നിലയിലാക്കാന്‍ പൈലറ്റിന് സാധിച്ചില്ല എന്നാണ് നിഗമനം. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

ഇന്ന് ഉച്ചയ്ക്ക് 2.10ഓടെ അല്‍ മക്തൂം വിമാനത്താവളത്തിലായിരുന്നു അപകടമുണ്ടായത്. ഒരു പൈലറ്റ് മാത്രമുള്ള ലൈറ്റ് കോംപാക്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് എയര്‍ഷോ താത്ക്കാലികമായി നിര്‍ത്തിവെച്ചു.

രാജ്യത്ത് ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യേണ്ടിവരുന്നത് ലജ്ജാകരം -സയ്യിദ് മുത്തുക്കോയ തങ്ങൾ ബാഫഖിപുനലൂർ -ഇന്ത്യ...
19/11/2025

രാജ്യത്ത് ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യേണ്ടിവരുന്നത് ലജ്ജാകരം -സയ്യിദ് മുത്തുക്കോയ തങ്ങൾ ബാഫഖി

പുനലൂർ -ഇന്ത്യയുടെ ജനാധിപത്യ അവകാശങ്ങളെയും തിരഞ്ഞെടുപ്പ് സംവിധാനത്തെയും ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാരിൻറെ കുൽസിത ശ്രമങ്ങളെ ജനാധിപത്യ മാർഗത്തിൽ ചെറുത്തുതോൽപ്പിക്കുമെന്ന് ദക്ഷിണ കേരള ലജനത്തിൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡൻറ് സയ്യിദ് മുത്തുക്കോയ തങ്ങൾ ബാഫഖി പറഞ്ഞു ജംഇയ്യത്തുൽ ഉലമ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജനുവരി 19ന് കൊല്ലത്ത് നടക്കുന്ന അവകാശ സംരക്ഷണ റാലിയുടെയും മഹാസമ്മേളനത്തിന്റെയും പ്രചരണാർത്ഥം പുനലൂർ താലൂക്ക് തല മഹല്ല് സന്ദർശനം ആലഞ്ചേരി മുസ്ലിം ജമാഅത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഇന്ത്യൻ ജനത വോട്ടവകാശത്തിനായി സമരം ചെയ്യേണ്ടി വരുന്ന അവസ്ഥ നാടിനു തന്നെ ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു .താലൂക്ക് ചെയർമാൻ മുഹമ്മദ് സലീം മന്നാനി കുന്നിക്കോട് അധ്യക്ഷനായി ഇർഷാദ് ബാഖവി കടുവയിൽ,എം എം ജലീൽ പുനലൂർ, തലച്ചിറ സലീമുൽ ഹാദി ,ഇടമൺ റ്റി.ജെ സലിം ,മാഹിൻ മന്നാനി, റഊഫ് മന്നാനി, ശിഹാബുദ്ദീൻ മന്നാനി, താഹ ദാരിമി ,ഏലായിൽ നാസർ ,നെടുങ്കയം നാസർ, ഐ.എ.റഹിം, എസ് എ സമദ്, ജഹ്ഫർ മന്നാനി തൂമ്പറ,ഷെരീഫ് മന്നാനി പുനലൂർ ,ഷാനവാസ് മന്നാനി, ബഷീർ ഹാജി ഇടമൺ,അലിയാർ മൗലവി, എന്നിവർ സംസാരിച്ചു.

യുഡിഎഫ് അധികാരത്തിലെത്തിയാൽ അടിസ്ഥാന സൗകര്യ വികസനം തിരികെ കൊണ്ടുവരും  -ഭാരതീപുരം ശശി പുനലൂർ -നഗരസഭയിൽ ഐക്യ ജനാധിപത്യ മുന...
19/11/2025

യുഡിഎഫ് അധികാരത്തിലെത്തിയാൽ അടിസ്ഥാന സൗകര്യ വികസനം തിരികെ കൊണ്ടുവരും -ഭാരതീപുരം ശശി

പുനലൂർ -നഗരസഭയിൽ ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയാൽ നഗരസഭയുടെ നഷ്ടപ്രതാപത്തിൽ നിന്ന് അടിസ്ഥാന സൗകര്യ വികസനം ഉൾപ്പടെ തിരികെ കൊണ്ടുവരുമെന്ന് കെപിസിസി ഉപാധ്യക്ഷൻ ഭാരതപുരം ശശി പറഞ്ഞു.

പുനലൂർ നഗരസഭയിലെ ഐക്യ ജനാധിപത്യമുന്നണിയുടെ ആദ്യ വാർഡ് കൺവെൻഷൻ കാരയ്ക്കാട് വാർഡിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പതിറ്റാണ്ടുകളായി നഗരസഭാ ഭരണം കയ്യാളുന്ന ഇടതുമുന്നണി നഗരസഭയെ പിന്നോട്ട് അടിക്കുകയായിരുന്നു ഇതിനോടൊപ്പം രൂപീകരിച്ച നഗരസഭകൾ വികസനരംഗത്തെ വളരെ മുന്നോട്ടു പോയിട്ടും പുനലൂർ നഗരസഭയ്ക്ക് അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി പ്രസിഡണ്ട് ചന്ദ്രബാബു അധ്യക്ഷനായി യുഡിഎഫ് നേതാക്കന്മാരായ സി വിജയകുമാർ, സഞ്ജു ബുഖാരി ,ആർഎസ്പി മണ്ഡലം സെക്രട്ടറി വർഗീസ് ,എബ്രഹാം മാത്യു, സലിം പുനലൂർ ,കാരക്കാട് വാർഡ് സ്ഥാനാർത്ഥി എ, ഷെഫീക്ക് ഗ്രേസിംഗ് ബ്ലോക്ക് സ്ഥാനാർത്ഥി സുധർമ എന്നിവർ സംസാരിച്ചു എം എം ജലീൽ പുനലൂർ സ്വാഗതവും അശോർ നന്ദിയും രേഖപ്പെടുത്തി

മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരണപ്പെട്ടുപുനലൂര്‍ :മാത്ര അനിഭവനില്‍ അച്ചന്‍കുഞ്ഞ് (74) ആണ് മരിച്ചത്.മുന്‍വ...
19/11/2025

മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരണപ്പെട്ടു

പുനലൂര്‍ :മാത്ര അനിഭവനില്‍ അച്ചന്‍കുഞ്ഞ് (74) ആണ് മരിച്ചത്.
മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കഴിഞ്ഞമാസം നാലിന് ഒരുസംഘം ആള്‍ക്കാര്‍ ഇദ്ദേഹത്തെയും പുനലൂര്‍ സ്വദേശിയായ യുവാവിനെയും മര്‍ദിച്ചിരുന്നു.

ഇതുസംബന്ധിപ്പ് പോലീസ് നാലുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് അച്ചന്‍കുഞ്ഞ് പല ആശുപത്രികളിലായി ചികിത്സ തേടി. ഏതാനും ദിവസം മുന്‍പ് അസ്വസ്ഥത അനുഭവപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തലയില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തുകയും ചികിത്സയിൽ ഇരിക്കെ കഴിഞ്ഞദിവസം മരണം സംഭവിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.
സംസ്‌കാരം ഇന്ന് (ബുധനാഴ്ച) 11-ന് പുനലൂർ തൊളിക്കോട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.

Address

Punalur
Kollam
691305

Alerts

Be the first to know and let us send you an email when Nattuvartha Punalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nattuvartha Punalur:

Share