Melila news

19/12/2025
17/12/2025
ഇന്നത്തെ ചിന്താവിഷയം. പാലിനെ  കഷ്ടപ്പെടുത്തിയാൽ അതു തൈരാകുന്നു. തൈരിനെ കഷ്ടപ്പെടുത്തിയാൽ അതു വെണ്ണയാകുന്നു. വെണ്ണയെ കഷ്ട...
24/11/2025

ഇന്നത്തെ ചിന്താവിഷയം.

പാലിനെ കഷ്ടപ്പെടുത്തിയാൽ അതു തൈരാകുന്നു.

തൈരിനെ കഷ്ടപ്പെടുത്തിയാൽ അതു വെണ്ണയാകുന്നു.

വെണ്ണയെ കഷ്ടപ്പെടുത്തിയാൽ അതു നെയ്യാകുന്നു.

പാലിനേക്കാൾ തൈര് ശ്രേഷ്ഠം,
തൈരിനെക്കാൾ വെണ്ണ ശ്രേഷ്ഠം, വെണ്ണയേക്കാൾ നെയ്യും ശ്രേഷ്ഠം.

പാൽ ഒരു ദിവസം മാത്രമേ ഉപയോഗിക്കാനാകൂ, അതിനു ശേഷം അത് കേടാകുന്നു.

അതേ പാലിൽ ഒരു തുള്ളി മോര് ചേർത്താൽ അത് തൈരാകുന്നു. അത് 2 ദിവസം കേടാവാതെ ഇരിക്കുന്നു.

തൈര് കടഞ്ഞാൽ വെണ്ണയാകും. ഇത് 3 ദിവസംവരെ കേടാവാതെ ഇരിക്കുന്നു.

വെണ്ണയെ തീയിൽ ഉരുക്കിയാൽ അത് നെയ്യായി മാറുന്നു. ശരിയായി സൂക്ഷിച്ചാൽ അത് ഒരിക്കലും കേടുവരുന്നില്ല.

ഒരു ദിവസം കൊണ്ട് കേടാകുന്ന പാലിനുള്ളിൽ ഒരിക്കലും കേടാകാത്ത നെയ്യ് ഒളിഞ്ഞിരിക്കുന്നു.

ഇതിലെ ഗുണപാഠം ഇതാണ്..!

ജീവിതത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും പ്രാരാബ്ധങ്ങൾക്കും മുന്നിൽ ദൃഢചിത്തതയോടെ സത്യവും നീതിയും മുറുകെ പിടിക്കുന്ന ഒരു മനുഷ്യൻ്റെ മൂല്യം സമൂഹത്തിൽ വർദ്ധിക്കുന്നു.

ഇതുപോലെ തന്നെയാണ് നമ്മുടെ മനസ്സും...

പരിധിയില്ലാത്ത ശക്തികളാൽ അത് നിറഞ്ഞിരിക്കുന്നു. സത്യസന്ധമായ ചിന്തകൾ അതിൽ നട്ടുവളർത്തുക. സ്വയവിചിന്തനം നടത്തുക. അവനവന്റെ ജീവിതത്തെ സൂക്ഷ്മമായി പരിശോധിക്കുക.

ശേഷം നോക്കൂ. നിങ്ങൾ ഒരിക്കലും പരാജയപ്പെടാത്ത വിജയിയായ മനുഷ്യനായിമാറും

ശുഭദിനം നേരുന്നു.

18/11/2025
18/11/2025
17/11/2025
16/11/2025
15/11/2025
07/11/2025
02/11/2025

Address

Kollam

Telephone

+919605241182

Website

Alerts

Be the first to know and let us send you an email when Melila news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Melila news:

Share